India
Search
  • Follow NativePlanet
Share
» »ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

കണ്ണെത്താ ദൂരത്തോളം പൂത്തുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍... പച്ചയും മഞ്ഞയും അല്ലാതെ വേറെന്നും ആ നോട്ടത്തില്‍ കണ്ടെത്തുവാന്‍ കഴിയാത്ത വിധത്തില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍.... നിര്‍മ്മിതിയിലെ വിസ്മയമായി തലയയുര്‍ത്തി നില്‍ക്കുന്ന കോട്ട, വെള്ളത്തിനുള്ളില്‍ മുങ്ങിയും മഴ കഴിയുമ്പോള്‍ ഉയര്‍ന്നും വരുന്ന ദേവാലയം.. ഇങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ട് കര്‍ണ്ണാടകയില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊക്കെ അത്ഭുതപ്പെടുത്തുന്ന സ്ഥലങ്ങളുണ്ടോ എന്നു സംശയിക്കുന്നവര്‍ ഒരിക്കലെങ്കിലും ഈ വഴി വന്നിരിക്കണം. അവിശ്വസനീയമായ കാഴ്ചകളൊരുക്കുന്ന കര്‍ണ്ണാടകയിലെ ഇടങ്ങള്‍ പരിചയപ്പെടാം...

ഗുണ്ടല്‍പ്പേട്ടിലെ സൂര്യകാന്തിപ്പാടം

ഗുണ്ടല്‍പ്പേട്ടിലെ സൂര്യകാന്തിപ്പാടം

അതിര്‍ത്തിയുടെ രേഖകളില്‍ കര്‍ണ്ണാടകയുടെ ഭാഗമാണെങ്കിലും വയനാടിനോട് അതിര്‍ത്തി ചേര്‍ന്നുനില്‍ക്കുന്ന സ്ഥലമാണ് ഗുണ്ടല്‍പ്പേട്ട്. നോട്ടമെത്തുന്നിടത്തെല്ലാം വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളാണ് ഇവിടുത്തെ പ്രധാന കാഴ്ച. പൂക്കളുടെ നിറമാണ് ഇവിടെ പാടത്തിനും. അത്രയധികം പ്രദേശത്തായാണ് ചെണ്ടുമല്ലിപൂക്കളും ജമന്തിയും ഉള്‍പ്പെടെയുള്ളവ നിറഞ്ഞുനില്‍ക്കുന്നത്. നമ്മുടെ നാട്ടില്‍തന്നെയാണോ ഏതോ ഒരു സിനിമയുടെ സെറ്റ് ആണോ എന്നു സംശയിപ്പിക്കുന്ന വിധത്തിലുള്ള ഭംഗി തന്നെയാണ് മേയ് മാസം മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള സമയത്ത് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

PC:rehan shaik

റോഡിനിരുവശവും

റോഡിനിരുവശവും

ഗുണ്ടല്‍പ്പേട്ട്, മദൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാതയ്ക്കിരുവശവും പൂത്തുനില്‍ക്കുന്ന പാടങ്ങള്‍ കാണുവാനായി മാത്രം ഇവിടേക്ക് എത്തുന്നവരുണ്ട്. നൂറുകണക്കിന് ഏക്കര്‍ തോട്ടങ്ങളില്‍ ഇവിടുത്തെ ഉള്‍പ്രദേശങ്ങളിലും പൂകൃഷി വ്യാപകമാണ്. ഇതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്നുള്ളൂ. ബാക്കിയെല്ലാം പെയിന്‍റ് നിര്‍മ്മാണത്തിനായി അയക്കുകയാണ് ചെയ്യുന്നത്.

PC:Brianne Reed

മൈസൂര്‍-ഗുണ്ടല്‍പ്പേട്ട് ഹൈവേ

മൈസൂര്‍-ഗുണ്ടല്‍പ്പേട്ട് ഹൈവേ

ഗൂണ്ടല്‍പ്പേട്ടില്‍ മാത്രമല്ല മൈസൂര്‍-ഗുണ്ടല്‍പ്പേട്ട് ഹൈവേയിലും പൂക്കളുടെ കാഴ്ചയുണ്ട്. ഇന്ത്യയുടെ പൂക്കൂട എന്നറിയപ്പെടുന്ന ഗുണ്ടല്‍പ്പേട്ടിലെ പൂക്കാഴ്ചകള്‍ എളുപ്പത്തില്‍ കിട്ടുന്ന ഇടമായതിനാല്‍ ഈ കാലയളവില്‍ നിരവധി സഞ്ചാരികള്‍ എത്തുന്നു.

PC:Thanuj Mathew

ഹെറിറ്റേജ് വൈനറി, രാമനഗര

ഹെറിറ്റേജ് വൈനറി, രാമനഗര

വൈനറികള്‍ക്കും മുന്തിരിത്തോട്ടങ്ങള്‍ക്കും കര്‍ണ്ണാടക പ്രദേശമാണ്. വൈനറി ടൂറുകളും വൈന്‍ ടേസ്റ്റിങ് സെഷല്‍നുകളും കര്‍ണ്ണാടകയില്‍ വിവിധ ഇടങ്ങളില്‍ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്ന ഒന്നാണ് രാമനഗരയിലെ ഹെറിറ്റേജ് വൈനറി. പ്രസിദ്ധമായ സുലാ വൈനറീസിന്റെ തന്നെ ഭാഗമായ ഹെറിറ്റേജ് വൈനറിയില്‍ കടു വൈന്‍ ആണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഇവര്‍ കര്‍ണ്ണാടകയിലെ വന്യജീവി സംരക്ഷണത്തിനായി ചിലവഴിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

PC:Maksym Kaharlytskyi

വൈന്‍ ടൂര്‍

വൈന്‍ ടൂര്‍

ഹെറിറ്റേജ് വൈനറി മുന്നോട്ടുവയ്ക്കുന്ന ആകര്‍ഷണം വൈന്‍ ടൂര്‍ തന്നെയാണ്. അതിരില്ലാതെ കിടക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ കണ്ടുപോകുവാന്‍ ഇവിടെ അവസരമുണ്ട്. ഒപ്പം തന്നെ രുചിയേറിയ വൈനുകള്‍ രുചിക്കകുവാനും ഇവിടെ അവസരമുണ്ട്. ബാംഗ്ലൂരില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഇവിടെ മികച്ച സൗകര്യങ്ങളുള്ള ഗസ്റ്റ് ഹൗസുമുണ്ട്.

PC:jose alfonso sierra

മിര്‍ജാന്‍ കോട്ട

മിര്‍ജാന്‍ കോട്ട

കര്‍ണ്ണാടകയിലെ വ്യത്യസ്തമായ കാഴ്ചകളും യാത്രാനുഭവങ്ങളും നല്കുന്ന മറ്റൊടിടമാണ് മിര്‍ജാന്‍ കോട്ട. തകര്‍ന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ചരിത്രക്കാഴ്ചകള്‍ കാണുന്നതിനുള്ള അവസരമാണ് ഉത്തര കന്നട ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള മിര്‍ജാന്‍ കോട്ട നല്കുന്നത്. ഗോകര്‍ണ്ണയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടം യാത്രകള്‍ പ്ലാന്‍ ചെയ്തുപോകുന്നവര്‍ക്ക് ഒരു മികച്ച ഗെറ്റ് എവേ കൂടിയാണ്. പല കാലഘട്ടങ്ങളിലായി നിരവധി യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കോട്ട ചരിത്രപ്രേമികള്‍ക്കും അറിവുകള്‍ കാഴ്ചകളായി മുന്നില്‍നില്‍ക്കുന്ന ഇടമാണ്.

PC:Sydzo

ഇവിടുത്തെ മഴയാണ് മഴ!! ലോകത്തിലെ ഏറ്റവുമധികം നനവാര്‍ന്ന ഇടങ്ങളിലൂടെ ഒരു സഞ്ചാരം!ഇവിടുത്തെ മഴയാണ് മഴ!! ലോകത്തിലെ ഏറ്റവുമധികം നനവാര്‍ന്ന ഇടങ്ങളിലൂടെ ഒരു സഞ്ചാരം!

പതിനാറാം നൂറ്റാണ്ടില്‍

അഗ്നാശിനി നദിയുടെ തീരത്തായി പതിനാറാം നൂറ്റാണ്ടിലാണ് കോട്ട സ്ഥാപിക്കപ്പെടുന്നത്. ചുറ്റിലും വ്യാപിച്ചു കിടക്കുന്ന പച്ചപ്പും ഭൂഗര്‍ഭ പടികളും അവശിഷ്ടങ്ങളും സാഹസികവും അനുഭവപ്രദവുമായ ഒരു യാത്രയായിരിക്കും നിങ്ങള്‍ക്ക് നല്കുക.

PC:FarEnd2018

 ഷെട്ടിഹള്ളി ദേവാലയം

ഷെട്ടിഹള്ളി ദേവാലയം

കര്‍ണ്ണാടയിലെ ഏറ്റവും 'സര്‍റിയല്‍' യാത്രാനുഭവം നല്കുന്ന സ്ഥലമാണ് ഹാസനു സമീപമുള്ള ഷെട്ടിഹള്ളി ദേവാലയം. ഗോഥിക് മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ദേവാലയം മഴക്കാലങ്ങളില്‍ വെള്ളത്തിനടിയിലും മഴ മാറുമ്പോള്‍ വെള്ളത്തിനു വെളിയിലും കാണപ്പെടുന്ന ഒരു വിചിത്ര ഇടമാണിത്. ഗോരൂര്‍-ഹേമാവതി റിസര്‍വോയറിന്റെ തീരത്തായാണ് ഷെട്ടിഹള്ളി റോസറി ദേവാലയമുള്ളത്. ഹേമാവതി ഡാമിന്റെ റിസര്‍വേോയറ്‍ ഈ പ്രദേശത്ത് വന്നതോടെയാണ് ദേവാലയം ഒരു മുങ്ങല്‍ വിദഗ്ദന്‍ ആയിമാറിയത്. വെള്ളത്തില്‍ മുങ്ങിയ ദേവാലയം കാണണമെ‌ഹ്കില്‍ മഴക്കാലത്തും അതിന്റെ പൂര്‍ണ്ണരൂപം കാണണമെങ്കില്‍ വേനല്‍ക്കാലത്തും വരേണ്ടിവരും.

PC: Bikashrd

ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍ഒറ്റനോട്ടത്തില്‍ 'ബാലി' തന്നെ... കര്‍ണ്ണാടകയിലെ വിസ്മയിപ്പിക്കുന്ന അഞ്ച് ബീച്ചുകള്‍

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X