Search
  • Follow NativePlanet
Share
» »കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍

കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍

മഴക്കാലവും ട്രക്കിങ്ങും ഒരിക്കലും വേര്‍പെടുത്തുവാന്‍ പറ്റാത്ത ഒരു കോംബിനേഷനാണ്..കുറച്ച് മഴയും കോടമഞ്ഞുമൊന്നുമില്ലെങ്കില്‍ ട്രക്കിങ്ങൊന്നും പൂര്‍ണ്ണമാകില്ല എന്നു പറയേണ്ടി വരും. മഴയുടെ ഭാവം പ്രകൃതിയെ കൂടുതല്ഡ മനോഹരിയാക്കി മാറ്റുമ്പോള്‍ എങ്ങനെ യാത്രകളോട് നോ പറയും... ഇതാ ഈ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മികച്ച ട്രക്കിങ്ങുകള്‍ എന്തൊക്കെയാണെന്നും അവയുടെ പ്രത്യേകതകളും വായിക്കാം

കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്കിങ്

കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്കിങ്

മഴക്കാലത്ത്, പ്രത്യേകിച്ച് ഓഗസ്റ്റ് മാസത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മികച്ച ട്രക്കിങ്ങുകളില്‍ ഒന്നാണ് കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്കിങ്. ഇന്ത്യയിലേറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഒരിക്കലെങ്കിലും പോകുവാനായി ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന യാത്രകളിലൊന്നാണിത്. കാശ്മീരിന്‍റെ ഉതുവരെ കാണാത്ത ഭംഗിയിലേക്ക് കടന്നുചെല്ലാം എന്നതുമാത്രമല്ല, മറ്റൊരു തരത്തിലും കയറിച്ചെല്ലുവാന്‍ സാധിക്കാത്ത സ്ഥലങ്ങളും യാത്രാനുഭവങ്ങളും സ്വന്തമാക്കാം എന്നതും ആ യാത്രയുടെ പ്രത്യേകതയാണ്. ഏറ്റവും കുറഞ്ഞത് എട്ടു ദിവസമെങ്കിലും വേണ്ടി വരും ഈ യാത്ര പൂര്‍ത്തിയാക്കുവാന്‍. പേരുപോലെ തന്നെ നിരവധി തടാകങ്ങള്‍ കണ്ടുകയറിയുള്ള യാത്രയാണിത്. 13750 അടിയാണ് ഈ യാത്രയില്‍ ഏറ്റവും കൂടുതലായി യാത്രചെയ്തു പോകുന്ന ഉയരം.

കടൽധർ വെള്ളച്ചാട്ട ട്രെക്ക്

കടൽധർ വെള്ളച്ചാട്ട ട്രെക്ക്

പൂനെയില്‍ ലോണാവാലയ്ക്ക് സമീപമുള്ള ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് കടൽധർ വെള്ളച്ചാട്ട ട്രെക്ക്. ഒരു വെള്ളച്ചാട്ടത്തിന്റെ ശക്തിയും അതിന്‍റെ മനോഹരമായ കാഴ്ചകളുമെല്ലാം ഏറ്റവും ഭംഗിയായി അനുഭവിക്കുവാന്‍ പറ്റിയ ഇടമായാണ് ഇതിനെ സഞ്ചാരികള്‍ കണക്കാക്കുന്നത്. സാഹസികമായ വഴികള്‍ പിന്നിട്ടെത്തുന്ന ഈ വെള്ളച്ചാട്ടം ലോണാവാലയിലെ മറഞ്ഞിരിക്കുന്ന വിസ്മയങ്ങളിലൊന്നാണ്.
ലോണാവാലയില്‍ നിന്നും രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഈ ട്രക്കിങ്ങിലെ ആദ്യഘട്ടം. അവിടുന്ന് ഉല്‍ഹാസ് താഴ്വരയിറങ്ങി ഒന്നര മണിക്കൂര്‍ നടന്നുകഴിഞ്ഞാല്‍ കാടിനുള്ളിലെത്തും. ഇവിടെ നിന്നും നേരെ നടന്നെത്തുന്നത് കടൽധർ വെള്ളച്ചാട്ടത്തിലേക്കാണ്. ഇതിന്റെ സമീപത്തെ ഗുഹയില്‍ കയറിനിന്നാലാണ് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി മനസ്സിലാക്കുവാന്‍ സാധിക്കുക.
മഴക്കാലത്താണ് ഇതിന്റെ ഭംഗി പൂര്‍ണ്ണമായും പ്രകടമാവുക എന്നതിനാല്‍ ആ സമയം നോക്കി സന്ദര്‍ശിക്കാം,

PC:Florian GIORGIO

ഹംതാ പാസ് ട്രക്ക്

ഹംതാ പാസ് ട്രക്ക്

പര്‍വ്വതങ്ങളിലൂടെയുള്ള ഒരു യാത്രയ്ക്ക് നിങ്ങള്‍ ഏറ്റവും തയ്യാറായിരിക്കുന്ന സമയത്ത് ചെയ്യുവാന്‍ പറ്റിയ ട്രക്കിങ്ങാണ് ഹംതാ പാസ് ട്രക്ക്. സമുദ്രനിരപ്പില്‍ നിന്നും 4370 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹംതാ പാസ് യാത്രയുടെ മുഴുവന്‍ രസങ്ങളും ആസ്വദിക്കണമെങ്കില്‍ മഴക്കാലത്ത്, അതും ഓഗസ്റ്റ് മാസത്തില്‍ പ്ലാന്‍ ചെയ്യാം. മാറിമാറി വരുന്ന ഭൂപ്രകൃതികളിലൂടെ കടന്നുപോകുവാന്‍ സാധിക്കുന്നതാണ് ഈ യാത്രയുടെ പ്രത്യേകത. വരണ്ടുണങ്ങിക്കിടക്കുന്ന ലാഹൗലിലെ ഭൂമിയും കുളുവിനോട് ചോര്‍ന്ന് പച്ചപ്പിനാല്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളും അങ്ങനെ അതിശയിപ്പിക്കുന്നവയാണ്. ചന്ദ്രതാല്‍ തടാകം, വെള്ളച്ചാട്ടങ്ങൾ, ഹംപ്ത ചുരം, റോഹ്താങ് ചുരം, സ്പിതി എന്നിങ്ങനെയുള്ള കാഴ്ചകളിലൂടെ യാത്ര കടന്നുപോകും. യാത്രയുടെ തുടക്കം മണാലിയില്‍ നിന്നുമാണ്.

PC:solarisgirl

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

അന്ദര്‍ബാന്‍ ട്രക്ക്

അന്ദര്‍ബാന്‍ ട്രക്ക്

പശ്ചിമഘട്ടത്തിലെ മണ്‍സൂണ്‍ യാത്രകളില്‍ ഉള്‍പ്പെടുടുത്താവുന്ന ഒരു യാത്രയാണ് അന്ദര്‍ബാന്‍ ട്രക്ക്. സഹ്യാദ്രിയില്‍ മഴക്കാലത്ത് ജീവന്‍വയ്ക്കുന്ന കാഴ്ചകള്‍ തേടിച്ചെല്ലുവാന്‍ സഞ്ചാരികലെ അനുവദിക്കുന്ന ഈ യാത്ര പേരുപോലെ തന്നെ കനത്ത കാടുകള്‍ക്കുള്ളിലൂടെയാണ് പോകുന്നത്. താമിനി ഘാട്ടില്‍ 2160 അടി ഉയരത്തിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ആകെ 13 കിലോമീറ്റര്‍ ദൂരം പിന്നിടുവാനുള്ള യാത്രയ്ക്കായി കുറഞ്ഞത് 5 മണിക്കൂറെങ്കിലും വേണ്ടിവരു. കാടിനുള്ളിലെ കാഴ്ചകള്‍ ഏറ്റവും മനോഹരമാകുന്ന മഴക്കാലം തന്നെയാണ് യാത്രയ്ക്ക് പറ്റിയത്. കയറ്റങ്ങളെക്കാള്‍ കൂടുതല്‍ ചെറിയ ചെറിയ ഇറക്കങ്ങളാണെന്നതും ക്ഷീണിക്കാതെ പൂര്‍ത്തിയാക്കാം എന്നതും തുടക്കക്കാരെ പോലും ഈ യാത്രയിലേക്ക് ആകര്‍ഷിക്കുന്നു. ലോണാവാലയില്‍ നിന്നും എളുപ്പത്തില്‍ യാത്രയുടെ തുടക്കസ്ഥാനത്തേയ്ക്ക് എത്തിച്ചേരാം.

PC:Donald Giannatti

തര്‍സാര്‍ മര്‍സാര്‍ ലേക്ക് ട്രക്കിങ്

തര്‍സാര്‍ മര്‍സാര്‍ ലേക്ക് ട്രക്കിങ്

നിരവധി ട്രക്കിങ്ങുകള്‍ കാശ്മീരില്‍ അങ്ങോളമിങ്ങോളം നമുക്ക് കാണാം. അതിലൊന്നാണ് തര്‍സാര്‍ മര്‍സാര്‍ ലേക്ക് ട്രക്കിങ്. സമുദ്രനിരപ്പിൽ നിന്ന് 13,201 അടി ഉയരത്തിൽ ടാർസർ, മാർസാർ, സുന്ദർസർ എന്നീ മൂന്ന് ആൽപൈൻ തടാകങ്ങളിലേക്കുള്ള യാത്രയാണ് തര്‍സാര്‍ മര്‍സാര്‍ ലേക്ക് ട്രക്കിങ് എന്നറിയപ്പെടുന്നത്. മഞ്ഞുമലകളും കാടും കയറി മേഘങ്ങളെ തൊടുവാന്‍ സാധിക്കുന്ന ഉയരത്തിലേക്ക് കയറിച്ചെന്ന് തടാകങ്ങളെ കാണുന്ന കാഴ്ച അതിമനോഹരമായ ഒരനുഭവമാണ്.
PC:Thisguyhikes

മാർക്ക താഴ്വര

മാർക്ക താഴ്വര

ല‍ഡാക്കിന്‍റെ മഞ്ഞുമരുഭൂമിക്കുള്ളിലെ അതിമനോഗരമായ നദീതടമാണ് മാര്‍ക്ക. ഇതിന്‍റെ തീരങ്ങളിലേക്ക് നടത്തുന്ന യാത്ര വളരെ രസകരവും വ്യത്യസ്തവുമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്നു. ഹെമിസ് നാഷണൽ പാർക്ക്, റംബക് താഴ്‌വര തുടങ്ങിയവയിലൂടെ കടന്നുപോകുന്ന ഈ യാത്ര വൈവിധ്യമാർന്നതും അപൂർവവുമായ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രങ്ങളെ പരിചയപ്പെടുത്തിതരും. കൊടുമുടികൾ, ബുദ്ധ വിഹാരങ്ങൾ, പാറക്കെട്ടുകൾ എന്നിങ്ങനെ യാത്രയെ രസകരമാക്കുന്ന വേറെയും ഘടകങ്ങളുണ്ട്.

PC:Sergey Pesterev

ബിയാസ് കുണ്ഡ് ട്രക്ക്

ബിയാസ് കുണ്ഡ് ട്രക്ക്

ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ക്കു നടുവിലുള്ള അതിമനോഹരമായ തടാകമാണ് ബിയാസ് കുണ്ഡ്. ഇതിലേക്കുള്ള സാഹസിക യാത്ര ഓഗസ്റ്റ് മാസത്തിലെ യാത്രകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 3800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് സമീപമാണ് വ്യാസ മുനി തപസ്സനുഷ്ഠിച്ചത് എന്നാണ് വിശ്വാസം. അങ്ങനെയാണ് ബിയാസ് കുണ്ഡ് എന്ന പേര് തടാകത്തിന് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. തടാരത്തില്‍ അദ്ദേഹം ദിവസവും സ്നാനത്തിനായി വരുമായിരുന്നുവത്രെ.

PC:Abhishek Singh

ബ്രിഗു ലേക്ക് ട്രക്ക്

ബ്രിഗു ലേക്ക് ട്രക്ക്

ഹിമാലയത്തിന്‍റെ മനോഹരമായ മഴക്കാഴ്ചകളിലേക്ക് സഞ്ചാരികളെ പോകുവാന്‍ അനുവദിക്കുന്ന യാത്രയാണ് ബ്രിഗു ലേക്ക് ട്രക്ക്. മണാലിയിൽ നിന്ന് 20 കിലോമീറ്റർ വടക്കായും പ്രശസ്തമായ റോഹ്താങ് ചുരത്തിന് കിഴക്കുമായാണ് ഭൃഗു തടാകം സ്ഥിതി ചെയ്യുന്നത്. ഓള്‍ഡ് മണാലിയില്‍ നിന്നും ആരംഭിക്കുന്ന ട്രക്കിങില്‍ 26 കിലോമീറ്റര്‍ ദൂരമാണ് പിന്നിടേണ്ടത്. സാമാന്യം ആരോഗ്യമുള്ള ഒരാള്‍ക്ക് 4 ദിവസം മതി യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തുവാന്‍. സെവന്‍ സിസ്റ്റര്‍ പീക്ക്സ്, ദിയോ ടിബ്ബ, ഇന്ദ്രസൻ, ഹനുമാൻ ടിബ്ബ, നീണ്ടുകിടക്കുന്ന പിർ പഞ്ചൽ തുടങ്ങിയ സ്ഥലങ്ങളുടെ കാഴ്ച ഈ യാത്രയില്‍ കണാം.

PC:Maximilian Manavi-Huber

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍<br />ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...

Read more about: travel ideas trekking himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X