Search
  • Follow NativePlanet
Share
» »ആശങ്കയില്ലാതെ യാത്ര പോകാം... മറക്കാതെ കരുതണം ഈ സാധനങ്ങള്‍

ആശങ്കയില്ലാതെ യാത്ര പോകാം... മറക്കാതെ കരുതണം ഈ സാധനങ്ങള്‍

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളിലും കാലാവസ്ഥാ മാറ്റങ്ങളിലും അതിജീവനത്തിന്റെ കുറച്ചു പാഠങ്ങള്‍ക്കൊപ്പം ആശങ്കയില്ലാതെ മുന്നോട്ടു പോകുവാന്‍ കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്നാലോചിച്ചു നോക്കാം.... അതിരാവിലെ തുടങ്ങിയ യാത്ര... കയറ്റങ്ങള്‍ക്കൊടുവില്‍ മലമുകളില്‍ എത്തിയിരിക്കുകയാണ്. ചുറ്റും അതിമനോഹരമായ കാഴ്ചകള്‍. ആകാശവും ഭൂമിയും തമ്മില്‍ ചേരുന്ന ഇടങ്ങള്‍... മലകളുടെ ഉയരം ആകാശത്തെ തൊടുന്നതുപോലെ... ഈ കാഴ്ചകളൊക്കെ കണ്ട് രാത്രിയില്‍ അവിടെ ടെന്‍റടിച്ചു കൂടി പുലര്‍ച്ചെ സൂര്യോദയവും കണ്ട് മലയിറങ്ങുവാനാണ് തീരുമാനം...തകൃതിയായി ടെന്‍റ് അടിച്ചു തുടങ്ങി... എല്ലാം സെറ്റ്... രാത്രി ആയി വെളിച്ചം അന്വേഷിച്ചപ്പോള്‍ ഫ്ലാഷ് ലൈറ്റ് എടുത്തിട്ടില്ല... ഇങ്ങനെ ട്രക്കിങ്ങിനും യാത്രകള്‍ക്കുമിടയില്‍ പല അബന്ധങ്ങളിലും നമ്മള്‍ ചെന്നു ചാടാറുണ്ട്. ഒരുനിമിഷം കൂടി ആലോചിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്ന ഒന്ന്...

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെരണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

ഇതാ ഏതു തരത്തിലുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും ആണെങ്കിലും നിര്‍ബന്ധമായും കരുതേണ്ട ചില സധനങ്ങളുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളിലും കാലാവസ്ഥാ മാറ്റങ്ങളിലും അതിജീവനത്തിന്റെ കുറച്ചു പാഠങ്ങള്‍ക്കൊപ്പം ആശങ്കയില്ലാതെ മുന്നോട്ടു പോകുവാന്‍ കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

വെള്ളം നിറച്ച കുപ്പി

വെള്ളം നിറച്ച കുപ്പി

കാര്യം വെള്ളം നിറച്ച ഒരു കുപ്പി മാത്രമാണെങ്കിലും യാത്രകളില്‍ ഒരിക്കലും വാട്ടര്‍ ബോട്ടിലിന്റെ വില കുറച്ചു കാണുവാന്‍ സാധിക്കില്ല. ഏതൊരു ഹൈക്കിംഗിലും ട്രെക്കിംഗ് യാത്രയിലും ഒരു വാട്ടർ ബോട്ടിൽ വളരെ വിലപ്പെട്ട ഒരു വസ്തുവാണ്. ഒരു പാട് ദൂരം പ്രത്യേകിച്ച് വെയിലില്‍, നടക്കുമ്പോള്‍ ശരീരത്തില്‍ ധാരാളം നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ചിലപ്പോള്‍ തണുപ്പു കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്നത് നമ്മള്‍ അറിയാറേയില്ല. മാത്രമല്ല, പോകുന്ന റൂട്ടില്‍ ചിലപ്പോള്‍ ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കാത്ത ഇടമാണെങ്കില്‍ കയ്യില്‍ കരുതുന്നവ മാത്രമായിരി്കകും യാത്രയിലുടനീളം ഉപയോഗിക്കുവാന്‍ സാധിക്കുക. അതിനാല്‍ അതിനാൽ, നിങ്ങളുടെ കുപ്പിയിൽ നിന്ന് ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്തുവാന്‍ സഹായിക്കും. മാത്രമല്ല, അവസരം ലഭിക്കുമ്പോഴൊക്കെയും വെള്ളം നിറയ്ക്കുവാനും മറക്കാതിരിക്കുക. പ്ലാസ്റ്റിക് കുപ്പികളാണ് കൊണ്ടുപോകുന്നതെങ്കില്‍ കാടിനുള്ളില്‍ അവ ഉപേക്ഷിക്കാതിരിക്കുക.

ഹൈഡ്രേഷന്‍ ബാഗ്

ഹൈഡ്രേഷന്‍ ബാഗ്

ഇപ്പോള്‍ കുപ്പികള്‍ക്കു പകരം ഹൈഡ്രേഷന്‍ ബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്. ശരീരത്തോട് ചേര്‍ത്തു വയ്ക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ഈ ബാഗുകള്‍ കൈകാര്യം ചെയ്യുവാനും വഹിക്കുവാനും എളുപ്പമാണ്,

ഡ്രൈ ഫ്രൂട്സും ചോക്ലേറ്റും

ഡ്രൈ ഫ്രൂട്സും ചോക്ലേറ്റും

യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിവും വേഗത്തിലാണ് നമ്മുടെ ശരീരം ക്ഷീണിക്കുന്നതും ഊര്‍ജം പോകുന്നതും. അതുകൊണ്ടു തന്നെ യാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ കുറച്ച് കാര്യങ്ങൾ കഴിക്കുന്നത് നിങ്ങളുടെ എനർജി ലെവൽ നിലനിര്‍ത്തുവാന്‍ സഹായിക്കും. ട്രയൽ മിക്‌സ്, കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് അല്ലെങ്കിൽ നട്‌സ്, സ്‌നിക്കേഴ്‌സ് പോലുള്ള കുറച്ച് ചോക്ലേറ്റുകൾ അല്ലെങ്കില്‍ കുറച്ച് എനർജി ബാറുകൾ എന്നിവയൊക്കെ ബാഗില്‍ കരുതാം. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് മറിയുമോ എന്നും മറ്റുമുള്ള ആശങ്കകളില്ലാതെ, കുറഞ്ഞ ഭാരത്തില്‍ എളുപ്പത്തില്‍ കൊണ്ടുപോകാം എന്നതാണ് ഇതിന്റെ പ്രത്യേകത.

കുറച്ചു സാധനങ്ങള്‍ മാത്രം

കുറച്ചു സാധനങ്ങള്‍ മാത്രം

ഒരു നല്ല ഡേപാക്ക് അല്ലെങ്കിൽ ഒരു ബാക്ക്‌പാക്ക് എല്ലായ്‌പ്പോഴും ഏത് കയറ്റത്തിലോ ട്രെക്കിംഗിലോ നിങ്ങളുടെ കാര്യങ്ങൾ നന്നായി ക്രമീകരിക്കാൻ സഹായിക്കുന്നു. വൈവിധ്യമാർന്ന ബാക്ക്പാക്കുകൾ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചുമലുകള്‍ക്ക അധികം ആയാസം തരാത്ത. ഭാരം തുല്യമായി ബാലന്‍സ് ചെയ്യുന്ന തരത്തിലുള്ള ബാഗുകള്‍ വേണം തിരഞ്ഞെടുക്കുവാന്‍. മാത്രമല്ല, ഇത്തരം ബാഗുകള്‍ സാധനങ്ങളെ കൃത്യമായി ക്രമീകരിക്കുവാനും സഹായിക്കുന്നു. ഒരു നല്ല ബാക്ക്‌പാക്ക് അല്ലെങ്കിൽ ഡേപാക്ക് നിങ്ങളുടെ പാക്കേജിനെ മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

ട്രക്കിങ് ഷൂ അല്ലെങ്കില്‍ ഹൈക്കിങ് ബൂട്ട്

ട്രക്കിങ് ഷൂ അല്ലെങ്കില്‍ ഹൈക്കിങ് ബൂട്ട്

ട്രെക്കിംഗ് ഷൂസ് അല്ലെങ്കിൽ ഹൈക്കിംഗ് ബൂട്ട് യാത്രകളില്‍ നിര്‍ബന്ധമുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുന്നവയല്ല. എന്നാല്‍ നിങ്ങളുടെ യാത്രകളുടെ സ്വഭാവവും പോകുന്ന ഇടവും ദിവസങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ചില യാത്രകള്‍ക്ക് ഇവ ആവശ്യമായി വന്നേക്കാം. ഗുണനിലവാരം, സുഖം, സംരക്ഷണം എന്നീ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കി വേണം ട്രക്കിങ് ഷൂ അല്ലെങ്കില്‍ ഹൈക്കിങ് ബൂട്ട് വാങ്ങുവാന്‍. സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍ ഇവ ഉണ്ടായിരിക്കുന്നതു തന്നെയാണ് നല്ലത്. കണങ്കാലുകളെ സംരക്ഷിക്കുന്ന, മികച്ച ഗ്രിപ്പും ഭാരക്കുറവും ഉറപ്പുമുള്ളത് നോക്കി മേടിക്കുവാന്‍ ശ്രദ്ധിക്കുക. മറ്റേതു ട്രക്കിങ് ഗിയറിനേക്കാളും അല്പം വിലകൂടുതല്‍ തന്നെയായിരിക്കും ഇതിനുണ്ടാവുക. . ഒരു നല്ല ജോഡി ഹൈക്കിംഗ് ബൂട്ടുകൾ വാങ്ങുമ്പോൾ അവ വാട്ടര്‍ പ്രൂഫ് ആണെന്നും ഉറപ്പു വരുത്തുക.

സ്വിസ് നൈഫ്

സ്വിസ് നൈഫ്

യാത്രയില്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ഒന്നാണ് ഒരു സ്വിസ് നൈഫ്. നിങ്ങള്‍ വിചാരിക്കുന്നതിനോക്കാള്‍ കൂടുതല്‍ സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കുവാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ നൈഫിന് സാധിക്കും.

ടോര്‍ച്ച് ലൈറ്റ് അല്ലെങ്കില്‍ ഫ്ലാഷ് ലൈറ്റ്

ടോര്‍ച്ച് ലൈറ്റ് അല്ലെങ്കില്‍ ഫ്ലാഷ് ലൈറ്റ്

യാത്രകളില്‍ പ്രത്യേകിച്ച്, ക്യാംപ് ചെയ്തും രാത്രി താമസിച്ചുമുള്ള യാത്രകളില്‍ തീര്‍ച്ചയായും കരുതേണ്ട ഒന്നാണ് ടോര്‍ച്ച് ലൈറ്റ് അല്ലെങ്കില്‍ ഫ്ലാഷ് ലൈറ്റ്. പലപ്പോഴും മലയുടെ മുകളില്‍ ഒന്നും വൈദ്യുതിയോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലാത്തതിനാല്‍ വെളിച്ചത്തിനുള്ള ഏക ഉപാധി നമ്മുടെ കയ്യിലെ ലൈറ്റുകള്‍ മാത്രമായിരിക്കും.

വാക്കിങ് പോള്‍

വാക്കിങ് പോള്‍

ഒരുപാട് നടത്തമുള്ള യാത്രകളില്‍ കരുതേണ്ട ഒന്നാണ് വാക്കിങ് പോള്‍. കട്ടിയും ബലവുമുള്ള ഒരു വ‌ടിയ്ക്ക് നമ്മുടെ ഭാരം താങ്ങുവാന്‍ കഴിയുമെങ്കില്‍ വാക്കിങ് പോളിനു പകരം അതുപയോഗിക്കാം. കയറ്റങ്ങള്‍ കയറുവാനും പെട്ടന്നു വീണുപോകാതെ ഇരിക്കുവാനുമെല്ലാം ഇവ സഹായിക്കും. വലിയ ട്രക്കിങ്ങുകളില്‍ ഇത്തരത്തിലൊന്ന് കരുതുവാന്‍ ശ്രമിക്കുക.

മെഡിക്കല്‍ കിറ്റ്

മെഡിക്കല്‍ കിറ്റ്

സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവരോ എന്തെങ്കിലും ഭക്ഷണത്തോടെ മറ്റോ അലര്‍ജിയോ ഉള്ളവരാണെങ്കിലും ഒക്കെ നിങ്ങളുടെ മെഡിക്കല്‍ കിറ്റ് കരുതുവാന്‍ ശ്രദ്ധിക്കുക. അതില്‍ ബാന്‍ഡ് എയ്ഡ്, മുറിവിനു പുരട്ടുന്ന മരുന്ന്, ഡെറ്റോള്‍, കോട്ടണ്‍ തു‌‌ടങ്ങിയവ ഉള്‍പ്പെടെയുള്ല ഫസ്റ്റ് എയ്ഡ് കിറ്റും സൂക്ഷിക്കുക. പൊള്ളൽ, ചതവ്, ആന്റിസെപ്റ്റിക് ലോഷനുകൾ, ബാൻഡേജുകൾ, ബാൻഡെയ്ഡുകൾ മുതലായവയ്ക്കുള്ള ക്രീമുകളുള്ള ഒരു അടിസ്ഥാന മെഡിക്കൽ കിറ്റ് നിങ്ങൾ കരുതണം

ട്രെക്ക് റൂട്ട് അല്ലെങ്കിൽ മാപ്പ്

ട്രെക്ക് റൂട്ട് അല്ലെങ്കിൽ മാപ്പ്

യാത്രയിലുടനീളം നിങ്ങള്‍ പോകുന്ന ട്രെക്കിംഗ് ട്രയലിന്റെയോ റൂട്ടിന്റെയോ മാപ്പിന്റെ ഹാർഡ് കോപ്പി എപ്പോഴും സൂക്ഷിക്കണം. ഫോണുകളില്‍ ജിപിഎസ് ഉണ്ടെങ്കില്‍ കൂടി റേഞ്ച് ഇല്ലാതാവുകയോ ചാര്‍ജ് തീരുകയോ ഒക്കെ ചെയ്യുന്നത് സ്ഥിരം സംഭവങ്ങളാണ്. ദീർഘദൂര യാത്രകളിലും ​​ട്രെക്കിങ്ങുകളിലും ഇത് പുതിയ ഒരു കാര്യമേയല്ല.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

യാത്ര പോകുമ്പോള്‍ വസ്ത്രം ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് സുഖപ്രദമായ വസ്ത്രങ്ങൾ മാത്രം പായ്ക്ക് ചെയ്യുക. ട്രെൻഡിന് പുറത്തുള്ള എന്തെങ്കിലും അല്ലെങ്കിൽ ആകർഷകമായി തോന്നുന്ന എന്തെങ്കിലും അതിൽ നിങ്ങൾക്ക് സുഖകരമാണെന്ന് ഉറപ്പാക്കാതെ കൊണ്ടുപോകരുത്. മാത്രമല്ല, ഭാരം കുറഞ്ഞതും എളുപ്പത്തില്‍ നനച്ചില്‍ ഉണങ്ങുന്നതും ആയ വസ്ത്രങ്ങള്‍ ഇന്ന് ലഭ്യമാണ്.

പവര്‍ ബാങ്ക്

പവര്‍ ബാങ്ക്

നിങ്ങൾ ഒരു സ്‌മാർട്ട്‌ഫോൺ കൈവശം വെക്കുകയാണെങ്കിൽ, പൂർണ്ണമായി ചാർജ്ജ് ചെയ്‌ത പവർ ബാങ്ക് കരുതുന്നത് എപ്പോഴും നല്ലതാണ്. ഫോൺ ബാറ്ററികൾ വളരെ വേഗത്തിൽ തീർന്നുപോകും, ​​പ്രത്യേകിച്ച് വീഡിയോകൾ നിർമ്മിക്കുമ്പോഴും ധാരാളം ചിത്രങ്ങൾ എടുക്കുമ്പോഴും. അതിനാൽ, ഒരു ഫോൺ പവർബാങ്ക് എപ്പോഴും നിങ്ങളുടെ ട്രെക്കിംഗിലോ യാത്രയിലോ കരുതുക.

യാത്രയിലെ പ്രഥമ ശുശ്രൂഷാ ബോക്സ്.. ബാന്‍ഡേജ് മുതല്‍ കത്രിക വരെ...കരുതണം ഈ കാര്യങ്ങള്‍<br />യാത്രയിലെ പ്രഥമ ശുശ്രൂഷാ ബോക്സ്.. ബാന്‍ഡേജ് മുതല്‍ കത്രിക വരെ...കരുതണം ഈ കാര്യങ്ങള്‍

കനാലിലൂടെയുള്ള യാത്രയും പ്രണയം നിറയ്ക്കുന്ന ജീവിതങ്ങളും!! ലോകത്തിലെ റൊമാന്‍റിക് നഗരങ്ങളിലൂ‌ടെകനാലിലൂടെയുള്ള യാത്രയും പ്രണയം നിറയ്ക്കുന്ന ജീവിതങ്ങളും!! ലോകത്തിലെ റൊമാന്‍റിക് നഗരങ്ങളിലൂ‌ടെ

ദിവസങ്ങള്‍ നീളുന്ന യാത്ര...മഞ്ഞും മലയും കടന്നുപോകാം.. ഇന്ത്യയിലെ സാഹസിക ട്രക്കിങ്ങുകള്‍ദിവസങ്ങള്‍ നീളുന്ന യാത്ര...മഞ്ഞും മലയും കടന്നുപോകാം.. ഇന്ത്യയിലെ സാഹസിക ട്രക്കിങ്ങുകള്‍

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X