Search
  • Follow NativePlanet
Share
» »കത്തി നില്‍ക്കുന്ന ചൂടില്‍ മൂന്നാറിനൊരു യാത്ര

കത്തി നില്‍ക്കുന്ന ചൂടില്‍ മൂന്നാറിനൊരു യാത്ര

ഇന്ത്യയിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടങ്ങളിലൊന്നാണ് നമ്മുടെ മൂന്നാര്‍. മൂന്നു ആറുകളുടെ സംഗമ സ്ഥാനമായ മൂന്നാര്‍ സഞ്ചാരികള്‍ക്കൊരുക്കിയിരിക്കുന്ന കാഴ്ചകള്‍ എന്നും കൗതുകം നിറയ്ക്കുന്നവയാണ്. എത്ര വര്‍ണ്ണിച്ചാലും വാക്കുകള്‍ പോരാതെ വരും മൂന്നാറിനെ വിവരിക്കുമ്പോള്‍. തേയിലത്തോട്ടങ്ങളിലൂടെ കയറി, വെള്ളച്ചാ‌ട്ടങ്ങള്‍ പിന്നിട്ട്, കോടമഞ്ഞും കുന്നും തണുപ്പും പച്ചപ്പും എല്ലാം ചേരുമ്പോള്‍ മൂന്നാറിന്റെ ചിത്രം പൂര്‍ത്തിയാക്കാം.

എത്ര തവണ പോയാലും തെല്ലു കൂടുകയല്ലാതെ മൂന്നാറിന്‍റെ സൗന്ദര്യം ഒട്ടും കുറയില്ല. തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭംഗിക്ക് ദൃശ്യചാരുത നല്കുന്നത്. എപ്പോള്‍ ചെന്നാലും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന മൂന്നാറിലോട്ട് ഈ ചൂടുത്ത് ഏപ്രിലില്‍ ഒരു യാത്ര പോയാലോ...

മൂന്ന് ആറുകളുടെ നാട്ടിലേക്ക്

മൂന്ന് ആറുകളുടെ നാട്ടിലേക്ക്

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ആറുകള്‍ ചേരുന്ന സ്ഥലമാണ് മൂന്നാര്‍. ബ്രിട്ടീഷുകാരുടെ കാലത്തിന്റെ ബാക്കിപത്രങ്ങളായ കൊളോണിയല്‍ കെട്ടിടങ്ങളും ദേവാലയവും മാറ്റി നിര്‍ത്തിയാല്‍ മൂന്നാര്‍ തനി നാടന്‍ ഗ്രാമമാണ്. തണുപ്പും കുളിരും കോടമഞ്ഞും അല്പം അധികരിച്ചു നില്‍ക്കുന്ന തനിഗ്രാമം.

എപ്പോള്‍ വേണമെങ്കിലും

എപ്പോള്‍ വേണമെങ്കിലും

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ധൈര്യമായി യാത്ര പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ ഇടം മൂന്നാറാണ്. കൊടിയ വേനലാണെങ്കിലും കടുത്ത തണുപ്പാണെങ്കിലും മൂന്നാറിന്റെ വൈബ് ഒന്നു വേറെ തന്നെയാണ്. ഏതു കാലാവസ്ഥയിലും ആസ്വദിക്കുവാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.

വേനലില്‍

വേനലില്‍

ചൂടു കത്തി നില്‍ക്കുന്ന ഏപ്രില്‍ മാസത്തില്‍ മൂന്നാറിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്താലാ..നാട്ടില്‍ മറ്റെല്ലായിടത്തും ചൂടാണെങ്കിലും മൂന്നാറില്‍ നാട്ടിലെയത്രയും ചൂട് കാണില്ല. നാട്ടിലെ കനത്ത ചൂടിലും സൂപ്പര്‍ കൂളായി നില്‍ക്കുന്ന മൂന്നാറിലോട്ട് എങ്ങനെ യാത്ര പോകാതിരിക്കും!!

പച്ചപ്പ്

പച്ചപ്പ്

മൂന്നാറിന്റെ മറ്റൊരു പ്ലസ് പോയിന്‍റ് എന്നത് പച്ചപ്പാണ്. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ പച്ചപ്പിന്റെ ഒരു സദ്യ തന്നെയാണ് കണ്‍മുന്നില്‍ ഒരുക്കുന്നത്. വേനലെത്ര കടുത്താലും ഇവിടുത്തെ പച്ചപ്പിനു മങ്ങലേല്‍ക്കില്ല

ഓള്‍വെയ്സ് റൊമാന്‍റിക്

ഓള്‍വെയ്സ് റൊമാന്‍റിക്


ലോകത്തിലെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മൂന്നാര്‍. ഏറ്റവും നല്ല റൊമാന്റിക് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂന്നാറിന്റെ സൗന്ദര്യം തേടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. വേനല്‍ക്കാല യാത്രകളില്‍ തീര്‍ത്തും വിശ്രമിക്കുവാനും തണുപ്പിന്റെ ആലസ്യത്തില്‍ സമയം ചിലവഴിക്കുവാനുമാണ് കൂടുതല്‍ ആളുകളും മൂന്നാര്‍ തിരഞ്ഞെടുക്കുന്നത്.

കൊളോണിയല്‍ സൗന്ദര്യം

കൊളോണിയല്‍ സൗന്ദര്യം

പ്രകൃതി സൗന്ദര്യത്തിന് മുകളിലായി മുന്നാറിനും ചരിത്രപരമായ പ്രാധാന്യമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മൺറോയാണ് തോട്ടം പട്ടണമായി മുന്നാർ വികസിപ്പിച്ചത്. അതുപോലെ, വാസ്തുവിദ്യയിൽ കൊളോണിയൽ സ്വാധീനം നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യംഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

Read more about: munnar summer travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X