Search
  • Follow NativePlanet
Share
» »പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

സഞ്ചാരികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത നാടാണ് പാര്‍വ്വതി വാലി. ബാക്ക് പാക്കേഴ്സിന്‍റെ സ്വര്‍ഗ്ഗം എന്നു സഞ്ചാരികള്‍ വിളിക്കുന്ന ഇവിടം ആദ്യ കാഴ്ചയില്‍ നിറയെ പച്ചപ്പുമായി ഉറങ്ങിക്കി‌ടക്കുന്ന ഇടമാണെന്നാണ് തോന്നുക. എന്നാല്‍ എത്രയധികം ഉള്ളിലേക്ക് പോകുന്നുവോ അത്രയധികം കാഴ്ചകളും അത്ഭുതങ്ങളും ഇവിടെ കണ്ടെത്തുവാന്‍ സാധിക്കും. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ദേവദാരു മരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാടും ഒക്കെയായി പാര്‍വ്വതി നദിയോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം യാത്രികരെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട, ഇതാ പാര്‍വ്വതി വാലി യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

കസോള്‍

കസോള്‍

പാര്‍വ്വതി വാലിയിലെ യാത്രയില് ഏറ്റവുമാദ്യം പോകുവാന്‍ പറ്റിയതും അടുത്തുള്ളതുമായ ഇടമാണ് കസോള്‍. സമുദ്ര നിരപ്പില്‍ നിന്നും 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി ആണ് സ്ഥിതി ചെയ്യുന്നത്. ഓള്‍ഡ് കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ കസോളിനെ രണ്ടായി തിരിച്ചിട്ടുണ്ട്.
ഏകാന്തകയും പ്രകൃതിഭംഗിയും തിരഞ്ഞെത്തുന്ന സഞ്ചാരികളാണ് പൊതുവേ കസോളിലെത്തുന്നത്. ഹിമാചലിന്റെ സൗന്ദര്യം ഒന്നാകെ ആവാഹിച്ചു നില്‍ക്കുന്ന കസോളിന് മിനി ഇസ്രായേല്‍ എന്നും പേരുണ്ട്. നൂറുകണക്കിന് ഇസ്രായേല്‍ സഢ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവരെ ഉദ്ദേശിച്ച് ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും ഇവിടെ കാണാം. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുട‌ങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ ‌നിന്നാണ്.

PC:Alok Kumar

ജരി

ജരി

പാര്‍വ്വതി വാലിയിലെ ആദ്യ ഗ്രാമങ്ങളില്‍ ഒന്നായതിനാല്‍ തന്നെ ജരി മിക്കപ്പോഴും സഞ്ചാരികളാല്‍ അവഗണിക്കപ്പെടുന്ന സ്ഥലമാണ്. മുന്നോട്ടുള്ള സ്ഥലങ്ങള്‍ തേടി പോകുമ്പോള്‍ തുടക്കത്തിലെ ജരി കാണാനെത്തുന്നവര്‍ കുറവാണ്. എന്നാല്‍ ക്യാംപിങ്ങിന്റെ കാര്യത്തില്‍ ഹിമാചലിലെ തന്നെ മറ്റു പ്രദേശങ്ങളോട് കിട പിടിക്കുന്ന പ്രദേശമാണ് ജരി അതിമനോഹരമായ കാഴ്ചകളാണ് ജരിയുടെ പ്ലസ് പോയിന്‍റ്. വാണിജ്യവത്ക്കരണം അധികമൊന്നും എത്തിയിട്ടില്ലാത്തതിനാല്‍ തന്നെ പര്യവേക്ഷണം ചെയ്യുവാനായി ഇഷ്ടംപോലെ ഇടങ്ങള്‍ ഇവിടെയുണ്ട്.
നദിക്കരയില്‍ അലാന ജല പദ്ധതി കാഴ്ചകളെ മറക്കുന്നതില്‍ നിരാശ തോന്നുമെങ്കിലും കാണേണ്ട കാഴ്ചകള്‍ വേറെയുമുണ്ട്. റോഡിൽ നിന്ന് ഒരു കിലോമീറ്റർ മതുര ജാരി മലകയറ്റം വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. കുത്തനെയുള്ള കയറ്റം ശരീരക്ഷമതയെ വെല്ലുവിളിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

PC:Sagar Patil

ചലാല്‍ ഗ്രാമം

ചലാല്‍ ഗ്രാമം

മരങ്ങള്‍ക്കിടയിലൂടെ ശാന്തമായി നടന്ന് കാഴ്ചകള്‍ കാണുവാനും ആസ്വദിക്കുവാനുമാണ് ചലാല്‍ ഗ്രാമം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. ഈ നടത്തത്തെ ട്രക്കിങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 25 മിനിറ്റ് സമയം മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം തീര്‍ത്തും ആത്മീയമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണെന്നാണ് അനുഭവസ്ഥര്
പറയുന്നത്. മരങ്ങളും കിളികളും സൗഹൃദത്തിലാവുന്ന ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രത്യേക തരം സ്വര്‍ഗ്ഗീയ അനുഭവമാണ് നല്കുക. പാര്‍വ്വതി നദിക്ക് സമാന്തരമായി ഇവിടെ നിരവധി കഫേകളും കാണാം. കുറഞ്ഞ ചിലവില്‍ സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.
PC:Malay Gupta

റസോള്‍ വില്ലേജ്

റസോള്‍ വില്ലേജ്

പാര്‍വ്വതി താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ചെറിയ ഗ്രാമമാണ് റസോള്‍.
മലാനയിലേക്കുള്ല വഴിയില്‍ ചലാലിനു മുന്‍പായാണ് റസോള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നിഗൂഢതകള്‍ നിറ‍ഞ്ഞ ഇടമെന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. മലായനെപ്പോലെ തന്നെ ഇവിടുത്തെ ഗ്രാമീണരും പുറമേയുള്ളവരോട് അധികം ഇടപെടുന്നവരല്ല.

റാസോളിനെ സാഹസികര്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത് അതിന്റെ ഉയരവും പാതയുമാണ്. കുത്തനെയുള്ള നടപ്പാതയിലൂടെ കാൽനടയായി പോകുക എന്നതാണ് ഇവിടേക്കുള്ള ഏക മാർഗം. കസോളിൽ നിന്ന് പാലം കടന്ന് 20 മിനിറ്റ് അകലെയുള്ള ചലാൽ ഗ്രാമത്തിലേക്ക് പോകുക. അവിടെ നിന്നുള്ള അടുത്ത സ്ഥലമാണ് റാസോൾ.
കൃഷിയും കമ്പിളിനിര്‍മ്മാണവുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. പച്ച വനങ്ങളുടെ ഭാവനയിൽ കാണാത്ത സൗന്ദര്യമാണ് ഇവിടെ കാത്തിരിക്കുന്നത്. . ഗ്രാമീണരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കുന്നതും ആചാരങ്ങൾ, സംസ്കാരങ്ങൾ, ചുറ്റുപാടുകൾ എന്നിവയോടുള്ള നിങ്ങളുടെ ആദരവ് കാണിക്കുകയും ചെയ്യുവാന്‍ മറക്കരുത്.
PC:Yshnavts07

കല്‍ഗാ, പുല്‍ഗാ, തുല്‍ഗാ

കല്‍ഗാ, പുല്‍ഗാ, തുല്‍ഗാ

പാര്‍ട്ടിയും ആഘോഷങ്ങളും ഒന്നും കാണുവാന്‍ സാധിക്കാത്ത ഇടങ്ങളാണ് കല്‍ഗാ, പുല്‍ഗാ, തുല്‍ഗ എന്നീ മൂന്നു സഹോദര ഗ്രാമങ്ങള്‍. പ്രകൃതിയുടെ കാഴ്ചകള്‍ മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ കാഴ്ചകള്‍ ആസ്വദിക്കുവാനായാണ് കൂടുതലും സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.

PC:RawatKiran

കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!കോടമഞ്ഞും ഓഫ്റോഡുമില്ല! മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ മാത്രം, ആതിരമല പൊളിയാണ്!!

തോഷ്

തോഷ്

സമുദ്ര നിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തോഷ് കസോളിനു സമീപമാണുള്ളത്. മലകളാലും കുന്നുകളാലും ചുറ്റപ്പെട്ടു നില്‍ക്കുന്ന ഇവിടം ആപ്പിള്‍ തോട്ടങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. തടിയില്‍ തീര്‍ത്ത ഭവനങ്ങളാണ് ഇവിടുത്തെ ഒരാകര്‍ഷണം. ഹിപ്പി കോളനിയായി മാറിയ പരമ്പരാഗത ഗ്രാമം എന്നും തോഷിന് പേരുണ്ട്. ഹൈക്കിങ്ങിനാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. കസോളില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഇവിടമെങ്കിലും എത്തിച്ചേരുക അല്പം പ്രയാസമാണ്. ബസിലുംം ടാക്സിയിലും ബാക്കി ദൂരം നടന്നും വേണം ഇവിടെ എത്തുവാന്‍.

PC:Sanchitgarg888

മലാന

മലാന

ഹിമാലയത്തിന്‍റെ ഏതന്‍സ് എന്നറിയപ്പെടുന്ന മലാനയാണ് പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ടിലെ ഏറ്റവും അവസാന സ്ഥാനം, സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ മലാന നദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളുവിനോട് ചേര്‍ന്നാണ് ഇവിടമുള്ളത്. സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷ സംസാരിക്കുന്ന ഇവിടുത്തെ ഗ്രാമീണര്‍ പുറമേയുള്ളവരോട് അധികം അടുപ്പം കാണിക്കാത്ത ആളുകളാണ്. ആര്യന്മാരുടെ നേരിട്ടുള്ള തലമുറയാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ പിന്മുറക്കാരാണ് ഇവിടെ നിര്‍മ്മിച്ചതെന്നാണ് മറ്റൊരു വിശ്വാസം.
PC:Rohansandhu

സ്വന്തം നിയമങ്ങള്

സ്വന്തം നിയമങ്ങള്

സ്വന്തമായി ഭരണവും നിയമവും ഉള്ളവരാണ് മലാനക്കാർ. ജാംബുദു ദേവിയാണ് ഇവരുടെയെല്ലാം ദേവത. വില്ലേജ് കൗണ്‍സിലാണ് ഇവിടുത്തെ കുറ്റവും ശിക്ഷയും നീതിയും നിയമവും നിശ്ചയിക്കുന്നത്. ഇവിടെ ഭരണം നടത്തിയിരുന്ന ജാംബുലുവിന്റെ പേരിലുള്ള 11 അംഗ വില്ലേജ് കൗണ്‍സിലാണ് തീരുമാനങ്ങളെടുക്കുന്നത്. മാറ്റമില്ലാത്തതും പുറമേ നിന്നും മറ്റാർക്കും സ്വാധീനിക്കുവാൻ കഴിയാത്തതുമാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥകൾ. പൂജാരിയാണ് ഈ ഗ്രാമത്തിലെ ഏറ്റവും ചുമതലപ്പെട്ടയാൾ.
തങ്ങളുടെ ദേവതയായ ജാംബുലു ഋഷിയുടെ സഹായത്താൽ പാർലമെൻററി സിസ്റ്റം നടപ്പാക്കിയ ഇടമെന്നാണ് മലാന അറിയപ്പെടുന്നത്. അവരുടെ വിശ്വാസമനുസരിച്ച് ഗ്രീക്ക് പാർലമെന്ററി സിസ്റ്റമാണത്രെ ഇന്നും ഇവർ പിന്തുടരുന്നത്.

PC:Anees Mohammed KP

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X