Search
  • Follow NativePlanet
Share
» »പേടിയില്ലാതെ യാത്ര ചെയ്യുവാന്‍ ഈ നാടുകള്‍!

പേടിയില്ലാതെ യാത്ര ചെയ്യുവാന്‍ ഈ നാടുകള്‍!

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. കൊവിഡ് ലോകത്തെ നിന്നയിടത്തു തന്നെ നിര്‍ത്തിയപ്പോള്‍ മറ്റു പല നഷ്ടങ്ങള്‍ക്കുമൊപ്പം ഇല്ലാതായത് യാത്രകളായിരുന്നു. ആദ്യ കുറച്ചു മാസങ്ങള്‍ തീര്‍ത്തും ചലനരഹിതമായിരുന്ന വിനോദ സഞ്ചാരം മെല്ലെ കരകയറി വരുകയാണ്. പരിമിതകളും നിയന്ത്രണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ യാത്രകള്‍ തുടങ്ങിയെങ്കിലും വളരെ പതുക്കെ ഇത് സജീവമായി വരുന്നതേയുള്ളൂ.

തിരക്ക് കുറഞ്ഞ ഇടങ്ങള്‍

തിരക്ക് കുറഞ്ഞ ഇടങ്ങള്‍

രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ മുന്‍ഗണന നല്കുന്നത് തിരക്ക് കുറഞ്ഞ ഇടങ്ങളിലേക്കുള്ള യാത്രയ്ക്കാണ്. ആളുകള്‍ കടന്നെത്താത്ത ഇടങ്ങള്‍ താരതമ്യേന സുരക്ഷിതമായതിനാല്‍ അവധി ദിവസങ്ങളില്‍ അത്യാവശ്യം യാത്രകള്‍ ആളുകള്‍ ഇവിടങ്ങളിലേക്ക് നടത്തുന്നു.

വര്‍ക്കല

വര്‍ക്കല

കേരളത്തില്‍ ഏറ്റവും ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ട തീരങ്ങളില്‍ ഒന്നാണ് വര്‍ക്കല. വിദേശികളും സ്വദേശികളും തേടിയെത്തുന്ന ഇവിടെ
മിക്കവാറും ദിവസങ്ങളില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നത്രയും സന്ദര്‍ശകര്‍ എത്തിച്ചേരാറുണ്ടായിരുന്നു. കാഴ്ചകള്‍ മാത്രമല്ല, സാഹസിക വിനോദങ്ങളും ആത്മീയതയും എല്ലാം സമ്മേളിക്കുന്ന വളരെ രസകരമായ ഒരു പാക്കേജാണ് വര്‍ക്കല സഞ്ചാരികള്‍ക്ക് നല്കുന്നത്.
PC:mattwi1s0n

പാറിപ്പറക്കാം

പാറിപ്പറക്കാം


ബീച്ചിലിരുന്ന് കാഴ്ചകള്‍ കാണുന്നതിലുമുപരിയായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ ചെയ്യുവാന്‍. പാരാഗ്ലൈഡിങ്, റാഫ്റ്റിങ്, പാരാസെയ്ലിങ് തുടങ്ങി ആവേശത്തിലാക്കുന്ന നിരവധി കാര്യങ്ങളുണ്ട് ഇവിടെ ചെയ്യുവാന്‍.

ജവായ്, രാജസ്ഥാന്‍

ജവായ്, രാജസ്ഥാന്‍

വ്യത്യസ്തതയും ശാന്തതയും ഒത്തൊരുമിച്ച് നില്‍ക്കുന്ന ഇടമാണ് രാജസ്ഥാനിലെ ജവായ്. പ്രകൃതി ദൃശ്യങ്ങള്‍ മാത്രമല്ല, വന്യജീവി അനുഭവങ്ങളും സഫാരികളും എല്ലാം ചേരുന്ന ജവായ് മനുഷ്യനോട് പ്രകൃതി ചേര്‍ന്നു നില്‍ക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ്. പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ജവായ് സമ്മാനിക്കുന്നത്.

ചത്പാല്‍

ചത്പാല്‍


കാശ്മീരിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന ചത്പാല്‍ ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പച്ചപ്പില്‍ പൊതിഞ്ഞു നില്‍ക്കുന്ന അതിശയിപ്പിക്കുന്ന ഭൂമിയാണ് ഇവിടെയുള്ളത്. എത്രനാള്‍ വേണമെങ്കിലും ഇവിടെ നില്‍ക്കുവാന്‍ തോന്നിപ്പിക്കുന്ന ഈ ഭൂമി പക്ഷേ അധികമാര്‍ക്കും അറിയുന്ന ഒന്നല്ല!

നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

ദര്‍വാസ്

ദര്‍വാസ്

ചമ്പ ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ധർവാസ്, ഹിമാചൽ പ്രദേശിലെ വടക്കേ അറ്റത്തുള്ള ഈ പട്ടണം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. ഡൽഹൗസി-കിഷ്‌ത്വാർ ട്രെക്ക് റൂട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ഹിമാചലിലെ വിദൂര സ്ഥലങ്ങളിൽ ഒന്നായ ഇവിടെ ജനസാന്ദ്രത അധികമാണ്.

ലൈറ്റ്മാവ്സിയാങ്.

ലൈറ്റ്മാവ്സിയാങ്.

മേഘാലയയിലെ കിഴക്കൻ ഖാസി മലനിരകളിലെ ഖത്തർ ഷ്നോംഗ് ലൈറ്റ്ക്രോ ബ്ലോക്കിലെ ഒരു വിദൂര ഗ്രാമമാണ് ലൈറ്റ്മാവ്സിയാങ്. നിരവധി അതിശയകരമായ താഴ്‌വരകളാൽ ചുറ്റപ്പെട്ട ഇത് പ്രകൃതി ആരാധകരുടെ പറുദീസയാക്കുന്നു. ഗുഹകളുടെ നിരവഝി കാഴ്ചകളും ഇവിടെയുണ്ട്. പ്രശസ്തമായ ഈ സ്ഥലത്ത് വടക്കുകിഴക്കൻ ഇന്ത്യയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളും കാണാം.

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

കുളിപ്പുര മുതല്‍ കലാകാരന്മാരുടെ കോളനി വരെ!പൈതൃക സ്മാരക പട്ടികയില്‍ കയറിയി ഇ‌ടങ്ങള്‍കുളിപ്പുര മുതല്‍ കലാകാരന്മാരുടെ കോളനി വരെ!പൈതൃക സ്മാരക പട്ടികയില്‍ കയറിയി ഇ‌ടങ്ങള്‍

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X