Search
  • Follow NativePlanet
Share
» »അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

തുറന്ന കണ്ണുകളാൽ നാം കാണുന്ന അവിശ്വസനീയമായ വസ്തുതകളെക്കുറിച്ച് വായിച്ചറിയാം...

അത്ഭുതം, നിഗൂഢത, വിശ്വാസങ്ങള്‍... ഇന്ത്യയിലെ ഏതൊരു ക്ഷേത്രമെടുത്താലും ഈ മൂന്നു കാര്യങ്ങള്‍ കഴിഞ്ഞു മാത്രമായിരിക്കും വിശ്വസങ്ങളും ആചാരങ്ങളും പോലും പ്രസിദ്ധമായിരിക്കുക. ശാസ്ത്രത്തിനും പ്രകൃതിക്കും പലപ്പോഴും ഉത്തരം കണ്ടെത്തുവാന്‍ സാധിക്കാത്ത തരത്തിലുള്ള വിശ്വാസങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ കാണാം. യാഥാര്‍ത്ഥ്യങ്ങളിലും കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളിലും മാത്രം വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ വിശ്വാസങ്ങള്‍ അംഗീകരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന കണ്ണുകളാൽ നാം കാണുന്ന അവിശ്വസനീയമായ വസ്തുതകളെക്കുറിച്ച് വായിച്ചറിയാം...

കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ് ക്ഷേത്രം

ഉത്തരാഖണ്ഡില്‍ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിശുദ്ധവും പ്രസിദ്ധവുമായ തീര്‍ത്ഥാടന സ്ഥാനങ്ങളില്‍ ഒന്നാണ്. ഛോട്ടാ ചാര്‍ദാം യാത്രയിലെ നാലു ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ തീര്‍ത്ഥാടനത്തിനായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തുന്നു.
2013ല്‍ ഇവിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയും നന്ദി ഉള്‍പ്പെടെയുള്ല മറ്റു രൂപങ്ങളും മാത്രമാണ് ഒന്നും പറ്റാതെ രക്ഷപെ‌ട്ടത്. മാത്രമല്ല, ക്ഷേത്രവും അതിനുള്ളിലുണ്ടായിരുന്ന ആളുകളും ഒന്നും പറ്റാതെ രക്ഷപെടുകയും ചെയ്തു. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിനെ ഇന്നും ഒരു അത്ഭുത പ്രതിഭാസമായാണ് വിശ്വാസികള്‍ കരുതുന്നത്.

ജ്വാലാ ജീ ക്ഷേത്രം

ജ്വാലാ ജീ ക്ഷേത്രം

കാണ്‍പൂരില്‍ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന ജ്വാലാജി ക്ഷേത്രം ഏറെ പ്രസിദ്ധിയുള്ള ജ്വാലാ ദേവി ക്ഷേത്രമാണ്. സ്ഥിരമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴു ജ്യോതികളാണ് ഇവിടുത്തെ ആകര്‍ഷണം. ഒരിക്കലും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ ജ്വാലയുടെ രഹസ്യം കണ്ടെത്തുവാന്‍ പലരും പല വഴികളും നോക്കിയെങ്കിലും അതിനു പിന്നിലെ രഹസ്യം കണ്ടെത്തുവാനായില്ല. പ്രകൃതിദത്ത വാതകങ്ങളാണ് ഇങ്ങനെ സ്ഥിരകമായി കത്തിക്കൊണ്ടു നില്‍ക്കുന്നിനു പിന്നിലെന്ന് പലരും ആരോപിച്ചെങ്കിലും അങ്ങനെ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തുവാനായില്ല. ക്ഷേത്രത്തിന്‍റെ ചരിത്രം പറയുന്നതിനൊപ്പം തന്നെ ഇവിടുത്തെ ജ്വാലയുടെ ചരിത്രവും പറയുന്നുണ്ട്. ഭാരത സര്‍ക്കാരും ജിയോളജിസ്റ്റുകളും പല തരത്തിലുള്ള പഠനങ്ങള്‍ നടത്തിയെങ്കിലും ഈ ജ്വാലയ്ക്കു പിന്നിലെ രഹസ്യം അങ്ങനെത്തന്നെ നിലകൊള്ളുന്നു.

 ഏകാംബരേശ്വര്‍ ശിവക്ഷേത്രം

ഏകാംബരേശ്വര്‍ ശിവക്ഷേത്രം

ഭാരതീയ വിശ്വാസനുസരിച്ച് പഞ്ചഭൂതങ്ങളില്‍ ഭൂമിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ആണ് ക്ഷേത്രമുള്ളത്.
ക്ഷേത്രസമീപത്തെ മാവിന് ഏറെ പ്രത്യേകതകള്‍ ഉണ്ടത്രെ. 3500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ മാവില്‍ നാലു വ്യത്യസ്ത തരത്തിലുള്ല മാങ്ങകളാണത്രെ കായ്ക്കുന്നത്. ഈ വിശുദ്ധ മരത്തിന് നാല് ചില്ലകളാണുള്ളത്. അത് ഓരോന്നും ഓരോ വേദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ഏക-അമര-നാഥ എന്ന പേരില്‍ നിന്നാണ് ക്ഷേത്രത്തിന് പേരു ലഭിച്ചത് എന്നാണ് വിശ്വാസം.
PC:Ssriram mt

വേദഗിരീശ്വര്‍ ക്ഷേത്രം

വേദഗിരീശ്വര്‍ ക്ഷേത്രം

കഴുകു കോവില്‍ (ഈഗിള്‍ ടെംപിള്‍) എന്നു പൊതുവെ അറിയപ്പെടുന്ന വേദഗിരീശ്വര്‍ ക്ഷേത്രം തമിഴ്നാട്ടിലാണുള്ളത്. തിരുകാലുകുണ്ട്രം എന്നും ഇതിനു പേരുണ്ട്. ക്ഷേത്രത്തില്‍ എല്ലായ്പ്പോഴും രണ്ടു കഴുകന്മാരുടെ സാന്നിധ്യം കാണാം. പുരാതനമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ കാവല്‍ക്കാരാണ് ഈ കഴുകന്മാര്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെജിറ്റേറിയന്മാരാണ് ഈ കഴുകന്മാര്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. മധുരമുള്ള അരി ഭക്ഷണം കൊടുക്കുമ്പോള്‍ അവ കഴിക്കുവാനായി ഇവിടുത്തെ പാറകളില്‍ വന്നിരിക്കും. രണ്ടു സന്യാസിമാരാണ് കഴുകന്മാരായി മാറിയത് എന്നാണ് വിശ്വാസം.
PC:Edgar Thurston

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ഗവി ഗംഗാധരേശ്വര ക്ഷേത്രം

ബംഗളുരുവിലെ ശിവഗംഗെ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഗവി ഗംഗാധരേശ്വര ക്ഷേത്രം. നെയ്യ് വെണ്ണയാക്കി മാറ്റുന്ന വിചിത്ര പ്രതിഭാസം ഇവിടെ നടക്കുന്നു എന്നാണ് വിശ്വാസം. ശാസ്ത്രീയമായി ഇതൊരിക്കലും സാധ്യമാകില്ല എന്നാണെങ്കിലും ഇവിടെ പുരോഹിതന്‍ നെയ്യ് വിഗ്രഹത്തില്‍ ചാര്‍ത്തുമ്പോഴേയ്ക്കും അത് വെണ്ണയായി മാറുമത്രെ. ശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ സാധിക്കാത്ത കാര്യങ്ങളിലൊന്നാണിത്.
PC:Pavithrah

വടക്കുംനാഥ ക്ഷേത്രം

വടക്കുംനാഥ ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ശിവക്ഷേത്രങ്ങളിലൊന്നാണ് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന വലിയ ശിവലിംഗമാണ് ഇവിടുള്ളത്. നൂറ്റാണ്ടുകളായി ഇവിടെ അര്‍പ്പിക്കപ്പെടുന്ന നെയ്യ് വിഗ്രഹത്തില്‍ അതുപോലെ ചാര്‍ത്തുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും വിഗ്രഹത്തില്‍ നിന്നും മാറ്റുന്നേയില്ല. ഏകദേശം മൂന്ന് മീറ്ററിലധികം കട്ടിയില്‍ വിഗ്രഹത്തില്‍ നെയ്യ് കാണുവാന്‍ സാധിക്കുമത്രെ. എത്ര ചൂട് തട്ടിയാലും ഇത് ഉരുകുകയും ഇല്ലത്രെ.
PC:Challiyan

സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം

സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം

ചില പ്രത്യേക സമയങ്ങളില്‍ മാത്രം കടലില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം. ഇടയ്ക്കിടെ കടലില്‍ അപ്രത്യക്ഷമാവുകയും മറ്റു ചിലപ്പോള്‍ പ്രത്യക്ഷമാവുകയും ചെയ്യുന്ന ഇത് ഗുജറാത്ത് വഡോധരയിലെ കവി കംബായ് എന്ന സ്ഥലത്ത് ആണ് ഉള്ളത്. വേലിയേറ്റ സമയത്ത് ക്ഷേത്രം പൂര്‍ണ്ണമായും കടലില്‍ മുങ്ങുന്ന ഒരു പ്രതിഭാസം ഇവിടെ കാണുവാന്‍ കഴിയും. എല്ലാ ദിവസവും ഇതിവിടെ സംഭവിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മുരുകന്‍ പ്രതിഷ്ഠ നടത്തിയ മൂന്നു ശിവലിംഗങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
ചില പ്രത്യേക സമയങ്ങളില്‍ മാത്രം കടലില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം. ഇടയ്ക്കിടെ കടലില്‍ അപ്രത്യക്ഷമാവുകയും മറ്റു ചിലപ്പോള്‍ പ്രത്യക്ഷമാവുകയും ചെയ്യുന്ന ഇത് ഗുജറാത്ത് വഡോധരയിലെ കവി കംബായ് എന്ന സ്ഥലത്ത് ആണ് ഉള്ളത്. വേലിയേറ്റ സമയത്ത് ക്ഷേത്രം പൂര്‍ണ്ണമായും കടലില്‍ മുങ്ങുന്ന ഒരു പ്രതിഭാസം ഇവിടെ കാണുവാന്‍ കഴിയും. എല്ലാ ദിവസവും ഇതിവിടെ സംഭവിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മുരുകന്‍ പ്രതിഷ്ഠ നടത്തിയ മൂന്നു ശിവലിംഗങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'അന്റാർട്ടിക്ക സ്വപ്നം കാണുന്നുണ്ടോ? ബാഗ് പാക്ക് ചെയ്തോളൂ..ചെയ്യേണ്ടത് ഇത് മാത്രം..'ഡബിൾ ധമാക്ക'

Read more about: temple mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X