Search
  • Follow NativePlanet
Share
» »മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍

മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍

രണ്ടാം കൊവിഡ് തരംഗത്തിന്‍റെ ആഘാതത്തില്‍ തന്നെ തുടരുകയാണ് നമ്മുടെ രാജ്യം. രോഗവ്യാപന തോത് ഇപ്പോഴും അപകടകരമായ രീതിയിലാണ് രാജ്യത്തുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങളും വാക്സിനേഷനും എല്ലാം കൃത്യമായ രിതിയില്‍ നടക്കുന്നു. ഇപ്പോഴിതാ ലോക രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷാ നിര്‍ഭരമായ മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച ചില രാജ്യങ്ങള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം എന്ന വിലക്ക് നീക്കി എന്ന വാര്‍ത്തയാണത്. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊര്‍ജം പകരുന്നതാണ് ഇത്. കൊവിഡിനു മുന്നേയുള്ള തീര്‍ത്തും സാധാരണമായ ജീവിത രീതികളിലേക്ക് മടങ്ങിപ്പോയ രാജ്യങ്ങളെ പരിചയപ്പെടാം..

ഇസ്രായേല്‍

ഇസ്രായേല്‍

ലോകത്തില്‍ ആദ്യമായി കൊവിഡ് വിമുക്തമായ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാജ്യമാണ് ഇസ്രായേല്‍. ഇതോടൊപ്പം തന്നെ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവും ഇവിടെ നീക്കിയിട്ടുണ്ട്. ഇതോടെ മാസ്കും കൊവിഡ് ഭയവുമില്ലാതെ പുറത്തിറങ്ങി സാധാരണ ജീവിതം നയിക്കുവാന്‍ കഴിയുന്ന രാജ്യമായി ഇസ്രായേല്‍ മാറി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചവരും മാസ്ക് ഉപയോഗിക്കാത്തവരുമാണ്.

ഭൂട്ടാന്‍

ഭൂട്ടാന്‍


കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും ശക്തമായി മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. ഇവിടുത്തെ ബൃഹത്തായ വാക്സിനേഷന്‍ ഡ്രൈവ് വഴി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവിടുത്തെ പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനവും കൊവിഡിനെതിരായ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. പകർച്ചവ്യാധിയുടെ തുടക്കത്തില്‍ രാജ്യത്ത് ഒരു കൊവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കൊവി‍ഡിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട ഇന്ത്യയുമായും ചൈനയുമായും ഭൂട്ടാൻ അതിർത്തി പങ്കിടുന്നുണ്ടെങ്കിലും, സമയബന്ധിതമായ നടപടികള്‍ കാരണം രാജ്യത്തെ ഒരിക്കലും മഹാമാരി ബാധിച്ചിട്ടില്ല. ലോക്ക്ഡൗണിലേക്ക് പോലും പോകാതെ ഭൂട്ടാൻ മഹാമാരിയുടെ സാഹചര്യം നിയന്ത്രിച്ചു!

യുഎസ്എ

യുഎസ്എ


കൊവിഡിന്‍റെ ആദ്യ തരംഗം ഏറ്റവും ശക്തമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു അമേരിക്ക.വാക്സിനേഷനിലൂടെും മറ്റും ഇപ്പോഴിവിടുത്തെ സ്ഥിതി നിയന്ത്രണത്തിലാണ്. രണ്ടു ഡോസ് കൊവിഡ് വാക്സിനേഷനും എടുക്കുന്നവരും മാസ്ക് ധരിച്ചിരിക്കഎം എന്ന നിബന്ധന ഇവിടെ ചില സ്ഥലങ്ങളില്‍ ഉണ്ടായിരുന്നത് മാറ്റിയിട്ടുണ്ട്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)യുടെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച് കൊറോണ വൈറസിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന അമേരിക്കക്കാർ ഇനി നടക്കുമ്പോഴോ ഓടുമ്പോഴോ കാൽനടയാത്രയിലോ ഒറ്റയ്ക്കുള്ള ബൈക്കിംഗിലോ മാസ്ക് ധരിക്കേണ്ടതില്ല. ചെറിയ ഒത്തുചേരലുകളിലായിരിക്കുമ്പോഴും മാസ്കിന്റെ ആവശ്യമില്ല. സ്പോർട്സ് സ്റ്റേഡിയങ്ങൾ പോലുള്ള തിരക്കേറിയ ഔട്ട്‌ഡോർ വേദികളിൽ മാസ്‌ക്കുകൾ ഇപ്പോഴും ആവശ്യമാണ് .

ന്യൂസീലാന്‍ഡ്

ന്യൂസീലാന്‍ഡ്

ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് കൈകാര്യം ചെയ്ത രാജ്യങ്ങളിലൊന്നാണ് ന്യൂസീലാന്‍ഡ്.
മഹാമാരി സാഹചര്യം നന്നായി കൈകാര്യം ചെയ്തതിന്റെ എല്ലാ പ്രശംസകളും ന്യൂസിലൻഡ് അർഹിക്കുന്നു. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം, 26 മരണങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, . ഗവൺമെന്റിന്റെ പെട്ടെന്നുള്ള നടപടികളും തീരുമാനങ്ങളും കാരണം ന്യൂസിലാന്റ് ഇന്ന് മാസ്ക് രഹിതമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓക്ലാൻഡിൽ ഒരു സംഗീത പരിപാടിയില്‍ , 50000 ഓളം ആളുകൾ പങ്കെടുത്തത് , സാമൂഹിക അകലവും മാസ്കും ഇല്ലാതെയായിരുന്നു. വളര സുരക്ഷിതമായാണ് ന്യൂസിലന്‍ഡ് ഇപ്പോഴുള്ളത്.

 ചൈന

ചൈന

.
കൊവിഡ് ആദ്യം തുടങ്ങിയ ചൈന ഇന്ന് ഇപ്പോള്‍ സുരക്ഷിതമായ ഘട്ടത്തിലാണുള്ളത്. രാജ്യത്തെ ഏകദേശം എല്ലാവരും വാക്സിനേഷന്‍ നടത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ മാസ്ക് രഹിത ജീവിതം ഇവിടെ അപകടകാരിയല്ല. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ചൈന. 1 നിലവിൽ ചൈന ടൂറിസം തുറന്നു. തീം പാർക്കുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഇപ്പോൾ ചൈനയിൽ പൂർണ്ണമായും തുറന്നിരിക്കുന്നു.

Read more about: world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X