Search
  • Follow NativePlanet
Share
» »ചിങ്ങത്തിന്‍റെ പുണ്യവും സമൃദ്ധിയും നേടാനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

ചിങ്ങത്തിന്‍റെ പുണ്യവും സമൃദ്ധിയും നേടാനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

പുതുവര്‍ഷത്തിന്റെ തുടക്കം ഏറ്റവും മികച്ചതാക്കുവാന്‍ പോയിരിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം=

ഓരോ ചിങ്ങമാസം പ്രതീക്ഷകളോടെയാണ് എത്തുന്നത്... മഴ തോര്‍ന്ന് സമൃദ്ധിയും ഐശ്വര്യവും പങ്കുവയ്ക്കുവാനെത്തുന്ന പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങം. ഈ മാസത്തിലെ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് വലിയ ഫലമുണ്ടാകുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പുതുവര്‍ഷത്തിന്റെ തുടക്കം ഏറ്റവും മികച്ചതാക്കുവാന്‍ പോയിരിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

മലയാളികളുടെ വിശ്വാസങ്ങളില്‍ വലിയൊരു പങ്ക് ഗുരുവായൂരിനും ഗുരുവായൂരപ്പനും അവകാശപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ ഓരോ മലയാളിയും ഒന്നു പോയി തൊഴുതുപ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളിലൊന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്നെയാണ്.
ഭൂലോക വൈകുണ്ഠം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ കണ്ണനെയാണ് ആരാധിക്കുന്നത്. വിഷ്ണുവിന്‍റെ പൂര്‍ണ്ണാവതാരമായ ഇവിടുത്തെ ശ്രീകൃഷ്ണനെോട് പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം. നാലു കൈകളിലായി പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്. ഈ മനോഹര രൂപം ഒരുനോക്കെങ്കിലും കാണുവാനായാണ് കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചും വിശ്വാസികള്‍ എത്തുന്നത്. മാസാദ്യങ്ങളിലും വര്‍ഷാദ്യങ്ങളിലുമെല്ലാം ആയിരക്കണക്കിന് വിശ്വാസികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നു.
ഗുരുവായൂരില്‍ എത്തുമ്പോള്‍ മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, പാര്‍ത്ഥസാരഥീ ക്ഷേത്രം, ചാമുണ്‌ഡേശ്വരി ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രം, ഹരികന്യക ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയ സമീപ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുവാന്‍ മറക്കേണ്ട.

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

തെക്കേ ജില്ലക്കാരെ സംബന്ധിച്ച്. പ്രത്യേകിച്ച് കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം. പത്മനാഭന്‍ എന്ന നാമമാണ് വിശ്വാസികളെ ഇവിടേക്കെത്തിക്കുന്നതെങ്കില്‍ ലോകം പത്മനാഭ സ്വാമി ക്ഷേത്രത്തെ അറിയുന്നത് ക്ഷേത്രനിലവറയിലെ അപൂര്‍വ്വവും വിലമതിക്കാനാവാത്തതുമായ നിധിശേഖരത്തിന്റെ പേരിലാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട വിഷ്ണു ക്ഷേത്രമാണിത്, അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണു തന്നെയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയും. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ് പത്മനാഭസ്വാമിയെന്നും അദ്ദേഹത്തിന്റെ ദാസൻമാരായാണ് തിരുവിതാംകൂർ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നതും.

തഞ്ചാവൂര്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോപുരങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സാളഗ്രാമങ്ങളില്‍ ആണ് ഇവിടുത്തെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ വലതു കൈ അനന്തതൽപ്പത്തിനു താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠ കാണാം. വിഷ്ണുവിന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ബ്രഹ്മാവിനെ കാണാം. ചതുർമുഖനായാണ് ബ്രഹ്മാവുള്ളത്.

PC:Prasanth Prakash

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോറ്റാനിക്കര ദേവി ക്ഷേത്രം. രാവിലെ സരസ്വതിഭാവത്തിലും, ഉച്ചക്ക് ഭദ്രകാളിയായും, വൈകീട്ട് ദു‍ർഗയായും അഞ്ച് വ്യത്യസ്ത ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്ന ഇവിടം ഏറ്റവുമധികം വിശ്വാസികളെത്തുന്ന മറ്റൊരു ക്ഷേത്രം കൂടിയാണ്. ഭഗവതിയേയും മഹാവിഷ്ണുവിനേയും ഒരേ സമയം തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ചോറ്റാനിക്കരയ്ക്കുണ്ട്. മാനസീക രോഗങ്ങളും പ്രശ്നങ്ങളും നേരിടുന്നവര്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം. നിരവധി വിശ്വാസികള്‍ ഇതിനു സാക്ഷ്യം നല്കുന്നു. മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിവീഡിയ

 ശബരിമല

ശബരിമല

ചിങ്ങമാസത്തിലെ പൂജകള്‍ക്ക് പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ശബരിമല ധർമ്മശാസ്താക്ഷേത്രം. 2022 ഓഗസ്റ്റ് 21 വരെ ക്ഷേത്രം ചിങ്ങമാസ പൂജകള്‍ക്കായി തുറന്നിരിക്കും. വ്രതമെടുത്ത് നിരവധി വിശ്വാസികളാണ് ആ സമയത്ത് ഇവിടെയെത്തുന്നത്. മണ്ഡലമാസത്തെ അപേക്ഷിച്ച് തിരക്കില്ലാതെ ദര്‍ശനം നടത്തുവാന്‍ സാധിക്കുമെന്നതാണ് ചിങ്ങമാസത്തിലെ പ്രത്യേകത.
വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ചിങേങമാസത്തില്‍ ദര്‍ശനത്തിനായി വരാം. .കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണത്തിലെ പൂജകള്‍ക്കായി ക്ഷേത്രം സെപ്റ്റംബര്‍ 6 ന് വൈകിട്ട് തുറക്കുകയും സെപ്റ്റംബര്‍ 10 ന് നട അടയ്ക്കുകയും ചെയ്യും.
ലോകത്തില്‍ തന്നെ ഏറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമായും ശബരിമല അറിയപ്പെടുന്നു.

പറശ്ശിനിക്കടവ് ക്ഷേത്രം

പറശ്ശിനിക്കടവ് ക്ഷേത്രം

ആശ്രയിച്ചെത്തുന്നവരെ കൈവെടിയാത്ത പറശ്ശിനിക്കടവ് മുത്തപ്പന്‍ മലബാറുകാരുടെ ആശ്രയമാണ്. മനസ്സറിഞ്ഞു വിളിച്ചാല്‍ മുത്തപ്പന്‍ കേള്‍ക്കുമെന്നും സങ്കടങ്ങള്‍ പരിഹരിച്ച് തരുമെന്നും വിശ്വസിച്ചുപോരുന്നു. സമയമോ ദിവസമോ നോക്കാതെ വിശ്വാസികള്‍ക്ക് ഏതു നേരവും ധൈര്യപൂര്‍വ്വം വരാന്‍ കഴിയുന്ന ഇവിടം വടക്കേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളെത്തുന്ന സ്ഥലം കൂടിയാണ്.

PC:Sreelalpp

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X