Search
  • Follow NativePlanet
Share
» »ജീവിതച്ചിലവെന്നാൽ ഇത്രയുമൊക്കെ വരുമോ?!ഈ നഗരങ്ങളിലെ താമസം പോക്കറ്റ് കാലിയാക്കും

ജീവിതച്ചിലവെന്നാൽ ഇത്രയുമൊക്കെ വരുമോ?!ഈ നഗരങ്ങളിലെ താമസം പോക്കറ്റ് കാലിയാക്കും

ജീവിതച്ചിലവുകളുടെ കാര്യത്തിൽ സാധാരണക്കാരെ പേടിപ്പിച്ചുനിർത്തുന്ന ചില നഗരങ്ങളുണ്ട്

ജീവിതച്ചിലവുകളുടെ കാര്യത്തിൽ സാധാരണക്കാരെ പേടിപ്പിച്ചുനിർത്തുന്ന ചില നഗരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ജീവിതച്ചിലവുമായി ഒരിക്കലും താരതമ്യം ചെയ്യുവാന് പോലും കഴിയാത്ത വിധത്തിലുള്ള നാടുകൾ. അത്തരത്തിലുള്ള സ്ഥലങ്ങളെ നമ്പിയോ (numbeo) എന്ന സൈറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത് നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും.

വാടക മുതൽ സാധനങ്ങളുടെ വില വരെ

അവിടെ താമസിക്കുന്ന ഒരു വ്യക്തിയുടെ ശരാശരി വേതനത്തോടൊപ്പം ജീവിക്കുന്നതിനാവശ്യമായ വാടക, ബില്ലുകൾ, ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന സാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില എന്നീ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഹോങ് കോങ്

ഹോങ് കോങ്

നമ്പിയോ സൈറ്റിന്റെ കണക്ക് അനുസരിച്ച് ഹോങ് കോങ് ആണ് ലോകത്തിൽ ജീവിക്കുന്നതിന് ഏറ്റവും ചിലവുള്ള രാജ്യം. ഏഴ് മില്യൺ ആളുകൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയ്ക്കനുസരിച്ചുള്ള ജീവിതച്ചിലവും ഇവിടെ ഉണ്ട്. ഭക്ഷണത്തിന്റെ വില മുതൽ താമസത്തിനായുള്ള ഹോട്ടലുകളിൽ മുടക്കേണ്ട തുകയും കൂടുകലാണ്. എന്നാൽ ഭക്ഷണത്തിന്റെ വില നിങ്ങൾ ഏതു തരത്തിലുള്ള ഭക്ഷണം കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങൾക്കും പ്രാദേശിക സാധനങ്ങള്ക്കും അതിന്‍റേതായ വില വ്യത്യാസം ഇവിടെ കാണാം. അതിനൊപ്പം തന്നെ എടുത്തുപറയേണ്ടത് ഇവിടുത്തെ മദ്യത്തിന്‍റെ വിലയാണ്. അത്രയും ഉയര്‍ന്ന വിലയാണ് ഇവിടെ മദ്യത്തിന്.
അതേ സമയം ഇവിടെ താരതമ്യേന ചിലവ് കുറവ് ഗതാഗതത്തിനാണ്.

PC:Natalya Letunova

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

നമ്പിയോ സൈറ്റ് പുറത്തിറക്കിയ പട്ടികയിൽ ഓരോ നഗരത്തിലെയും അത്യാവശ്യ സാധനങ്ങളുടെ വില നല്കിയിട്ടുണ്ട്.
(1പൗണ്ട്- 91.40 ഇന്ത്യൻ രൂപ)

ഒരു കിലോ തക്കാളിക്ക് 2.44 പൗണ്ട്,

ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 1.88 പൗണ്ട്,

ഒരു സാധാരണ കപ്പുച്ചിനോ £4.13 ആണ്,
ഒരു ജോടി ലിവൈസ് ജീൻസിൻറെ വില 66.39 പൗണ്ട്,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 1,835.69 പൗണ്ട്.
അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £134.07.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £5,257.98
എന്നിങ്ങനെയാണ്.

PC:Nic Low

ജനീവ

ജനീവ

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന് എന്നു സഞ്ചാരികൾ വാഴ്ത്തിപ്പാടുന്ന ജനീവ അതിന്‍റെ ഏറ്റവും മികച്ച നിലവാരത്തിലുള്ള ജീവിതത്തിനും പ്രസിദ്ധമാണ്. ഇതേ നഗരം തന്നെയാണ് ലോകത്തിലെ ജീവിക്കുവാന് ചിലവേറിയ രണ്ടാമത്തെ നഗരവും യൂറോപ്പിലെ ഏറ്റവും ചിലവേറിയ നഗരവും. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇവിടെ ജീവിതത്തെ ചിലവേറിയതാക്കുന്നത്. വാടക, ഭക്ഷണം, ഗതാഗതം എന്നിവയാണവ.

PC:Dino Sabic

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

ഒരു കിലോ തക്കാളിക്ക് 2.71 പൗണ്ട്,
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 2.25 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £3.70,
ഒരു ജോടി ലിവൈസ് ജീൻസിന് 87.01 പൗണ്ട് ,
സിറ്റി സെന്ററിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് £1,754.12 ,
85m2 അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £148.89,
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £5,331.49 എന്നിങ്ങനെയാണ് കണക്കുകൾ.

PC:Anokhi De Silva

ന്യൂ യോർക്ക്

ന്യൂ യോർക്ക്

ലോകത്തിലെ ഏറ്റവും ചിലവുള്ള നഗരങ്ങളുടെ പട്ടിക ഒരിക്കലും ന്യൂ യോര്‍ക്ക് ഇല്ലാതെ പൂർത്തിയാകില്ല, അത്രയധികം കുപ്രസിദ്ധമാണ് ഇവിടുത്തെ ജീവിതച്ചിലവും ജീവിക്കുവാനുള്ല ചിലവുകളും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താമസത്തിനു മാത്രം 12 ശതമാനം വർധനവാണ് ന്യൂ യോർക്കിൽ ഉണ്ടായിട്ടുള്ളത്. ന്യൂയോർക്കിലെ ഏകദേശം മൂന്നിൽ രണ്ട് ആളുകളും വാടകയ്ക്കാണ് താമസിക്കുന്നത്. ആളുകൾ അവരുടെ വരുമാനത്തിന്ഡറെ 30 ശതമാനത്തോളം ഈ ഭവനചിലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു.
യുഎസിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് പലചരക്ക് ഷോപ്പിംഗിനായി കൂടുതൽ ചെലവഴിക്കുന്നവരാണ് ന്യൂ യോർക്കുകാർ.

PC:Redd

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

ഒരു കിലോ തക്കാളിക്ക് 5.02 പൗണ്ട്,
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 3.31 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £4.24 ,
ഒരു ജോടി ലിവൈസ് ജീൻസിന് £51.52,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 2,877.46 പൗണ്ട്,
അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £134.07.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം)£5,257.98 ആണ്.

PC:Luca Bravo

ലണ്ടൻ

ലണ്ടൻ

ലോകത്തിലെ മൂന്നാമത്തെ ചിലവേറിയ നഗരമാ ലണ്ടൻ യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും ചിലവേറിയ നഗരം കൂടിയാണ്. താമസത്തിനും പൊതുഗതാഗതം ഉപയോഗിക്കുന്നതിനുമാണ് ആളുകൾക്ക് ഏറ്റവും കൂടുതൽ ചിലവാകുന്നത്.
ലണ്ടൻ നിവാസികളുടെ ശമ്പളത്തിന്റ പകുതിയലധികവും അപഹരിക്കുന്നതാണ് ഇവിടുത്തെ വീട്ടുവാടക.

PC:Anthony DELANOIX

യുഎഇയുടെ വാരാന്ത്യ കവാടം, മലയാളികളുടെ ഇഷ്ടകേന്ദ്രം-പോകാം ജെബൽ ജെയ്സ് കാണാന്‍യുഎഇയുടെ വാരാന്ത്യ കവാടം, മലയാളികളുടെ ഇഷ്ടകേന്ദ്രം-പോകാം ജെബൽ ജെയ്സ് കാണാന്‍

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

നമ്പിയോ സൈറ്റ് കണക്ക് ഇങ്ങനെ

ഒരു കിലോ തക്കാളിക്ക് 2.40 പൗണ്ട്,
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 1.21 പൗണ്ട്,
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £3.23
ഒരു ജോടി ലിവൈസ് ജീൻസിന് £77.17,
സിറ്റി സെന്ററിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ വാടക 1,787.69,
അപ്പാർട്ട്മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £241.19.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £2,538.80 ആണ്.

PC:Aron Van de Pol

ടോക്കിയോ

ടോക്കിയോ

പട്ടികയിൽ അ‍ഞ്ചാമത്തെ നഗരമായ ടോക്കിയോ ജീവിതച്ചിലവുകൾ ഏറ്റവും ഉയർന്ന ഏഷ്യൻ നഗരം കൂടിയാണ്. വാടക, കാർ ഉടമസ്ഥാവകാശം, ഗതാഗതം എന്നിവയാണ് ഇവിടെ ഏറ്റവും ചിലവേറിയത്.

PC:Jezael Melgoza

നമ്പിയോ സൈറ്റ്

നമ്പിയോ സൈറ്റ്

ഒരു കിലോ തക്കാളിക്ക് 4.36 പൗണ്ട്.
ഒരു ഫ്രഷ് വൈറ്റ് ബ്രെഡിന്റെ വില 1.37 പൗണ്ട്.
ഒരു സാധാരണ കപ്പുച്ചിനോയുടെ വില £2.90 ആണ്.
ലിവൈസിന്‍റെ ഒരു ജോടി ജീൻസിന് 66.39 പൗണ്ട്,
സിറ്റി സെന്ററിലെ ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് 943.73 പൗണ്ട്,
ഒരു അപ്പാർട്ട്‌മെന്റിന്റെ അടിസ്ഥാന ബില്ലുകൾ (വൈദ്യുതി, ചൂടാക്കൽ, തണുപ്പിക്കൽ, വെള്ളം, മാലിന്യം) £144.19 ആണ്.
ശരാശരി ഒരാളുടെ പ്രതിമാസ ശമ്പളം (നികുതിക്ക് ശേഷം) £2,268.11 ആണ്.

PC:Agathe

ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!ഗൈഡ് വേണ്ട, അരദിവസത്തില്‍ ആഗ്ര കണ്ടുതീര്‍ക്കാം... ചിലവ് വെറും 1400 രൂപ!!

'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ

Read more about: cities travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X