Search
  • Follow NativePlanet
Share
» »സുരക്ഷിതമായി സഞ്ചരിക്കാം ഈ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലൂടെ...യാത്ര മാത്രമല്ല..!!

സുരക്ഷിതമായി സഞ്ചരിക്കാം ഈ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലൂടെ...യാത്ര മാത്രമല്ല..!!

പലപ്പോഴും വിനോദ സഞ്ചാര യാത്രകളില്‍ ഒഴിവാക്കപ്പെടുന്ന ഇടമാണ് മിഡില്‍ ഈസ്റ്റ്. ലോകത്തിന്‍റെ ഓരോ കോണില്‍ നിന്നും ജോലി ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ഇവിടെ കാണാമെങ്കിലും നാ‌ടു കാണുക എന്ന ലക്ഷ്യത്തിനായി ഇവി‌‌ടെ എത്തുന്ന ആളുകള്‍ വളരെ കുറവാണ്. എന്നാൽ പാകിസ്താന്റെ അതിർത്തി മുതൽ അറേബ്യൻ ഉപദ്വീപ് കടന്ന് വടക്കേ ആഫ്രിക്കയുടെ കിഴക്കൻ രാജ്യങ്ങൾ വരെ നീളുന്ന വൈവിധ്യമാര്‍ന്ന രാജ്യങ്ങളും അവിടുത്തെ സംസ്കാരങ്ങളും ഇവിടെ കണ്ടറിയേണ്ടതാണ്. ചുരുക്കം ചില ഇടങ്ങളൊഴികെ എല്ലായിടവും യാത്ര ചെയ്യുവാന്‍ സുരക്ഷിതമായതിനാല്‍ ഇനിയുള്ള യാത്രകളില്‍ മിഡില്‍ ഈസ്റ്റിനെയും ഉള്‍പ്പെടുത്താം. സുരക്ഷിതമായി സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന മിഡില്‍ ഈസ്റ്റ് ഇടങ്ങള്‍ പരിചയപ്പെടാം...

ജോര്‍ദാന്‍

ജോര്‍ദാന്‍

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന രാജ്യമാണ് ജോര്‍ദാന്‍. എന്നാല്‍ ഇറാഖും സിറിയയും ആയി അതിര്‍ത്തി പങ്കിടുന്നതിനാല്‍ സുരക്ഷയെകരുതി അവിടേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാം. ജോര്‍ദാനിലെ ടൂറിസം ആകര്‍ഷണമായി ലോക വിനോദസഞ്ചാര ഭൂപ‌ടത്തില്‍ കയറിപ്പറ്റിയ പെട്ര എന്ന പുതിയ ലോകാത്ഭുതങ്ങളിലൊന്ന് തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. രാജ്യത്തെ ഏറ്റവും ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട ഇടമായ സിക്ക് വാലിയിലേക്ക് ഇടുങ്ങിയ പാതയിലൂടെ കടന്നു പോകുമ്പോള്‍ വളര്‍ന്ന് മുന്നില്‍ തെളിയുന്ന തൂണുകളുടെ കാഴ്ച ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല. അകാബയിലെ ചൂടുവെള്ളവും പ്രകൃതിദത്ത ചൂടുനീരുറവകളിൽ വിശ്രമവും മുജിബ് ബയോസ്ഫിയർ റിസർവിലെ ലോകത്തിലെ ജൈവവൈവിധ്യവും മറക്കാതെ കാണേണ്ടതു തന്നെയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമാണ് മുജിബ് ബയോസ്ഫിയർ റിസർവ്.

ഖത്തര്‍

ഖത്തര്‍

2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്നിടമാണ് ഇന്ന് ഖത്തര്‍. അറബിനാട്ടിലെ തനതായ ടൂറിസ്റ്റ് കാഴ്ചകള്‍ ഇവിടെ ധാരാളം കാണാം. അറേബ്യന്‍ നൈറ്റ് എന്നു പേരുകേട്ട ഇവിടുത്തെ രീതികള്‍ വിനോദ സഞ്ചാരികള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താം. ഒട്ടകപ്പുറത്തുള്ള യാത്രയും ഗുഹകളിലൂടെ കയറിയുള്ള പര്യവേക്ഷണവുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
കൈറ്റ് സർഫിംഗ് മുതൽ ജെറ്റ് സ്കീയിംഗ് വരെ എല്ലാത്തരം വാട്ടർ സ്പോർട്സും ആസ്വദിക്കാന്‍ ഇവിടെ കഴിയും. ഒപ്പം തന്നെ രാജ്യത്തിന്റെ സാംസ്കാരിക സമ്പന്നത നേരിട്ട് അറിയുന്നതിനും ഇവി‌ടെ അവസരമുണ്ട്.
ആഡംബര ഹോട്ടലുകൾ, മികച്ച ഷോപ്പിംഗ്, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ ധാരാളം കോസ്മോപൊളിറ്റൻ അനുഭവങ്ങൾ രാജ്യം സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
അതിവേഗം വളരുന്ന ലോകോത്തര നഗരമായി മാറുകയാണ് തലസ്ഥാനമായ ദോഹയും!

ഒമാന്‍

ഒമാന്‍

ഈ അടുത്ത കാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഒമാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ഒമാൻ കടലിലേക്കും അറേബ്യൻ ഗൾഫിലേക്കും അറബിക്കടലിലേക്കും ചേര്‍ന്നു കിടക്കുന്ന ഈ രാജ്യം എന്നും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാന്‍ പറ്റുന്ന രാജ്യവും കൂടിയാണിത്. മിഡിൽ ഈസ്റ്റിൽ ഡൈവിംഗ് അനുഭവിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഇവിടേക്ക് വരാം. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ എംപ്റ്റി ക്വാർട്ടർ പര്യവേക്ഷണം ചെയ്യാനും ഒട്ടക ട്രെക്കിംഗ് നടത്താനും ഫോർ വീൽ ഡ്രൈവ് സാഹസിക യാത്ര നടത്താനും അല്ലെങ്കിൽ "ഡൂൺ ബാഷിംഗ്" പരീക്ഷിക്കാനും ക്വാഡ് ബൈക്കുകളിൽ നിങ്ങൾക്ക് അവസരം ലഭിക്കും.

 ഈജിപ്ത്

ഈജിപ്ത്

അസ്ഥിരാവസ്ഥയും അരക്ഷിതാവസ്ഥയും പലപ്പോഴും ഈജിപ്ത് കാഴ്ചകളുടെ ഭാഗമാണ്.
നൈൽ വാലി ടൂറിസമാണ് ഇവിടെ മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടം. അന്നത്തെ പൗരാണിക ഇടങ്ങളില്‍ പ്രസിദ്ധമായ ലക്സോറും അസ്വാനും എല്ലാം ഇന്നും വളരെ മനോഹരമായി സംരക്ഷിക്കപ്പെടുന്നു. ജനപ്രിയ വിനോദസഞ്ചാര മേഖലകളിൽ നിന്ന് വളരെ ദൂരെയാണ് ശർം എൽ-ഷെയ്ക്കിന് ചുറ്റുമുള്ള ചെങ്കടൽ റിസോർട്ട് പ്രദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങള്‍.
നൈല്‍ നദിയുടെ കാഴ്ചയും പിരമിഡും എല്ലാം ഈജ്പിത് യാത്രയെ എന്നും ഓര്‍മ്മിക്കാവുന്ന ഒന്നാക്കി മാറ്റും.

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

ദുബായ്, യുഎഇ

ദുബായ്, യുഎഇ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നവും സുരക്ഷിതവമായ രാജ്യങ്ങളിലൊന്നാണ് ദുബായ്. മനുഷ്യന്റെ കഴിവിന്‍റെയും അധ്വാനത്തിന്റെയും ഏറ്റവും മികച്ച അടയാളമാണ് ദുബായ് നഗരത്തിന്റെ കാഴ്ച. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാ ബുര്‍ജ് ഖലീഫയുടെ കാഴ്ചയും അതിന്റെ മുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ദുബായ്ക്ക് മാത്രം സമ്മാനിക്കുവാന്‍ കഴിയുന്ന കാര്യങ്ങളാണ്. മെട്രോയും ദുബായ് മാളും ദുബായ് ഫൗണ്ടെയ്നും മ്യൂസിയവും ഇവിടെ കാണാം. ഗ്രാമത്തിലെ ജീവിതത്തില്‍ നിന്നും ഇന്നു കാണുന്ന മെട്രോ സ്റ്റൈല്‍ ജീവിതത്തിലേക്ക് എത്തിയതിന്‍റെ കഥ മ്യൂസിയത്തില്‍ നിന്നറിയാം. നിങ്ങൾക്ക് ബീച്ച് ജീവിതം അനുഭവിക്കണമെങ്കിൽ, അതിനുള്ല സ്ഥലങ്ങളും ഇവിടെയുണ്ട്.

യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

ബഹ്റിന്‍

ബഹ്റിന്‍

ഭൂവിസ്തൃതി നോക്കിയാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ചെറുതാണ് ബഹ്റിന്‍. എന്നാല്‍ അതൊരിക്കലും ഇവിടുത്തെ കാഴ്ചകളെയോ വിനോദ സഞ്ചാരത്തെയോ ബാധിച്ചിട്ടില്ല. യഥാര്‍ത്ഥ അറബിക് സംസ്കാരം അനുഭവിച്ചറിയുവാന്‍ പറ്റുന്ന ഇടമായാണ് ബഹ്റിനെ സഞ്ചാരികള്‍ കണക്കാക്കുന്നത്. മുസ്ലീം ഇതര ന്യൂനപക്ഷത്തിന് മേൽ ഇസ്ലാമിക നിയമം കർശനമായി പ്രയോഗിക്കാതെ മുസ്ലീം രാജ്യമാണ് ബഹ്റിന്‍. മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളത്ര ബീച്ചുകൾ ഈ രാജ്യത്ത് ഇല്ലെങ്കിലും, അൽ ദാർ ദ്വീപുകൾ സന്ദർശിക്കുന്നതിലൂടെ ബീച്ചുകളുടെ കുറവ് നികത്തിയെടുക്കാം.
തലസ്ഥാന നഗരമായ മനാമയിൽ എത്തിാല്‍ ബാബ് അൽ ബഹ്റൈൻ സൂക്ക് കാണാതെ മടങ്ങരുത്. സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ, പ്രാദേശിക കരകൗശല വസ്തുക്കൾ, ചായ, ആഭരണങ്ങൾ എന്നിവയും അതിലേറെയും വിൽക്കുന്ന ഇടങ്ങളാണ് ഇവിടെയുള്ളത്. ബഹ്റൈൻ നാഷണൽ മ്യൂസിയം, അൽ ഖമീസ് മോസ്ക്, ബഹ്റൈൻ ഫോർട്ട് തുടങ്ങിയ സഥലങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കുന്നു.

സൈപ്രസ്

സൈപ്രസ്

മിഡില്‍ ഈസ്റ്റിലെ യൂറോപ്യന്‍-ഏഷ്യന്‍ രാജ്യമാണ് സൈപ്രസ്. പലപ്പോഴും വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമല്ലാതിരുന്നിട്ടും ഇന്നിവിടെ രണ്ടു മില്യണോളം ആളുകള്‍ സന്ദര്‍ശിക്കുന്നു. സൗഹൃദത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടവരാണ് ഈ നാട്ടുകാര്‍. സൂര്യപ്രകാശവും ആശ്വാസകരമായ തീരപ്രദേശങ്ങളും അതിമനോഹരമായ പർവത പ്രകൃതിദൃശ്യങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. സൈപ്രസിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് പർവതത്തിന്റെ മനോഹരമായ കാഴ്ച കാണുവാന്‍ ശൈത്യകാലത്ത് ഇവി‌ടേക്ക് സ്കീയിങ് നടത്താം. , ഗ്രീക്ക്, ടർക്കിഷ്, മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ പാചകരീതികൾ സമന്വയിപ്പിക്കുന്ന രുചികരമായ സൈപ്രസ് വിഭവങ്ങൾ ഇവിടുത്തെ യാത്രയില്‍ പരീക്ഷിക്കുവാന്‍ മറക്കരുത്.

മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

സന്തോഷം തരുന്ന നാടും... നാട്ടുകാരും... പോകാം ഈ രാജ്യങ്ങളിലേക്ക്!!സന്തോഷം തരുന്ന നാടും... നാട്ടുകാരും... പോകാം ഈ രാജ്യങ്ങളിലേക്ക്!!

Read more about: world travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X