Search
  • Follow NativePlanet
Share
» »ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

കേട്ടുപോയ കഥകളിലെല്ലാം മിഡില്‍ രാജ്യങ്ങള്‍ അക്രമങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രങ്ങളാണ്. മടുപ്പിക്കുന്ന രക്തം പുരണ്‌ കഥകളും തിരഞ്ഞു നോക്കുവാന്‍ പോലും ആഗ്രഹിക്കാത്ത ദൃശ്യങ്ങളും നിലയ്ക്കാത്ത യുദ്ധങ്ങളുമുള്ള നാട്. എന്നാല്‍ ഓരോ രാജ്യത്തെയും സംസ്കാരത്തെയും അറിയണമെങ്കില്‍ അവിടേക്ക് ഇറങ്ങിച്ചെല്ലുക തന്നെ വേണം. റിപ്പോര്‍ട്ടുകളിലുയം ദൃശ്യങ്ങളിലും കാണുന്നവയെ മാറ്റി നിര്‍ത്തി നോക്കിയാല്‍ അത്ഭുതപ്പെടുത്തുന്ന പ്രകൃതി സൗന്ദര്യത്തിന്‍റെയും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും പൈതൃകങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഇടങ്ങളെ ഇവി‌ടെ കാണാം. ഇതാ മിഡില്‍ ഈസ്റ്റിന്‍റെ വ്യത്യസ്ത സംസ്കാരം പരിചയപ്പെടുവാന്‍ സന്ദര്‍ശിക്കേണ്ട രാജ്യങ്ങള്‍ പരിചയപ്പെടാം

ജോര്‍ദാന്‍

ജോര്‍ദാന്‍

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സൗഹൃദപരവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍. സമ്പന്നമായ ചരിത്രമുള്ള ഈ രാജ്യം സ്മാരകങ്ങളാലും പാരമ്പര്യങ്ങളായും ഏറെ വളര്‍ന്ന ഇടമാണ്. മലകള്‍ക്കിടയില്‍ ചെങ്കല്ലില്‍ പണിത ചരിത്ര നഗരമായ പെട്രായാണ് ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. ഒരു പുരാതനനഗരത്തന ഒരു ജനത എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവന്നത് എന്ന് ഇവിടെ കാണാം. ലോകത്തെ അത്ഭുത നിര്‍മ്മിതികളിലൊന്നായും പെട്രയെ കണക്കാക്കുന്നു.

 ദുബായ്

ദുബായ്

മിഡില്‍ ഈസ്റ്റിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും ംനോഹരമായ, കണ്ടിരിക്കേണ്ട നഗരങ്ങളിലൊന്നാണ് ദുബായ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ഭാഗമായ ഇവിടം മരുഭൂമിയില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ഒരു അത്ഭുതം തന്നെയെന്നു പറയാം. എന്‍ജിനീയറിങ്ങിന്‍റെയും ഭാവനയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ് ദുബായ്. ലേകത്തിന്റെ വാണിജ്യ തലസ്ഥാനം എന്നുമിവിടം അറിയപ്പെടുന്നു. രണ്ടു ഐഫെല്‍ ടവറിനെക്കാളും ഉയരത്തിലുള്ള ബുര്‍ജ് ഖലീഫയും പാന്‍ ജുമരിയ എന്നറിയപ്പെ‌ടുന്ന മനുഷ്യ നിര്‍മ്മിത ദ്വീപും ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചകളാണ്.

ഒമാന്‍

ഒമാന്‍


വളരെ കുറച്ച് നാളുകളായതേയുള്ള ഒമാന്‍ വിനോദ സഞ്ചാര മേഖലയിലേക്ക് വന്നിട്ടുള്ളുവെങ്കിലും ഇന്ന് മിഡില്‍ ഈസ്റ്റ് വിനോദ സഞ്ചാരരംഗത്തെ ഒഴിവാക്കാനാവാത്ത രാജ്യമാണ് ഒമാന്‍. അതുകൊണ്ടു തന്നെ മിഡില്‍ ഈസ്റ്റില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2012 ല്‍ ലോണ്‍ലി പ്ലാനറ്റ് ലോകത്തില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഒമാനെ തിരഞ്ഞെടുത്തിരുന്നു, രാജ്യത്തെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്ന റോയല്‍ ഒപേറാ ഹൗസ്, ഗ്രാന്‍ഡ് മോസ്ക്, വാഹിൂാ സാന്‍ഡ്സ്, മരുഭൂമിയിലെ വിവിധ കാഴ്ചകള്‍ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

 ഖത്തര്‍

ഖത്തര്‍

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഖത്തര്‍. 2022 ലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം കൂടിയാണിത്. ഖത്തറിന്റെ തിളങ്ങുന്ന രത്നമെന്നാണ് തലസ്ഥാനമായ ദോഹ അറിയപ്പെടുന്നത്. ഷോപ്പിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് അളവില്ലാത്ത വിധത്തില്‍ ആനന്ദം നല്കുന്ന ഇടമാണിത്. ഇവിടുത്തെ മാര്‍ക്കറ്റുകളും ചന്തകളും പുരാതനമായ ഖത്തരി പാരമ്പര്യവും സംസ്കാരവും കാണിച്ചുതരുന്ന ഇടങ്ങള്‍ കൂടിയാണ്.

യാത്രകളില്‍ ആശ്വാസം കണ്ടെത്തുവാന്‍ പോകാം ഈ ദ്വീപുകളിലേക്ക്!!യാത്രകളില്‍ ആശ്വാസം കണ്ടെത്തുവാന്‍ പോകാം ഈ ദ്വീപുകളിലേക്ക്!!

 സൈപ്രസ്

സൈപ്രസ്

സൂര്യന്‍, കടല്‍, പ്രകൃതി... പ്രകൃതിയിലേക്കിറങ്ങിയുള്ള യാത്രകള്‍ക്ക് പ്രാധാന്യം നല്കുന്ന സഞ്ചാരികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ പോകുവാന്‍ പറ്റിയ രാജ്യമാണ് സൈപ്രസ്. ശാന്തസുന്ദരമായ ബീച്ചുകളാണ് ഇവിടുത്തെ പ്രത്യേകത. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഈ ബീച്ചിന്‍റെ കാഴ്ചകള്‍ ആസ്വദിച്ച് ഇവിടെ സമയം ചിലവഴിക്കുവാനാണ്. പ്രകൃതി സ്നേഹികള്‍ക്കു വേണ്ടിയും ഇവിടെ നിരവധി കാഴ്ചകളുണ്ട്. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും സൈക്ലിങ്ങിനും പക്ഷി നിരീക്ഷണത്തിനുമെല്ലാം മികച്ച സാധ്യതകളാണ് സൈപ്രസ് ഒരുക്കിയിരിക്കുന്നത്.
ഓരോ വര്‍ഷവും കുറഞ്ഞത് 20 ലക്ഷം വിദേശികളെങ്കിലും സൈപ്രസ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സൈപ്രസുകാരുടെ വ്യത്യസ്തമായ സംസ്കാരം, ആതിഥേയത്വം, പ്രകൃതിഭംഗി എന്നിവയെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

ഇസ്രായേല്‍

ഇസ്രായേല്‍

മതപരവും ചരിത്രപരവുമായ ഇടങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് ഇസ്രായേല്‍. ഇതോടൊപ്പം ഇവിടുത്തെ ബീച്ചുകളും ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം മ്യൂസിയങ്ങളുള്ള രാജ്യമെന്ന് അറിയപ്പെടുന്ന ഇസ്രായേലിലേക്ക് ചരിത്രം തേടിയാണ് കൂടുതലും ആളുകള്‍ എത്തുന്നത്. പശ്ചിമേഷ്യയിലെ ഏക ജനാതിപത്യ രാജ്യമെന്ന പ്രത്യേകതയും ഇസ്രായേലിനുണ്ട്. ഡോം ഓഫ് റോക്ക്, വെസ്റ്റേണ്‍ വാള്‍, ജറുസലേം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

ഈജിപ്ത്

ഈജിപ്ത്

എവിടെ നോക്കിയാലും നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കാഴ്ചകളുള്ള നാടാണ് ഈജിപ്ത്. ക്രൈസ്തവ, ജൂത ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈജിപ്ത്. അതുകൊണ്ടു തന്നെ വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നത്. സീനായ്, രം എൽ-ഷെയ്ക്ക്, മാർസ മാട്രൂ തുറമുഖം, ചെങ്കടൽ, ഹുർഗദ,ഗിസാ നെക്രോപോളിസ് എന്നിവയാണ് ഇവിടെ കാണുവാനുള്ള പ്രധാന കാഴ്ചകള്‍.

ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!ഈജിപ്തിലെ ശവകു‌ടീരങ്ങളിലേക്കൊരു യാത്ര!

തുര്‍ക്കി

തുര്‍ക്കി

പലപ്പോഴും ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് എങ്കിലും മിഡില്‍ ഈസ്റ്റില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി.പാശ്ചാത്യ സംസ്കാരം പൗരസ്ത്യ സംസ്കാരവുമായി ചേരുന്ന ഇസ്താംബൂള്‍ ആണ് തുര്‍ക്കിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്നയിടം. ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനമുണ്ട് തുര്‍ക്കിക്ക്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മാളുകളിലൊന്നായ ഇസ്താംബൂളിലെ ഗ്രാൻഡ് ബസാർ ഇവിടെ കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഈ ബസാറിൽ 64 തെരുവുകളും 4000 ഷോപ്പുകളും 25,000 തൊഴിലാളികളുമുണ്ട്. തുർക്കിയിലെ അന്ത്യോക്യയിലാണ് ലോകത്തിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നു.

സൗദി

സൗദി

മിഡില്‍ ഈസ്റ്റ് വിനോദ സഞ്ചാര രംഗത്ത് താരതമ്യേന പുതിയ രാജ്യമാണ് സൗദി.രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി സൗദി അറേബ്യയിലെ ആദ്യ യുനസ്കോ പൈതൃക സ്ഥാനമായ ഹിജ്റ സഞ്ചാരികള്‍ക്കായി തുറന്നത് ഈ അടുത്ത കാലത്തെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു. പതിമൂന്നര കിലോമീറ്റർ ചുറ്റളവില്‍ മണ്ണിനടിയിലായിരുന്ന പുരാതന നഗരമാണ് ഹിജ്റ. കല്ലില്‍ നിര്‍മ്മിച്ച കുറേ ശവകു‌ടീരങ്ങളും കിണറുകളും ആണ് ഇവിടെ കാണുവാനുള്ളത്.കടലു കണ്ടു യാത്ര ചെയ്യാം..

ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

Read more about: world history monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X