Search
  • Follow NativePlanet
Share
» »ഹോട്ട് എയര്‍ ബലൂണ്‍ മുതല്‍ ബീച്ച് പരേഡ് വരെ...ലോകത്തിലെ വ്യത്യസ്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍

ഹോട്ട് എയര്‍ ബലൂണ്‍ മുതല്‍ ബീച്ച് പരേഡ് വരെ...ലോകത്തിലെ വ്യത്യസ്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍

കുരിശുമരണത്തിനു ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ആഹ്ലാദമാണ് ഈസ്റ്റര്‍ ആഘോഷം. ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രമായി നിലകൊള്ളുന്ന വിശ്വാസ സത്യങ്ങളിലൊന്നാണ് കുരിശുമരണവും ഉത്ഥാനവും. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ചില ഇടങ്ങളിലാവട്ടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാണ് ഇന്നും പിന്തുടരുന്നത്. ഇതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പുരാതന ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിചയപ്പെടാം..

ആന്റിഗ്വ, ഗ്വാട്ടിമാല

ആന്റിഗ്വ, ഗ്വാട്ടിമാല

ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും ഈസ്റ്റര്‍ ആഘോഷിക്കുമെങ്കിലും അതൊന്നും ആന്‍റിഗ്വയിലെ ആഘോഷങ്ങളുടെ പകുതി പോലും വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സെമന സാന്താ എന്നാണ് ഇവിടുത്തെ ആഘോഷം അറിയപ്പെടുന്നത്. തെരുവുകളില്‍ പരവതാനികള്‍ വിരിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ക്രിസ്തുവിന്റെ വലിയ പ്രതിമ വഹിച്ചും ഒക്കെയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍.

സെവില്ലെ, സ്പെയിന്‍

സെവില്ലെ, സ്പെയിന്‍

14-ാം നൂറ്റാണ്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഇന്നും തനിമ ചോരാതെ കൊണ്ടുപോകുന്ന സ്ഥലമാണ് സ്പെയിനിലെ സിവെല്ല. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ നീണ്ടു നില്‍ക്കുന്ന 8 ദിവസത്തെ ആഘോഷങ്ങളും ചടങ്ങുകളുമാണ് ഇവിടെയുള്ളത്. വലിയ രൂപങ്ങളും പ്രതിമകളും ജീവനുറ്റ ചിത്രങ്ങളുമെല്ലാം തെരുവുകളിലൂടെ പ്രദക്ഷിണമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകുന്നതാണ് ഇവിടുത്തെ പ്രധാന ആഘോഷം,
പെസഹാ വ്യാഴാഴ്ച തുടങ്ങി ദുഖവെള്ളിയാഴ്ച വരെയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകൾ കരേരയുടെ തെരുവുകളിൽഇതു കാണുവാനും പങ്കെടുക്കുവാനുമായി അണിനിരക്കാറുണ്ട്. പുലര്‍ച്ച വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ചടങ്ങുകള്‍.

ജറുസലേം, ഇസ്രായേല്‍

ജറുസലേം, ഇസ്രായേല്‍

വിശുദ്ധവാര ആഘോഷങ്ങള്‍ യേശുക്രിസ്തു ജീവിച്ച വിശുദ്ധ നാടുകളില്‍ ആചരിക്കുന്നതിനേക്കാള്‍ മഹത്തരമായി വിശ്വാസികള്‍ക്ക് വേറൊന്നുമില്ല. അതുകൊണ്ടു തന്നെ ഇസ്രായേലിലെയും ജറുസലേമിലെയും വിശുദ്ധവാര ആഘോഷങ്ങളും ഈസ്റ്ററും എന്നും വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും പ്രധാനപ്പെട്ട ഒന്നാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും വിശുദധവാര ആഘോഷങ്ങള്‍ക്കായി ഇവിടേക്ക് എത്തുന്നത്.
യേശുവിന്റെ ജറുസലേം പ്രവേശനമായ ഓശാന ഞായറാഴ്ച ഹോളി സെപൽച്ചർ പള്ളിയിൽ പ്രഭാത കുര്‍ബാനയും വൈകുന്നേരത്തെ പ്രദക്ഷിണവും മുതല്‍ ഇവിടുത്തെ ചടങ്ങുകള്‍ക്കു തുടക്കമാവും. പെസഹാ വ്യാഴാഴ്ച, കർത്താവിന്റെ അത്താഴവിരുന്ന് വിശുദ്ധ സെപൽച്ചറിൽ ആഘോഷിക്കുന്നു, ഉച്ചകഴിഞ്ഞ്, ഫ്രാൻസിസ്കൻമാർ സീയോൻ പർവതത്തിലേക്ക് പോകുന്നു. വൈകുന്നേരം, ഗെത്ത്സെമാനിലെ തോട്ടത്തിൽ ധ്യാന വിശുദ്ധ മണിക്കൂർ, തുടർന്ന്മെഴുകുതിരി കത്തിച്ച് ഗാലിക്കാന്റിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലേക്ക് ഘോഷയാത്ര. പിന്നീട് ദുഖവെള്ളിയാഴ്ച കര്‍ത്താവിന്റെ പീഢാസഹനത്തെ അനുസ്മരിച്ച് കുരിശിന്റെ വഴിയും നടക്കും. ഈസ്റ്റർ വിജിൽ ശനിയാഴ്ച രാവിലെ നടക്കുന്നു, യേശുവിന്റെ ശവകുടീരത്തിന് ചുറ്റും ഘോഷയാത്രയോടെ മാസ് ആഘോഷിക്കുന്നു.ഹോളി സെപൽച്ചറിൽ കുര്‍ബാന ആഘോഷിക്കുന്നതോടെ ഈസ്റ്റർ തിങ്കളാഴ്ച ആഘോഷങ്ങൾ അവസാനിക്കും

ലിയോനിഡിയോ, ഗ്രീസ്

ലിയോനിഡിയോ, ഗ്രീസ്

ഈസ്റ്റര്‍ ആഘോഷങ്ങളുടെ സൗന്ദര്യം അനുഭവിച്ചറിയുവാന്‍ പറ്റിയ ഇടങ്ങളിലൊന്ന് ഗ്രീസ് ആണ്. അതില്‍ തന്നെ പ്രത്യേകിച്ച് ലിയോനിഡിയോയും. ഈസ്റ്റര്‍ ഞായറിനു തലേന്നുള്ള ശനിയാഴ്ചയാണ് ഇവിടുത്തെ ആഘോഷങ്ങള്‍ തുടങ്ങുക, 19-ാം നൂറ്റാണ്ടില്‍ പ്രാദേശിക നാവികർ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഈ സമ്പ്രദായം കൊണ്ടുവന്ന് പിന്നീട് ഇവിടുത്തെ ഈസ്റ്റർ ആഘോഷങ്ങളുമായി സംയോജിപ്പിച്ച ഒരു പാരമ്പര്യം ആണ് ഇവിടെ കാണുവാന്‍ സാധിക്കുക.
ഇവിടുത്തെ അഞ്ച് ഇടവകകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വർണ്ണാഭമായ ഹോട്ട്-എയർ ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തുന്നതാണ് ഇവിടുത്തെ പ്രധാന ആഘോഷം. ക്രിസ്തു ഉയിർത്തെഴുന്നേറ്റു" എന്ന് പറയുമ്പോൾ, വെടിക്കെട്ടിനൊപ്പം ആണ് ആദ്യ സെറ്റ് ബലൂണുകള്‍ ആകാശത്തേയ്ക്ക് വിടുന്നത്. വിശ്വാസപരമായ ആഘോഷം എന്നതിലുപരിയായി ഒരു മത്സരവും കൂടിച്ചേരലും എല്ലാമാണ് ഇത്. ആർക്കാണ് പരമാവധി ബലൂണുകൾ വായുവിൽ നിലനിർത്താൻ കഴിയുകയെന്നത് ആണ് ഇവിടെ നോക്കുന്നത്. ദുഖശനിയാഴ്ച യൂദസിന്റെ പ്രതിമ കത്തിച്ചു കളയുന്ന ഒരു പാരമ്പര്യവും ഇവിടെയുണ്ട്. ഞായറാഴ്ച ഹോട്ട്-എയർ ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തി വിടുന്നതിനൊപ്പം തന്നെ പ്രധാന സ്ക്വയറിൽ സംഗീതവും നൃത്തവും ആളുകള്‍ ചെയ്യുന്തും കാണാം.

റോം

റോം

ഈസ്റ്ററിന്റെ ഭക്തിയും ആഘോഷവും ഒരേ തരത്തില്‍ കാണുവാന്‍ സാധിക്കുന്ന ഇടമാണ് റോം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുര്‍ബാനയാണ് ഇവിടുത്തെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. ആയിരക്കണക്കിന് തീർഥാടകർ ഘോഷയാത്രയിൽ പങ്കുചേരുന്നു, പല പള്ളികളിലും ശാസ്ത്രീയ സംഗീത കച്ചേരികളുണ്ട്.

ജമൈക്ക

ജമൈക്ക

ജമൈക്കന്‍ ഈസ്റ്റര്‍ കാര്‍ണിവന്‍ ജമൈക്കയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളില്‍ ഒന്നാണ്. 1990 കളിലാണ് ഇതിനു തുടക്കമായത്. ജവോര്‍ട്ട് ബീച്ചിലൂടെയുള്ള റോഡ് മാര്‍ച്ചും ആഘോഷങ്ങളും ഇതിന്റെ ഭാഗമാണ്. കുട്ടികളുടെ പരേഡും ഇവിടെ നടക്കാറുണ്ട്.

ന്യൂ യോര്‍ക്ക്

ന്യൂ യോര്‍ക്ക്

ഈസ്റ്ററിന്റെ ഏറ്റവും വലിയ സ്ട്രീറ്റ് ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലമാണ് ന്യൂ യോര്‍ക്ക്

ഫ്ലോറന്‍സ്

ഫ്ലോറന്‍സ്

പതിനൊന്നാം നൂറ്റാണ്ടു വരെയുള്ള സ്കോപ്പിയോ ഡെൽ കാരോയുടെ പാരമ്പര്യം ഫ്ലോറൻസിൽ നിങ്ങൾക്ക് അനുഭവിക്കാനാകും. ‘വണ്ടിയുടെ വിസ്‌ഫോടനം' എന്നർഥമുള്ള സ്‌കോപ്പിയോ ഡെൽ കാരോ, മനോഹരമായി അലങ്കരിച്ച വെളുത്ത കാളകളുടെ ഒരു സംഘം ഈസ്റ്റർ രാവിലെ ഫ്ലോറൻസിലെ തെരുവുകളിലൂടെ മുപ്പതടി പഴക്കമുള്ള ഒരു പഴയ വണ്ടി (500 വർഷത്തിലധികം പഴക്കമുള്ള) വലിച്ചു കൊണ്ടുപോകുന്നത് കാണാം. സാന്താ മരിയ ഡെൽ ഫിയോറിലെ കത്തീഡ്രലിൽ വെടിക്കെട്ട് നിറച്ച വണ്ടിയിൽ കത്തീഡ്രലിനുള്ളിലെ ഉയർന്ന ബലിപീഠത്തിലേക്ക് നീളുന്ന ഒരു വയർ ഒരു മെക്കാനിക്കൽ പ്രാവിൽ ഘടിപ്പിച്ചിരിക്കുന്നു.ഈസ്റ്റർ മാസ് സമയത്ത്, പ്രാവിലെ ഫ്യൂസ് കത്തിക്കുന്നു, വണ്ടി കത്തിക്കുന്നതോടെ അതിശയകരമായ ഒരു സ്ഫോടനം ആരംഭിക്കുന്നു. ജ എല്ലാം ശരിയായി വണ്ടി പൊട്ടിത്തെറിച്ചാൽ അത് ഫ്ലോറൻസിലെ ജനങ്ങൾക്ക് വളരെ സമ്പന്നമായ ഒരു വർഷമായിരിക്കും.

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍

Read more about: easter celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X