Search
  • Follow NativePlanet
Share
» »കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

ക‌ൊവിഡ് വാക്സിനേഷന്‍ നടത്തിയ സഞ്ചാരികള്‍ക്കായി വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങളെക്കുറിച്ച് വായിക്കാം

ലോകമെമ്പാ‌‌ടും ക‌ൊറോണ വൈറസ് പ്രതിരോധ കുത്തിവെയ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ന‌ടക്കുമ്പോള്‍ രാജ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് സ്വാഗതം ചെയ്യുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന അ‌ടച്ചിടലും യാത്രാ വിലക്കുകളുമെല്ലാം ഏകദേശം അവസാനിച്ചുവരുകയാണ്. വിനോദയാത്രകള്‍ വലിയ കുഴപ്പമില്ലെന്ന തരിച്ചറിവില്‍ യാത്രകളും പുനരാരംഭിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ മയപ്പെ‌ടുത്തിയതിലൂ‌ടെ കൂ‌ടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനും അതുവഴി കൊറോണ അസ്ഥിരപ്പെ‌ടുത്തിയ വിനോദ സഞ്ചാരം പുനരാരംഭിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പുനര്‍നിര്‍മ്മിക്കുവാനുമാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ക‌ൊവിഡ് വാക്സിനേഷന്‍ നടത്തിയ സഞ്ചാരികള്‍ക്കായി വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങളെക്കുറിച്ച് വായിക്കാം

ഐസ്ലന്‍ഡ്

ഐസ്ലന്‍ഡ്

കൊവിഡ് വാക്സിനേഷന്‍ നടത്തിയവര്‍ക്ക് വിനോദ സഞ്ചാരം ആരംഭിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലന്‍ഡ്.
വാക്സിനേഷന്‍ നടത്തിയ എല്ലാവരുടെയും യാത്ര സുഗമമാക്കുന്നതിനായി ഐസ്‌ലൻഡ് ജനുവരി 26 ന് ആദ്യത്തെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി. വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്ക് യാത്രകള്‍ എളുപ്പമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്. വാക്സിന്‍ എടുത്ത ശേഷം രാജ്യത്തെത്തുന്നവര്‍ക്ക് ക‌ൊവിഡ് ‌‌ടെസ്റ്റ്, ക്വാറന്‍റൈന്‍ എന്നിവ ഉണ്ടായിരിക്കില്ല. 2021 മേയ് 19 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള കൊവിഡ് വാക്സിനേഷന്‍ നടത്തിയ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എ‌ടുത്തുകളയുകയും രാജ്യത്ത് സുഗമമായ പ്രവേശനം ഉറപ്പുവരുത്തുകയും ചെയ്യും. നിലവില്‍ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ദി സെയ്ഷെല്‍സ്

ദി സെയ്ഷെല്‍സ്

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ ദി സെയ്ഷെല്‍സ് ദ്വീപസമൂഹവും കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്കായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി‌യി‌ട്ടുണ്ട്. കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് ഇത്. ഇതിനോ‌ടകം തന്നെ വാക്സിനേഷന്‍ നടത്തിയ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന സെയ്ഷെല്‍സില്‍ ഇവര്‍ക്ക് 10 ദിവസത്തെ ക്വാറന്‍റൈനിലും ഒഴിവുണ്ട്. രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പെങ്കിലുമായിരിക്കണം കൊവിഡ് വാക്സിന്‍ എടുക്കേണ്ടത്. ഇതോടൊപ്പം രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂര്‍ മുന്‍പേയുള്ള പിസിആര്‍ ക‌ൊവിഡ് ടെസ്റ്റ് റിസല്‍ട്ടും കരുതേണ്ടതാണ്.

റൊമാനിയ

റൊമാനിയ

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള, കൊവിഡ് വാക്സിനേഷന്‍ നടത്തിയ സഞ്ചാരികള്‍ക്ക് റൊമാനിയ ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുന്‍പ് റൊമാനിയ സന്ദര്‍ശിക്കുന്ന എല്ലാവരും 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിക്കണമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് വാസ്കിന്‍ എടുത്ത ശേഷം രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ബാധകമായിരിക്കില്ല. എന്നാല്‍ രണ്ടാമത്തെ ഡോസ് വാക്സിനേഷനു ശേഷം 10 ദിവസമെങ്കിലും കഴിഞ്ഞു മാത്രമേ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുകയുള്ളൂ.

സൈപ്രസ്

സൈപ്രസ്

സൈപ്രസില്‍ നിന്നുള്ല പുതിയ വിവരങ്ങളനുസരിച്ച് മുതല്‍ വാസ്കിനേഷന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് 2021 മാര്‍ച്ച് മുതല്‍ നിയന്ത്രണങ്ങളില്ലാതെ രാജ്യം പ്രവേശനം അനുവദിക്കും. വാക്സിനേഷൻ ലഭിച്ച എല്ലാ യാത്രക്കാർക്കും 2021 മാർച്ച് 1 മുതൽ യാതൊരു നിയന്ത്രണവുമില്ലാതെ സൈപ്രസ് വീണ്ടും തുറക്കാൻ ഒരുങ്ങുന്നതായി സൈപ്രസ് ഗതാഗത മന്ത്രി യിയാനിസ് കറൗസോസ് പറഞ്ഞു.സൈപ്രസിലേക്ക് അധിക വിമാന സർവീസുകൾ നടത്തുന്നതിന് എയർലൈൻ കമ്പനികളുടെ താൽപര്യം വർദ്ധിപ്പിക്കുമെന്നും ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലെബനോന്‍

ലെബനോന്‍

വാക്സിനേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുന്ന സഞ്ചാരികള്‍ക്ക് രാജ്യത്തെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല എന്നതാണ് ലെബനോന്‍ നല്കുന്ന ഓഫര്‍. വിസ നിബന്ധനകളനുസരിച്ച് ഏതു രാജ്യത്തുനിന്നുള്ളവര്‍ക്കും ലെബനോന്‍ സന്ദര്‍ശിക്കുന്നതിന് നിലവില്‍ വിലക്കുകളില്ല. വാക്സിന്‍ സ്വീകരിച്ച സഞ്ചാരികളാമെങ്കിലും ലെബനോന്‍ യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പെ‌ടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാഫലവും കരുതേണ്ടതാണ്. മാത്രമല്ല, രാജ്യത്തെത്തിയാല്‍ വിമാനത്തവളത്തില്‍ വെച്ചുതന്നെ രണ്ടാമത് ഒരു പിസിആര്‍ ടെസ്റ്റും നടത്തേണ്ടി വരും.

എസ്റ്റോണിയ

എസ്റ്റോണിയ

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് ഭേദമാവുകയോ അല്ലെങ്കില്‍ കൊവിഡ് വാക്സിനേഷന്‍ ന‌ടത്തുകയോ ചെയ്തിട്ടുള്ളവര്‍ക്കാണ് എസ്റ്റോണിയയിലേക്ക് വിലക്കുകളില്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് 10 ദിവസത്തെ സെല്‍ഫ് ഐസോലേഷനില്‍ നിന്നാണ് ഇളവുള്ളത്. എന്നാല്‍ യുകെയില്‍ നിന്നും എസ്റ്റോണിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും രണ്ടാഴ്ചത്തെ സ്വയം ഐസൊലേഷനില്‍ പോകേണ്ടതാണ്.

ഫുക്കെറ്റ്, തായ്ലന്‍ഡ്

ഫുക്കെറ്റ്, തായ്ലന്‍ഡ്

തായ്ലന്‍ഡിലെ റിസോര്‍ട്ട് ഐലന്‍ഡായ ഫുക്കെറ്റില്‍ ഒക്ടോബര്‍ മുതല്‍ വാക്സിനേഷന്‍ ചെയ്ത സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുള്ള ന‌‌ടപ‌ടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ 14 ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കുവാനുള്ള ശ്രമവുമുണ്ട്. ഇതുവഴി ശീതകാലത്ത് യൂറോപ്പില്‍ നിന്നുള്ല വാക്സിനേഷന്‍ നടത്തിയ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാത്രമല്ല, ദ്വീപിലെ താമസക്കാരായ 250,000 പേര്‍ക്ക് സ്വകാര്യ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാനും പദ്ധതിയുണ്ട്.

വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X