Search
  • Follow NativePlanet
Share
» »ബക്കറ്റ് ലിസ്റ്റിലേക്ക് എട്ടു ദ്വീപുകള്‍ കൂടി...യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം

ബക്കറ്റ് ലിസ്റ്റിലേക്ക് എട്ടു ദ്വീപുകള്‍ കൂടി...യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം

2022 ലെ വരാനിരിക്കുന്ന യാത്രകള്‍ കഴിവതും മനോഹരമാക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വ്യത്യസ്ത ഇടങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തുവാനാണ് സഞ്ചാരികള്‍ക്ക് താല്പര്യവും. അങ്ങനെയാണെങ്കില്‍ യാത്രാ പട്ടികയിലേക്ക് കുറച്ചു ദ്വീപുകളെ കൂടി ചേര്‍ക്കാം. ലോകത്തിന്‍റെ മുഴുവന്‍ തിരക്കുകളില്‍ നിന്നും മോചനം നല്കുന്ന, ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളായ കുറച്ചു ദ്വീപുകളെ പരിചയപ്പെടാം...

ഇസ്‌ലാ മുജറെസ്, മെക്സിക്കോ

ഇസ്‌ലാ മുജറെസ്, മെക്സിക്കോ

വെറും 4 മൈൽ നീളവും അര മൈലിൽ താഴെ വീതിയും മാത്രമുള്ള വളരെ ചെറിയ ദ്വീപുകളില്‍ ഒന്നാണ് മെക്സിക്കോയിലെ ഇസ്‌ലാ മുജറെസ്. കാൻകൂണിന്റെ തീരത്ത് നിന്ന് 20 മിനിറ്റ് മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇത് ശുദ്ധമായ വെള്ളത്താലും വെളുത്ത മണലിനാലും സമ്പന്നമാണ്. കാൽനടയായോ ബൈക്കിലോ പോയി കാണുവാന്‍ മാത്രമേ ഇവിടെയുള്ളൂ. സമ്പന്നമായ മായൻ സംസ്കാരം, രുചികരമായ പ്രാദേശിക വിഭവങ്ങൾ, വർണ്ണാഭമായ സ്നോർക്കെലിംഗിനുള്ള ധാരാളം അവസരങ്ങൾ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായി അറിയപ്പെടുന്ന പ്ലേയ നോർട്ടെ ഇവിടെ കാണാം

മദീറ, പോര്‍ച്ചുഗല്‍

മദീറ, പോര്‍ച്ചുഗല്‍

ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്തേയ്ക്ക് സഞ്ചാരികളെ നയിക്കുന്ന ദ്വീപാണ് മദീറ. ലിസ്ബണ്‍ തീരത്തു നിന്നും 90 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വിമാന യാത്ര ചെയ്ത് എത്തുവാന്‍ സാധിക്കുന്ന മദീറ അധികം സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത സ്ഥലം കൂടിയാണ്. ന‌ടന്നു കണ്ടുതീര്‍ക്കുവാനെ ഉള്ളുവെങ്കിലും മലമുകളിലേക്ക് കയറ്റിയിറക്കുന്ന വിക്കർ സ്ലെഡ്ജ് കാറുകളും ഗൊണ്ടോളകളും നിര്‍ബന്ധമായും പരീക്ഷിക്കണം. ദ്വീപിന്റെ സെൻട്രൽ ഹബ്ബായ ഓൾഡ് ടൗൺ ഫഞ്ചാലിലൂടെ ഒന്നു നടന്നാല്‍ പ്രദേശത്തിന്റെ വൈബ് മനസ്സിലാക്കാം.

സാൾട്ട് സ്പ്രിംഗ് ഐലൻഡ്, ബ്രിട്ടീഷ് കൊളംബിയ

സാൾട്ട് സ്പ്രിംഗ് ഐലൻഡ്, ബ്രിട്ടീഷ് കൊളംബിയ

വാരാന്ത്യ അവധി ആഘോഷങ്ങള്‍ക്ക് പറ്റിയ ദ്വീപാണ് ബ്രിട്ടീഷ് കൊളംബിയയിലെ സാൾട്ട് സ്പ്രിംഗ് ഐലൻഡ്.ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും വാൻകൂവർ ദ്വീപിൽ നിന്നും ഫെറി സർവ്വീസ് ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഇവിടെ എത്തിച്ചേരാം. തിമിംഗല നിരീക്ഷണം ഇവിടെ ചെയ്യുവാന്‍ പറ്റിയ രസകരമായ സംഗതിയാണ്

ക്രിസ്മസ് ദ്വീപ്, ഓസ്‌‌ട്രേലിയ

ക്രിസ്മസ് ദ്വീപ്, ഓസ്‌‌ട്രേലിയ

ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിലുള്ള ഉഷ്ണമേഖലാ ദ്വീപാണ് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ്. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും സവിശേഷമായ യാത്രാനുഭവങ്ങളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വർഷം മുഴുവനും സുഖകരമായ താപനില ആസ്വദിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ കാടും ഈ ദ്വീപിന്റെ പ്രത്യേകതയാണ്. രഹസ്യ വെള്ളച്ചാട്ടങ്ങളും കാടുകളും മാത്രമല്ല, അതിസമ്പന്നമായ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും ഇവിടെ കണ്ടെത്താം. ലോകത്തിലെ ഏറ്റവും മികച്ച സ്നോർക്കെല്ലിംഗും ഡൈവിംഗും ഇവിടെ ലഭ്യമാണ്.

PC:DIAC images

കേപ് ബ്രെട്ടൺ ദ്വീപ്, നോവ സ്കോട്ടിയ

കേപ് ബ്രെട്ടൺ ദ്വീപ്, നോവ സ്കോട്ടിയ

മനോഹരമായ ഉയർന്ന പ്രദേശങ്ങൾ, പർവതങ്ങൾ, തടാകങ്ങൾ, സമുദ്ര കാഴ്ചകൾ എന്നിങ്ങനെ ഒറ്റയാത്രയില്‍ നിരവധി അനുഭവങ്ങള്‍ ഒരുക്കിയിരിക്കുന്ന ദ്വീപാണ് സ്കോട്ടിയയിലെ കേപ് ബ്രെട്ടൺ ദ്വീപ്.സംസ്‌കാരങ്ങളുടെ സവിശേഷമായ മിശ്രിതം ഇവിടെ കാണാം. സ്കോട്ടിഷ്, ബ്രിട്ടീഷ്, ഐറിഷ്, അക്കാഡിയൻ, മിക്‌മാക് എന്നിങ്ങനെ വ്യത്യസ്ത വിഭാഗക്കാരായ ആളുകള്‍ ഇവിടെ വസിക്കുന്നു.

പാക്സോസ്, ഗ്രീസ്

പാക്സോസ്, ഗ്രീസ്

ഗ്രീസിലെ ദ്വീപുകളെന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക സാന്‍റോറിനി ദ്വീപാണ്. എന്നാല്‍ ഗ്രീസില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരിടമാണ് പാക്സോസ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ കാണുകയുള്ളൂ എന്നതിനാല്‍ സ്വാതന്ത്ര്യത്തോടെ ഇവിടം ആസ്വദിച്ചു കാണാം. കോർഫുവിലെ പ്രധാന വിമാനത്താവളത്തിൽ നിന്ന് ഒരു ചെറിയ ബോട്ട് യാത്ര മാത്രം മതി ഇവിടെ എത്തുവാന്‍. മനോഹരമായ ഗ്രാമങ്ങളും ശാന്തമായ ബീച്ചുകളും നിങ്ങൾക്ക് മാതൃകയാക്കാൻ ആകർഷകമായ ഡൈനിംഗ് ഓപ്ഷനുകളും ഇവിടെ കാണാം.

നെവിസ്

നെവിസ്

കരീബിയനിലെ വെസ്റ്റ് ഇന്‍ഡീസിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന നെവിസ് സമാധാനപൂര്‍വ്വമായ യാത്രയാണ് നല്കുന്നത്. വലിയ ക്രൂയിസ് ദ്വീപുകളെ തുറമുഖത്തേക്ക് അനുവദിക്കാറില്ല. സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. കരീബിയൻ ദ്വീപുകളു‌ടെ തനതായ അനുഭവം ഇവിടെ ലഭിക്കും. നെവിസിലേക്ക് പോകാൻ നിങ്ങൾ അയൽരാജ്യമായ സെന്റ് കിറ്റ്സിലേക്ക് പറക്കേണ്ടതുണ്ട്, തുടർന്ന് ഒരു വാട്ടർ ടാക്‌സിയോ ഫെറിയോ എടുക്കണം. ദ്വീപ് പ്രകൃതിദത്തമായ ഒരു പറുദീസയാണ്, തിളങ്ങുന്ന വെള്ളവും മണൽ നിറഞ്ഞ തീരപ്രദേശങ്ങളും, കൂടാതെ ഇത് സീഫുഡ് പ്രേമികളുടെ സ്വപ്നം കൂടിയാണ്.

ഇന്ത്യയില്‍ നിന്നും വിസയില്ലാതെ പറക്കാം... ഈ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു!!!ഇന്ത്യയില്‍ നിന്നും വിസയില്ലാതെ പറക്കാം... ഈ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു!!!

സാൻസിബാർ

സാൻസിബാർ

നാലു ദ്വീപുകളുടെ സമൂഹമായ സാൻസിബാർ കിഴക്കൻ ആഫ്രിക്കയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കൻ, അറേബ്യൻ സംസ്കാരങ്ങളുടെ സവിശേഷമായ ഒരു മിശ്രിതം ഇവിടെ കാണാം. ഭക്ഷണത്തിലും വാസ്തുവിദ്യയിലും ഈ മിശ്രിതം നിങ്ങള്‍ക്ക് അനുഭവിക്കാം. സുഗന്ധവ്യഞ്ജന തോട്ടങ്ങളും പ്രാദേശിക വിപണികളും ഇവിടുത്തെ മറ്റു കാഴ്ചകളാണ്.

ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍

വെള്ളത്തേക്കാളും സമൃദ്ധമായി വൈന്‍ ലഭിക്കുന്ന നാട്....സാന്‍റോറിനി എന്ന ഗ്രീസിലെ സ്വര്‍ഗ്ഗംവെള്ളത്തേക്കാളും സമൃദ്ധമായി വൈന്‍ ലഭിക്കുന്ന നാട്....സാന്‍റോറിനി എന്ന ഗ്രീസിലെ സ്വര്‍ഗ്ഗം

യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!

Read more about: world islands travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X