Search
  • Follow NativePlanet
Share
» »വരൂ...പോകാം...കാണാം... സഞ്ചാരികളെ കാത്തിരിക്കുന്ന ബീച്ചുകളിതാ

വരൂ...പോകാം...കാണാം... സഞ്ചാരികളെ കാത്തിരിക്കുന്ന ബീച്ചുകളിതാ

തിങ്ങിനിറഞ്ഞ് ആളുകളെത്തുന്ന ഇടങ്ങള്‍ ഇന്ന് ആര്‍ക്കും വേണ്ടാതായിട്ടുണ്ട്.ആരും ചെല്ലാത്ത, കേട്ടറിവു മാത്രമുള്ള ഇടങ്ങളും പ്രാദേശിക ടൂറിസം സൈറ്റുകളില്‍ നിന്നും കണ്ടെത്തുന്ന ഇടങ്ങളും ഒക്കെയാണ് ആളുകള്‍ക്കിപ്പോള്‍ പ്രിയം. മാത്രമല്ല, കൊവിഡ് ഭീതി കൂടിയുള്ളതിനാല്‍ തിരക്കുള്ള ഇടങ്ങള്‍ ആളുകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുന്നു..ഇങ്ങനെയുള്ള ഇടങ്ങളാണ് സഞ്ചാരികളെ നിങ്ങള്‍ തേടുന്നതെങ്കില്‍ ഇതാ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ടൗണുകളില്‍ നിന്നും മാറി, അധികമാരും എത്തിപ്പെടാത്ത ഇടങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കുറച്ചു ബീച്ചുകളെ പരിചയപ്പെടാം..

കാപ്പില്‍ ബീച്ച്

കാപ്പില്‍ ബീച്ച്

പ്രധാന റോഡില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരം മാത്രം പോയാല്‍ മതി പ്രകൃതി അത്ഭുതം ഒരുക്കിയിരിക്കുന്ന കാപ്പില്‍ ബീച്ചിലേക്ക്. കാസര്‍കോഡ് ജില്ലയില്‍ അധികമാര്‍ക്കും അറിയപ്പെടാത്ത ഇടമാണ്. ദേശീയപാതയില്‍ ഉദുമയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കാപ്പില്‍ ബീച്ച് സാധാരണ ഏകാന്ത യാത്രയില്‍ താല്പര്യമുള്ളരാണ് തേടിയെത്തുന്നത്. ആഴം കുറഞ്ഞ കടലായതിനാല്‍ വളരെ സുരക്ഷിതമായി കുട്ടികള്‍ക്കു പോലും ഇവിടെ സമയം ചിലവഴിക്കാം.

കേരി ബീച്ച്

കേരി ബീച്ച്

പറഞ്ഞു വരുമ്പോള്‍ ഗോവയിലെ ഏറ്റവും മനോഹര കാഴ്ചകള്‍ നല്കുന്ന ബീച്ചാണ് കേരി ബീച്ച്.ബാഗാ ബീച്ചില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്തുവേണം ഇവിടെ എത്തുവാന്‍. ബാഗാ ബീച്ച് ആള്‍ക്കൂട്ടത്താല്‍ നിറഞ്ഞ ഇടമാണെങ്കില്‍ ഇവിടം ആളൊഴിഞ്ഞ പൂരപ്പറമ്പിന് സമമാണ്. അവിടെയും ഇവിടെയുമായി വിരലിലെണ്ണാവുന്ന ആളുകല്‍ മാത്രമേ ഇവിടെ കാണു. ഏകാന്തതയും ശാന്തതയും ഒരുപോലെ ഇവിടെ ആസ്വദിക്കാം.

ജൻപുട്ട് ബീച്ച്

ജൻപുട്ട് ബീച്ച്

കൊൽക്കത്തയിൽ നിന്ന് ഏകദേശം 4 മണിക്കൂർ യാത്ര ചെയ്തു വേണം ജന്‍പുട്ട് ബീച്ചില്‍ എത്തുവാന്‍. തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിന്റെ ഭാഗമാണ്. ഈ കടൽത്തീരത്ത്, ഉപ്പുവെള്ളത്തില്‍ മത്സ്യക്കൃഷി നടത്തുന്നു. ബീച്ചിന് സമീപം ഫിഷറീസ് വകുപ്പ് നടത്തുന്ന ഒരു റിസർച്ച് സെന്റർ മ്യൂസിയവും ഉണ്ട്.

ഒട്ടിനെനെ ബീച്ച്

ഒട്ടിനെനെ ബീച്ച്

ബൈന്ദൂരിനും ഭട്കലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒട്ടിനെൻ ബീച്ച് ശാന്തവും ശാന്തവും മനോഹരവുമാണ്. സുമന നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനം ഈ ബീച്ചിനോട് ചേര്‍ന്നായതിനാല്‍ മനോഹരമായ കുറേയധികം കാഴ്ചകള്‍ ഇവിടെ നിന്നും കാണാം മാത്രമല്ല, ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരാണെങ്കില്‍ ഇഷ്ടംപോലെ നേരം സമയം ചിലവഴിക്കുവാന്‍ വേണ്ടത് ഇവിടെയുണ്ട്. സോമേശ്വര ക്ഷേത്രത്തിൽ നിന്ന് ഏതാനും പടികൾ താഴെയാണ് ബീച്ചുള്ളത്.

ബാലിഘായ്

ബാലിഘായ്

ഒഡീഷയിലെ ഏറ്റവും ശാന്തമായ ബീച്ചുകളിൽ ഒന്നാണ് ബാലിഘായ്.പുരി-കൊണാർക്ക് ഭാഗത്ത് ആണീ ബീച്ച് സ്ഥിതി ചെയ്യുന്നത്. പുരിയിൽ നിന്ന് വടക്കുകിഴക്കായി 8 കിലോമീറ്റർ അകലെയാണ് ബീച്ച്. സൂര്യോദയ കാഴ്ചകള്‍ കാണുവാനും ഫോട്ടോ എടുക്കുവാനും ഏറ്റവും അനുയോജ്യമായ ബീച്ചുകളിൽ ഒന്നാണിത്. ശൈത്യകാലത്ത്, ഈ കടൽത്തീരത്ത് നിങ്ങൾക്ക് ഒലിവ് റിഡ്ലി ആമകളെയും കാണാം

രണ്‍പൂര്‍ ബീച്ച്

രണ്‍പൂര്‍ ബീച്ച്

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ, ആളുകള്‍ അധികമൊന്നും കേട്ടിട്ടില്ലാത്ത ഒരു ബീച്ചാണ് രണ്‍പൂര്‍ ബീച്ച്. വളരെ അപൂര്‍വ്വമായി മാത്രമാണ് പുറമേ നിന്നുള്ള സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. സാഹസിക പ്രിയര്‍ക്ക് പരീക്ഷിക്കുവാന്‍ ഇവിടെ നിരവധി കാര്യങ്ങളുണ്ട്.

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

തക്ഷന്‍ മുതല്‍ വരാഹം വരെ... അത്ഭുതപ്പെ‌ടുത്തുന്ന മധ്യ പ്രദേശിലെ ക്ഷേത്രങ്ങള്‍തക്ഷന്‍ മുതല്‍ വരാഹം വരെ... അത്ഭുതപ്പെ‌ടുത്തുന്ന മധ്യ പ്രദേശിലെ ക്ഷേത്രങ്ങള്‍

Read more about: beach offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X