Search
  • Follow NativePlanet
Share
» »നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍

നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചില നിഗൂഢമായ വിശ്വാസങ്ങള്‍ക്കും പേരുകേട്ടിരിക്കുന്നു. ഇതാ അത്തരം ചില ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം....

മുപ്പത്തിമുക്കോടി ദൈവങ്ങളുടെ വാസസ്ഥലമാണ് നമ്മുടെ രാജ്യമെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ചില ക്ഷേത്രങ്ങള്‍, സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചില നിഗൂഢമായ വിശ്വാസങ്ങള്‍ക്കും പേരുകേട്ടിരിക്കുന്നു. ഇതാ അത്തരം ചില ശിവക്ഷേത്രങ്ങള്‍ പരിചയപ്പെടാം....

 കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ് ക്ഷേത്രം

മന്ദാകിനി നദിക്ക് സമീപം ഗർവാൾ ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് ചോട്ട ചാര്‍ ധാം ആരാധനാലയത്തിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഒന്നായ കേദാര്‍നാഥ് ചരിത്രവുമായും ഐതിഹ്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. കോണ്‍ ആകൃതിയില്‍ മൂന്ന് മുഖങ്ങളുള്ള ശിവലിംഗമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനില്‍ നിന്നും പാപമോചനം ലഭിക്കുവാനായി പാണ്ഡവര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ആണ് ക്ഷേത്രം പൂജകള്‍ക്കായി തുറക്കുക. അഖണ്ഡജ്യോതി എന്നറിയപ്പെടുന്ന, ക്ഷേത്രത്തിലെ തീജ്വാല ഒരിക്കലം അണയാറില്ല എന്നും വിശ്വസിക്കപ്പെടുന്നു.

 കൈലാസേശ്വര മുക്തീശ്വര സ്വാമി ക്ഷേത്രം

കൈലാസേശ്വര മുക്തീശ്വര സ്വാമി ക്ഷേത്രം


ഇന്ത്യയിലെ തെലങ്കാനയിലെ ഭൂപാൽപള്ളിയിലെ കാലേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് കാലേശ്വര മുക്തേശ്വര സ്വാമി ക്ഷേത്രം, ഒരേ പീഠത്തിൽ കാണപ്പെടുന്ന രണ്ട് ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന് പ്രാധാന്യമുള്ളത്. അവരെ ശിവൻ എന്നും യമൻ എന്നും വിളിക്കുന്നു, അവയെ മൊത്തത്തിൽ കാലേശ്വര എന്നും മുക്തേശ്വര സ്വാമി എന്നും വിളിക്കുന്നു. ത്രിലിംഗ ദേശം അല്ലെങ്കിൽ "മൂന്ന് ലിംഗങ്ങളുടെ നാട്" എന്നതിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കാലേശ്വരം.

PC:Tallamma

ശ്രീകാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്തി ക്ഷേത്രം


തെക്കേ ഇന്ത്യയിലെ ഏറ്റലും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രാ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ശ്രീകാളഹസ്തി ക്ഷേത്രം. ശിവലിംഗത്തിൽ നിന്ന് ഒഴുകുന്ന രക്തം മറയ്ക്കാൻ ധീരനായ കണ്ണപ്പൻ തന്റെ നേത്രങ്ങൾ സമർപ്പിക്കാൻ തയ്യാറായ സ്ഥലമാണിതെന്ന് പറയപ്പെടുന്നു. ഈ സമയം ശിവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെ‌ടുകയും മുക്തിയുടെ വരം അദ്ദേഹത്തിന് ദാനമായി നല്കുകയും ചെയ്തു. പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രം രാഹു-കേതു ക്ഷേത്രമായും ദക്ഷിണ കൈലാസമായും കണക്കാക്കപ്പെടുന്നു.
PC:Kalyan Kumar

ഏകാംബരേശ്വര്‍ ക്ഷേത്രം

ഏകാംബരേശ്വര്‍ ക്ഷേത്രം


കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഭൂമിയെയാമ് ഇവിടെ ആരാധിക്കുന്നത്. പൃഥ്വിലിംഗം എന്നാണ് ഇവിടുത്തെ ശിവലിംഗം അറിയപ്പെടുന്നത്. 25 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ സമുച്ചയങ്ങളിലൊന്നാണ്. നാല് ഗോപുരങ്ങൾ ഇവിടെ ക്ഷേത്രത്തിനുണ്ട്. ശ്രീകോവിലിനു പിന്നിലെ മാവിന് 3,500 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു, അതില്‍ ഇപ്പോഴും ഫലം കായ്ക്കുന്നു.

PC:Ssriram mt

 ജംബുകേശ്വര്‍ ക്ഷേത്രം

ജംബുകേശ്വര്‍ ക്ഷേത്രം


തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് ജംബുകേശ്വരർ ക്ഷേത്രം. 1,800 വർഷം പഴക്കമുള്ള ആദ്യകാല ചോള രാജവംശത്തിലെ ആളുകളാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.പഞ്ചഭൂതങ്ങളില്‍ ജലത്തെ ഈ ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്. 275 പാദൽപേത്ര സ്ഥലങ്ങളിൽ ഒന്നാണിത്. ചോള കാലഘട്ടത്തിലെ ലിഖിതങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്
PC:Ssriram mt

അണ്ണാമലൈയ്യർ ക്ഷേത്രം

അണ്ണാമലൈയ്യർ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അരുണാചലേശ്വര ക്ഷേത്രം അഥവാ അണ്ണാമലൈയ്യർ ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളില്‍ അഗ്നിയെ ആണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള വിസ്തീർണ്ണം ഏകദേശം 10 ഹെക്ടറാണ്, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്.
PC:Adarsh Pidugu

നടരാജ ക്ഷേത്രം

നടരാജ ക്ഷേത്രം


ചിദംബരം നടരാജ ക്ഷേത്രം അല്ലെങ്കിൽ തില്ലിയൈ നടരാജ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ്. നടരാജ രൂപത്തില്‍ ശിവനെ ഇവിടെ ആരാധിക്കുന്നു. പഞ്ചഭൂത ക്ഷേത്രം കൂടിയായ ഇവിടെ ആകാശത്തിനു പ്രധാനം നല്കിയിരിക്കുന്നു.
PC: Gabriele Giuseppini

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം

ശൈവവിശ്വാസികളും വിഷ്ണുവിശ്വാസികളും ഒരേ പ്രാധാന്യം നല്കുന്ന ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിലായാണ് ഈ ക്ഷേത്രമുള്ളത്. ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമ-രാവണയുദ്ധത്തിൽ താൻ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് രാമന്‍ പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇടം കൂടിയാണിത്.
ക്ഷേത്രത്തിന്റെ ഇടനാളി ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയാണ്.
PC:Arunjayantvm

53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര53 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തും!! ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര

നിറങ്ങളില്‍ മുങ്ങിക്കുളിച്ച നഗരങ്ങള്‍... ലോകത്തിലെ 'കളര്‍ഫുള്‍' സിറ്റികളിലൂ‌ടെ!!നിറങ്ങളില്‍ മുങ്ങിക്കുളിച്ച നഗരങ്ങള്‍... ലോകത്തിലെ 'കളര്‍ഫുള്‍' സിറ്റികളിലൂ‌ടെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X