Search
  • Follow NativePlanet
Share
» »ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍

ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍

കാടിനുള്ളിലൂടെ രാവും പകലും തിരിച്ചറിയുവാന്‍ സാധിക്കാതെയുള്ള വെള്ളരിമല ട്രക്കിങ്ങും അറബിക്കടലിനു മുകളിലെ പാരാസെയ്സിങ്ങും കേരളത്തിലെ സാഹസിക വിനോദങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു വയ്ക്കാം.

പച്ചപ്പും ഹരിതാഭയും മാറ്റിവെച്ചേ കേരളത്തിനെ കാണാനിറങ്ങിയാല്‍ അതിശയിപ്പിക്കുന്ന ഒരായിരം കാഴ്ചകള്‍ ഇവിടെ കാണാനുണ്ട്. കുന്നുകളും മലകളും താണ്ടിയുള്ള യാത്രയും കായല്‍പ്പരപ്പിലെ കയാക്കിങ്ങും പാറക്കെട്ടുകള്‍ക്കും വെള്ളച്ചാട്ടാങ്ങള്‍ക്കും ഇടയിലൂടെയുള്ള ചങ്ങാട യാത്രയും പാരാഗ്ലൈഡിങ്ങും സിപ് ലൈനും ഏറുമാടത്തിലെ താമസവുമെല്ലാം കേരളത്തില്‍ ആസ്വദിക്കുവാന്‍ പറ്റിയ ചില സാഹസിക വിനോദങ്ങള്‍ മാത്രമാണ്.കാടിനുള്ളിലൂടെ രാവും പകലും തിരിച്ചറിയുവാന്‍ സാധിക്കാതെയുള്ള വെള്ളരിമല ട്രക്കിങ്ങും അറബിക്കടലിനു മുകളിലെ പാരാസെയ്സിങ്ങും കേരളത്തിലെ സാഹസിക വിനോദങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു വയ്ക്കാം.

മുളം ചങ്ങാട‌ത്തിലൂടെ

മുളം ചങ്ങാട‌ത്തിലൂടെ

മുളകൊണ്ടു കെട്ടിയൊരുക്കിയ ചങ്ങാടത്തിലൂ‌ടെ തുഴഞ്ഞൊരു യാത്ര ആലോചിച്ചു നോക്കുമ്പോള്‍ തന്നെ ഭയമാകും. ജലനിരപ്പിനൊപ്പം നിന്ന് ചങ്ങാടം തുഴഞ്ഞുള്ള യാത്ര സാധ്യമാക്കുന്ന ചില ഇടങ്ങള്‍ കേരളത്തിലുണ്ട്. ഇടുക്കി തേക്കടി പെരിയാര്‍ വന്യ ജീവ സങ്കേതവും വയനാ‌‌ട്ടിലെ കുറുവാ ദ്വീപും അതില്‍ ചിലത് മാത്രമാണ്. കാടിനുള്ളിലെ വെള്ളത്തിലൂടെയുള്ള ഈ യാത്ര പ്രകൃതി സ്നേഹികള്‍ക്കും സാഹസിക പ്രിയര്‍ക്കും ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ആടിയുലഞ്ഞ് കയാക്കിങ്

ആടിയുലഞ്ഞ് കയാക്കിങ്

കേരളത്തിന്റെ സംസ്കാരത്തെ കുറച്ചുകൂടി അ‌ടുത്തറിയുവാന്‍ യാത്ര ചെയ്യുന്നവര്‍ക്ക് കയാക്കിങ് തിരഞ്ഞെ‌ടുക്കാം. കായലുകളിലും ഇടത്തോടുകളിലും ഒക്കെ വിവിധ ട്രാവല്‍ ഏജന്ഡസികള്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കുട്ടനാടന്‍ മേഖതളലിലെ കൃഷിയും മീന്‍, താറാവ് വളര്‍ത്തലും അവരുെ വ്യത്യസ്തമായ ജീവിതവുമൊക്കെ പരിചയപ്പെടുവാന്‍ ഇത് സഹായിക്കും. ആലപ്പുഴ ബീച്ചിനോട് ചേര്‍ന്നുള്ള ചിലയിടങ്ങളിലും ഈ സൗകര്യം ലഭ്യമാണ്.

‌ട്രക്കിങ്ങ്

‌ട്രക്കിങ്ങ്

സഞ്ചാരികളു‌ടെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ട്രക്കിങ്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ടു തീരുന്ന ട്രക്കിങ്ങ് മുതല്‍ രണ്ടു ദിവസമെടുത്തു തീരുന്ന ട്രക്കിങ് വരെ നമ്മുടെ കേരളത്തിലുണ്ട്. അഗസ്ത്യാര്‍കൂടം, ശെന്തുരുണി, മീശപ്പുലി ട്രക്കിങ്ങ്, വെള്ളരിമല ട്രക്കിങ് തുടങ്ങിയവയാണ് കേരളത്തിലെ ഏറ്റവും സാഹസികയും പ്രസിദ്ധവുമായ ട്രക്കിങ്ങുകള്‍. രണ്ടു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒക്കെ എടുത്ത് കാട്ടിലൂടെയുള്ള വെള്ളരിമല ‌ട്രക്കിങ് യാത്ര കേരളത്തിൽ നടത്താവുന്ന കിടിലോത്കിടിലം യാത്രകളിൽ ഒന്നാണ്.

ഏറുമാ‌ടത്തിലെ താമസം

ഏറുമാ‌ടത്തിലെ താമസം

മരത്തിനു മുകളില്‍ ഒരു മാടം കെട്ടി താമസിക്കുന്നത് യാത്രകളില്‍ ഏറ്റവും വ്യത്യസ്തമായ കാര്യങ്ങളിലൊന്നായിരിക്കും. ആവോളം സാഹസികതയും സന്തോഷവും ഒരുമിച്ച തരുന്ന വ്യത്യസ്ത അനുഭവമായിരിക്കും മരത്തിനു മുകളിലെ താമസം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൈറേണ്ഡിലെയും വയനാട്ടിലെയും ഒക്കെ മിക്ക റിസോര്‍ട്ടുകളിലും ഈ സൗകര്യം ലഭിക്കും. കാടിനോ‌‌ടു ചേര്‍ന്നുള്ള മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം ഏറുമാടങ്ങള്‍ കാണാം.

കാടിനുള്ളിലൂടെ സഫാരി

കാടിനുള്ളിലൂടെ സഫാരി

കാടിനുള്ളിലൂടെ കാടിന്‍റെ മര്‍മ്മമറിഞ്ഞുള്ള യാത്ര എങ്ങനെയുണ്ടാകും? സാഹസികത ഏറെ വേണ്ടിവരുന്ന വൈല്‍ഡ് സഫാരികള്‍ ഇത്തരത്തിലുള്ളവയാണ്. വന്യജീവികള്‍ താമസിക്കുന്ന കാടുകളിലേയ്ക്ക് നേരിട്ട് ഒരിക്കലും പോകുവാവാന്‍ സാധ്യമല്ല. ഇത്തരം അവസരങ്ങളില്‍ കാടിനുള്ളിലേക്ക് സുരക്ഷിതമായി പോകുവാന്‍ ജംഗിള്‍ സഫാരികള്‍ സഹായിക്കും. കാടിനുള്ളിലൂടെ പ്രത്യേക പാതയിലൂടെ വിദഗ്ദരായ ഡ്രൈവര്‍മാര്‍ക്കൊപ്പം പോകുന്നതാണ് ജംഗിള്‍ സഫാരികള്‍.

 മലകയറ്റം

മലകയറ്റം

കേരളതത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന മറ്റൊരു സാഹസിക വിനോദമാണ് മലകയറ്റം. കാണാക്കാഴ്ചകള്‍ തേടിയുള്ള മലകയറ്റം എന്നും സാഹസികരായ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കാഴ്ചയാണ്. വയനാട്ടിലെ ചെബ്ര പീക്ക്, ഇടുക്കിയിലെ ചൊക്രമുടി തുടങ്ങിയവ ഇത്തരത്തിലുള്ള പ്രസിദ്ധമായ മലകയറ്റ ഇടങ്ങളാണ്.

 പാരാസെയ്ലിങ്

പാരാസെയ്ലിങ്

കുറച്ചധികം പണവും ആവശ്യത്തിലധികം ധൈര്യവും കൈമുതലായുണ്ടെങ്കില്‍ പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് പാരാസെയ്ലിങ്. കേരളത്തില്‍ ആലപ്പുഴ ബീച്ചിലും കോവളത്തുമാണ് പാരാസെയ്ലിങ്ങിനുള്ള സൗകര്യങ്ങളുള്ളത്.

 മൂന്നാര്‍ സൈയ്ലിങ്

മൂന്നാര്‍ സൈയ്ലിങ്

മൂന്നാറില്‍ സാഹസികമായി കറങ്ങുവാന്‍ താല്പര്യമുണ്ടെങ്കില്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂ‌ടെയുള്ള സൈക്ലിങ്. ഇവിടുത്തെ തേയിലത്തോട്ടങ്ങളിലൂടെ സൈക്കിളിലൂടെയുള്ള യാത്ര സാഹസികമായിരിക്കും എന്നു മാത്രമല്ല അത്യന്തം രസകരവുമായിരിക്കും. മൂന്നാറിന്റെ പ്രക‍ൃതി ഭംഗി ഇതിലും നല്ല രീതിയില്‍ അറിയുവാന്‍ സാധിക്കില്ല.

 സിപ് ലൈൻ

സിപ് ലൈൻ

കമ്പികളിൽ തൂങ്ങി നിന്ന് ആകാശത്തുകൂടി പറക്കുന്ന കിടിലൻ അനുഭവമാണ് സിപ് ലൈൻ നല്കുന്നത്. സാഹസികര്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. വയനാട്ടിൽ നിലവിൽ രണ്ടിടങ്ങളിലാണ് സിപ് ലൈൻ ഉള്ളത്. കർലാട് തടാകത്തിലും ബാണാസുര സാഗർ അണക്കെട്ടിലും. മലബാറിലെ ഏറ്റവും നീളം കൂടിയ സാഹസിക സിപ് ലൈനാണ് ബാണാസുര സാഗർ ഡാമിലേത്.

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

Read more about: adventure trekking kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X