Search
  • Follow NativePlanet
Share
» »കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍

കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍

ഒറ്റ യാത്രയില്‍ കുന്നും കടലും കാണുവാന്‍ സാധിച്ചാലോ??! വിദേശത്തൊന്നും പോകേണ്ട, നമ്മുടെ രാജ്യത്തുമുണ്ട് ഇത്തരത്തില്‍ കടലും കുന്നും ഒരുമിച്ചു വരുന്ന ഇ‌ടങ്ങള്‍!!

കടലാണോ കുന്നാണോ ഇഷ്ടം? കടലില്‍ തിരമാലകള്‍ ആര്‍ത്തിരമ്പുന്ന ശബ്ദം കേട്ട് എണീക്കുവാനാന്‍ ആണോ അതോ കുന്നിനു മുകളില്‍ സൂര്യോദയം കണ്ട് എണീക്കുവാനാണോ ഇഷ്ടം. കൃത്യമായി ഉത്തരം പറയുവാന്‍ സാധിക്കുന്നവരുണ്ടെങ്കിലും കൂടുതലും ആളുകള്‍ക്ക് രണ്ടിലൊന്ന് തീരുമാനിക്കുവാന്‍ സാധിച്ചെന്നു വരില്ല. അതു യാത്രകളോടും സ്ഥലങ്ങളോടും കാഴ്ടകളോടുമുള്ള തീരാത്ത ഇഷ്‌ടം കൊണ്ടുതന്നെയാണ്! എന്നാലിതാ ഒറ്റ യാത്രയില്‍ കുന്നും കടലും കാണുവാന്‍ സാധിച്ചാലോ??! വിദേശത്തൊന്നും പോകേണ്ട, നമ്മുടെ രാജ്യത്തുമുണ്ട് ഇത്തരത്തില്‍ കടലും കുന്നും ഒരുമിച്ചു വരുന്ന ഇ‌ടങ്ങള്‍!!

കനകോന, ഗോവ

കനകോന, ഗോവ

തെക്കന്‍ ഗോവയില്‍ സ്ഥിതി ചെയ്യുന്ന കനകോന സഞ്ചാരികളാല്‍ അത്രയധികമൊന്നും 'എക്സ്പ്ലോര്‍' ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ ഗോവയിലെ മറ്റു പല കിടിലന്‍ ബീച്ചുകളോടും കിടപിടിക്കുന്നവയാണ്. അഗോണ്ട ബീച്ച്, ബട്ടര്‍ഫ്ലൈ ബീച്ച്. പാലോലം ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകള്‍. ഇവയ്ക്കെല്ലാമുള്ള പ്രത്യേകത കടലിനോട് ചേര്‍ന്നും കുന്നുകളും പച്ചപ്പും ഉണ്ട് എന്നതാണ്. ബീച്ചിനു ഒരുവശത്ത് അറ്റമില്ലാതെ പരന്നു കിടക്കുന്ന കടലും മറുവശത്ത് പച്ചപ്പു നിറഞ്ഞ കുന്നുകളുമാണ് ഇവിടെ കാണുവാനുള്ളത്.

ബേക്കല്‍

ബേക്കല്‍

കേരളത്തിലെ ഏറ്റവും മംനോഹരമായ ബീച്ചുകളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ ബീച്ച്. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയോട് ചേര്‍ന്നാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബീച്ചിനോട് തൊട്ടുചേര്‍ന്ന് പച്ചപ്പു നിറഞ്ഞ കുന്നുകള്‍ കാണാം എന്നതാണ് ഇവിടുത്തെ സവിശേഷത. സമീപത്തുള്ള ചെറിയ ബീച്ചുകള്‍ക്കു സമീപവും ചെറിയ കുന്നുകളും മലകളുമുണ്ട്. ഇതു കൂടാതെ ബീച്ച് ട്രക്കിങ്ങിനായി പ്രത്യേക പാക്കേജുകളും ഇവിടെ ലഭ്യമാണ്. കാസര്‍കോഡിന്ററ അതിമനോഹരമായ ഗ്രാമങ്ങളെ കണ്ടുള്ള യാത്രയാണിത്. ബേക്കല്‍ കോട്ടയില്‍ നിന്നു തുടങ്ങി തിരികെ ബേക്കല്‍ ബീച്ചിലെ സൂര്യാസ്മയത്തോടൂ കൂടിയാണിത് അവസാനിക്കുന്നത്.

വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...വരൂ..ട്രക്ക് ചെയ്യാം....ബീച്ച് ട്രക്കിങ്ങിന്‍റെ പുതുമയുമായി ബേക്കൽ...

ഗോകര്‍ണ്ണ

ഗോകര്‍ണ്ണ

തിരക്കുകളെല്ലാം മാററിവെച്ച ആത്മീയതയിലും പ്രകൃതിയിലുമൂന്നിയ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഇതില്‍ കടലിന്‍റെയും കുന്നിന്‍റെയും കാഴ്ചകള്‍ കൂടി നിറയ്ക്കാം. അതിനായി ഗോകര്‍ണ്ണ തിരഞ്ഞെടുക്കാം. കടലിന്റെയും കാടിന്റെയും കാഴ്ചകള്‍ ഒറ്റ ഫ്രെയിമില്‍ ഏറ്റവും മനോഹരമായ രീതിയില്‍ കാണിച്ചു തരുന്ന ഇടമാണ് ഗോകര്‍ണ്ണ. ആത്മീയതയുടെ സംഗമ കേന്ദ്രവും ഹിപ്പികളുടെ വാസസ്ഥാനവുമായ ഗോകര്‍ണ്ണ ബീച്ച് ട്രക്കിന്‍റെ കേന്ദ്രം കൂടിയാണ്. കടലില്‍ നിന്നു നോക്കിയാല്‍ കാടും കാട്ടില്‍ നിന്നും നോക്കിയാല്‍ കടലും കാണുന്ന വ്യത്യസ്തമായ യാത്രാനുഭവം ആണ് ഗോകര്‍ണ്ണയിലുള്ളത്. കാടിന്റെയും കടലിന്റെയും അനുഭവങ്ങള്‍ ചേര്‍ത്തുള്ള ബീച്ച് ട്രക്കിങ്ങും ഇവിടെയുണ്ട്.
PC: Axis of eran

 ഡപോളി, മഹാരാഷ്ട്ര

ഡപോളി, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡപോളി ബീച്ചും പച്ചപ്പും കടല്‍ക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ്. കൊങ്കണ്‍ തീരത്തെ ഏറ്റവും നീളമേറിയ ബീച്ചും ഡപോളിയാണ്. ബീച്ച് ട്രക്കിങ്ങിന്റെ മറ്റൊരു വേര്‍ഷനാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. പച്ചപ്പു നിറഞ്ഞ കുന്ന് കടലിനെ ചെന്നു തൊടുന്നയിടം കൂടിയാണണ് ഡപോളി. പൻഹാലേക്ജി ഗുഹയും മുരുഡും ബീച്ചും ഇവിടുത്തെ മറ്റു കാഴ്ചകളാണ്.

എലിഫന്‍റ് ബീച്ച്, ആന്‍ഡമാന്‍

എലിഫന്‍റ് ബീച്ച്, ആന്‍ഡമാന്‍

സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ആന്‍ഡമാന്‍. ഇവിടുത്തെ ഓരോ കാഴ്ചകള്‍ക്കും ഓരോ കഥകളും സവിശേഷതകളുമുണ്ട്. പവിഴപ്പുറ്റുകളാണ് ഇവിടുത്ത മറ്റൊരു മനോഹരമായ കാഴ്ച. വാട്ടര്‍ സ്പോര്‍ട്സില്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവുമധികം സാധ്യതകളുള്ള ഇടമാണ് എലിഫന്റ് ബീച്ച്. സ്പീഡ് ബോട്ടിങ്, സ്നോര്‍ക്കലിങ്, സീ വാക്ക് തുടങ്ങിയവയ്ക്കൊക്കെ ഇവിടെ അവസരമുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ബീച്ചിനോട് ചേര്‍ന്നുള്ള കാടിന്റെ കാഴ്ചകളാണ്. പച്ചപ്പു നിറഞ്ഞ പര്‍വ്വതകളും കാടും മരക്കൂട്ടങ്ങളുമെല്ലാം ഇവിടെ കാണാം. ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആക്റ്റിവിറ്റി.
PC:Prabhupj

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി<br />ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി

യാരഡാ

യാരഡാ

വിശാഖപട്ടണത്ത് നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യാരദ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഒരു മനോഹരമായ ബീച്ചാണ്. ബീച്ചിന്‍റെ മൂന്നു ഭാഗത്തും മലനിരകളും ഉണ്ട്. ബീച്ചില്‍ നിന്നും കുന്നുകയറി ആരംഭിക്കുന്ന ട്രക്കിങ് ഡോള്‍ഫിന്‍ നോസ് എന്നറിയപ്പെടുന്ന കുന്നിലാണ് അവസാനിക്കുന്നത്. ഡോള്‍ഫിന്‍റെ മൂക്കു പോലെ കുന്നിന്റെ കാഴ്ച തോന്നിക്കുന്നതിനാലാണ് ഈ പേര്,
PC:Krishna Potluri

ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

Read more about: beach trekking hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X