Search
  • Follow NativePlanet
Share
» »വേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെ

വേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെ

ഏപ്രില്‍ മാസത്തിലെ യാത്രകല്‍ എന്നും രസകരമാണ്. എല്ലാ നാടും ഏറ്റവും മനോഹരമായി ഒരുങ്ങി നില്‍ക്കുന്ന സമയം.അതുകൊണ്ടു തന്നെ ഈ സമയത്തെയാത്രകള്‍ എന്നും യാത്രകളെ അതിന്റെ മുഴുവന്‍ രസത്തിലും ആസ്വദിക്കുവാന്‍ സഞ്ചാരികളെ അനുവദിക്കുന്ന സമയം കൂടിയാണിത്. ഇന്ത്യയില്‍ എവിടെ താമസിച്ചാലും വേനല്‍ക്കാല യാത്രകളില്‍ പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങളുണ്ട്. അതിലൊന്നാണ് ആസ്സാം. എണ്ണിയാല്‍ തീരാത്തത്രയും കാഴ്ചകള്‍ ആസാമിനുണ്ട്. തണുത്ത കാറ്റും രസകരമായ ഇടങ്ങളും ചേര്‍ന്ന് ആസാമില്‍ ഈ വേനല്‍ക്കാലത്ത് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം..

കാക്കോച്ചാങ് വെള്ളച്ചാട്ടം

കാക്കോച്ചാങ് വെള്ളച്ചാട്ടം

ആസാമിലെ പ്രകൃതിഭംഗി ആസ്വദിക്കുവാനാണ് യാത്രയിലെ ആദ്യ താല്പര്യമെങ്കില്‍ ധൈര്യപൂര്‍വ്വം കാക്കോച്ചാങ് വെള്ളച്ചാട്ടം കണ്ടെത്താം. കാസിരംഗ ദേശീയോദ്യാനത്തില്‍ നിന്നും 30 മിനിട്ട് ദൂരെ മാത്രം സ്ഥിതി ചെയ്യുന്ന ഇവിടം അധികമൊന്നും സഞ്ചാരികള്‍ എത്തിച്ചേരാത്ത സ്ഥലം കൂടിയാണ്. മലനിരകളിലൂടെ കുത്തികുത്തിയൊലിച്ച് കണ്ണീരിനെക്കാള്‍ തെളിമയോടെ പതിക്കുന്ന വെള്ളച്ചാട്ടം ആസാമില്‍ കാണേണ്ട സ്ഥലമാണ്.

ഗുവാഹത്തി

ഗുവാഹത്തി


വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടം എന്നാണ് ഗുവാഹത്തി അറിയപ്പെടുന്നത്. ആസാമിലെ ഏറ്റവും വലിയ ജില്ലയായ ഗുവാഹത്തി നിരവധി ക്ഷേത്രങ്ങളുടെ നാടു കൂടിയാണ്. നാഗരികത കടന്നുവന്നിട്ടുണ്ടെങ്കിലും ഇന്നും ഇവിടെ ഗ്രാമീണ കാഴ്ചകള്‍ക്ക് യാതൊരു കുറവുമില്ല, ബ്രഹ്മപുത്ര നദിയുടെ കാഴ്ച മുതല്‍ കാടും കാട്ടാറും വരെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഇവിടുത്തെ വിമാനത്താവളം രാജ്യത്തെ മിക്ക എയര്‍പോര്‍ട്ടുകളുമായും ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടേക്കുള്ള യാത്ര താരതമ്യേന എളുപ്പമാണ്.

അസാം മൃഗശാലയും ബോട്ടാണിക്കല്‍ ഗാര്‍ഡനും

അസാം മൃഗശാലയും ബോട്ടാണിക്കല്‍ ഗാര്‍ഡനും

പച്ചപ്പില്‍ കുറച്ച് രസകരമായ സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അസം സ്റ്റേറ്റ് മൃഗശാല സന്ദർശിക്കണം. ഗുവാഹത്തി നഗരത്തിനകത്ത് സ്ഥിതിചെയ്യുന്ന ഈ മൃഗശാലയില്‍ 850 ഓളം സസ്യജന്തുജാലങ്ങളെ കാണാം. 1957 ൽ സ്ഥാപിതമായ ഇത് ഒറ്റ കൊമ്പുന്‍ കാണ്ടാമൃഗ സംരക്ഷണ കേന്ദ്രം കൂടിയാണ്. കടുവകൾ, ആനകൾ, ജാഗ്വറുകൾ, പുള്ളിപ്പുലികൾ, ജിറാഫുകൾ, ഒട്ടകപ്പക്ഷികൾ, തുടങ്ങിയവയെ ഇവിടെ കാണാം.

 ദിബ്രുഗഡ്

ദിബ്രുഗഡ്

ഏപ്രിലിൽ അസമിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ദിബ്രുഗഡ്. തേയിലകൃഷിക്ക് പേരുകേട്ട ഇവിടം തിരക്കുള്ള ജീവിതത്തില്‍ നിന്നും രക്ഷപെട്ട് യാത്ര പോകുവാന്‍ പറ്റിയ സ്ഥാനങ്ങളിലൊന്നു കൂടിയാണ്. റൊമാന്‍റിക് നഗരങ്ങളിലൊന്നായാണ് ഇതിനെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത് ദിബ്രുഗഡിലായിരിക്കുമ്പോൾ, അസമിലെ ഏക മഴക്കാടായ ഡെഹിംഗ് പട്കായ് പര്യവേക്ഷണം ചെയ്യാൻ അവഗണിക്കരുത്. ഓർക്കിഡുകൾ പോലുള്ള സസ്യജന്തുജാലങ്ങളുടെ വിശാലമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, നിങ്ങൾക്ക് ധാരാളം വന്യജീവികളെ കാണാൻ കഴിയും. ചിത്രശലഭങ്ങളുടെയും ട്വീറ്റിംഗ് പക്ഷികളുടെയും മനോഹരമായ കാഴ്ചകളും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നുണ്ട്.

മനാസ് ദേശീയോദ്യാനം

മനാസ് ദേശീയോദ്യാനം


ആന സംരക്ഷണ കേന്ദ്രം, പ്രോജക്ട് ടൈഗർ റിസർവ്, ബയോസ്ഫിയർ റിസർവ് എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ദേശീയോദ്യാനമാണ് മനാസ് ദേശീയോദ്യാനം. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ മനാസ് പാർക്ക് ഏപ്രിലിൽ അസമിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. അരുവികളും മരങ്ങളും താഴ്വരകളും എല്ലാം ചേരുന്ന മനോഹരമായ കാഴ്ച പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതിനു സഹായിക്കുന്നു.

കാമാഖ്യാ ക്ഷേത്രം

കാമാഖ്യാ ക്ഷേത്രം

ഇന്ത്യയിലെ എല്ലാ ശക്തി ക്ഷേത്രങ്ങളെയും വെച്ച് ഏറ്റവും പ്രസിദ്ധമാണ് കാമാഖ്യ ക്ഷേത്രം. 51 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ക്ഷേത്രമാണ്. ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ പ്രസിദ്ധമാണ് കാമാഖ്യ ക്ഷേത്രം. ഗുവാഹത്തിയിലെ നീലാചല്‍ കുന്നിമു മുകളില്‍ ആണിത് സ്ഥിതി ചെയ്യുന്നത്. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്. സ്ത്രീ ശരീരത്തെ ഏറ്റവും വിശുദ്ധമായി കണ്ട് അതിനെ പൂജിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന യോനി പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രമായതിനാല്‍ ലോകമെങ്ങും പ്രസിദ്ധമാണ് ഇവിടം. ബരസിംഗ, കാട്ടു എരുമകൾ, ധാരാളം ജല പക്ഷികൾ എന്നിവയെ ഇവിടെ കാണാം.

 ദിസ്പൂര്‍

ദിസ്പൂര്‍

അസം സംസ്ഥാനം മേഘാലയയിൽ നിന്ന് വേർപെടുത്തിയ ശേഷം അസമിന്റെ തലസ്ഥാനമായി മാറിയ സ്ഥലമാണ് ദിസ്പൂര്‍. തേയില ഉൽപാദനത്തിൽ പ്രശസ്തി നേടിയ ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനങ്ങളിലൊന്നാണ് ദിസ്പൂർ. ഈ സംസ്ഥാനത്തിന്റെ സമ്പന്നമായ സാമൂഹികവും കലാപരവുമായ ചരിത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ശേഖരിക്കുന്നതിന് നിങ്ങൾക്ക് അസം സ്റ്റേറ്റ് മ്യൂസിയം സന്ദർശിക്കാം. അസം സംസ്ഥാന മൃഗശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി കാട്ടുമൃഗങ്ങൾ, കാണ്ടാമൃഗങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ഹിമാലയൻ കറുത്ത കരടി എന്നിവയുടെ വാസസ്ഥാനമാണ് ഈ നഗരം.

നമേരി ദേശീയോദ്യാനം

നമേരി ദേശീയോദ്യാനം

ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നമേരി ദേശീയോദ്യാനം അത്ഭുതകരമായ കാഴ്ചകള്‍ നല്കുന്ന ഇടമാണ്. മരങ്ങൾ, ആന, പുൽമേടുകൾ, വർണ്ണാഭമായ പൂച്ചെടികള്‍, സസ്യങ്ങൾ എന്നിവയ്ക്കിടയിൽ പ്രകൃതി താല്പര്യമുള്ളവർക്ക് കുറച്ച് മണിക്കൂർ ആശ്വാസമേകാൻ ഈ പ്രദേശത്തിനു കഴിയും. പുള്ളിപ്പുലി, കടുവ, കാണ്ടാമൃഗം, വേഴാമ്പലുകള്‍ , ആനകൾ, താറാവുകൾ, എന്നിവയെല്ലാം ഇവിടെ കാണാം.

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെറോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ

അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്

Read more about: assam national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X