Search
  • Follow NativePlanet
Share
» »ഒക്ടോബറില്‍ തുറക്കുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍.. ബാഗ് പാക്ക് ചെയ്യാം... പുതിയ യാത്രകളിലേക്ക്

ഒക്ടോബറില്‍ തുറക്കുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍.. ബാഗ് പാക്ക് ചെയ്യാം... പുതിയ യാത്രകളിലേക്ക്

താ ഒക്ടോബര്‍ മാസത്തില്‍ വിവിധ സമയങ്ങളിലായി വീണ്ടും തുറക്കുവാന്‍ പോകുന്ന ഇന്ത്യയിലെ വന്യജീി സങ്കേതങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

മഴയൊക്കെ മാറി വന്നതോടെ നിര്‍ത്തിവെച്ച യാത്രകള്‍ വീണ്ടും തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. അതില്‍തന്നെ പ്രധാനം രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ തേടിയുള്ള യാത്രകളാണ്. മഴക്കാലത്ത് അടച്ചിട്ടിരുന്ന വന്യജീവി സങ്കേതങ്ങളെല്ലാം ഈ ഒക്ടോബര്‍ മാസത്തോടു കൂടി മുഴുവനായും തുറക്കും. മഴകഴിഞ്ഞുള്ള യാത്രയായതിനാല്‍ തന്നെ വളര മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ ഇതിനുള്ളില്‍ കാത്തിരിക്കുന്നത്. ഇതാ ഒക്ടോബര്‍ മാസത്തില്‍ വിവിധ സമയങ്ങളിലായി വീണ്ടും തുറക്കുവാന്‍ പോകുന്ന ഇന്ത്യയിലെ വന്യജീി സങ്കേതങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ കാഴ്ചകള്‍ നല്കുന്ന ദേശീയോദ്യാനമാണ് മധ്യപ്രദേശിലെ കന്‍ഹാ നാഷണല്‍ പാര്‍ക്ക്. കന്‍ഹാ ടൈഗര്‍ റിസര്‍വ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. പുല്‍മേടുകളും കാടും ജൈവവൈവിധ്യവും നിറഞ്ഞു നില്‍ക്കുന്ന ഇവിടം പ്രകൃതിയുടെ മൂല്യ സമ്പത്താണ് സന്ദര്‍ശകരിലേക്കെത്തിക്കുന്നത്. കടുവകളെ വളരെ വേഗത്തില്‍ സ്പോട് ചെയ്യുവാന്‍ സാധിക്കുന്ന ഇവിടെ ഗ്രാമങ്ങളും കാണേണ്ടതാണ്.ബൈഗ ഗ്രാമമാണ് ഇതില്‍ പ്രധാനം

PC:Davidvraju

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡ്

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡ്

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കടുവകള്‍ അധിവസിക്കുന്ന ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഓരോ സഞ്ചാരിയുടെയും പ്രത്യേകിച്ച, വന്യജീവി പ്രേമികളുടെയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. കോർബറ്റിലെ പക്ഷി വൈവിധ്യം രാജ്യത്തെ തന്നെ മികച്ച ഒരിടമാക്കി മാറ്റുന്നു. ധികല, ബിജ്‌റാനി, ജീർണ, ധേല, ദുർഗാദേവി എന്നിങ്ങനെ അഞ്ച് സോണുകള്‍ ഇതിനുണ്ട്. നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ വൈവിധ്യം ഒരിക്കലെങ്കിലും കണ്ടറിയേണ്ടതാണ്.

PC:wikipedia

ബന്ദിപ്പൂർ ടൈഗർ റിസർവ്, കർണാടക

ബന്ദിപ്പൂർ ടൈഗർ റിസർവ്, കർണാടക

കർണാടകയിലെ ഏറ്റവും മികച്ച വന്യജീവി പാർക്കുകളിലൊന്നായ ബന്ദിപ്പൂർ, കേരളത്തില്‍ നിന്നു ഏറ്റവും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്നതും ഏറ്റവും മികച്ച വന്യജീവി സ്പോട്ടിങ്ങുകള്‍ ലഭിക്കുന്നതുമായ സ്ഥലമാണ്. കടുവ, പുള്ളിപ്പുലി, ധോലെ, ഇന്ത്യൻ കാട്ടു ആനകൾ, കൂടാതെ സാമ്പാർ, ചിതൽ, മുണ്ട്ജാക്ക് തുടങ്ങിയ നിരവധി ഇനം ജീവികള്‍ ഇവിടെ വസിക്കുന്നു. ബന്ദിപ്പൂർ സഫാരി വഴി നിങ്ങള്‍ക്ക് ഇവയെയെല്ലാം കാണാം.

PC:praveen kumar

മാനസ് ദേശീയോദ്യാനം

മാനസ് ദേശീയോദ്യാനം

ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ് അസമില്‍ സ്ഥിതി ചെയ്യുന്ന മാനസ് നാഷണൽ പാർക്ക്. വംശനാശഭീഷണി നേരിടുന്ന ബംഗാൾ ഫ്ലോറിക്കൻ, പിഗ്മി ഹോഗ്, കടുവ, ഗോൾഡൻ ലാംഗൂർ, ഇന്ത്യൻ കാണ്ടാമൃഗം, ഇന്ത്യന്‍ കാട്ടാന തുടങ്ങിയ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് മാനസിലെ പുൽമേടുകളും വനങ്ങളും. വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

PC:Devarshi.talukdar.9

സുന്ദർബൻ ബയോസ്ഫിയർ റിസർവ്, പശ്ചിമ ബംഗാൾ

സുന്ദർബൻ ബയോസ്ഫിയർ റിസർവ്, പശ്ചിമ ബംഗാൾ

ബംഗാളിന്‍റെ തനത് കാഴ്ചകളും പ്രകൃതിഭംഗിയും അതിന്റെ ഏറ്റവും പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് സുന്ദർബൻ ബയോസ്ഫിയർ റിസർവിന്റെ പ്രധാന പ്രദേശമായ സുന്ദർബൻ നാഷണൽ പാർക്ക്. ടെ ലോക പൈതൃക സൈറ്റു കൂടിയാണിത്. കണ്ടല്‍ക്കാടുകള്‍, ബംഗാള്‍ കടുവ, ജൈവവൈവിധ്യം എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.

PC:UnKknown Traveller

മസായി മാര...വന്യജീവികളുടെ അസാധാരണ കാഴ്ചകള്‍ ഒരുക്കുന്നിടംമസായി മാര...വന്യജീവികളുടെ അസാധാരണ കാഴ്ചകള്‍ ഒരുക്കുന്നിടം

രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ

രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ

കാഴ്ചയ്ക്കു വിരുന്നൊരുക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്ക്. രാജഭകണ കാലത്തെ വേട്ടയാടല്‍ കേന്ദ്രമായിരുന്ന ഇവിടെ അതിന്റെ പല അവശിഷ്ടങ്ങളും ഇന്നും ഇവിടെ കാണാം. അന്ന് കെട്ടിയ കോട്ടയുടെ ഭാഗങ്ങള്‍, തടാകങ്ങള്‍ ഒക്കെ മനോഹരമായ കാഴ്ചാനുഭവം നല്കുന്നു, രൺതംബോർ കോട്ടയും പദം തലാവോ തടാകവും ഇവിടേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും കാണുവാന്‍ ശ്രമിക്കുക. ഇവിടെ ഏതു നിമിഷവും കടുവകള്‍ നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ തയ്യാറായി ഇരിക്കുക.

PC:Kushal Kingshuk

ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്

ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്

രൂപത്തിലും വലുപ്പത്തില്‍ അത്ര വലുതല്ലെങ്കിലും മധ്യ പ്രദേശിലെ ബാന്ധവ്ഗഡ് നാഷണൽ പാർക്കിലാണ് , കടുവകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. അതുകൊണ്ടുതന്നെ വളരെ ചെറിയ യാത്രയാണെങ്കില്‍ പോലും കടുവകള്‍ നിങ്ങളുടെ മുന്നിലെത്തുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പാറക്കെട്ടുകള്‍ നിറഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയായതിനാല്‍ ഇതിനുള്ളിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതുമായിരിക്കും.

PC:A. J. T. Johnsingh

പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

വന്യജീവി പ്രേമികള്‍ക്കു എന്തുകൊണ്ടും സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ് മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വ്യാപിച്ചുകിടക്കുന്ന പെഞ്ച് നാഷണൽ പാർക്ക്. കടുവകൾ, പുള്ളിപ്പുലികൾ, മടിയൻ കരടികൾ, എന്നിങ്ങനെ നിരവധി ജന്തുക്കളെ ഇവിടെകാണാം. കാഴ്ചയില്‍ അതിമനോഹരമായ വനവും ജൈവവൈവിധ്യവുമാണ് ഇവിടുത്തേത്.

PC:Minku2016

 സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

പുള്ളിപ്പുലി, സാമ്പാർ മാൻ, ഇന്ത്യൻ മുണ്ട്ജാക്ക്, ബ്ലാക്ക് ബക്ക്, സ്ലോത്ത് ബിയർ എന്നിങ്ങനെ വ്യത്യസ്തമായ ജീവജാലങ്ങളെ ഒരു യാത്രയില്‍ തന്നെ സ്പോട്ട് ചെയ്യുവാന്‍ പറ്റിയ സ്ഥലമാണ് മധ്യപ്രദേശിലെ സത്പുര നാഷണൽ പാർക്ക്. സന്ദർശകർക്ക് കാൽനടയായി പ്രദേശം പര്യവേക്ഷണം ചെയ്യാൻ അനുവാദമുള്ള ഇന്ത്യയിലെ വളരെ കുറച്ച് വന്യജീവി പാർക്കുകളിൽ ഒന്നുകൂടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.

PC:BSSKrishnaS

പന്ന നാഷണൽ പാർക്ക്, മധ്യപ്രദേശ്

പന്ന നാഷണൽ പാർക്ക്, മധ്യപ്രദേശ്

മികച്ച കുറച്ച് സമയം വനത്തിനുള്ളില്‍ സമാധാനപൂര്‍വ്വമായി ചിലവഴിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനു പറ്റിയ സ്ഥലം മധ്യപ്രദേശിലെ പന്ന ദേശീയോദ്യാനം ആണ്. നേരത്തെ പറഞ്ഞ സ്ഥലങ്ങളിലെ പോലെ വന്യജീവികളെ ഇവിടെ കാണുവാന്‍ സാധിക്കില്ലായെങ്കില്‍പ്പോലും ചിലവഴിക്കുന്ന സമയം ഒരു നഷ്ടമായി ഇവിടെ നിങ്ങള്‍ക്ക് തോന്നില്ല. പാർക്കിൽ സാധാരണയായി കടുവകളെ കാണുന്നതിന്റെ നിരക്ക് കുറവാണ്

PC:Mehaknoni

ജംഗിള്‍ സഫാരിക്ക് ഇന്ത്യയിലെ അഞ്ചിടങ്ങള്‍... മഴക്കാലയാത്രകള്‍ പോകാംജംഗിള്‍ സഫാരിക്ക് ഇന്ത്യയിലെ അഞ്ചിടങ്ങള്‍... മഴക്കാലയാത്രകള്‍ പോകാം

തമിഴ്നാട് വൈല്‍ഡ് ലൈഫ് ടൂറിസം: പരിചയപ്പെടാം ഈ 9 ഇടങ്ങള്‍തമിഴ്നാട് വൈല്‍ഡ് ലൈഫ് ടൂറിസം: പരിചയപ്പെടാം ഈ 9 ഇടങ്ങള്‍

Read more about: national park wildlife adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X