Search
  • Follow NativePlanet
Share
» »സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

സഞ്ചാരികള്‍ക്കും വിദേശികള്‍ക്കുമായി അധികമൊന്നും തുറന്നുകൊ‌ടുത്തിട്ടില്ലെങ്കിലും കാഴ്ചകളുടെ കാര്യത്തില്‍ സൗദി വേറെ ലെവലാണ്. വിദേശ സഞ്ചാരികള്‍ക്കായി കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ടൂറിസം വിസ നിലവില്‍ വന്നതോടുകൂടി സൗദി ടൂറിസത്തില്‍ വന്‍ വളര്‍ച്ചയ്ക്കാണ് കളമൊരുങ്ങുന്നത്. വിഷന്‍ 2030 ന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപങ്ങളാണ് ഇവിടെയുള്ളത്.
അതിപുരാതനങ്ങളായ മനുഷ്യ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ പലതും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുകയാണ്.സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സ‍ഞ്ചാര ഇടങ്ങളെക്കുറിച്ചും അവയു‌‌ടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഹിജ്റ

ഹിജ്റ

സൗദിയിലെ ആദ്യ യുനസ്കോ പൈതൃക കേന്ദ്രമായാണ് ഹിജ്റ അറിയപ്പെടുന്നത്. ജോര്‍ദ്ദാനിലെ പെട്രയുടെ സഹോദരി നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടം കാലങ്ങളോളം മണ്ണിനടിയിലായിരുന്നു. മദായിൻ സ്വാലിഹ് എന്ന് പൊതുവെ അറിയപ്പെടുന്ന ഹിജ്റ സൗദിയിലെ പുരാതന ശേഷിപ്പുകളുടെ ഭൂമിയാണ്. സൗദിയിലെ പുരാതന സംസ്കാരങ്ങളിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ഇവിടം അല്‍ ഉല മരുഭൂമിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വടക്കൻ അറേബ്യയിലും തെക്കൻ ലെവാന്റിലും വസിച്ചിരുന്ന പുരാതന അറബ് ജനതയായ നബറ്റിയൻസാണ് ഈ സ്മാരകം നിർമ്മിച്ചത്. യഥാര്‍ത്ഥത്തില്‍ മരുഭൂമിയിലെ പാറക്കെട്ടുകള്‍ തന്നെയാണിവ. വലുതും ചെറുതുമായ നിരവധി പാറക്കെട്ടുകളും അവയെ തുരന്നുള്ള കല്ലറകളും കിണറുകളുമെല്ലാം ഇവിടെ കാണാം. ഏകദേശം പതിമൂന്നര കിലോമീറ്റർ ചുറ്റളവിലാണ് ഇതുള്ളത്

PC:commons.wikimedia.org

2000 വര്‍ഷത്തില്‍ ആദ്യമായി

2000 വര്‍ഷത്തില്‍ ആദ്യമായി

2008 ലാണ് ഇവിടം യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഹിജ്റ ഈ അടുത്ത കാലത്താണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 2000 വര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഹിജ്റ തുറന്നു കൊടുത്തത്.
PC:commons.wikimedia.org

ഹൈക്കിങ്ങിന് പോകാം റിജല്‍ അല്‍മായില്‍

ഹൈക്കിങ്ങിന് പോകാം റിജല്‍ അല്‍മായില്‍

സ്വതവേ പൊടി നിറഞ്ഞ സൗദിയുടെയും റിയാദിന്‍റെയും കാഴ്ചകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സൗദിയുടെ തെക്ക് ഭാഗത്തേയ്ക്കുള്ള കാഴ്ചകള്‍. കുന്നും മലയും പച്ചപ്പും കാണുവാന്‍ കഴിയുന്ന ഇവിടം അസിര്‍ റീജിയണിലെ റിജല്‍ അല്‍മായിലാണ് ഉള്ളത്. ഹൈക്കിങ്ങിനായി സമ്മര്‍ സീസണില്‍ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ആ സമയമാകുമ്പോഴേയ്ക്കും പച്ചപ്പണിയുന്ന മലനിരകള്‍ പ്രത്യേകമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.
ഇതിനടുത്തുള്ള പ്രധാന സിറ്റി അബ്ായാണ് (Abha). യെമനി ബോര്‍ഡറില്‍ നിന്നും 115 കിലോമീറ്റര്‍ അകലെയാണിത്.
PC:Ulvhgulvd

നജ്റാന്‍

നജ്റാന്‍

ഒരിക്കലും മറക്കാത്ത കുറേയധികം കാഴ്ടകള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്ന നാടാണ് നജ്റാന്‍. യെമനി ബോര്‍ഡറിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന നജ്റാന്‍ ഏതു തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ് നല്കുന്നത്. യെമനോ‌ട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടുത്തെ സംസ്കാരത്തിലും ചരിത്രത്തിലും നിര്‍മ്മിതിയിലുമെല്ലാം യെമന്‍റെ സ്വാധീനം കാണാം.

PC:TacoJeddah

ഫറാസന്‍ ദ്വീപുകള്‍

ഫറാസന്‍ ദ്വീപുകള്‍

സൗദിയില് സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പോന്ന മറ്റൊരു ഇടമാണ് ഫറാസന്‍ ദ്വീപുകള്‍. സ്വാകര്യ ബീച്ചുകളുടെ ധാരാളിത്തം ഇവിടെ കാണാനാകുമെങ്കിലും കാഴ്ചകളുടെ കാര്യത്തില്‍ ഇതിനോട് പകരം വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ സൗദിയില്‍ കുറവാണ്. പ്രധാന ദ്വീപിലെ ചരിത്ര സ്മാരകങ്ങള്‍ കൂടാതെ കണ്ടല്‍ക്കാടുകളും പക്ഷി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമെല്ലാം ഇവിടെയുണ്ട്. പ്രകൃതി കാഴ്ചകളോട് താല്പര്യമുള്ളവര്‍ക്കായിരിക്കും ഇവിടം കുറച്ചുകൂടി ഇഷ്ടമാവുക.
PC:Bandar Yuosef

അല്‍ ഹസ്സ ഒയാസിസ്

അല്‍ ഹസ്സ ഒയാസിസ്

സൗദി കിംങ്ഡത്തിന്‍റെ ചരിത്രവും സംസ്കാരവും ഏറ്റവും കൃത്യമായി മനസ്സിലാക്കുവാനും പരിചയപ്പെടുവാനും സാധിക്കുന്ന ഇടമാണ് അല്‍ ഹസ്സ ഒയാസിസ്. റിയാദില്‍ നിന്നും വിമാന മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടുത്തെ പ്രധാന ഇടം ഹൊഫുഫ് ആണ്. അല്‍ ക്വാറാ
കേവ്സ് പോലുള്ള ഇടങ്ങളിലേക്കുള്ള യാത്രകള്‍ക്കായി വരുന്നവര്‍ക്ക് ബേസ് ക്യാംപ് ആയും ഈ പ്രദേശത്തെ പ്രയോജനപ്പെടുത്താം.സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പനതോട്ടം സ്ഥിതി ചെയ്യുന്നത് അൽ ഹസ്സയിലാണ്.

PC:wikipedia

എഡ്ജ് ഓഫ് ദ വേള്‍ഡ്

എഡ്ജ് ഓഫ് ദ വേള്‍ഡ്

സൗദിയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് എഡ്ജ് ഓഫ് ദ വേള്‍ഡ്. ഒരു വലിയ മതില്‍ പോലെ മരുഭൂമിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രത്യേക ഭൗമ പ്രതിഭാസമാണിത്. ഇതിനു മുകളില്‍ കയറി നിന്നുള്ല ചക്രവാള കാഴ്ചകള്‍ക്ക് പകരം വയ്ക്കുവാന്‍ ലോകത്ത് മറ്റൊരു കാഴ്ചയില്ല. ആകാശത്തിന്റെ അതിമനോഹരമായ ദൃശ്യവും ഇവിടെ നിന്നും ലഭ്യമാകും. റിയാദിന്‍റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന എഡ്ജ് ഓഫ് ദ വേള്‍ഡിന് ആ പേരു ലഭിച്ചത് ഇവിടെ നിന്നും ചക്രവാളത്തിന്‍റെ പരിതിയില്ലാത്ത കാഴ്ചകള്‍ ലഭിക്കും എന്നതിനാലാണ്. ഹൈക്കിങ്ങിനു യോജിച്ച നിരലധി റൂട്ടുകളും ഇതിനു ചുറ്റുമുണ്ട്.
PC:Tliuska

 ‌ത്വായിഫ്

‌ത്വായിഫ്

സൗദിയില്‍ റോസാ പൂഷ്പങ്ങള്‍ക്കു പേരുകേട്ട നഗരമാണ് ‌ത്വായിഫ്. മലമുകളിലെ നഗരമായ ഇവിടെ വസന്ത കാലത്ത് പൂക്കളാല്‍ ഈ പ്രദേശം മുഴുവന്‍ നിറയും. റോസാപ്പൂ വിളവെടുപ്പ് ഇവിടുത്തെ പ്രധാന ആഘോഷം കൂടിയാണ്. താഇഫ് പുഷ്പമേള എന്നാണിതിന്റെ പേര്. രണ്ടാഴ്ചയോളം സമയം ഇത് നീണ്ടു നില്‍ക്കും. 760 റോസാപ്പൂതോട്ടങ്ങളും ഇതിനായുള്ള 23 ഫാക്ടറികളും ‌ത്വായിഫിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്.

ജിദ്ദയിൽ നിന്നും അൽഹദ ചുരം വഴി160 കിലോ മീറ്റർ ആണ് തായിഫിലേയ്ക്കുള്ള ദൂരം
സമുദ്രനിരപ്പിൽനിന്നും അയ്യായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തായിഫ് മലകയറുവാനും ട്രക്കിങ്ങിനുമെല്ലാം ഏറെ യോജിച്ചതാണ്.

PC:Sajith Erattupetta

അൽ വഹ്ബ ക്രാറ്റര്‍

അൽ വഹ്ബ ക്രാറ്റര്‍

അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഫലമായുണ്ടായ വോള്‍കാനിക് ക്രാറ്റര്‍ ആണ് വാബാ ക്രാറ്റര്‍. റിയാദില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയായി ‌ത്വായിഫിലേക്കുള്ള വഴിയിലാണ് ഈ ക്രാറ്റര്‍ സ്ഥിതി ചെയ്യുന്നത്. ലവാ ഫീല്‍ഡുകളും മറ്റുമായി അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഭൂഗർഭ ജലവും മാഗമയും ഭൂമിക്കടിയിൽ വെച്ച് ഇടകലരുക വഴി രൂപം കൊണ്ട ഭൂഗഭ അഗ്നിപർവ്വത പ്രവർത്തനം മൂലം രൂപം കൊണ്ട മാർ ക്രയ്റ്റർ ആണു അൽ വഹ്ബ എന്നാണു ശാസ്ത്ര നിഗമനം. ഇവിടുത്തെ ഗർത്തത്തിന്റെ താഴെ വരെ നടന്നിറങ്ങാ‍വുന്ന തർത്തിലുള്ളാ നടപ്പാത അവിടെ കാണാം. . താഴേയ്ക്കിറങ്ങാൻ ഏകദേശം 25 മിനിറ്റും തിരികെ വരാൻ 45 മിനിറ്റും സമയെമെടുക്കും.

PC: SariSabban

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം<br />ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാംപാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X