Search
  • Follow NativePlanet
Share
» »സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

നിങ്ങളു‌ടെ സുഹൃത്തുക്കള്‍ക്കൊപ്പം ഓഗസ്റ്റിലെ നീണ്ട വാരാന്ത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം...

ഓഗസ്റ്റ് മാസത്തിലെ നീണ്ട വാരാന്ത്യത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.. യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു വരുവാനുമൊക്കെയുള്ള കാത്തിരിപ്പില്‍ സമയം കളയാതെ കൂ‌ട്ടുകാര്‍ക്കൊപ്പം ഒരു ‌ട്രിപ്പ് പ്ലാന്‍ ചെയ്താലോ... മൂന്നു ദിവസങ്ങള്‍ മുഴുവനും കയ്യിലുണ്ട് എന്നതിനാല്‍ കുറേ നാളുകളായി ആഗ്രഹിച്ച യാത്രകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇതിലും നല്ല അവസരം വരുവാനില്ല... പ്രത്യേകിച്ച് കൂട്ടുകാരെല്ലാവര്‍ക്കും കൂ‌ടി ഒരുമിച്ച് അവധി ലഭിക്കുമെന്നതിനാല്‍ യാത്രകള്‍ കൂ‌ടുതല്‍ രസരരമാവുകയും ചെയ്യും..നിങ്ങളു‌ടെ സുഹൃത്തുക്കള്‍ക്കൊപ്പം ഓഗസ്റ്റിലെ നീണ്ട വാരാന്ത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം...

ആഗ്രാ കോ‌ട്ടയും താജ്മഹലും

ആഗ്രാ കോ‌ട്ടയും താജ്മഹലും

പഠിക്കുന്ന കാലത്ത് ഡല്‍ഹിയില്‍ പോകണമെന്നും കറങ്ങി നടക്കണമെന്നും ആഗ്രഹിക്കാത്ത ഒരാള്‍പോലും കാണില്ല. ഓഗസ്റ്റ് മാസത്തിലെ ഈ നീണ്ട വാരാന്ത്യം തന്നെയാണ് ഇതിനേറ്റവും അനുയോജ്യം.76-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളു‌ടെ ഭാഗമായി ഓഗസ്റ്റ് 5-ാം തിയ്യതി മുതല്‍ 15 വരെ ആര്‍ക്കിയോളജിക്കല്ഡ സര്ഡ‍വേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള എല്ലാ ചരിത്രസ്മാരകങ്ങളിലേക്കും സൗജന്യ പ്രവേശനമാണുള്ളത്.
ആഗ്രാ കോട്ട, താജ്മഹല്‍, എന്നിവയാണ് ആഗ്രയിലെ പ്രധാന കാഴ്ചകളെങ്കിലും വേറെയും നിരവധി ചരിത്രസ്മാരകങ്ങള്‍ ഇവി‌ടെ കാണുവാനുണ്ട്. അതുപോലെ തന്നെ രസകരമാണ് ഇവി‌ടുത്തെ രാത്രീജിവിതവും. വളരെ കുറഞ്ഞ നിരക്കില്‍ സുഹൃത്തുക്കള്‍ക്കൊന്നിച്ച് നില്‍ക്കുവാന്‍ ഇവിടെ ഡോര്‍മിറ്ററി സൗകര്യങ്ങള്‍ ലഭിക്കും.

PC:Yash Choudhary

ഹംപി

ഹംപി

സുഹൃത്തുക്കളു‌ടെ യാത്രയില്‍ തിരഞ്ഞെ‌ടുക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് കര്‍ണ്ണാ‌‌ടകയിലെ ചരിത്രസ്ഥാനങ്ങളിലൊന്നായ ഹംപി. മൂന്നു ദിവസം ധാരാളം മതി ഇവിടുത്തെ കാഴ്ചകള്‍ മുഴുവനും കണ്ടുതീര്‍ക്കുവാന്‍. അവശേഷിപ്പുകളു‌ടെ നഗരമെന്നറിയപ്പെ‌ടുന്ന ഹംപി വിജയനഗരരാജാക്കന്മാരുടെ കഴിഞ്ഞ കാലത്തിന്‍റെ പ്രതാപം നമുക്കുകാണിച്ചുതരുന്നു. എണ്ണമറ്റ ചരിത്രക്ഷേത്രങ്ങളാണ് ഹംപിയു‌ടെ ആകര്‍ഷണം. വിരൂപാക്ഷ ക്ഷേത്രവും വിജയ വിറ്റാല ക്ഷേത്രവും എല്ലാം അവയില്‍ ചിലതു മാത്രമാണ്. രാജാക്കന്മാരുടെ റാണിമാര്‍ക്കുള്ള അന്തപ്പുരങ്ങളും കുളിപ്പുരകളുമെല്ലാം ഇന്നിവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

PC:Parul Gupta

ഡാര്‍ജലിങ്

ഡാര്‍ജലിങ്

നീണ്ട യാത്രയാണ് ലക്ഷ്യമെങ്കില്‍ കൂട്ടുകാര്‍ക്കെല്ലാം കൂടി ഡാര്‍ജലിങ്ങിനു പോകാം. ഇഷ്ടംപോലം കാഴ്ചകളാണ് ഇവിടെയുള്ളതെന്നതിമാല്‍ സമയം തികയാതെ പോകുമോ എന്ന സംശയം മാത്രമേ തോന്നേണ്ടതുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന മൗണ്ടന്‍ റെയില്‍വേയാണ് ഡാര്‍ജലിങ്ങിലെ പ്രധാന കാഴ്ച. തേയിലത്തോട്ടങ്ങളും അവിടുത്തെ ജീവിതങ്ങളും ഇവിടെ നേരിട്ടറിയാം. കുറച്ചുകൂടി ആഴത്തില്‍ ഈ പ്രദേശത്തെ അറിയുവാന്‍ താല്പര്യമുണ്ടെങ്കില്‍ തേയിലത്തോട്ടങ്ങള്‍ക്കു നടുവിലെ താമസസൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം. ഇതിനായി പണം അധികം ചിലവഴിക്കേണ്ടി വന്നാലും യാത്രയില്‍ കൂ‌ടുതല്‍ ആളുകളുള്ളതിനാല്‍ ഓരോരുത്തര്‍ക്കും ചെറിയ തുക മാത്രമേ ആവുകയുള്ളൂ. ഇവിടുത്തെ പുരാതനമായ ആശ്രമങ്ങളും യാത്രയില്‍ ഉള്‍പ്പെ‌ടുത്താം.
PC:Boudhayan Bardhan

ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!

മയൂര്‍ബഞ്ച്, ഒഡീഷ

മയൂര്‍ബഞ്ച്, ഒഡീഷ

ഒ‍ഡീഷയിലെ ഗോത്രസംസ്കാരത്തിന്റെ ഇന്നലകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഇടമാണ് ഒഡീഷയിലെ മയൂര്‍ബഞ്ച്. ഗോത്ര സമൂഹങ്ങൾക്കും അവരുടെ തനതായ സംസ്കാരങ്ങൾക്കും പേരുകേട്ട ഇവിടം സഞ്ചാരികള്‍ക്ക് വളരെ വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടമാണ്. ഖിച്ചിംഗ് ഗ്രാമം, കിച്ചകേശ്വരി ക്ഷേത്രം, സിമിലിപാൽ ദേശീയ ഉദ്യാനം, ബെൽഗാഡിയ കൊട്ടാരം, പ്രാദേശിക ഗോത്രവർഗക്കാർക്ക് തൊഴിൽ നൽകുകയും വൈദഗ്ധ്യം നൽകുകയും ചെയ്യുന്ന ഒരു സുസ്ഥിര ബോട്ടിക് ഹോംസ്റ്റേ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ കാണുകയും ആസ്വദിക്കുകയും ചെയ്യാം,

PC:Subhadeep Dishant

റാണിഖേത്

റാണിഖേത്

ഉത്തരാഖണ്ഡിലെ പ്രസിദ്ധ ഹില്‍ സ്റ്റേഷനുകളിലൊന്നായ റാണിഖേത് ഹിമാലയ കാഴ്ചകള്‍ തേടുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ്. സുഹൃത്തുക്കളൊന്നിച്ച് പോകുമ്പോള്‍ യാത്രകള്‍ വളരെയധികം ആസ്വദിക്കുവാന്‍ ഇവി‌ടെ പറ്റും. സമുദ്രനിരപ്പില്‍ നിന്നും 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാഖിഖേത് അതിരില്ലാത്ത പ്രകൃതിഭംഗിക്കും ക്ഷേത്രങ്ങള്‍ക്കുമാണ് പ്രസിദ്ധമായിരിക്കുന്നത്. വര്‍ഷം മുഴുവനും സന്ദര്‍ശിക്കുവാന്‍ യോജിച്ച കാലാവസ്ഥയാണ് ഇവിടുത്തേത്. എന്നിരുന്നാലും ഫെബ്രുവരി മുതല്‍ നവംബര്‍ വരെയാണ് ഇവിടുത്തെ സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്.

PC:Neha Maheen Mahfin

തര്‍കാര്‍ലി

തര്‍കാര്‍ലി

കടല്‍ക്കാഴ്ചകളില്‍ സാഹസികത തിരയുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലമാണ് തര്‍കാര്‍ലി. നിങ്ങളടെ ഫ്രണ്ട്സ് ഗ്യാങ് സാഹസികത തേ‌ടുന്നവരാണെങ്കില്‍ ധൈര്യപൂര്‍വ്വം അവരെയും കൂട്ടി മഹാരാഷ്ട്രയിലെ തര്‍കാര്‍ലിക്ക് പോകാം. കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം കടല്‍വിനോദങ്ങള്‍ക്കാണ് പേരുകേ‌ട്ടിരിക്കുന്നത്. ഗോവയിലെ തിരക്കും ബഹളങ്ങളും ഇഷ്‌ടമല്ലാത്തവര്‍ക്കും ഇവിടം തിരഞ്ഞെടുക്കാം. അധികമാരും എക്സ്പ്ലോര്‍ ചെയ്യാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്.

PC:david henrichs

ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍

രാജസ്ഥാനിലെ സ്വര്‍ണ്ണനഗരമായ ജയ്സാല്‍മീറും ഈ ലോങ് വീക്കെന്‍ഡിലെ യാത്രയില്‍ ഉള്‍പ്പെടുത്താം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ നഗരം വളരെ രസകരമായ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നു. മണലാരണ്യവും കോട്ടകളും ഒക്കെയുള്ള കാഴ്ചകളാണ് ജയ്സാല്‍മീറിന്‍റെ പ്രത്യേകത. ജയ്സാല്‍മീര്‍ കോട്ട കാണാതെ ഒരിക്കലും ഈ യാത്ര പൂര്‍ത്തിയാവില്ല. മരുഭൂമി എന്തെന്നും എങ്ങനെയെന്നും പരിചയപ്പെടുവാന്‍ പറ്റിയ അവസരം കൂടിയായിരിക്കും ഈ യാത്ര നല്കുക.

PC:Oren Yomtov

കസോള്‍

കസോള്‍

ഹിമാചല്‍ പ്രദേശാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതെങ്കില്‍ സംശയമൊന്നുമില്ലാതെ കസോളിന് പോകാം. ട്രക്കിങ് ആണെങ്കിലും ഹൈക്കിങ് ആണെങ്കിലും വെറുതേയൊരു യാത്രയാണ് ലക്ഷ്യമി‌ട‌ുന്നതെങ്കിലും കസോള്‍ മതി. കുളു വാലിയില്‍ പാര്‍വ്വതി വാലിയോട് ചേര്‍ന്നു കിടക്കുന്ന കസോള്‍ ഏറ്റവും മനോഹരമായ കുറേയധികം കാഴ്ചകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. വലിയ തിരക്കില്ലാത്ത ഇവിടെ നിങ്ങള്‍ക്ക് സൗകര്യം പോലെ സമയം ചിലവഴിക്കുകയും ചെയ്യാം.

PC:Aayushmaan Sharma

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X