Search
  • Follow NativePlanet
Share
» »ജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്ര

ജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്ര

ഇന്നും ചരിത്രകാരന്മാര്‍ ലോകത്തിന്റെ ഓരോ കോണുകളില്‍ നിന്നും മണ്ണിനടിയിലായ ഒരു കാലത്തിന്‍റെ ചരിത്രത്തെ കുഴിച്ചെ‌ടുക്കുമ്പോള്‍ വെളിപ്പെടുന്നത് കഴിഞ്ഞ കാലത്തിന്റെ തിരശ്ശീല നീക്കിവരുന്ന കുറേയധികം അടയാളങ്ങളാണ്.

മനുഷ്യ സംസ്കൃതിയുട‌െ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു മനുഷ്യര്‍ കൂട്ടമായി താമസിക്കുവാന്‍ തുടങ്ങിയത്. സംരക്ഷണവും ജീവിതവും മാത്രമല്ല, സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യവും നഗരങ്ങളു‌‌ടെ നിര്‍മ്മിതിക്കു പിന്നിലുണ്ടായിരുന്നു. ഇന്നും ചരിത്രകാരന്മാര്‍ ലോകത്തിന്റെ ഓരോ കോണുകളില്‍ നിന്നും മണ്ണിനടിയിലായ ഒരു കാലത്തിന്‍റെ ചരിത്രത്തെ കുഴിച്ചെ‌ടുക്കുമ്പോള്‍ വെളിപ്പെടുന്നത് കഴിഞ്ഞ കാലത്തിന്റെ തിരശ്ശീല നീക്കിവരുന്ന കുറേയധികം അടയാളങ്ങളാണ്. ഇന്നലെകളില്‍ ഞങ്ങള്‍ ജീവിച്ചിരുന്നുവെന്ന് കുറേ അവശേഷിപ്പുകളിലൂടെ പറയുവാന്‍ ശ്രമിക്കുന്ന നഗരത്തിന്റെ സംസ്കാരം പലയിടങ്ങളിലായി കാണാം. ഇതാ ലോകത്തിലെ ഏറ്റവും പുരാതനങ്ങളായ ചില നഗരങ്ങളെ‌ പരിചയപ്പെടാം...

ജറീക്കോ‌, പലസ്തീന്‍

ജറീക്കോ‌, പലസ്തീന്‍

പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ജറീക്കോ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ പ്രധാനിയാണ്. ഇന്നും ജനവാസമുള്ള പുരാതന നഗരം കൂടിയാണിത്. ബിസി 10,000 ഓടുകൂടി വേട്ടയാടുന്ന നാറ്റുഫിയൻ വിഭാഗക്കാരുടെ കൂട്ടമാണ് ഇവിടെ ആദ്യംതാമസിക്കുവാന്‍ തു‌ടങ്ങിയത്. എന്നാല്‍ വീണ്ടും നടത്തിയ ഖനനങ്ങളില്‍ നിന്നും ബിസി 120000 മുതല്‍ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തണുപ്പും വരള്‍ച്ചയും ഹിമയുഗവും അവസാനിച്ച ബിസി 96,00 വരെ ഇവി‌ടെ ആളുകള്‍ സ്ഥിരമായി താമസിച്ചിരുന്നില്ല. പിന്നീട് ബിസി 8,000 ആയപ്പോഴേയ്ക്കും 43,000ചതുരശ്രയടിയായി ഈ നഗരം വളര്‍ന്നുവെന്നും ഗോപുരമുള്ള കല്ലോടുകൂടിയ മതില്‍ ഇവിടുത്തെ സവിശേഷതയായിരുന്നുവെന്നും ചരിത്രം പറയുന്നു. നവീന ശിലായുഗ കാലഘട്ടമായിരുന്നു ഇത്.
PC:A. Sobkowski

അര്‍ഗോസ്, ഗ്രീസ്

അര്‍ഗോസ്, ഗ്രീസ്

ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളില്‍ മറ്റൊന്നാണ് ഗ്രീസിലെ അര്‍ഗോസ്. ബിസി 5000 മുതല്‍ ഇന്നും തുടരുന്ന ജനവാസമുള്ള പുരാതന നഗരം കൂടിയാണിത്. ഗ്രീസിലെ മറ്റൊരു പുരാതന നഗരമായ സ്പാര്‍ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ പെലോപ്പോനിസ് പെനിസ്യുലയുടെ സമീപത്ത് തന്നെയാണ് അര്‍ഗോസുമുള്ളത്. ഡിയോമെഡസിന്റെ കീഴില്‍ ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്ത നിരവധി യോദ്ധാക്കളുടെ ജന്മസ്ഥലം കൂടിയാണ് അര്‍ഗോസ്.
പെലോപ്പോനിസ് പെനിസ്യുലയിലെ പ്രധാന ശക്തിയും ബിസി 1700 മുതൽ 1100 വരെ വെങ്കലയുഗത്തിലെ അനിവാര്യമായ മൈസീനിയൻ വാസസ്ഥലമായിരുന്നു ആർഗോസ് അപ്രധാനമാകുന്നത് പിന്നീട് സ്പാര്‍ട്ടയുടെ വരവോടെയാണ്. ഗ്രീക്ക് സാമ്രാജ്യത്തിലെ സംസ്കാരിക കേന്ദ്രമായി പല ചരിത്ര ഗ്രന്ഥങ്ങളും അര്‍ഗോസിനെ വിശേഷിപ്പിക്കുന്നുണ്ട്. സ്പാർട്ട, പരോസ് എന്നിവരോടൊപ്പം സംഗീത മത്സരങ്ങൾ നടത്തുന്ന ആദ്യത്തെ നഗരങ്ങളിലൊന്നുകൂടിയാണിത്. ക്രി.വ. 396-ൽ വിസിഗോത്ത് നശിപ്പിക്കപ്പെടുന്നതുവരെ ഗ്രീക്കുകാർക്ക് ശേഷവും റോമൻ സാമ്രാജ്യത്തിലൂടെയും ഇത് ഒരു പ്രധാന നഗരമായി തുടർന്നു. ഗ്രീക്ക് തിയേറ്ററുകളും റോമന്‍ കുളിക്കടവുകളുമെല്ലാം ഇന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കൗതുക കാഴ്ചകളായി നിലകൊള്ളുന്നു.

PC:Ploync

ബിബ്ലസ്, ലെബനന്‍

ബിബ്ലസ്, ലെബനന്‍

ബി.സി. 8800 മുതൽക്ക് തന്നെ ജനവാസമുള്ള ബിബ്ലസ് ലെബനനിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശ നഗരം ആണ്. ബി.സി 5000 മുതൽ ഇന്ന് വരെ തുടർച്ചയായി മനുഷ്യവാസം ഇവിടെയുണ്ട്. നിയോലിത്തിക് കാലഘട്ടം മുതല്‍ 7000 വര്‍ഷം തുടര്‍ച്ചയായി ഇവിടെ ജനവാസമുണ്ട്. ബെയ്റൂട്ടില്‍ നിന്നു 40 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന് മുന്‍പ് നാലാം സഹസ്രാബ്ദത്തോടെ വിപുലമായ ഒരു വാസസ്ഥലം ഇവിടെ വികസിക്കുകയും 1,000 വർഷത്തിനുശേഷം അത് സമ്പന്നമായ ഒരു നഗരമായി വളരുകയും ചെയ്തു. ആധുനിക ഹീബ്രു ഭാഷയുടെ മുന്‍ഗാമി ആയിരുന്ന ഫിനീഷ്യന്‍ ഭാഷ വികസിച്ചു വന്ന പ്രദേശവും ഇത് തന്നെയാണ്. 1984 മുതല്‍ യുനസ്കോയുടെ ലോകപൈതൃ സ്ഥാനം കൂടിയാണിത്.

PC:Heretiq

ഏഥന്‍സ് , ഗ്രീസ്

ഏഥന്‍സ് , ഗ്രീസ്

ജനാധിപത്യത്തിന്‍റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും ജന്മഭൂമിയെന്ന് വിളിക്കപ്പെടുന്ന ഏഥന്‍സ് ഗ്രീസിന്റെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ്. 7000 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ജനങ്ങള്‍ ഇവിടെ ജീവിച്ചിരുന്നുവെങ്കിലും ഇവിടുത്തെ ഏറ്റവും പഴയ മനുഷ്യസാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത് ബിസി 11-ാം സഹസ്രാബ്ദത്തിനും 7-ാം സഹസ്രാബ്ദത്തിനും ഇടയിലാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരായ സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, ഹിപ്പോക്രാറ്റസ് എന്നിവരുടെ കാലഘട്ടമാണ് പുരാതന ഏഥൻസിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്.

ഗ്രീക്ക്, റോമൻ, ബൈസന്റൈൻ, ഓട്ടോമൻ കാലഘട്ടങ്ങളു‌ടെ അവശിഷ്ടങ്ങള്‍ ഇന്നിവിടെ കാണുവാന്‍ സാധിക്കും.

സുസാ, ഇറാന്‍

സുസാ, ഇറാന്‍

ബിസി 7,000 ല്‍ ഒരു ചെറിയ നാഗരികതയായി ആരംഭിച്ച് ബിസി 4200 ല്‍ പ്രധാന നാഗരിക കേന്ദ്രമായി മാറിയ ചരിത്രമാണ് ഇറാനിലെ സുസയുടെത്. അക്കാല്തതെ പ്രധാന ചരക്കു പാതകളോട് ചേര്‍ന്നു കിടക്കുന്ന ഇടമായിരുന്നതിനാല്‍ അതിന്‍റേതായ പ്രാധാന്യവും സുസയ്ക്കുണ്ടായിരുന്നു. സാഗ്രോസ് പർവതനിരകളുടെ അടിഭാഗത്തും ടൈഗ്രിസ് നദിയുടെ കിഴക്കുമായി സ്ഥിതിചെയ്യുന്ന സൂസ, അസീറിയക്കാർ അത് പിടിച്ചെടുക്കുന്നതുവരെ എലാമൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.
ബിസി 324-ൽ അലക്സാണ്ടർ ദി ഗ്രേറ്റ് സൂസ വിവാഹങ്ങൾ ഇവിടെ സംഘടിപ്പിച്ചു, രണ്ട് സംസ്കാരങ്ങളെയും ഒന്നിപ്പിക്കുന്നതിനായി 10,000 മാസിഡോണിയക്കാരുടെയും പേർഷ്യക്കാരുടെയും വിവാഹങ്ങൾ നടത്തിയ ഒരു വലിയ പരിപാടിയായിരുന്നു ഇത്. ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്ന ഇവിടുത്തെ സംസ്കാരം പൂര്‍ണ്ണമായും ഇതുവരെയും ചരിത്രകാരന്മാര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തിന്റെ സാംസ്കാരിക പ്രാധാന്യം കണക്കിലെ‌ടുത്ത് യുനസ്കോ ഇതിനെ ലോകപൈകൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

PC:Nahankhaneh

ഗാസിയാന്‍ടെപ്പ്, തുര്‍ക്കി‌

ഗാസിയാന്‍ടെപ്പ്, തുര്‍ക്കി‌

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തെക്കന്‍ തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഗാസിയാന്‍ടെപ്പ് ലോകത്തിലെ പഴക്കം ചെന്ന മറ്റൊരു നഗരമാണ്. ബിസി 3650 മുതല്‍ ഇവി‌ടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
ബിസി. 1600 മുതൽ 1179 വരെ ആധുനിക തുർക്കി, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ഭരണം ന‌‌ടത്തിയ ഹിറ്റിസ് സാമ്രാജ്യത്തിന്റെ അത്രയും നീണ്ട ചരിത്രമുള്ള ഗാസിയാൻ‌ടെപ്പ് ചരിത്രപരമായ നിരവധി ഇ‌ടങ്ങളാല്‍ സമ്പന്നമാണ്. ആറാം നൂറ്റാണ്ടിൽ ബൈസന്റൈൻസ് പുന ored സ്ഥാപിച്ച ഗാസിയാൻ‌ടെപ്പ് കോട്ടയും റാവണ്ട സിറ്റാഡലും സന്ദർശകർക്ക് സന്ദർശിക്കാൻ കഴിയും. റോമൻ മൊസൈക്കുകൾ ഈ നഗരത്തിലും കണ്ടെത്തിയിട്ടുണ്ട്, മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ മൊസൈക് മ്യൂസിയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

ലക്സര്‍, ഈജിപ്ത്

ലക്സര്‍, ഈജിപ്ത്

പുരാതന നഗരമായ തീബ്സിൽ സ്ഥിതി ചെയ്യുന്ന ലക്സര്‍ ബിസി 3200 മുതൽ ജനവാസമുണ്ടായിരുന്ന നഗരമാണ്. ഈജിപ്തുകാര്‍ വാസെറ്റ് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ചെറിയൊരു കച്ചവട കേന്ദ്രമായി തുടങ്ങി ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്ന നഗരമായി മാറിയ കഥയാണ് ലക്സറിന്‍റേത്. ബിസി 2000 ലെ ക്ഷേത്രങ്ങളും മറ്റുചില പുരാതന അവശിഷ്ടങ്ങളും ഇന്നും ഇവി‌ടെ കാണുവാന്‍ സാധിക്കും. തുത്തൻഖാമൻ, റാംസെസ് രണ്ടാമന്‍, റാംസെസ് മൂന്നാമൻ തുടങ്ങിയ ചരിത്രത്തിലെ പ്രധാനപ്പെട്ട ചില വ്യക്തികള്‍ ഇവി‌‌ടം ഭരിച്ചി‌ട്ടുണ്ട്. രാജകീയ താഴ്വരയിലെ ശ്മശാന അറകൾ, ടുട്ട് രാജാവിന്റെ ശവകുടീരം, മെമ്മോണിന്റെ കൊളോസി, തെബൻ നെക്രോപോളിസ് എന്നിവ ഇവിടുത്തെ ചരിത്രപരമായ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. 1979 ൽ ഇവി‌‌‌ടം യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി മാറി

PC:Spitfire ch

റേ, ഇറാൻ

റേ, ഇറാൻ

ഇറാനിലെ ഗ്രേറ്റർ ടെഹ്‌റാൻ മെട്രോപൊളിറ്റൻ പ്രദേശത്താണ് റേ സ്ഥിതി ചെയ്യുന്നത്.ൽ 8,000 വർഷങ്ങൾ പഴക്കമുള്ള ജനവാസത്തിന്റെ തെളിവ് ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ 5,000 മുതല്‍ 6,000 വർഷക്കാലം തുടർച്ചയായി ജനവാസമുണ്ടായിരുന്നു എന്നതിനും തെളിവുകളുണ്ട്. നിരവധി ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രമാണ് റേ. സന്ദർശകർക്ക് 5,000 വർഷം പഴക്കമുള്ള ചെഷ്മെ-അലി ഹില്ലും 3,000 വർഷം പഴക്കമുള്ള ജെബ്രി കാസിലും പര്യവേക്ഷണം ചെയ്യാനാകും. എ.ഡി 641 ൽ മുസ്ലീം അറബികൾ ഇത് പിടിച്ചെടുത്തു, 1220 ൽ മംഗോളിയക്കാർ ഏതാണ്ട് നശിപ്പിച്ചു...അങ്ഹനെ നാശത്തിന്‍റെ ഒരു ചരിത്രവും ഈ നഗരത്തിനു പറയുവാനുണ്ട്.

PC:Taradokht roshan

ബെയ്റൂട്ട്

ബെയ്റൂട്ട്

അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള നാഗരികതയാണ് ബെയ്റൂട്ടിന്‍റേത്. ബിസി 3000 മുതല്‍ ഇവി‌‌ടെ ജനവാസമുണ്ടായിരുന്നു. ലെബനന്റെ സാംസ്കാരിക, ഭരണ, സാമ്പത്തിക തലസ്ഥാനമാണ് ബെയ്റൂട്ട്. ഖനനത്തിലൂടെ ഫീനിഷ്യൻ, ഹെല്ലനിസ്റ്റിക്, റോമൻ, ഓട്ടോമൻ, അറബ് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ള ബെയ്റൂട്ടിന്‍റെ ചരിത്രം വിസ്മയിപ്പിക്കുന്നതും വൈവിധ്യവുമാണ്. റോമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം പഠിപ്പിക്കുന്ന സ്ഥാനം കൂടിയായിരുന്നു ബെയ്‌റൂട്ട്, പക്ഷേ എ ഡി 551 ൽ ഒരു ഭൂകമ്പം ഈ പ്രദേശത്തെ നശിപ്പിച്ചു.

ദമാസ്കസ്, സിറിയ

ദമാസ്കസ്, സിറിയ

ചില ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരം ദമാസ്കസാണ്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. എന്നിരുന്നാലും, പുരാവസ്തു ഗവേഷകർ ഖനനത്തിലൂടെ നിർണ്ണയിക്കുന്നത് ബിസി. 10,000 നും 8000 നും ഇടയിലാണ് ആളുകൾ ആദ്യം ഈ പ്രദേശത്ത് താമസിച്ചിരുന്നത് എന്നാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ ഡമാസ്‌കസിലെ അരാമ്യരുടെ വരവിനുശേഷം നഗരം ഒരു പ്രധാന വാസസ്ഥലമായി. നഗരത്തിന്റെ ആധുനിക ജല ശൃംഖലയുടെ അടിത്തറയായ കനാലുകളുടെ ഒരു ശൃംഖല അരാമിയക്കാർ സൃഷ്ടിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, റോമന്‍സ്, അറബ്, ഓട്ടോമാന്‍ എന്നിങ്ങനെ നിരവധി പേര്‍ ഇവിടം കീഴ‌ടക്കിയിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനത്ത് മെഡിറ്ററേനിയൻ കടലിനു സമീപം സ്ഥിതിചെയ്യുന്നതിന്റേതായ പ്രത്യേകതയും ദമാസ്കസിനുണ്ടായിരുന്നു

 വാരണാസി

വാരണാസി

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നായാണ് വാരണാസി അറിയപ്പെടുന്നത്. വാരാണസി ചരിത്രത്തെക്കാള്‍ പുരാതനമായ ഒരു നഗരമാണ് വാരണാസിയെന്നാണ് മാര്‍ക് ട്വൈന്‍ അഭിപ്രായപ്പെട്ടത്. 3800 വര്‍ഷത്തിലേറെ പഴക്കമുള്ല സംസ്കാരം ഇവിടെയുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ബി സി ഇ 1800 ല്‍ വാരണാസി ഒരു വലിയ നഗരമായി നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട്.

92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്

ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍ഹോട്ടലുകളായി മാറിയ കൊട്ടാരങ്ങള്‍... ചരിത്രം മാറിമറിഞ്ഞ ഇടങ്ങള്‍

Read more about: history varanasi monuments world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X