Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

ഒരുപാട് ദൂരമൊന്നും യാത്ര ചെയ്യാതെ ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്രചെയ്ത് എത്തുവാന്‍ സാധിക്കുന്ന കുറച്ച് മനോഹരമായ ഇടങ്ങള്‍ പരിചയപ്പെടാം

എപ്പോള്‍ ഒരു അവധി കിട്ടിയാലും വെറുതേ നാടുചുറ്റാനിറങ്ങുന്നവരാണ് മിക്ക യാത്രാ പ്രേമികളും. ബാംഗ്ലൂര്‍ പോലെ എവിടേക്കും ആക്സസ് ഉള്ള ളരു നഗരത്തില്‍ വസിക്കുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഇതാ ഒരുപാട് ദൂരമൊന്നും യാത്ര ചെയ്യാതെ ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്രചെയ്ത് എത്തുവാന്‍ സാധിക്കുന്ന കുറച്ച് മനോഹരമായ ഇടങ്ങള്‍ പരിചയപ്പെടാം

ചിക്മഗളൂര്‍

ചിക്മഗളൂര്‍

ബാംഗ്ലൂരില്‍ നിന്നും വലിയ യാത്രയോ യാത്രാ ക്ഷീണമോ ഇല്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനിയാണ് കര്‍ണ്ണാടകയില്‍ തന്നെയുള്ള ചിക്മഗളൂര്‍. നീണ്ടുനിവര്‍ന്നു കിടക്കുന്ന കാപ്പിത്തോട്ടങ്ങളും പ്രസന്നമായ കാലാവസ്ഥയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. നിങ്ങളുടെ ഉള്ളിലെ സാഹസികനെ ഉണര്‍ത്തുവാന്‍ വേണ്ട ആക്റ്റിവിറ്റികള്‍ പലതും ഇവിടെ ആസ്വദിക്കാം. ബാബാ ബുധഗിരി മലകളാണ് ഇവിടെ പോകേണ്ട പ്രഝാന സ്ഥലം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: സെപ്റ്റംബര്‍ മുത്ല്‍ മേയ് വരെ

PC:Madhav

കൂര്‍ഗ്

കൂര്‍ഗ്

പച്ചപ്പും തേയിലത്തോട്ടങ്ങളും പുല്‍മേടുകളും എല്ലാം നിറഞ്ഞ് യഥാര്‍ത്ഥ സ്കോട്ലാന്‍ഡിന് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സ്ഥലമാണ് കൂര്‍ഗ്. രുചികരമായ പ്രാദേശിക വിഭവങ്ങളും പച്ചപ്പു നിറഞ്ഞ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല, നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണെങ്കില്‍ അതിന്റെ രുചി നുകരുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്.
പോക്കറ്റിനൊതുങ്ങുന്ന തുകയില്‍ എവിടെ എല്ലാം ചെയ്യാന്‍ സാധിക്കും എന്നതാണ് ആളുകളെ കൂര്‍ഗിലേക്ക് ആകര്‍ഷിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 6 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ

PC:Aamir

ഗോകര്‍ണ

ഗോകര്‍ണ

ബീച്ച് ആണ് നിങ്ങള്‍ യാത്രയില്‍ തേടുന്നതെങ്കില്‍ എളുപ്പത്തില്‍ ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ട്. അതിലേറ്റവും പ്രധാനിയാണ് ഗോകര്‍ണ്ണ. തിരക്കും ചിലവുമേറിയ ബീച്ച് യാത്രകളില്‍ പകരം വയ്ക്കുവാന്‍ പറ്റിയ മികച്ച ഇടമാണിത്. ട്രക്കിങ്ങും ബീച്ച് വൈബും പിന്നെ നിങ്ങള്‍ക്കായി മാറ്റിവയ്ക്കുവാനായി കുറച്ചു സമയവുമെല്ലാം ഈ യാത്രയില്‍ നിങ്ങള്‍ക്ക് ലഭിക്കും. പാരഡൈസ് ബീച്ച്, ഹാഫ്മൂണ്‍ ബീച്ച്. ഓം ബീച്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ബീച്ചുകള്‍ ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാനുണ്ട്.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

PC:rockrace

ഹംപി

ഹംപി

ചരിത്രകാഴ്ചകളിലേക്കും കര്‍ണ്ണാടകയുടെ ഗ്രാമങ്ങളിലേക്കും പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹംപി തിരഞ്ഞെടുക്കാം. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി വിവരണാതീതമായ യാത്രാനുഭവവും കാഴ്ചകളുമാണ് സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ കാണുവാനുള്ളത്. കല്ലുകളിലാണ് ഇവിടുത്തെ മിക്ക നിര്‍മ്മിതിയും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളാണ് മറ്റൊരു പ്രധാന കാഴ്ച. ഓരോ തവണ വരുമ്പോഴും പുതുതായി എന്തെങ്കിലും കാണുവാന്‍ ഇവിടെയുണ്ടാവും.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 7 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ

PC:Nikolay Loubet

മറവാന്തെ

മറവാന്തെ

ലോങ് ഡ്രൈവും അതിന്‍റെ അവസാനം ഒരു ബീച്ച് ഡെസ്റ്റിനേഷനുമാണ് നോക്കുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം തൊട്ടടുത്തു തന്നെയുണ്ട്. മറവാന്തെ! സൗപര്‍ണ്ണിക നദി യു ടേണ്‍ എടുക്കുന്നയിടം എന്നു സഞ്ചാരികള്‍ കളിയായി വിളിക്കന്ന സ്ഥലമാണിത്. വളരെ ശാന്തവും അതിലേറ മനോഹരവുമാണ് മറവാന്തെയും ഇവിടുത്തെ കാഴ്ചകളും. ഗ്രാമീണ കാഴ്ചകളും ജീവിതരീതികളും നിങ്ങള്‍ക്കിവിടെ കാണുവാനും അനുഭവിക്കുവാനും സാധിക്കും. പദുക്കോള്‍ ഗ്രാമമാണ് ഇവിടെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം:സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ

PC:Ashwin Kumar

കബനി

കബനി

ബാംഗ്ലൂരില്‍ നിന്നും ഒരു യാത്ര ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട സ്ഥലമാണ് കബനി. പ്രകൃതി സ്നേഹിയും പ്രകൃതിയുടെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതുമായ ഇടങ്ങളിലൊന്നാണിത്. തിരക്കുകളില്‍ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര ആരെയും ഊര്‍ജസ്വലനായ ഒരു വ്യക്തിയാക്കി മാറ്റും. സാഹസികമായ സഫാരികളും പക്ഷിനിരീക്ഷണവുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: നവംബര്‍ മുതല്‍ ജൂണ്‍ വരെ

PC:Scott Carroll

മസിനഗുഡി

മസിനഗുഡി

വന്യവും അതേ സമയം പ്രകൃതിഭംഗിയാര്‍ന്നതുമായ കാഴ്ചകള്‍ ആണ് തേടുന്നതെങ്കില്‍ നിര്‍ബന്ധമായും ആ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് മസിനഗുഡി. വൈല്‍ഡ് ലൈഫ് എന്ന പദത്തിന്റെ കൃത്യമായ അര്‍ത്ഥവും കാഴ്ചകളും ഇവിടം നിങ്ങള്‍ക്ക് തരും. യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല, ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടം പ്രിയപ്പെട്ടതാണ്. കാടിനുള്ളിലൂടെയുള്ള ജംഗിൾ സഫാരിയും വന്യമ‍ൃഗങ്ങളുടെ കാഴ്ചയും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാര്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം അഞ്ചര മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മേയ് വരെ

PC:Arun Anoop

കൊടൈക്കനാല്‍

കൊടൈക്കനാല്‍

ബാംഗ്ലൂരില്‍ നിന്നും ഏറ്റവും അധികം യാത്രകള്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് കൊടൈക്കനാല്‍. പോകുവാനുള്ള എളുപ്പം മാത്രമല്ല, എളുപ്പമുള്ള യാത്രയും മനോഹരമായ കാഴ്ചകളും ആണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. മഞ്ഞുനിറഞ്ഞ കുന്നുകളും താഴ്ച കാണാത്ത കൊക്കകളും അതിമനോഹരമായ വ്യൂ പോയിന്‍റുകളും എല്ലാം കൊടൈക്കനാല്‍ സ‍ഞ്ചാരികള്‍ക്കായി ഒരുക്കുന്നു. പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാതെ പോകുവാന്‍ പറ്റിയ സ്ഥലം കൂടിയാണ് കൊടൈക്കനാല്‍.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

PC:Preethi RB

വയനാട്

വയനാട്

ബാംഗ്ലൂരില്‍ നിന്നും വലിയ ബുദ്ധിമുട്ടുകളില്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വയനാട്. കേരളത്തിന്റെ മുഴുവന്‍ ഭംഗിയും ഒറ്റയാത്രയില്‍ ആസ്വദിക്കുവാന്‍ സഹായിക്കുന്ന ഇവിടം ഏതു തരത്തിലുള്ള സ‍ഞ്ചാരികള്‍ക്കും അനുയോജ്യമായ പ്രദേശമാണ്. ട്രക്കിങ്ങും ഹൈക്കിങ്ങും ഓഫ്റോഡ് ഡ്രൈവും തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രയും വ്യൂ പോയിന്റും എല്ലാം ഇവിടെ താണാം. വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുമാണ് വയനാടിന്‍റെ മറ്റൊരു പ്രത്യേകത.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 6 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മേയ് വരെ

PC:Goutham Krishna

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X