Search
  • Follow NativePlanet
Share
» »നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

വേനല്‍ച്ചൂ‌ടിന് കട്ടികൂടിത്തു‌ടങ്ങിയതോടെ പലരും യാത്രകളെക്കുറിച്ച് ആലോചിക്കുവാനും തുടങ്ങിയിട്ടുണ്ട്. നാട്ടിലെ മൂന്നാറും വാഗമണ്ണും പിന്നെ എന്നും തണുപ്പുള്ള ഊട്ടിയും കൊടൈക്കനാലും ഒക്കെ വിട്ടുപിടിച്ച് അധികം അറിയാത്ത, എന്നാല്‍ തണുപ്പിനും കാഴ്ചകള്‍ക്കും ഒരു കുറവുമില്ലാത്ത നാടുകള്‍ തേടി പോയാലോ?? യാത്രയുടെ സുഖവും കാഴ്ചയുടെ ഭംഗിയും പിന്നെ ചൂടു ലേശം പോലുമില്ലാത്ത ഇഷ്‌ടം പോലെ ഇടങ്ങളുണ്ട്. അത്തരം കുറച്ച് ഇടങ്ങളെക്കുറിച്ച് വായിക്കാം

കലിംപോങ്, പശ്ചിമ ബംഗാള്‍

കലിംപോങ്, പശ്ചിമ ബംഗാള്‍

ഹില്‍ സ്റ്റേഷനുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിക്കവരുടെയും മനസ്സില്‍ ആദ്യമെത്തുന്നത് പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും യാത്രകളില്‍ കലിംപോങ് ഉള്‍പ്പെടാറുമില്ല. എന്നാല്‍ ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുവാന്‍ വേണ്ടതെല്ലാം ഉള്ള സ്ഥലമാണ് കലിംപോങ്. ഒറ്റക്കാഴ്ചയില്‍ തന്നെ ഇവിടം മനസ്സ കീഴടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സമുദ്രനിരപ്പില്‍ നിന്നും 1250 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മലിനമാകാത്ത ഭംഗിയും പരിസ്ഥിതിയും അന്തരീക്ഷവും ഇവിടെ കാണാം. ഇതു കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട സവിശേഷതകളുള്ളതിനാല്‍ തീര്‍ത്ഥാടകരായ സഞ്ചാരികളും ധാരാളമായി ഇവിടെ എത്തുന്നു.

PC:Subhrajyoti07

 അസ്കോട്ട്

അസ്കോട്ട്

എന്താണ് ഓഫ്ബീറ്റ് ട്രാവല്‍ ഡെസ്റ്റിനേഷന്‍ കാഴ്ച കൊണ്ടു മാത്രം എന്ന് വളരെ കൃത്യമായി നിര്‍വ്വചിക്കുന്ന പ്രദേശമാണ്അസ്കോട്ട്. ഉത്തരാഖണ്ഡിന്‍റെ കിഴക്കേയറ്റത്ത് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലായാണ് അസ്കോട്ട് സ്ഥിതി ചെയ്യുന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം അറിയപ്പെടുന്ന ഇടമായതിനാല്‍ സഞ്ചാരികളുടെ തിരക്കും ബഹളവും പ്രതീക്ഷിക്കുകയേ വേണ്‌. കസ്തൂരിമാനുകളുടെ വാസസ്ഥലമായ വന്യജീവി സങ്കേതവും ഇവിടെ തൊട്ടടുത്തു കാണാം. പൈനും ദേവതാരു മരങ്ങള്‍ നിറഞ്ഞ കാടുകളും റോഡോഡെന്‍ഡ്രോണ്‍ പൂത്തുനില്‍ക്കുന്ന ഇടങ്ങളും ഒഴുകിച്ചിതറുന്ന അരുവികളും എല്ലാം ഇവിടെ മനസ്സിനെ നിറയ്ക്കുന്ന കാഴ്ചകളായി നിലകൊള്ളുന്നു.

ഷോജ

ഷോജ

മഞ്ഞില്‍രുതച്ചു കിടക്കുന്ന ഹിമാലയത്തിന്റെ കാഴ്ചകള്‍ തേടിപ്പോകുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കാണ് ഷോജ. ഹിമാചല്‍ പ്രദേശില്‍ സെറാജ് താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്നും 2368 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മിക്കപ്പോഴും ഷിംലയുടെയും മണാലിയുടെയും പ്രശസ്തിയില്‍ ഷോജ മറഞ്ഞുപോവുകയാണ് പതിവ്. എന്നാല്‍ ഭംഗിയുടെ കാര്യത്തില്‍ ഈ രണ്ടു ഹിവ്‍ സ്റ്റേഷനുകളോടും മുട്ടി നില്‍ക്കുകയും ചെയ്യും ഷോജ. ചിത്രം വരച്ചതുപോലെയെ അല്ലെങ്കില്‍ സ്വപ്നത്തില്‍ കാണുന്നതുപോലയോ മനോഹരമാണ് ഇവിടം. വര്‍ഷത്തില്‍ എപ്പോഴും ഒരുപോലെ നില്‍ക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
PC: Ankitwadhwa10

ഗുരസ് വാലി

ഗുരസ് വാലി

കാഴ്കളിലെ മനോഹാരിത കൊണ്ട് അമ്പരപ്പിക്കുന്ന പ്രദേശമാണ് ഗുരസ് വാലി. ഇന്ത്യയിലെ തീര്‍ത്തും അറിയപ്പെടാതെ കിടക്കുന്ന ഈ നാടിന്റെ ഭംഗി വാക്കുകളില്‍ വിവരിക്കുന്നതിനു സാധിക്കില്ല. സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും വെല്‍വെറ്റുപോലെ മൃദുലമായ പുല്‍മേടുകളും മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഉയരമേറിയ കുന്നുകളും പച്ചപ്പും എല്ലാം ഇവിടെ കാണുവാന്‍ സാധിക്കും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന വേലിക്കെട്ടുകള്‍ ഇവിടെ കാണാമമെങ്കിലും പ്രദേശം സാന്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാശ്മീരിന്റെ യഥാര്‍ത്ഥ ഗോത്രസംസ്കാരവും മറ്റും കണ്ടെത്തുവാന്‍ സാധിക്കുന്ന പ്രദേശം കൂടിയാണിത്. സാഹസികതയും അനുഭവങ്ങളും ശാന്തതയും എന്നും ഒരുമിച്ചു ചേരുന്ന ഇടം കൂടിയാണിത്. സോളോ യാത്രകള്‍ക്കും ഗുരസ് വാലി ഏറെ യോജിച്ചതാണ്.
PC: Zahid samoon

കല്‍പ

കല്‍പ

സാധാരണ അവധി ദിനങ്ങളെ വ്യത്യസ്തമാക്കി ചിലവഴിക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കില്‍ അതിനു യോജിച്ച സ്ഥലമാണ് കല്‍പ. ഹിമാചല്‍ പ്രദേശില്‍ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍പ. സത്ലജ് റിവര്‍ വാലിയില്‍ സ്ഥിതി ചെയ്യുന്ന ഈ കല്‍പയില്‍ ആപ്പിള്‍ തോട്ടങ്ങളും പൈന്‍തോട്ടങ്ങളുമെല്ലാം ധാരാളമായി കാണാം. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കിന്നൗര്‍ കൗലാസ് പര്‍വ്വതത്തിന്റെ കാഴ്ചയാണ് കല്‍പ്പയിലെ പ്രധാന കാഴ്ചകളിലൊന്ന്. വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ട്രക്കിങ് റൂട്ടുകള്‍ ഇവിടെ ധാരാളമുള്ളതിനാല്‍ യാത്രക്കാരുടെ ശാരീരിക ക്ഷമതയനുസരിച്ച് തിരഞ്ഞെടുക്കാം. വേനല്‍ക്കാലമാണ് കല്‍പ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് അധികം ചൂട് ഇവിടെ അനുഭവപ്പെടാറില്ല.
PC:Carlos Adampol Galindo

 ചത്പാല്‍

ചത്പാല്‍


ജമ്മു കാശ്മീരിലെ ഓഫ്ബീറ്റ് ഇടമാണ് ചത്പാല്‍. കാശ്മിരിലെ പ്രസിദ്ധമായ എല്ലാ ഹില്‍സ്റ്റേഷനുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രദേശമായതിനാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ നാടിനെ പരിചയമുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ എത്തിച്ചേരുന്നവരും വളരെ കുറവാണ്. നാലുവശവും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അതിമനോഹരമായ ഇടമാണ്. പച്ചപ്പു നിറഞ്ഞു കിടക്കുന്ന താഴ്വാരത്തിലൂടെ നടന്നുള്ള കാഴ്ചകളാണ് ഇവിടെ പ്രസിദ്ധം. കുറച്ചു നാളുകള്‍ക്കു മുന്‍പ് വൈദ്യുതി പോലും എത്തിപ്പെടാത്ത പ്രദേശമായിരുന്നു ഇത്. ഇന്ന് അല്പം മാറ്റമുണ്ടെങ്കിലും കാഴ്ചകളുടെ ഭംഗിക്ക് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ചത്പാല്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.
PC:Mike Princes

തുംഗി, മഹാരാഷ്ട്ര

തുംഗി, മഹാരാഷ്ട്ര

ലോണാവാലയെയും ഖണ്ഡാലയെയുമൊക്കെ മാറ്റി നിര്‍ത്തുന്ന മറ്റൊരു സ്വര്‍ഗ്ഗമാണ് മഹാരാഷ്ട്രയിലെ തുംഗി. മാന്ത്രിക താഴ്വര എന്നു സഞ്ചാരികല്‍ വിശേഷിപ്പിക്കുന്ന ഇവിടം പൂനയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച സമ്മര്‍ ഡെസ്റ്റിനേഷനായി തുംഗിയെ സഞ്ചാരികള്‍ പല തവണ തിരഞ്ഞെടുത്തിട്ടുണ്ട്. തുംഗി കോട്ടയുടെ താഴ്വാരത്തില്‍ ടികോണ കോട്ടയെയും പാവനാ തടാകത്തെയും നോക്കിനില്‍ക്കുന്ന രീതിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

PC:Latesh Bhure Photography

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍

<span style=" title="" />

കുര്‍സിയോങ്

കുര്‍സിയോങ്

ഓഫ്ബീറ്റ് സ്ഥലം എന്നു വിശഷിപ്പിക്കുവാനാവില്ലെങ്കിലും പശ്ചിമബംഗാളില്‍ ഇങ്ങനെയൊരു സ്ഥലമുള്ളത് പലര്‍ക്കും അമ്പരപ്പാണ്. മുന്‍പ് പറഞ്ഞതുപോലെ പശ്ചിമബംഗാളെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരാറുള്ള ഡാര്‍ജലിങ്ങില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിമനോഹരങ്ങളായ സൂര്യാസ്തമയവും പശ്ചാത്തലത്തില്‍ കാഞ്ചന്‍ജംഗയുടെ കാഴ്ചയും ഇവിടെയുണ്ട്. അത്യാവശ്ത്തിന് തിരക്ക് ഇവിടെ മിക്കപ്പോഴും ഉണ്ടാകും.

ഡണ്ടേലി

ഡണ്ടേലി

കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഡണ്ടേലി. കാടും കാട്ടാറും സാഹസിക വിനോദങ്ങളും എല്ലാമായി ചൂട് ഏല്‍ക്കാതെ കുറേ ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടം. കാടിന്റെയും വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെയും സാന്നിധ്യവും പ്രകൃകി മനോഹരമായ കാഴ്ചകളും പിന്നെ റാഫ്ടിങ് പോലുള്ള സാഹസിക പ്രവര്‍ത്തികളും ഇവിടുത്തെ ദിവസങ്ങളെ മനോഹരമാക്കും. പല കാഴ്ചകളിലും കേരളത്തോട് വളരെയധികം സാമ്യം തോന്നുന്നതിനാല്‍ ചിലപ്പോള്‍ തിരിച്ചുപോകുവാനും തോന്നില്ല.

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടിഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

Read more about: summer travel travel ideas offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X