Search
  • Follow NativePlanet
Share
» »കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍

കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍

കടലും കടല്‍ക്കാറ്റും മണല്‍ത്തരികളും ഒക്കെയായി അതിമനോഹരമായ കാഴ്ടകള്‍ ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ്. കടലിന്‍റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാന്‍ സഞ്ചാരികള്‍ക്ക് ലക്ഷദ്വീപിനേക്കാള്‍ മികച്ചൊരു ഇടം കിട്ടാനില്ല. ലക്ഷദ്വീപിന്റെ വിശേഷങ്ങള്‍ വാതോരാതെ പറയുവാന്‍ കഴിയുമെങ്കിലും ലക്ഷദ്വീപിലെത്തിയാല്‍ എവിടെയൊക്കെ പോകാം എന്ന കാര്യത്തില്‍ സംശയം മിക്കവാറും കാണാം, ലക്ഷദ്വീപിൽ സന്ദർശിക്കാൻ പത്ത് മികച്ച സ്ഥലങ്ങൾ ഇതാ!

കവരത്തി ദ്വീപ്

കവരത്തി ദ്വീപ്

അതിമനോഹരമായ കാഴ്ചകളാണ് കവരത്തി ദ്വീപിനെ പ്രത്യേകതയുള്ളതാക്കുന്നത്. വെളുത്ത നിറത്തിലുള്ള പഞ്ചസാര മണലും നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സായംസന്ധ്യയും കവരത്തിയെ പ്രിയപ്പെട്ടതാക്കുന്നു. പച്ചപ്പിന്റെ ഒരു കാടാണിവിടം. പ്രകൃതിയെ ആരാധിക്കുന്നവർക്ക് അനുയോജ്യമായ ഒരു സ്ഥലമാണ് കവരത്തി.

ആന്ത്രോത്ത് ദ്വീപ്

ആന്ത്രോത്ത് ദ്വീപ്

ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന കഥകളുള്ള ആന്ത്രോത്ത് ദ്വീപ് ലക്ഷദ്വീപിലെ വലിയ ഇടങ്ങളിലൊന്നു കൂടിയാണ്. ലക്ഷദ്വീപിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരത്തിന്റെ ആസ്ഥാനമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. സമുദ്രത്തിലെ കാഴ്ചകളെ തേടിയിറങ്ങുവാനാണ് ഇവിടേക്ക് അധികവും സഞ്ചാരികള്‍ എത്തുന്നത്.

അമിനി ദ്വീപ്

അമിനി ദ്വീപ്

ലക്ഷദ്വീപിലെത്തുന്ന സാഹസികര്‍ തീര്‍ച്ചയായും ചിലവഴിക്കേണ്ട ദ്വീപ് അമിനി ദ്വീപാണ്. സ്കൂബ ഡൈവിംഗ്, സ്നോർക്കെല്ലിംഗ്, കയാക്കിംഗ്, റീഫ് വാക്കിംഗ് തുടങ്ങിയ കടല്‍ വിനോദങ്ങള്‍ക്ക് ഏറ്റവും യോജിച്ച സ്ഥലമാണിത്. മാത്രമല്ല, ശാന്തമായ ഇടം എന്ന പ്രത്യേകതയും അമിനിക്കുണ്ട്. തിളങ്ങുന്ന മണല്‍ക്കല്ലുകളാണ് ഇവിടുത്തെ തീരത്തിന്റെ മറ്റൊരു പ്രത്യേകത.

കല്‍പേനി ദ്വീപ്

കല്‍പേനി ദ്വീപ്

കേരളത്തില്‍ നിന്നുള്ളവര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ലക്ഷദ്വീപിലെ ഇടമാണ് കല്‍പേനി ദ്വീപ്. മറ്റു ദ്വീപുകളെ അരേക്ഷിച്ച് സ്വകാര്യ റിസോര്‍‌ട്ടുകള്‍ ഇവി‌ടെ അധികമില്ലാത്തതിനാല്‍ താമസസൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കിയതിനു ശേഷം മാത്രമേ കല്‍പേനിയിലേക്ക് യാത്ര പ്ലാന്‍ ചെയ്യാവൂ. ഇവിടുത്തെ മീന്‍പിടുത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം,

മറീന്‍ മ്യൂസിയം‌

മറീന്‍ മ്യൂസിയം‌


ലക്ഷദ്വീപിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ ആദ്യമെത്തേണ്ട ഇടം മറീന്‍ മ്യൂസിയമാണ്. ജലജീവികളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും ലഭ്യമായ നിരവധി മത്സ്യങ്ങളെ കാണിക്കുന്നതിനുമാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. സമുദ്രത്തില്‍ വസിക്കുന്ന പല ജീവികളെയും ഇവിടെ കാണുവാന്‍ സാധിക്കും. സ്രാവിന്റെ ഒരു വലിയ അസ്ഥികൂടിമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

ക‌ടമത്ത് ദ്വീപ്

ക‌ടമത്ത് ദ്വീപ്

അഗത്തി ദ്വീപിൽ നിന്നും 77 കിലോമീറ്റർ അകലെയാണ് കടമത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഒരു നിമിഷം പോലും വെറുതെയിരിക്കുവാന്‍ അനുവദിക്കാത്ത ഇടങ്ങളിലൊന്നാണിവിടം. നീലനിറത്തിൽ പരന്നു കിടക്കുന്ന ലഗൂണിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കടമത്ത് ബീച്ച്, ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകള്‍, പവിഴപ്പുറ്റുകളും അവയ്ക്കിടയിലൂടെ നടത്തുന്ന സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്.
PC:tourism.gov

പിറ്റി ഐലന്‍ഡ്

പിറ്റി ഐലന്‍ഡ്

കല്‍പ്പേനിയില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ഇടമാണ് പിറ്റി ദ്വീപ്. ഏകാന്ത ദ്വീപെന്നാണ് ഇത് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്നോർക്കെല്ലിംഗിന് പോകാനും സമുദ്രക്കാഴ്ചകള്‍ ആസ്വദിക്കുവാനും ഇതിനോളം യോജിച്ച വേറെ സ്ഥലമില്ല. കടൽത്തീരത്ത് ചുറ്റിക്കറങ്ങാനും ലക്ഷദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ മികച്ച സമയം ചെലവഴിക്കാനും കഴിയും എന്നതാണ് പിറ്റി ദ്വീപ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

കില്‍ട്ടന്‍ ദ്വീപ്

കില്‍ട്ടന്‍ ദ്വീപ്

മംഗലാപുരത്തു നിന്നും ലക്ഷ്വദ്വീപിലെത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് കില്‍ട്ടന്‍ ദ്വീപ്. മധ്യകാലഘട്ടത്തിൽ പേർഷ്യൻ ഗൾഫും സിലോണും തമ്മിലുള്ള വ്യാപാര പാതയിലെ ഒരു സ്ഥലമായിരുന്നു ഈ നഗരം. അമിനി ദ്വീപിൽ നിന്ന് 52 ​​കിലോമീറ്റർ അകലെയാണ് ഈ കൊളോണിയൽ സ്ഥലം.

 തിണ്ണക്കാര ദ്വീപ്

തിണ്ണക്കാര ദ്വീപ്

വാട്ടർസ്‌പോർട്ടുകൾക്കും സാഹസികതയ്ക്കുമായി ലക്ഷദ്വീപിലെ ഏറ്റവും മികച്ച സ്ഥലമാണ് തിണ്ണക്കാര ദ്വീപ്. അഗത്തിയില്‍ നിന്നും 40 മിനിട്ട് ഫെറി യാത്രയുണ്ട് തിണ്ണക്കാരയിലെത്തുവാന്‍. വളറെ കുറച്ച് ആളുകളും താമസൗകര്യങ്ങളും മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. ഏകാന്ത സഞ്ചാരികളാണ് ഇവിടുത്ത പ്രധാന സന്ദര്‍ശകര്‍.

 മിനിക്കോയ് ദ്വീപ്

മിനിക്കോയ് ദ്വീപ്

ലക്ഷദ്വീപ് ദ്വീപുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മിനിക്കോയ് ദ്വീപ്. ലക്ഷദ്വീപിന്റെ കേന്ദ്രമെന്നു വിളിക്കപ്പെടുന്ന ഇവിടം സന്ദര്‍ശിക്കാതെയൊരു ലക്ഷദ്വീപ് യാത്രയില്ല. ലക്ഷദ്വീപ്പ് കാഴ്ചകൾക്ക് പേരുകേട്ട ഇവിടെ പ്രസിദ്ധമായത് ലൈറ്റ് ഹൗസാണ്.

ലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗംലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

Read more about: lakshadweep travel islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X