Search
  • Follow NativePlanet
Share
» »തലസ്ഥാനം മാറ്റിയ ലോകരാജ്യങ്ങള്‍.. പാക്കിസ്ഥാന്‍ മുതല്‍ ഇന്തോനേഷ്യ വരെ

തലസ്ഥാനം മാറ്റിയ ലോകരാജ്യങ്ങള്‍.. പാക്കിസ്ഥാന്‍ മുതല്‍ ഇന്തോനേഷ്യ വരെ

രാജ്യങ്ങള്‍ തങ്ങളുടെ തലസ്ഥാനം മാറ്റുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും അതൊരു സാധാരണ നടപടിയല്ല.

രാജ്യങ്ങള്‍ തങ്ങളുടെ തലസ്ഥാനം മാറ്റുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും അതൊരു സാധാരണ നടപടിയല്ല. തങ്ങളുടെ രാജ്യത്തിന്‍റെ കേന്ദ്രമായി നിന്ന ഒരിടം മറ്റൊരിടത്തേയ്ക്ക് പൂര്‍ണ്ണമായും മാറ്റണമെങ്കില്‍ അതിനു രാഷ്ട്രീയവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി കാരണങ്ങളുണ്ടാവും. ഈ അടുത്ത് ഇന്തോനേഷ്യ ജക്കാര്‍ത്തയില്‍ നിന്നും തലസ്ഥാനംനുസാന്തര എന്ന സ്ഥലത്തേയ്ക്ക് മാറ്റുവാന്‍ തീരുമാനിച്ചതിനു പിന്നില്‍ ജക്കാര്‍ത്തയിലെ വെള്ളപ്പൊക്ക സാധ്യതയും ഗതാഗതക്കുരുക്കും ആയിരുന്നു പ്രധാനകാരണങ്ങള്‍.

ചരിത്രത്തില്‍ നോക്കിയാലും ഇത്തരത്തിലുള്ള തലസ്ഥാന മാറ്റങ്ങള്‍ കാണാം. പുരാതന ഈജിപ്തുകാർ, റോമാക്കാർ, ചൈനക്കാർ എന്നിവർ അവരുടെ തലസ്ഥാനം പതിവായി മാറ്റിയിരുന്നു. ചില രാജ്യങ്ങൾ അധിനിവേശത്തിന്റെയോ യുദ്ധത്തിന്റെയോ സമയത്ത് കൂടുതൽ എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ തലസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നു. രാജ്യങ്ങള്‍ ചിലപ്പോള്‍ നിഷ്പക്ഷതയ്ക്കുവേണ്ടി തലസ്ഥാനം മാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതാ തലസ്ഥാനം മാറ്റിയ ചില ലോകരാജ്യങ്ങളെ പരിചയപ്പെ‌ടാം...

ഇന്തോനേഷ്യ- ജക്കാര്‍ത്തയില്‍ നിന്നും നുസന്താരയിലേക്ക്

ഇന്തോനേഷ്യ- ജക്കാര്‍ത്തയില്‍ നിന്നും നുസന്താരയിലേക്ക്

ഏറ്റവും ഒടുവിലായി രാജ്യതലസ്ഥാനം മാറ്റുവാന്‍ തീരുമാനമെടുത്ത രാജ്യമാണ് ഇന്തോനേഷ്യ. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും നുസന്താര എന്ന സ്ഥലത്തേക്കാണ് തലസ്ഥാനം മാറ്റുന്നത്. ദ്വീപസമൂഹം എന്നാണ് ഈ വാക്കിനര്‍ത്ഥം.

ജനുവരി 18-ന് ആണ് ഇന്തോനേഷ്യ അതിന്റെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ബോർണിയോ ദ്വീപിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന കിഴക്കൻ കലിമന്തനിലേക്ക് മാറ്റുന്നതിനുള്ള ബിൽ പാസാക്കിയത്. 1949-ൽ രാജ്യം സ്വതന്ത്രമായത് മുതൽ ജക്കാർത്ത ഇന്തോനേഷ്യയുടെ തലസ്ഥാനമാണ്.

കാരണം

കാരണം

ജക്കാര്‍ത്തയിലെ വെള്ളപ്പൊക്ക സാധ്യതയും ഗതാഗത കുരുക്കും മറ്റുമാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങള്‍.
ജാവ കടലുമായി ചേരുന്ന ജക്കാർത്തയുടെ വടക്കൻ ഭാഗം പ്രതിവർഷം 25 സെന്റീമീറ്റർ ആഴത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു, ഇത് നഗരത്തിലെ 10 ദശലക്ഷം ആളുകളെ ബാധിക്കുന്നു. മറ്റൊന്ന്, ജക്കാർത്തയിൽ ശുദ്ധമായ ഭൂഗർഭജലം ലഭ്യമല്ല. പകരം, അതിന്റെ ഭൂഗർഭജലം വേർതിരിച്ചെടുക്കാൻ കുഴിച്ച കുഴൽക്കിണറുകളെ ആശ്രയിക്കുന്നു. 2050 ഓടെ നഗരത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാകും എന്നാണ് വിദഗ്ദര്‍ പറയുന്നത്.

നൈജീരിയ-ലാഗോസില്‍ നിന്നും അബൂജയിലേക്ക്

നൈജീരിയ-ലാഗോസില്‍ നിന്നും അബൂജയിലേക്ക്

1914 മുതല്‍ നൈജീരിയയുടെ തലസ്ഥാനമായിരുന്നു തീരദേശനഗരമായ ലാഗോസ്. എന്നാല്‍ തീര്‍ത്തും ആസൂത്രിതമല്ലാത്ത രീതിയില്‍ വളര്‍ന്നു വന്ന ലാഗോസില്‍ നിന്നും തലസ്ഥാനം മാറ്റുവാന്‍ 1976 ല്‍ രാഷ്ട്രത്തലവൻ ജനറൽ മുർത്താല ആർ മുഹമ്മദ് പ്രഖ്യാപിച്ചു. അബുജയെ ആയിരുന്നു പുതിയ തലസ്ഥാനം.
നൈജീരിയയിലെ അനേകം വംശീയ, മത വിഭാഗങ്ങൾക്ക് നിഷ്പക്ഷ ഭൂമിയായിരുന്നു ഇവിടം. അതായത് പ്രത്യേകിച്ച് ഒരു വിഭാഗത്തിനും അബുജയെ അവരുടെ ഭൂമി എന്ന് വിളിക്കാൻ കഴിയില്ല. 980-കളിൽ നിർമ്മാണം ആരംഭിച്ചു, 1991 ഡിസംബർ 12-ന് അബുജ പുതിയ തലസ്ഥാനമായി മാറി.

PC:Kabusa16

ഈജിപ്ത്- കെയ്റോയില്‍ നിന്നും പുതിയ ഭരണതലസ്ഥാനത്തേയ്ക്ക്

ഈജിപ്ത്- കെയ്റോയില്‍ നിന്നും പുതിയ ഭരണതലസ്ഥാനത്തേയ്ക്ക്

ഈജിപ്തിന്റെ തലസ്ഥാനമായിരുന്ന കെയ്റോയില്‍ നിന്നും തലസ്ഥാനം മാറ്റി സ്ഥാപിക്കുവാനുള്ള തീരുമാനം എടുക്കുന്നത് 2015 ലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളിലൊന്നായ കെയ്റോയില്‍ ഏകദേശം 24 ദശലക്ഷം ജനസംഖ്യയുണ്ട്. തിരക്ക് പരിഹരിക്കുന്നതിനും രാജ്യത്തെ ഒരു പുതിയ പാതയിലേക്ക് കൊണ്ടുപോകുന്നതിനുമായി, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി കെയ്‌റോയുടെ കിഴക്ക് 45 കിലോമീറ്റർ അകലെ ഒരു നഗരം നിർമ്മിക്കാൻ തീരുമാനിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന് പുതിയ തലസ്ഥാന നഗരം സിംഗപ്പൂരിന്റെ അത്രയും വലുതായിരിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. കൂടാതെ 5 മില്യൺ ആളുകളെ പാർപ്പിക്കാനും ഇവിടെ സാധിക്കും. ഈജിപ്ത് വിഷൻ 2030 എന്ന ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് തലസ്ഥാന നഗരം. ന്യൂ അഡ്മിനിസ്ട്രേറ്റീവ് കാപ്പിറ്റല്‍ എന്നാണിത് അറിയപ്പെടുന്നത്.

കസാക്കിസ്ഥാൻ- അൽമാട്ടിയില്‍ നിന്നുംനൂർ-സുൽത്താനിലേക്ക്

കസാക്കിസ്ഥാൻ- അൽമാട്ടിയില്‍ നിന്നുംനൂർ-സുൽത്താനിലേക്ക്

1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് കസാക്കിസ്ഥാൻ സ്വാതന്ത്ര്യം നേടിയപ്പോൾ അൽമാട്ടിയായിരുന്നു തലസ്ഥാനം. എന്നാല്‍ ഇവിടുത്തെ ചെറിയ പ്രദേശത്ത് നഗരവിപുലീകരണം സാധ്യമല്ലായിരുന്നതിനാലും പ്രദേശത്തിന് ഭൂകമ്പ ഭീഷണി ഉണ്ടായിരുന്നതിനാലും തലസ്ഥാനം മാറ്റുവാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, ചൈന അതിര്‍ത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു ണ്‍ന്നതും അല്‍മാട്ടിയെ മാറ്റുവാനുള്ള ഒരു കാരണമായിരുന്നു. അതിനാൽ 1997 ഡിസംബറിൽ സർക്കാർ തലസ്ഥാനം 1200 കിലോമീറ്റർ വടക്ക് അസ്താനയിലേക്ക് മാറ്റി. ദീർഘകാലം പ്രസിഡന്റായിരുന്ന നൂർസുൽത്താൻ നസർബയേവിന്റെ ബഹുമാനാർത്ഥം മാർച്ച് 20-ന് അസ്താനയെ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു.

ബ്രസീൽ- റിയോ ഡി ജനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക്

ബ്രസീൽ- റിയോ ഡി ജനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക്

കാലാകാലങ്ങളായി റിയോ ഡി ജനീറോ ആയിരുന്നു ബ്രസീലിന്‍റെ തലസ്ഥാനം. എന്നാല്‍ തിങ്ങിനിറഞ്ഞ നഗരങ്ങളും അകലെയുള്ള സര്‍ക്കാര്‍ ഓഫീസുകളും രൂക്ഷമായ ഗതാഗതക്കുരുക്കും എല്ലാം തലസ്ഥാനം മാറ്റുന്നതിനു കാരണമായി. പുതിയ തലസ്ഥാനത്തിനായി പുതിയ ഒരു നഗരം തന്നെ പണികഴിപ്പിക്കുയായിരുന്നു. 1960 ഏപ്രിൽ 21 നാണ് പുതിയ തലസ്ഥാനമായ ബ്രസീലിയ നിലവില്‍ വന്നത്. റിയോ ഡി ജനീറോയില്‍ നിന്നും 1100 കിലോമീറ്റര്‍ അകലെയാണ് ബ്രസീലിയ സ്ഥിതി ചെയ്യുന്നത്. ഇവിടം ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. ഉള്‍പ്രദേശങ്ങളില്‍ കൂടി വികസനം എത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. മാത്രമല്ല, ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് കൂടിയാണ്.

മ്യാൻമർ- യാങ്കൂണില്‍ നിന്നും നയ്പിഡോയിലേക്ക്

മ്യാൻമർ- യാങ്കൂണില്‍ നിന്നും നയ്പിഡോയിലേക്ക്

റങ്കൂൺ എന്നും വിളിക്കപ്പെടുന്ന യാങ്കൂണായിരുന്നു മ്യാന്‍മാറിന്റെ ആദ്യകാല തലസ്ഥാനം. 1948 മുതൽ 2005 നവംബർ 6 വരെ ആയിരുന്നു ഇവിടം തലസ്ഥാനമായി പ്രവര്‍ത്തിച്ചത്. അതിനു ശേഷം രാജ്യത്തിന്റെ സൈനിക ഭരണാധികാരികൾ 320 കിലോമീറ്റർ വടക്കുള്ള നയ്പിഡോവിലേക്ക് തലസ്ഥാനം മാറ്റി. കൂടുതല്‍ തന്ത്രപരമായ സ്ഥാനത്താണ് പുതിയ തലസ്ഥാനമുള്ളത് എന്നതിനേക്കാള്‍ സ്ഥാനമാറ്റത്തിന് ഔദ്യോഗിക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഒരു വിദേശ സൈനിക ആക്രമണത്തെക്കുറിച്ചുള്ള ഒരു ജ്യോതിഷിയുടെ മുന്നറിയിപ്പായിരിക്കാം ഈ നീക്കത്തിന് കാരണമായതെന്ന് ചിലർ പറയുന്നു.

പാക്കിസ്ഥാന്‍- കറാച്ചിയില്‍ നിന്നും ഇസ്ലാമാബാദിലേക്ക്

പാക്കിസ്ഥാന്‍- കറാച്ചിയില്‍ നിന്നും ഇസ്ലാമാബാദിലേക്ക്

1947 ല്‍ പാക്കിസ്ഥാന്‍ എന്ന രാജ്യം രൂപംകൊണ്ടപ്പോള്‍ ഭരണകേന്ദ്രം കറാച്ചി ആയിരുന്നു. സ്വാതന്ത്ര്യം നേടി 20 വർഷങ്ങൾക്ക് ശേഷം, 1967 ആഗസ്റ്റ് 14 ന് ഇസ്ലാമാബാദ് ഔദ്യോഗികമായി പാകിസ്ഥാന്റെ തലസ്ഥാനമായി മാറി. ഗ്രീക്ക് വാസ്തുശില്പി വികസിപ്പിച്ചെടുത്ത പുതിയ തലസ്ഥാനം, പച്ചപ്പിനും ഗുണനിലവാരമുള്ള ജീവിത നിലവാരത്തിനും പേരുകേട്ടതാണ്.

റഷ്യ- സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ നിന്നും മോസ്കോയിലേക്ക്

റഷ്യ- സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ നിന്നും മോസ്കോയിലേക്ക്

1703-ൽ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച സെന്റ് പീറ്റേഴ്‌സ്ബർഗ് 1712-1918 വരെ റഷ്യയുടെ തലസ്ഥാനം ആയിരുന്നു. ഇന്ന് മോസ്കോ റഷ്യയുടെ രാഷ്ട്രീയ കേന്ദ്രം മാത്രമല്ല, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരവും അതിന്റെ വ്യാവസായിക, സാംസ്കാരിക, ശാസ്ത്ര, വിദ്യാഭ്യാസ തലസ്ഥാനവുമാണ്. 600 വർഷത്തിലേറെയായി മോസ്കോ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ കേന്ദ്രം കൂടിയാണ്.

അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെ... മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷന്‍ രാജ്യങ്ങള്‍

ഏറ്റവും കൂടുതല്‍ തവണ ഫ്രെയിമിലായ ചരിത്രാവശിഷ്ടങ്ങള്‍...പിരമിഡ് മുതല്‍ ഹംപി വരെ നീളുന്ന പട്ടികഏറ്റവും കൂടുതല്‍ തവണ ഫ്രെയിമിലായ ചരിത്രാവശിഷ്ടങ്ങള്‍...പിരമിഡ് മുതല്‍ ഹംപി വരെ നീളുന്ന പട്ടിക

Read more about: world travel ideas city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X