കഴിഞ്ഞ കുറച്ചു നാളുകളായി ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും തീം വെഡ്ഡിങ്ങും നമ്മുടെ നാട്ടില്‍ വളരെ പ്രചാരത്തിലായിട്ടുണ്ട്. തങ്ങള്‍ ആഗ്രഹിക്കുന്ന നഗരത്തില്‍ ആള്‍ക്കൂട്ടങ്ങളോ തിരക്കുകളോ ഇല്ലാതെ, ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ മാത്രം ചേര്‍ന്ന് നിന്ന് അവിടുത്തെ രീതിയിലും സംസ്കാരത്തിലും വിവാഹിതരാകുന്നതാണ് ഏറ്റവും കുറഞ്ഞവാക്കുകളില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. ഇന്ത്യയില്‍ ഉദയ്പൂര്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ഏറെ പ്രസിദ്ധമാണ്. എന്നാല്‍ പലപ്പോഴും ഒരു ബജറ്റില്‍ നിന്നു ഇത്തരം ചടങ്ങുകള്‍ നടത്തുക സാധ്യമല്ല. തിരഞ്ഞെടുക്കുന്ന സ്ഥലം മുതല്‍ നടത്തുന്ന ചടങ്ങുവരെ വളരെ ചിലവുള്ളവയാണ്. എന്നിരുന്നാലും കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ് നടത്തുവാന്‍ കഴിയുന്ന ഇടങ്ങളുമുണ്ട്

രാജസ്ഥാന്
കഥകളില്‍ കാണുന്നതുപോലെ ഭംഗിയുള്ള കൊട്ടാരങ്ങളുടെ പശ്ചാത്തലത്തില്‍ , രാജകീയ പ്രൗഢിയില്‍ വിവാഹിതരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള നാടാണ് രാജസ്ഥാന്. രാജസ്ഥാന്റെ രാജകീയ പ്രതാപം നിറഞ്ഞ കാഴ്ചകളും കൊട്ടാരങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വിവാഹ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്റെ രാജകീയ നിര്‍മ്മിതികള്‍ വരുന്നതിലധികം ഭംഗി മറ്റെന്തുണ്ട്? ജയ്പൂരിലെയും ജോധ്പൂരിലെയും കൊട്ടാരങ്ങളും ബുട്ടീക് ഹോട്ടലുകളുമാണ് പലപ്പോഴും ഇവിടുത്തെ വെഡ്ഡിങ് സെന്ററുകള്‍.

ചിലവ്
ഏകദേശം 10 മുതല്‍ 15 ലക്ഷം രൂപ വരെ രാജസ്ഥാനില്‍ വിവാഹചടങ്ങിന് മാത്രമായി മുടക്കുവാന്‍ കഴിയുമെങ്കില്‍ ഇവിടെ അത്തരം ബജറ്റ് സ്ഥലങ്ങള്‍ ലഭിക്കും. രാജസ്ഥാനിലെ രാജകീയമായ വിവാഹം സ്വപ്നം കാണുന്നവര്‍ക്ക് മികച്ച ഒരു അവസരമായിരിക്കും അവിടുത്തെ ബജറ്റ് ഫ്രണ്ട്ലി റോയല്‍ വെഡ്ഡിങ്. എന്നാല്‍ വിവാഹ ചിലവ് 15 മുതല്‍ 30 ലക്ഷം വരെയായി ഉയര്‍ത്തുന്നുണ്ടെങ്കില്‍ ജയ്പൂരിലെ ഉമൈദ് ഹവേലി അല്ലെങ്കിൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പോലെയുള്ള ആഡംബര റിസോർട്ടുകളും കൊട്ടാരങ്ങളും തിരഞ്ഞെടുക്കാം.

കാശ്മീര്‍
ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കാശ്മീര്‍....അങ്ങനെയെങ്കില്‍ കാശ്മീരില്‍ നടക്കുന്ന വിവാഹങ്ങളെ സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന വിവാഹം എന്നും വിളിക്കാമല്ലോ... താഴ്വരകളും പര്‍വ്വതങ്ങളും ഒക്കെയുള്ള കാശ്മീര്‍ ഒരു ഡ്രീം വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ തന്നെയാണ്. വ്യത്യസ്തമായ സംസ്കാരവും രീതികളും ഭക്ഷണവും ആതിഥേയമര്യാദയും പ്രകൃതിഭംഗിയും കാശ്മീര്‍ എന്ന വിവാഹ ഡെസ്റ്റിനേഷന്റെ കൂടെ വരുന്ന കാര്യങ്ങളാണ്.

ചിലവ്
സാധാരണ രീതിയിലുള്ള വിവാഹച്ചിലവരുകള് ഇവിടെ ഏകദേശം എട്ട് മുതല്‍ 15 ലക്ഷം രൂപ വരെ ആയേക്കും. എന്നാല്‍ ഇവിടുത്തെ ഈ പ്രകൃതിഭംഗിയും ആംബിയന്‍സും എല്ലാം നോക്കുമ്പോള്‍ ഇത് വലിയൊരു തുക ആയേക്കില്ല. എന്നാല്‍ ചിലവിന്റെ സിംഹഭാഗവും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഹോട്ടലിനെ അപേക്ഷിച്ചാണുള്ളത്.
PC: Lanty

ഗോവ
ബീച്ച് തീം വെഡ്ഡിങ്ങാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഗോവയോളം മികച്ച ഒരിടം നമുക്ക് തിരഞ്ഞെടുക്കുവാന്‍ കാണില്ല. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ബീച്ച് സൈഡിലെ വിവാഹം എന്ന മോനഹര സ്വപ്നം ഇവിടെ യാഥാര്‍ത്ഥ്യമാക്കാം. പലപ്പോഴും വിദേശത്തുനിന്നുള്ളവര്‍ ഗോവയിലെ ബീച്ചുകളലി് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്താറുണ്ട്.
PC:Ryan Brisco

ചിലവ്
ഗോവയിൽ വിവാഹങ്ങൾക്കായി നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്കുണ്ട്. വിന്റര്‍ സീസണില്‍ ഇവിടുത്തെ ചിലവ് സങ്കല്‍പ്പിക്കാവുന്നതിലും അധികമായിരിക്കും. എന്നാല്‍ വേനൽക്കാലത്ത് കുറഞ്ഞ ബജറ്റിൽ ഇവിടെ വിവാഹം നടത്തുവാന്‍ സാധിക്കും. 100 പേരുടെ അതിഥി ലിസ്റ്റ്, കുറഞ്ഞ ബജറ്റ് ഇന്ത്യൻ വിവാഹ അലങ്കാരങ്ങൾ, ഗോവയിലെ ലക്ഷ്യസ്ഥാനം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിന് 10 മുതല്‍ 15 ലക്ഷം വരെയായിരിക്കും ചിലവ്.
PC:Lauren Richmond

കോവളം
കേരളത്തില്‍ ആണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആലോചിക്കുന്നതെങ്കില്‍ അതിന് നമ്മുടെ സ്വന്തം കോവളമുണ്ട്. പച്ചപ്പും കടല്‍ത്തീരവും പ്രകൃതിഭംഗിയും എല്ലാം ചേരുന്ന പ്രകൃതിയുടെ പാക്കേജാണ് ഇവിടെയുള്ളത്. 200 പേരുടെ അതിഥി പട്ടികയിൽ, കോവളത്ത് ഒരു ലോ-ബഡ്ജറ്റ് കല്യാണത്തിന് നിങ്ങൾക്ക് ഏകദേശം രൂപ ചിലവാകും. 8-15 ലക്ഷം. ഇതില്‍ യാത്രാ ചെലവുകളോ മറ്റോ ഉൾപ്പെടുത്തിയിട്ടില്ല.
പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന് ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

ഷിംല
ഇന്ത്യയിലെ മറ്റൊരു ലോ ബജറ്റ് വിവാഹ ഡെസ്റ്റിനേഷനാണ് ഷിംല. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ പശ്ചാത്തലത്തിലെ വിവാഹം എന്ന് ആലോചിക്കുന്നത് തന്നെ വളരെ രസകരമായ കാര്യമാണ്. വേദി അല്ലെങ്കിൽ വിവാഹ പാക്കേജ് ചിലവുകള്‍ മറ്റുപല സ്ഥലങ്ങളെയും അപേക്ഷിച്ച് ഇവിടെ വളരെ കുറവാണ്. ഇവിടുത്തെ വിവാഹ ചിലവ് 10 മുതല്‍ 15 ലക്ഷം രൂപയ്ക്കുള്ളില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

അലിബാഗ്
മഹാരാഷ്ട്രയിലെ മനോഹരമായ ഈ തീരദേശ ഗ്രാമം തിരക്കുകളില്‍ നിന്നുമാണി വിവാഹം ആഘോഷിക്കുവാന്‍ പറ്റിയ സമയമാണ്. കോട്ടകൾ, ക്ഷേത്രങ്ങൾ, ബീച്ചുകൾ എന്നിങ്ങനെ നിങ്ങള്‍ക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. കടല്‍ത്തീരത്ത് മണലില്‍ വളരെ മനോഹരമായി നിങ്ങളുടെ കാത്തിരുന്ന വിവാഹം ആഘോഷിക്കാം. വിവാഹത്തിനായി നിങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കുന്ന തിയ്യതിയും അതിഥികളുടെ എണ്ണവും അനുസരിച്ച് പത്ത് മുതല്‍ പതിനെട്ട് ലക്ഷം രൂപ വരെ ഇവിടെ ചിലവാകും.
PC:engin akyurt
യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം... ഫാമിലി ട്രിപ്പുകള്‍ക്കായി ലോണാവാല മുതല്‍ മണാലി വരെ പോകാം

മാണ്ഡു
മധ്യപ്രദേശിലെ ഒരു ചെറിയ പട്ടണമായ മാണ്ഡു ചരിത്രവും പ്രണയവും തുളുമ്പുന്ന വാസ്തുവിദ്യാ സൗന്ദര്യം പ്രദാനം ചെയ്യുന്ന നഗരമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമ്മകൾ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. പത്ത് ലക്ഷം രൂപയ്ക്ക് ഇവിടെ നിങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ചിലവാക്കേണ്ടി വരും.
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!