Search
  • Follow NativePlanet
Share
» »ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

കൊവിഡ് ഭീതിയില്‍ സമാധാനമായി യാത്ര പോകുവാന്‍ സാധിക്കാത്ത വര്‍ഷമായിരുന്നു 2020. മാസങ്ങളോളം നീണ്ടുനിന്ന ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മാറിയെങ്കിലും രോഗഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ യാത്രകള്‍ ചെയ്യണമെന്നുള്ളവര്‍ തിരഞ്ഞെടുക്കുക താരതമ്യേന തിരക്കു കുറഞ്ഞ ഇടങ്ങളായിരിക്കും. സാമൂഹിക അകലം പാലിച്ച് തിരക്കും ബഹളങ്ങളുമില്ലാതെ യാത്ര ചെയ്യുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെ‌ടാം...

ഹൊന്നേമര‍ഡു

ഹൊന്നേമര‍ഡു

കര്‍ണ്ണാ‌ടകയില്‍ അധികമാര്‍ക്കും അറിയപ്പെടാത്ത ഹൊന്നേമര‍ഡു ഓഫ് ബീറ്റ് യാത്രകള്‍ക്കു യോജിച്ച ഇടമാണ്. അധികം സഞ്ചാരികളൊന്നും അന്വേഷിച്ച് എത്തുകയില്ലാത്തതിനാല്‍ തിരക്കും ബഹളങ്ങളും ലവലേശമില്ലാത്ത യാത്രാനുഭവം ഹൊന്നേമര‍ഡു നല്കും. കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ സാഗര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തേ‌ടിയെത്തുന്നവരില്‍ അധികവും സാഹസികരും പക്ഷി നിരീക്ഷകരുമാണ്. ശതാവരി നദിയിലെ ഒരു തടാക പ്രദേശമായ ഹൊന്നേമര‍ഡു എന്ന വാക്കിനര്‍ത്ഥം സുവര്‍ണ്ണ തടാകം എന്നാണ്.തടാകത്തിന്റെ നടുവിലായുള്ള ചെറിയ ഒരു ദ്വീപാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്യാംപിങ്ങും കാഴ്ചകളും തന്നെയാണ് ഇവിടുത്തെ പ്രത്യേകതകള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണുവാനും ആളുകള്‍ ഇവിടെ സമയം ചിലവഴിക്കുന്നു. കയാക്കിങ്ങിനും ബോ‌ട്ടിങ്ങിനും തടാകത്തില്‍ സൗകര്യം ലഭ്യമാണ്.

PC:Sarthak Banerjee

സ്കന്ദാഗിരി

സ്കന്ദാഗിരി

ബാംഗ്ലൂര്‍ നഗരത്തോട് ചേര്‍ന്ന്, എന്നാല്‍ തിരക്കുകളൊട്ടുമില്ലാതെ കിടക്കുന്ന സ്കന്ദാഗിരി പുതുവര്‍ഷയാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സഥലമാണ്. ബാംഗ്ലൂരുകാര്‍ക്ക് പരിചിതമായ ഇടമാണെങ്കിലും എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടു കാരണം മിക്കവരും ഇവിടേക്ക് യാത്ര ഒഴിവാക്കുകയാണ് പതിവ്. സമുദ്രനിരപ്പില്‍ നിന്നും 1450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്കന്ദാഗിരിയില്‍ ട്രക്കിങ്ങാണ് പ്രധാന ആക്ടിവിറ്റി.
രാത്രികാല ട്രക്കിങ്ങിനു അനുമതിയുള്ള ഇവിടെ ഇതിനായി നിരവദി ആളുകള്‍ എത്താറുണ്ട്. ടിപ്പുവിന്‍റെ ആയുധപ്പുരയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത് കന്ദവര ഹള്ളിയില്‍ നിന്നുമാണ്.
ബെംഗളുരുവിൽ നിന്നും 50 കിലോമീറ്ററും ചിക്കബെല്ലാപൂരിൽ നിന്നും 5 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം
കര്‍ണ്ണാടക ടൂറിസത്തിന്റെ ഇക്കോ ട്രെയില്‍ യാത്രകളില്‍ ഉള്‍പ്പെടുന്ന ഇവി‌ടെ മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രമേ വരുവാന്‍ സാധിക്കു.

PC:Srichakra Pranav

മനാ

മനാ

ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയോ‌ട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന നാടാണ് മനാ. ഇന്ത്യയിലെ അവസാന ഗ്രാമമായി വിശേഷിപ്പിക്കപ്പെടുന്ന മനാ സമുദ്ര നിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി സാഹസിക സഞ്ചാരികളും തീര്‍ത്ഥാടകരുമെല്ലാം ഇവിടെ എത്തിച്ചേരാറുണ്ടെങ്കിലും പൊതുവെ ശാന്തമാണ് മനാ. ദ ലാസ്റ്റ് ഇന്ത്യന്‍ ടീ ഷോപ്പ് എന്ന്‍ പേരുള്ല ഇവിടുത്തെ ചെറിയ ചായക്കടയില്‍ നിന്നും ഒരു ചായ കുടിച്ചല്ലാതെ സഞ്ചാരികള്‍ മടങ്ങാറില്ല. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ബദ്രിനാഥ് മനായില്‍ നിന്നും വെറും 3 കിമീ അകലെയാണ്. സാധാരണയായി ആറുമാസക്കാലമാണ് ഇവിടെ പ്രവേശനം നടക്കുകയുള്ളൂ. അല്ലാത്തപ്പോള്‍ കനത്ത മ‍ഞ്ഞുവീഴ്ച കാരണം താഴ്വാരങ്ങളിലായിരിക്കും ബാക്കി ആറുമാസം ചിലവഴിക്കുന്നത്.

PC:Deepak 13

സ്കന്ദഫു

സ്കന്ദഫു

സമതലത്തിലെയും നഗരങ്ങളിലെയും തിരക്കുകളില്‍ നിന്നും രക്ഷപെട്ട് ഓ‌ടിവരുവാന്‍ പറ്റിയ സ്ഥലമാണ് പശ്ചിമബംഗാളിലെ സ്കന്ദഫു,ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അഞ്ച് കൊടുമുടികളില്‍ നാല് എണ്ണവും ഇവിടെ നിന്നും കാണുവാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഇവിടേക്ക് ട്രക്ക് ചെയ്തുവരിക എന്നത് സഞ്ചാരികളെ സംബന്ധിച്ച് പ്രത്യേക സുഖമാണ്. ഈസ്റ്റേണ്‍ ഹിമാലയത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ്ങ് റൂട്ടുകളിലൊന്നും കൂടിയാണിത്.

PC:solarshakti

ഹാഫ്ലോങ്

ഹാഫ്ലോങ്

ആസാമിലെ ഏക ഹില്‍സ്റ്റേഷനായ ഹാഫ്ലാങ് തിരക്കില്ലാത്ത യാത്രകള്‍ക്കു യോജിച്ച സ്ഥലമാണ്. ആസാമിലെ ഏക ഹില്‍ സ്റ്റേഷനായ ഹാഫ്ലോങ് അറിയപ്പെടുന്നത് വടക്കു കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും മഞ്ഞും എല്ലാം ചേര്‍ന്ന് ഈ പ്രദേശത്തെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു,. ആസാമില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തേടിയെത്തുന്ന പ്രദേശം കൂടിയാണിത്. വെളുത്ത ഉറുമ്പിന്‍റെ മല എന്നും ഈ പ്രദേശത്തിനു പേരുണ്ട്.

PC:Xianhuns2020

സെന്‍റ് മേരീസ് ഐലന്‍ഡ്

സെന്‍റ് മേരീസ് ഐലന്‍ഡ്

വളരെ കുറച്ച് ആളുകള്‍ മാത്രം ഇപ്പോള്‍ എത്തിച്ചേരുന്ന പ്രദേശമാണ് കര്‍ണ്ണാ‌‌ടകയിലെ സെന്റെ മേരീസ് ഐലന്‍ഡ്. സാമൂഹിക അകലം പാലിച്ച് കൊറണ പേടിയുമില്ലാതെ സുരക്ഷിതമായി പോകുവാന്‍ സാധിക്കുന്ന സെന്റ മേരീസ് ഐലന്‍ഡ് 4 ചെറിയ ദ്വീപുകള്‍ ചേര്‍ന്ന സാമാന്യം വലിയ ദ്വീപാണ്. കാഴ്ചയില്‍ കരീബിയന്‍ ദ്വീപുകളുടെ രൂപത്തോടും പ്രത്യേകതകളോടും സെന്റ് മേരീസ് ഐലന്‍ഡിനും ഏറെ സാമ്യമുണ്ട്. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൗമരൂപാന്തരമാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Dilshad Roshan

ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്

ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്

പ്രകൃതിയുടെ അക്വേറിയം എന്നു സഞ്ചാരികള്‍ വിളിക്കുന്ന ഇടമാണ് ആന്‍ഡമാനിലെ ലിറ്റില്‍ ആന്‍ഡമാന്‍ ദ്വീപ്. ആന്‍ഡമാനില്‍ വളരെ കുറച്ചു സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്ന ലിറ്റില്‍ ആന്‍ഡമാന്‍ അതിശയിപ്പിക്കുന്ന കുറേ കാഴ്ചകളാല്‍ സമ്പന്നമാണ്. ദ്വീപ് തിരക്കു കുറഞ്ഞ യാത്രകള്‍ക്കു മുന്‍ഗണന ചെയ്യുന്നവര്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്. വെള്ളച്ചാട്ടങ്ങളും വെള്ളമണല്‍ത്തരികളും അമ്പരപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും ശുദ്ധമായ കടല്‍വെള്ളവും പവിഴപ്പുറ്റുകളും അപൂര്‍വ്വങ്ങളായ ആമകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

Read more about: new year celebrations festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X