Search
  • Follow NativePlanet
Share
» » ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

നഗരം കാണുവാനെത്തുന്ന വിനോദസഞ്ചാരികള്‍ വലിയ തുക നികുതിയായി നല്കേണ്ട ചില നഗരങ്ങളിലേക്കാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ അത് ചിലപ്പോള്‍ ബജറ്റിലൊതുങ്ങിയേക്കല്ല...

യാത്രകളില്‍ എല്ലായ്പ്പോഴും താരതമ്യേന കുറഞ്ഞ ചിലവില്‍ ചെയ്യുവാനാണ് ആളുകള്‍ക്കിഷ്‌ടം. ആവശ്യ സൗകര്യങ്ങള്‍ക്ക് പണം മുടക്കുമെങ്കിലും അനാവശ്യ ചിലവുകള്‍ പലപ്പോഴും യാത്രയില്‍ ഒഴിവാക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി ചില നഗരങ്ങളിലേക്കുള്ള യാത്രകളു‌ടെ ചിലവ് നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും പോക്കറ്റിലൊതുങ്ങളമെന്നില്ല.. നഗരം കാണുവാനെത്തുന്ന വിനോദസഞ്ചാരികള്‍ വലിയ തുക നികുതിയായി നല്കേണ്ട ചില നഗരങ്ങളിലേക്കാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ അത് ചിലപ്പോള്‍ ബജറ്റിലൊതുങ്ങിയേക്കല്ല... വിശദമായി വായിക്കാം..

Cover Image: Guilherme Stecanella

 ടൂറിസ്റ്റ് ടാക്സ്

ടൂറിസ്റ്റ് ടാക്സ്

money.co.uk എന്ന വെബ്സൈറ്റ് ന‌ടത്തിയ പഠനത്തിന്‍റെ റിപ്പോര്‍‌ട്ടുകളാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്. ലോകത്തിലെ വിവിധ നഗരങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ‌ടൂറിസ്റ്റ് ടാക്സ് എന്ന പേരിലേര്‍പ്പെടുത്തിയിരിക്കുന്ന നികുതിയെക്കുറിച്ചുള്ളതാണ് പഠനം. ചില നഗരങ്ങള്‍ ‌ടാക്സ് എന്ന നിലയില്‍തന്നെ അധികം പണം ഈ‌ടാക്കുമ്പോള്‍ മറ്റു നഗരങ്ങള്‍ ഈ ‌ടാക്സ് നിങ്ങളു‌ടെ ഹോട്ടല്‍ ബില്ലിലെ തുകയോ‌ട് ചേര്‍ത്തു ഈടാക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ ടൂറിസ്റ്റ് നികുതി ഈടാക്കുന്ന നഗരം ഏതാണ് എന്നാണ് സൈറ്റ് അന്വേഷിച്ചത്.
നിങ്ങള്‍ വിനോദസഞ്ചാരത്തിനായി ഒരു നഗരത്തിലെത്തി എന്നതുകൊണ്ടു മാത്രം ഈ‌ടാക്കുന്ന നികുതിയാണ് ‌ടൂറിസ്റ്റ് ടാക്സ്. വിനോദ നികുതി ഈ‌ടാക്കുന്ന നഗരങ്ങളു‌ടെ പട്ടികയില്‍ ആദ്യ മൂന്നെണ്ണവും അമേരിക്കന്‍ നഗരങ്ങളാണ്.

PC:Wander Fleur

ഹൊനോലുലു, യുഎസ്എ- 4,115.46 രൂപ/ രാത്രി

ഹൊനോലുലു, യുഎസ്എ- 4,115.46 രൂപ/ രാത്രി

ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാര നികുതി ഈടാക്കുന്ന നഗരം അമേരിക്കയിലെ ഹൊനോലുലു ആണ്. ഒരു രാത്രിക്ക് ഇവിടെ 51.70 യുഎസ് ഡോളര്‍ അഥവാ 4,115.46 രൂപയാണ് ‌ടൂറിസ്റ്റ് ടാക്സായി ഈ‌ടാക്കുന്നത്. നേരത്തെ തന്നെ ഹവായി ഹവായ് 10.25% 'ക്ഷണിക താമസ നികുതി' അഥവാ 'transient accommodations tax' എന്ന പേരില്‍ നികുതി ഈടാക്കിയിരുന്നു. ഈ തുകയോട് ഹോണോലുലു നഗരം അടുത്തിടെ 3% സർചാർജ് ചേർത്തതോടെയാണ് നിരക്ക് ഇത്രയും വര്‍ധിച്ചത്.
ഹോണോലുലുവിൽ ശരാശരി മുറിക്ക് $390 അഥവാ 31,043.10 രൂപ ആണ്. നികുതി കൂടി കണക്കാക്കി ഇവി‌ടെ ഏഴു രാത്രികള്‍ ചിലവഴിക്കണമെങ്കില്‍ $361.93 അഥവാ 28,808.80 രൂപ മു‌ടക്കണം.

PC:Savannah Rohleder

സാൻ ഫ്രാൻസിസ്കോ, യുഎസ്എ- 2,356.86 രൂപ/ രാത്രി

സാൻ ഫ്രാൻസിസ്കോ, യുഎസ്എ- 2,356.86 രൂപ/ രാത്രി

സഞ്ചാരികളില്‍ നിന്നും വലിയ രീതിയില്‍ നികുതി ഈടാക്കുന്ന സാൻ ഫ്രാൻസിസ്കോയാണ് പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. ഇവരു‌ടെ 'ട്രാൻസിന്റ് ഒക്കുപ്പൻസി ടാക്സ്' (TOT) 30 ദിവസത്തിൽ താഴെയുള്ള താമസത്തിന് 14% ആണ്. കാലിഫോർണിയൻ നഗരത്തിൽ ഹോട്ടൽ വിലകൾ ശരാശരി $ 212 അഥവാ 16,873.97 രൂപ ആണ്. അതിനർത്ഥം നിങ്ങൾ ഒരു രാത്രിക്ക് ഏകദേശം $ 29.61 അഥവാ 2,356.78 രൂപ നികുതി നൽകേണ്ടി വരും. ഏഴ് രാത്രികൾ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ടൂറിസ്റ്റ് നികുതിയിനത്തിൽ മാത്രം ഒരു മുറിക്ക് $207.29 അഥവാ 16,499.08 രൂപ നല്കണം.

PC:Oliver Plattner

ലോസ് ഏഞ്ചൽസ് , യുഎസ്എ- 1,869.67 രൂപ/ രാത്രി

ലോസ് ഏഞ്ചൽസ് , യുഎസ്എ- 1,869.67 രൂപ/ രാത്രി

കാലിഫോര്‍ണിയന്‍ നഗരമായ ലോസ് ഏഞ്ചല്‍സാണ് പ‌ട്ടികയില്‍ മൂന്നാമതുള്ളത്. ഇവിടുത്തെ ടിഒടി നിലവിൽ നിങ്ങളുടെ രാത്രി മുറി നിരക്കിന്റെ 12% ആണ്. അതായത് ഒരു രാത്രിയിൽ ഏകദേശം $ 23.49 അഥവാ 1,869.67 എന്ന നിരക്കിൽ നല്കണം. ഇവി‌ടെ ഏഴ് രാത്രി താമസിക്കുന്നതിന് $164.40 അഥവാ 13,085.99 ടൂറിസ്റ്റ് നികുതിയായി നൽകണം.

ആംസ്റ്റർഡാം, നെതർലാൻഡ്സ് - 921.71 രൂപ/ രാത്രി

ആംസ്റ്റർഡാം, നെതർലാൻഡ്സ് - 921.71 രൂപ/ രാത്രി

വിനോദ നികുതി ഈ‌ടാക്കുന്ന നഗരങ്ങളു‌ടെ പട്ടികയിലെ നാലാമത്തേയും ആദ്യ യൂറോപ്യന്‍ നഗരവുമാണ് ആംസ്റ്റര്‍ഡാം. നഗരത്തിൽ താമസിക്കുന്നതിന്റെ സന്തോഷത്തിനായി ഒരാൾക്ക് പ്രതിദിനം ഏകദേശം 937.15 രൂപ ചിലവഴിക്കണം, നഗരത്തിലെ ഏഴ് രാത്രി താമസത്തിന് ഒരാൾക്ക് ഏകദേശം 6,560.05 രൂപ ഈടാക്കും.

PC:Red Morley Hewitt

ഒർലാൻഡോ, യുഎസ്എ- 923.34 രൂപ/ രാത്രി

ഒർലാൻഡോ, യുഎസ്എ- 923.34 രൂപ/ രാത്രി

പട്ടികയിലെ അഞ്ചാമത്തെ നഗരം അമേരിക്കയിലെ ആണ്. ഫ്ലോറിഡയിലെ ഈ നഗരം വിൽപ്പന, റിസോർട്ട് നികുതി' എന്ന പേരിലാണ് ആറു ശതമാനം നികുതി സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. ഇവിടുത്തെ തന്നെ വിശാലമായ ഓറഞ്ച് കൗണ്ടി പ്രദേശത്തിനും ഇത് ബാധകമാണ്. നഗരത്തിലെ ഒരു രാത്രി താമസത്തിനു മാത്രമായി 923.34 രൂപ നികുതിയായി നല്കണം. താമസത്തിന്, ടൂറിസ്റ്റ് ടാക്‌സിനായി നിങ്ങളുടെ 6,461.97 രൂപ ചിലവഴിക്കണം.

ബ്രസല്‍സ്, ബല്‍ജിയം 624.24 രൂപ/ രാത്രി

ബ്രസല്‍സ്, ബല്‍ജിയം 624.24 രൂപ/ രാത്രി

ചിലവേറിയ വിനോദ സഞ്ചാര നികുതി ഈ‌ടാക്കുന്ന യൂറോപ്പിലെ രണ്ടാം സ്ഥാനത്തുള്ള നഗരമാണ് ബെല്‍ജിയത്തിലെ ബ്രസല്‍സ്. ഒരു രാത്രി താമസത്തിനായി നഗരം വിനോദസഞ്ചാരികളിൽ നിന്ന് 7.50 യൂറോ അഥവാ 624.24 രൂപ ഫ്ലാറ്റ് നിരക്കായി ഈടാക്കുന്നു. ഇവി‌ടെ ഏഴ് രാത്രി താമസത്തിനായി, വിനോദസഞ്ചാരികള്‍ 4,276.98 നല്കണം. ഒപ്പം നിങ്ങള്‍ താമസത്തിനായി തിരഞ്ഞെ‌ടുക്കുന്ന ഹോട്ടലിന്റെ റേറ്റിങ്ങിനനുസരിച്ചും നിരക്കില്‍ മാറ്റം വരും.

ബെര്‍ലിന്‍, ജര്‍മ്മനി 399.90 രൂപ/ രാത്രി

ബെര്‍ലിന്‍, ജര്‍മ്മനി 399.90 രൂപ/ രാത്രി

"ഒക്യുപൻസി ടാക്സ്" എന്ന പേരിലാണ് ബര്‍ലിന്‍ വിനോദ സഞ്ചാരികളില്‍ നിന്നും ‌ടൂറിസ്റ്റ് നികുതി ഈടാക്കുന്നത്. ഏറ്റവും ഉയർന്ന ടൂറിസ്റ്റ് നികുതിയിൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബെര്‍ലിന്‍ മൂന്നാം സ്ഥാനത്തുണ്ട്. വിനോദസഞ്ചാരികളിൽ നിന്ന് അവരുടെ ഹോട്ടൽ താമസത്തിന് 5% നികുതിയാണ് നഗരം ഈടാക്കുന്നത്. . ഒരു ഹോട്ടലില്‍ ഒു രാത്രി ശരാശരി ചിലവ് 7,996.26 രൂപ ആണ്. ഇതിന് ഏകദേശം 399.90 രൂപ നികുതിയായി നൽകേണ്ടി വരും.

PC: Raja Sen

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ഫ്ലോറന്‍സ്, ഇറ്റലി 374.52 രൂപ/ രാത്രി

ഫ്ലോറന്‍സ്, ഇറ്റലി 374.52 രൂപ/ രാത്രി

യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് നികുതിയിൽ നാലാമതായി വരുന്നത് ഇറ്റലിയിലെ ഫ്ലോറൻസാണ്. ഇത് ഒരു ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് വിനോദസഞ്ചാരികളിൽ നിന്ന് രൂപയു‌‌ടെ ഫ്ലാറ്റ് നിരക്ക് ഈടാക്കുന്നു.

വെനീസ്, റോം ഇറ്റലി 290.72 രൂപ/ രാത്രി

വെനീസ്, റോം ഇറ്റലി 290.72 രൂപ/ രാത്രി

യൂറോപ്പിലെ നഗരങ്ങളില്‍ അഞ്ചാം സ്ഥാനം ഇറ്റലിയിലെ തന്നെ വെനീസ്, റോം എന്നീ നഗരങ്ങള്‍ ആണ്. 290.72 രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കുവാനായി നഗരം വിനോദസഞ്ചാരികകളില്‍ നിന്നും ടാക്സ് ആയി ഈടാക്കുന്നത്.

 ഏറ്റവും ഉയർന്ന ഫ്ലാറ്റ് നിരക്ക് ടൂറിസ്റ്റ് നികുതി ഈടാക്കുന്ന രാജ്യങ്ങൾ

ഏറ്റവും ഉയർന്ന ഫ്ലാറ്റ് നിരക്ക് ടൂറിസ്റ്റ് നികുതി ഈടാക്കുന്ന രാജ്യങ്ങൾ

മെക്സിക്കോ (880.76 ഇന്ത്യന്‍ രൂപ), തായ്ലന്‍ഡ്( 675.64 ഇന്ത്യന്‍ രൂപ), ബെല്‍ജിയം (623.22 രൂപ), ജപ്പാന്‍ (580.16 രൂപ), ഇറ്റലി 374.33 രൂപ), മലേഷ്യ (179.95 രൂപ), പോര്‍ച്ചുഗല്‍ (166.50 രൂപ) , സ്പെയിന്‍ (166.50 രൂപ) , ഫ്രാന്‍സ് (125.13 രൂപ), ഗ്രീസ്( 125.13 രൂപ), തുര്‍ക്കി (43.31 രൂപ) എന്നിവയാണ് ഏറ്റവും ഉയർന്ന ഫ്ലാറ്റ് നിരക്ക് ടൂറിസ്റ്റ് നികുതി ഈടാക്കുന്ന ആദ്യ 11രാജ്യങ്ങൾ.

PC:Kristine Tanne

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

വേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെവേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X