Search
  • Follow NativePlanet
Share
» »സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍

സൂര്യനസ്തമിക്കാത്ത നാടുകൾ; ഒന്നും രണ്ടും അല്ല..തുടർച്ചയായ 70 ല്‍ അധികം ദിവസങ്ങള്‍

ഇതാ ഇങ്ങനെ രാവ് ഒരിക്കലും എത്തിച്ചേരില്ലാത്ത ഭൂമിയിലെ ചില ഇടങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

പ്രകൃതിയുടെ അത്ഭുതങ്ങള്‍ പലപ്പോഴും പ്രവചനാനീതമാണ്. പ്രപഞ്ചമൊരുക്കിയിരിക്കുന്ന സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് ചില സമയങ്ങളില്‍ അസാധ്യമാണെങ്കിലും ആ കാഴ്ചകളിലേക്ക് ആര്‍ക്കും കടന്നു ചെല്ലാം. നിലനില്‍ക്കുന്നു എന്നു വിശ്വസിക്കുവാന്‍ പോലും കഴിയാത്ത നിരവധി ഇടങ്ങളെക്കുറിച്ചു നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യന്‍ അസ്തമിക്കാത്ത രാജ്യങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടോ? അതായത് 73 മുതല്‍ 76 ദിവസം വരെ സൂര്യന്‍ അസ്മമിക്കാത്ത ഇടങ്ങള്‍...

ഇങ്ങനെയൊക്കെ സ്ഥലങ്ങളുണ്ടോ എന്നത്ഭുതപ്പെടേണ്ട...പ്രകൃതിയുടെ അനേകകൂട്ടം വിസ്മയങ്ങളിൽ ഒന്നായി മാത്രം ഇതിനെ കണ്ടാൽ മതി. കേൾക്കുമ്പോൾ നമുക്ക് വളരെ കൗതുകവും രസവും തോന്നുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല കാര്യം. കാരണം കണ്ടെത്തുക എളുപ്പമാണ്. ഇവിടെ എത്തിയാല്‍ ജീവിതം മൊത്തത്തില്‍ തലതിരിഞ്ഞു പോകുമെന്ന് മാത്രമല്ല, രാവും പകലും തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ വരെയെത്തും. ഇവിടെ സ്ഥിരതാമസിക്കുന്നരെ പോലും ഇത് ഭീകരമായി ബാധിക്കാറുണ്ട് ചില സമയങ്ങളിൽ. എങ്കിലും, കൗതുകം മൂലം സഞ്ചാരികള്‍ ഈ പ്രദേശങ്ങളില്‍ ധാരാളമായി എത്തുകയും ചെയ്യുന്നു... ഇതാ ഇങ്ങനെ രാവ് ഒരിക്കലും എത്തിച്ചേരില്ലാത്ത ഭൂമിയിലെ ചില ഇടങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

Cover Picture : Frank Baldus

ഹാമ്മര്‍ഫെസ്റ്റ്, നോര്‍വെ

ഹാമ്മര്‍ഫെസ്റ്റ്, നോര്‍വെ

ലോകത്തിന്‍റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന നഗരങ്ങളിലൊന്നായ ഹാമ്മര്‍ഫെസ്റ്റ് നോര്‍വ്വെയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം എണ്ണായിരത്തോളം ആളുകള്‍ വസിക്കുന്ന ഈ നഗരം നോര്‍വെയിലെ ഏറ്റവും പഴക്കം ചെന്ന നഗരം കൂടിയാണ്. സ്ട്രോവ് ജിയോഡെറ്റിക് ആർക്കിന്റെ ഭാഗമായതിനാൽ യുനെസ്കോ ഇത് ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുച്ചെ സൂര്യാസ്തമയവും സൂര്യോദയവും അറെ പ്രത്യേകതയുള്ള ഒന്നാണ്. ഈ നഗരത്തിൽ രാവിലെ 12:43 ന് സൂര്യാസ്തമയം സംഭവിക്കുകയും വെറും 40 മിനിറ്റിന്‍റെ ഇടവേളയില്‍ വീണ്ടും ഉദിക്കുകയും ചെയ്യുന്നു. നോര്‍വേയുടെ പ്രത്യേക നഗരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പാതിരാ സൂര്യന്‍റെ നാട് എന്നാണല്ലോ നോര്‍വെ അറിയപ്പെടുന്നത് തന്നെ. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലായി സ്ഥിതി ചെയ്യുന് നോര്‍വെ പ്രകൃതി സൗന്ദര്യത്തിന് ഏറെ പ്രസിദ്ധമാണ്. മേയ് മുതൽ ജൂലൈ വരെ ഏകദേശം 76 ദിവസം ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല.
PC:commons.wikimedia

ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

ബ്രിട്ടണ്‍ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ് ആയാണ് ഐസ്ലാൻഡ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കുറച്ച് ആളുകള്‍ വസിക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയായ ഇവി‌ടം ഭൂമിയിലെ മറ്റൊരു ലോകം തന്നെയാണ്, കൊതുകുകള്‍ ഇല്ലാത്ത രാജ്യമെന്നും ഇവിടം അറിയപ്പെടുന്നു. പ്രത്യേകതകളുള്ള കാഴ്ചകളാണ് ഐസ്ലന്‍ഡിനെ സഞ്ചാരികള്‍ക്കിയില്‍ പ്രസിദ്ധമാക്കിയിരിക്കുന്നത്. പ്രകൃതിയുടെ അത്ഭുതങ്ങള്‍ അതിന്‍റെ പരകോടിയില്‍ ആണിവിടെയുള്ളത്.
സൂര്യനസ്തമിക്കാത്ത ഇടങ്ങള്‍ ഇവിടെയുമുണ്ട്. മേയ് മാസം ആദ്യം മുതല്‍ ജൂലൈ അവസാനം വരെയാണ് ഇവിടെ സൂര്യന്‍ മുഴുവന്‍ ശോഭയിലും കാണുക. പാതിരാസൂര്യന‍്‍റെ രസകരമായ കാഴ്ചകള്‍ കാണുവാന്‍ ഈ സമയത്ത് ഇവിടെ എത്തണം. ആർട്ടിക് സർക്കിളിലെ അകുരേരി നഗരവും ഗ്രിംസി ദ്വീപും ആണ് ഇതിനായി യോജിച്ചത്.

കിരുണാ, സ്വീഡിഷ് ലാപ്ലാന്‍ഡ്

കിരുണാ, സ്വീഡിഷ് ലാപ്ലാന്‍ഡ്

സ്വീഡനിലെ വടക്കേ അറ്റത്തുള്ള നഗരമാണ് കിരുണ. 19,000 ഓളം ആളുകള്‍ വസിക്കുന്ന ഇവിടെ ആളുകള്‍ സൂര്യനെ മാത്രം കണ്ട് 100 ദിവസത്തോളം ജീവിക്കുന്നു. ഇത്രയും ദിവസത്തോളും രാത്രിയില്ലാതെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെങ്കിലും ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്ന സമയവും ഇത് തന്നെയാണ്.
കിരുനയിലെ ആർട്ട് നോവൗ ചർച്ച് ഇവിടുത്തെ വലിയ ആകര്‍ഷണമാണ്. ലോകത്തില്‍ ഏറ്റവും മനോഹരമായ വാസ്തു വിദ്യ കാണുവാന്‍ സാധിക്കുന്ന ദേവാലയമാണിതെന്നാണ് പറയപ്പെടുന്നത്. നൂറു ദിവസവും പകല്‍ മാത്രമുള്ള ഇടം എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

നൂനാവൂട്ട്, കാനഡ

നൂനാവൂട്ട്, കാനഡ

കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ ഭാഗമാണ് നൂനാവൂട്ട്,. ആർട്ടിക് സർക്കിളിന് രണ്ട് ഡിഗ്രി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മൂവായിരത്തിലധികം ആളുകള്‍ മാത്രമാണ് വസിക്കുന്നത്. ഇവിടെയും യും പലപ്പോഴും രാത്രി അപ്രത്യക്ഷമാകാറുണ്ട്. ശൈത്യകാലത്ത് നിങ്ങൾക്ക് തുടർച്ചയായി ഏകദേശം 30 ദിവസത്തെ ഇരുട്ട് അനുഭവപ്പെടും, പക്ഷേ വേനൽക്കാലമായാല്‍ രണ്ട് മാസം മുഴുവന്‍ സമയവും സൂര്യപ്രകാശം മാത്രം ലഭിക്കുകയും ചെയ്യും.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്

സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്

ലോകത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരമാണ് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സെന്റ് പീറ്റേഴ്സ്ബർഗ്. ഒന്നര മാസത്തോളം സമസം സൂര്യന്‍ ഇവിടെ അസ്തമിക്കാതെ പ്രകാശിച്ചു കൊണ്ടേയിരിക്കും.

യൂക്കോൺ, കാനഡ

യൂക്കോൺ, കാനഡ

വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സമയം മഞ്ഞുമൂടിക്കിടക്കുന്ന നഗരങ്ങളിലൊന്നാണ് കാനഡയിലെ യൂക്കോൺ. ഇവിടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വേനൽക്കാലത്ത് 50 ദിവസം തുടർച്ചയായി സൂര്യൻ പ്രകാശിക്കുന്നു. പാതിരാ സൂര്യന്‍റെ നാട് എന്നാണ് ഇവിടവും അറിയപ്പെടുന്നു. ആകാശത്തിന്‍റെ കൗതുകകരമായ കാഴ്ചകളും സൂര്യന്‍റെ പ്രകാശവും ചേര്‍ന്ന് ഇവിടുത്തെ ഓരോ ദിവസവും മനോഹരമാക്കുന്നു എന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പറയുന്നത്.

സ്വാൽബാർഡ്, നോർവേ

സ്വാൽബാർഡ്, നോർവേ

ദ്രുവക്കരടികളുടെ നാട് എന്നറിയപ്പെടുന്ന സ്വാൽബാർഡ് നോര്‍വെയുടെ ഭാഗമാണ്.വടക്ക് 74 ° മുതൽ 82 ° വരെ അക്ഷാംശത്തിൽ ആണ് ഇവിടമുള്ളത്. ഏപ്രിൽ പകുതി മുതൽ ജൂലൈ പകുതി വരെ നാല് മാസത്തേക്ക് ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല.

സഞ്ചാരികള്‍ക്കിടയില്‍ ഈ അടുത്തു കാലത്തു മാത്രമായി പ്രചാരത്തില്‍ വന്നുള്ള സതേണ്‍ ലൈറ്റുകള്‍ക്കും ഇവി‌ടം പേരുകേട്ടതാണ്. അറോറ ഓസ്‌ട്രേലിയസ് എന്നാണിതിന്റെ യഥാര്‍ത്ഥ പേര്. ശൈത്യ കാലത്ത് സതേണ്‍ ഹെമിസ്പിയര്‍ അഥവാ തെക്കന്‍ അര്‍ദ്ധഗോളത്തെ പ്രകാശിപ്പിക്കുന്നവയാണ് സതേണ്‍ ലൈറ്റുകള്‍.
PC:Woodwalker

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഫിന്‍ലാന്‍ഡും സൂര്യന്‍ അസ്തമിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ട്. വേനൽക്കാലത്ത്, സൂര്യൻ 73 ദിവസം ഇവിടെ തുടര്‍ച്ചയായി പ്രകാശം നല്കുന്നു. അതുകൊണ്ട് വേനല്‍ക്കാലത്ത് ആളുകള്‍ക്ക് രാത്രി ഉറങ്ങുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഇതിനു പകരമായി ആളുകള് ശൈത്യകാലത്ത് കൂടുതല്‍ ഉറങ്ങുവാന്‍ സമയം കണ്ടെത്തുന്നു. വേനലില്‍ ഫിന്‍ലാന്‍ഡിന്‍റെ മിക്ക ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അതേസമയം, ശൈത്യകാലത്ത് ഈ പ്രദേശം സൂര്യപ്രകാശം കാണുന്നില്ല. ആളുകൾ വേനൽക്കാലത്ത് ഉറക്കം കുറയുന്നതിനും മഞ്ഞുകാലത്ത് കൂടുതൽ ഉറങ്ങുന്നതിനും ഒരു കാരണം കൂടിയാണിത്. നിങ്ങൾക്ക് നോർത്തേൺ ലൈറ്റുകൾ ആസ്വദിക്കാനും സ്കീയിംഗിൽ ഏർപ്പെടാനും ഗ്ലാസ് ഇഗ്ലൂസിൽ താമസിക്കുന്നതിന്റെ അനുഭവം ആസ്വദിക്കാനും ഈ സമയം തിരഞ്ഞെടുക്കാം.
ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സത്യസന്ധരായ മനുഷ്യരു‌ടെ നാടു കൂടിയാണ്.

ബാറോ, അലാസ്ക‍

ബാറോ, അലാസ്ക‍

അലാസ്കയില്‍ സ്ഥിതി ചെയ്യുന്ന ബാറോ ഉത്കിയാഗ്വിക് എന്നും അറിയപ്പെടുന്നു. വെറും 45,00 ല്‍ അടുത്ത മാത്രം ആളുകളാണ് ഇവിടെ വസിക്കുന്നത്. വളരെ തണുപ്പുള്ള കാറ്റാണ് തണുപ്പുകാലത്ത് ഇവിടെ അനുഭവപ്പെടുന്നത്. മെയ് അവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള മൂന്ന് മാസം കാലത്തേയ്ക്ക് ഇവിടെ സൂര്യന്‍ അസ്തമിക്കുന്നേയില്ല. ഇവിടെ ഇത് പോളാര്‍ നൈറ്റ് എന്നാണ് അറിയപ്പെടുന്നത്. ഈ മൂന്നു മാസക്കാലയളവിന് പ്രകൃതി തന്നെ പരിഹാരവും കണ്ടെത്തുന്നു. നവംബർ ആദ്യം മുതൽ അടുത്ത 30 ദിവസത്തേക്ക് ഇവിടെ സൂര്യന്‍ ഉദിക്കുന്നേയില്ല. അതായത് കഠിനമായ തണുപ്പു കാലത്ത് രാജ്യം മുഴുവന്‍ ഇരുട്ടിലായിരിക്കും.

ഖാനാക്ക്, ഗ്രീൻലാൻഡ്

ഖാനാക്ക്, ഗ്രീൻലാൻഡ്

ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് ഖാനാക്ക്. 650 ല്‍ താഴെ മാത്രം ആളുകള്‍ വസിക്കുന്ന ഇവിടെ സൂര്യനസ്തമിക്കാത്ത കാലം രണ്ടര മാസത്തോളം സമയം നീണ്ടു നില്‍ക്കും. ഈസമയത്ത് ഇവിടെ ജീവിക്കുന്നത് കഠിനം തന്നെയാണ്.ഈ കാലമത്രയും ആളുകള്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ചാണ് ഉറങ്ങുന്നത്. അല്ലാത്തപക്ഷം ഉറക്കം പോലും ഇല്ലാതാകുമെന്ന് ചുരുക്കം. ഇവിടുത്തെ ശൈത്യകാലം നീണ്ടതും തണുപ്പുള്ളതുമാണ്. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും ഈ സമയത്തെ രാത്രികള്‍ വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലധികം മനോഹരമാണ്. വളരെ കുറച്ചു ദിവസം നീണ്ടുംനിൽക്കുന്ന യാത്രകൾക്കായി വേണം ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുവാൻ.

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാംട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

പുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാംപുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാം

Read more about: world interesting facts nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X