Search
  • Follow NativePlanet
Share
» »പഞ്ച കേദാറുകള്‍.. അപ്രത്യക്ഷനായ ശിവനെ തേടി പാണ്ഡവരെത്തിയ ഇടങ്ങള്‍

പഞ്ച കേദാറുകള്‍.. അപ്രത്യക്ഷനായ ശിവനെ തേടി പാണ്ഡവരെത്തിയ ഇടങ്ങള്‍

വിശ്വാസങ്ങളുടെ പുണ്യഭൂമികയാണ് ഉത്തരാഖണ്ഡ്.... നിരവധി ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അതീവ വിശുദ്ധമായ ക്ഷേത്രങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളുമാണ് ഈ നാടിനെ വിശുദ്ധമാക്കുന്നത്. ഇവിടുത്തെ ഏത് ക്ഷേത്രദര്‍ശനമാണ് ഏറ്റവും പുണ്യകരമെന്ന് ചോദിച്ചാല്‍ അതിനൊരുത്തരമുണ്ടാവില്ല.. കാരണം ഓരോ ക്ഷേത്രങ്ങളും ഓരോ തരത്തില്‍ വ്യത്യാസപ്പെട്ടാണുള്ളത്.
കേദാർനാഥ്, തുംഗനാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്, കൽപേശ്വര് എന്നിവ ഉൾപ്പെടുന്ന പഞ്ച് കേദാർ ക്ഷേത്രങ്ങള്‍ ഉത്തരാഖണ്ഡിലെ വിശ്വാസങ്ങളില്‍ കുറച്ചധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഗർവാൾ മേഖലയിലാണ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ക്ക് പല കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്.
അത്ര പെട്ടന്നൊന്നും എത്തിച്ചേരുവാന്‍ പറ്റാത്ത ഈ പഞ്ചകേദാര്‍ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് വിശ്വാസികള്‍ക്ക് ഒരു പുണ്യപ്രവര്‍ത്തി കൂടിയാണ്. പഞ്ചകേദാറുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

പഞ്ച കേദാര്‍-വിശ്വാസങ്ങളിലൂടെ

പഞ്ച കേദാര്‍-വിശ്വാസങ്ങളിലൂടെ

ശിവനെ വ്യത്യസ്ത രൂപങ്ങളില്‍ ആരാധിക്കുന്ന പഞ്ചകേദാര്‍ ക്ഷേത്രങ്ങള്‍ എങ്ങനെ വന്നു എന്നതിനു പിന്നില്‍ പല കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അവയില്‍ മിക്കവയും മഹാഭാരതവുമായും പാണ്ഡവരുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു.
മഹാഭാരതയുദ്ധത്തില്‍ കൗരവരെയും തങ്ങളുടെ ഗുരുക്കന്മാരെയും ബ്രാഹ്മണന്‍മാരെയും കൊലപ്പെടുത്തിയതില്‍ പശ്ചാത്തപിച്ച പാണ്ഡവര്‍ തങ്ങളുടെ തെറ്റുകളില്‍ നിന്നു മോചനവും പ്രാശ്ചിത്തവും ആഗ്രഹിക്കുകയും രാജ്യഭരണം ബന്ധുക്കളം ഏല്‍പ്പിച്ച് ശിവനെ അന്വേഷിച്ച് പുറപ്പെട്ടു. ആദ്യം അവരെത്തിയത് ശിവന്റെ നഗരമായ കാശിയിലായിരുന്നു. എന്നാല്‍ പാണ്ഡവര്‍ യുദ്ധത്തില്‍ സ്വീകരിച്ച നടപടികളും സത്യസന്ധതയില്ലായ്മയും കാരണം കുപിതനായ ശിവന്‍ ഇവരെ ഒഴിവാക്കി ഗുപ്തകാശിയിലേക്ക് പോയി. ഒരു കാളയുടെ രൂപം സ്വീകരിച്ചായിരുന്നു അദ്ദേഹം പോയത്.അങ്ങനെ ഇവിടെയെത്തിയ പാണ്ഡവര്‍ ശിവനെ തിരിയുവാനാരംഭിച്ചു. ഇവിടുത്തെ പുല്‍മേട്ടില്‍ കാളയുടെ രൂപത്തില്‍ മേയുന്ന ശിവനെ ഭീമന്‍ കണ്ടെത്തിയെങ്കിലും അതിന്റെ വാലിലും പിൻകാലുകളിലും പിടിക്കുവാന്‍ മാത്രമേ ഭീമന് സാധിച്ചുള്ളു. അതിനുള്ളില്‍ തന്നെ ശിവന്‍ അപ്രത്യക്ഷനായി.അതിനുശേഷം കേദാര്‍നാഥില്‍ കാളയുടെ കൊമ്പുകളും കൈകള്‍ തുംഗനാഥിയും മുഖം രുദ്രനാഥിലും നാഭിയും ആമാശയവും മധ്യമഹേശ്വരിലും കൽപേശ്വരിൽ മുടി പ്രത്യക്ഷപ്പെടുകയും ചെയ്തുവത്ര. അഞ്ച് രൂപങ്ങളിലായി പ്രത്യക്ഷപ്പെട്ട ശിവനെ ആരാധിക്കുവാനായി പാണ്ഡവര്‍ അഞ്ചിടങ്ങളിലും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ആരാധന നടത്തിയത്രെ. ഈ ക്ഷേത്രങ്ങളാണ് പഞ്ച കേദാര്‍ എന്നറിയപ്പെടുന്നത്.

 മറ്റൊരു വിശ്വാസം

മറ്റൊരു വിശ്വാസം

ഇതുപോലെ തന്നെ വേറെയും വിശ്വാസങ്ങള്‍ഇവിടെ നിലനില്‍ക്കുന്നുണ്ട്. കാളയുടെരൂപത്തില്‍പെട്ട ശിവന്‍ ഓടിപ്പോകാതിരിക്കുവാന്‍ ഭീമന്‍ പിടിച്ചപ്പോള്‍ അഞ്ച് ഭാഗങ്ങളായി കാള മുറഞ്ഞുപോവുകയും ഹിമാലയത്തിലെ ഗർവാൾ മേഖലയിലെ കേദാർ ഖണ്ഡിലെ അഞ്ച് സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തുവത്രെ. ഈ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ സൃഷ്ടിച്ച പാണ്ഡവര്‍ കേദാര്‍നാഥില്‍ ധ്യാനിച്ച ശേഷം സ്വർഗാരോഹിണിയിലൂടെ മോക്ഷം നേടുകയും ചെയ്തുവത്രെ. പഞ്ചകേദാറുകളില്‍ ദര്‍ശനം നടത്തിയ ശേഷം ബദരീനാഥ് ക്ഷേത്രത്തിൽ വിഷ്ണുവിനെ സന്ദര്‍ശിക്കണമെന്നാണ് വിശ്വാസം.

PC:Kmishra19

പഞ്ചകേദാര്‍ യാത്ര

പഞ്ചകേദാര്‍ യാത്ര

കേദാർനാഥ് ക്ഷേത്രത്തിൽ നിന്നാണ് പഞ്ച് കേദാർ യാത്ര ആരംഭിക്കുന്നത്. രണ്ടാമത്തെ ലക്ഷ്യസ്ഥാനം മധ്യമഹേശ്വരും മൂന്നാമത്തേത് തുംഗനാഥും നാലാമത്തേത് രുദ്രനാഥും അവസാനത്തെ അഞ്ചാമത്തേത് കൽപേശ്വര് ക്ഷേത്രവുമാണ്. നിങ്ങളുടെ സൗകര്യം അനുസരിച്ച് നടന്നുപോകുവാനും ഹെലികോപ്റ്റര്‍ വഴി പോകുവാനും ബസ് സര്‍വീസ് തിരഞ്ഞെടുക്കുവാനും സാധിക്കും. നടന്നുള്ള യാത്രയക്ക് 14 ദിവസമെങ്കിലും വേണ്ടി വരും. ബസ് സര്‍വീസിനെയാണ് ആശ്രയിക്കുന്നതെങ്കില്‍ കേദാര്‍ നാഥിനടുത്തുള്ള ഗൗരി കുണ്ഡില്‍ നിന്നും എല്ലാ ദിവസവും പുലര്‍ച്ചെ 5 മണിക്ക് സര്‍വീസ് ഉണ്ട്.

PC:Rajen.banerjee

കേദാര്‍നാഥ്

കേദാര്‍നാഥ്

പഞ്ച കേദാര്‍ ക്ഷേത്രങ്ങളില്‍ ഏറ്റവം ആദ്യത്തെ ലക്ഷ്യസ്ഥാനമാണ് കേദാര്‍നാഥ് ക്ഷേത്രം. കേദാര്‍നാഥ് ധാം എന്നും അറിയപ്പെടുന്ന ഇച് ചോട്ടാ ചാര്‍ ധാം തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മന്ദാകിനി നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്റെ കൊമ്പായി കണക്കാക്കപ്പെടുന്ന കോണാകൃതിയിലുള്ള ശിവലിംഗമാണ് ഈ ക്ഷേത്രം. ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രം എ.ഡി എട്ട് അല്ലെങ്കില്‍ ഒന്‍പതാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം.
ഗൗരി കുണ്ഡ് വരെയാണ് ഏറ്റവും അടുത്തുള്ള റോഡ്. അതിനുശേഷം വരുന്ന 14 കിലോമീറ്റര്‍ ദൂരം നടന്നുവേണം കയറുവാന്‍. കുതിരകളുടെ പുറത്ത് പോകുവാനും ഹെലികോപ്റ്ററില്‍ പോകുവാനും സൗകര്യമുണ്ടാവും.

ശൈത്യകാലത്ത് ആറ് മാസത്തോളം സമയം ക്ഷേത്രം അടച്ചിടും. ഈ സമയത്ത് പൂജകള്‍ നടത്തുന്നത് ഉഖിമഠത്തിൽ ആണ്.

PC:Naresh Balakrishnan

മധ്യമഹേശ്വര്‍ ക്ഷേത്രം

മധ്യമഹേശ്വര്‍ ക്ഷേത്രം

രണ്ടാമത്തെ പഞ്ചകേദാര്‍ ക്ഷേത്രമാണ് 3,289 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മധ്യമഹേശ്വര്‍ ക്ഷേത്രം. ശിവന്റെ നാഭി അഥവാ പൊക്കിള്‍ഭാഗം അല്ലെങ്കില്‍ മധ്യഭാഗം ഉയര്‍ന്നുവന്നത് ഇവിടെയാണത്രെ. ഒരു ചെറിയ ശിലാക്ഷേത്രമാണ് ഇവിടെ കാണുവാന്‍ സാധിക്കുക. ഉഖിമത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയുള്ള യൂനിയാനയിൽ നിന്ന് മധ്യമഹേശ്വരിലേക്കുള്ള ട്രെക്കിംഗ് നടത്താം. 19 കി.മീ ദൈര്‍ഘ്യമുള്ളതാണ് ഈ യാത്ര. യൂനിയാനയിൽ നിന്ന് ഏകദേശം 10 കി.മി ദൂരം എളുപ്പത്തില്‍ പിന്നിടാമെങ്കിലും അതിനുശേഷമുള്ള 9 കിലോമീറ്റര്
അല്പം ബുദ്ധിമുട്ടുള്ള യാത്രയാണ്. ബന്തോളി എന്ന സ്ഥലം വഴി യാത്ര കടന്നുപോകുന്നു. മധ്യമഹേശ്വര ഗംഗ മർത്യേന്ദ ഗംഗയുമായി ലയിക്കുന്ന സ്ഥലം കൂടിയാണ് ബന്തോളി.
നവംബർ മുതൽ ഏപ്രിൽ വരെ ക്ഷേത്രം അടച്ചിരിക്കും. മധ്യമഹേശ്വര ക്ഷേത്രത്തിന്റെ സമയം രാവിലെ 6 മുതൽ രാത്രി 9 വരെയാണ്.

PC:Bodhisattwa

തുംഗനാഥ്

തുംഗനാഥ്

മധ്യമഹേശ്വര്‍ കഴിഞ്ഞാല്‍ പോകേണ്ട പഞ്ചകേദാര്‍ ക്ഷേത്രം തുംഗനാഥ് ആണ്. തൃതീയ കേദാർ എന്നാണ് തുംഗനാഥ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,680 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രം കൂടിയാണേ. ശിവന്റെ കൈകളാണ് ഇവിടെ പ്രത്യക്ഷപ്പെട്ടത്. ചോപ്തയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം ട്രക്കിങ് നടത്തി മാത്രമേ തുംഗനാഥ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുവാന്‍ സാധിക്കൂ. ചന്ദ്രനാഥ പര്‍വ്വതത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഉയരം കൂടിയ പഞ്ച് കേദാർ ക്ഷേത്രവുമാണിത്. ആയിരം വര്‍ഷത്തിലേറെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കരുതപ്പെടുന്നു.

PC:Varun Shiv Kapur

രുദ്രനാഥ്

രുദ്രനാഥ്

നാലാമത്തെ പഞ്ചകേദാര്‍ ലക്ഷ്യസ്ഥാനമാണ് രുദ്രനാഥ്. ശിവന്റെ ശിരസ്സാണ് ഇവിടെ പ്രത്യക്ഷപ്പെട്ടത് എന്നാണല്ലോ വിശ്വാസം. റോഡ് മാർഗം ഗോപേശ്വറിലെത്തി അവിടുത്ത് സാഗറ്‍ എന്ന സ്ഥലത്തുപോയി അവിടെ നിന്ന് 24 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവേണം രുദ്രനാഥിലെത്തുവാന്‍. വേറെയും പല റൂട്ടുകളും ഇവിടേക്കെത്തുവാനായി ഉണ്ട്. 'നീലകണ്ഠ മഹാദേവ്' എന്നാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2,286 മീറ്റർ ഉയരത്തിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൂര്യ കുണ്ഡ്, ചന്ദ്ര കുണ്ഡ്, താര കുണ്ഡ്, മന കുണ്ഡ് തുടങ്ങിയ പുണ്യകുണ്ഡങ്ങൾ (കുളങ്ങൾ) ക്ഷേത്രത്തിന് ചുറ്റും ഉണ്ട്.
കനത്ത മഞ്ഞുവീഴ്ച കാരണം രുദ്രനാഥ ക്ഷേത്രവും നവംബർ മുതൽ

PC:rolling on

കല്‍പേശ്വര്‍ ക്ഷേത്രം

കല്‍പേശ്വര്‍ ക്ഷേത്രം

പഞ്ചകേദാര്‍ യാത്രയിലെ ഏറ്റവും അവസാന ക്ഷേത്രമാണ് കല്‍പേശ്വര്‍ ക്ഷേത്രം. ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2,200 മീറ്റർ ഉയരത്തിൽ ഉർഗം താഴ്‌വരയിലാണ് കൽപേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യമനുസരിച്ച്, ശിവന്റെ മുടി (ജടകൾ) പ്രത്യക്ഷപ്പെട്ടത് ഈ ക്ഷേത്രത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വർഷം മുഴുവനും തുറന്നിരിക്കുന്ന വിശുദ്ധ പഞ്ച് കേദാരങ്ങളുടെ ഏക ക്ഷേത്രമാണിത്. കൽപേശ്വറിൽ പരമശിവനെ മുടിയുടെ രൂപത്തിൽ ആരാധിക്കുന്നു.
PC:rolling on

ട്രക്കിങ് വഴി പോകുമ്പോള്‍

ട്രക്കിങ് വഴി പോകുമ്പോള്‍

പഞ്ച് കേദാറിലെ അഞ്ച് ക്ഷേത്രങ്ങളും സന്ദര്‍ശിക്കുവാനുള്ള ട്രെക്കിംഗ് ദൈർഘ്യം ഏകദേശം 170 കി.മീ (110 മൈൽ) ആണ് . ഗൗരികുണ്ഡിലേക്കുള്ള റോഡ് യാത്ര ഉൾപ്പെടെയുള്ള ദൂരമാണിത്. ഈ യാത്രയ്ക്കായി ആകെ 16 ദിവസം വേണ്ടിവന്നേക്കാം. ഗൗരി കുണ്ഡിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.
വേനൽക്കാലത്ത് മൂന്ന് മാസവും മൺസൂൺ കഴിഞ്ഞ് രണ്ട് മാസവും ഉള്‍പ്പെടെ രണ്ട് സീസണുകളിലായാണ് ഈ ട്രക്കിങ് നടത്തുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ കൽപേശ്വർ ഒഴികെയുള്ള മറ്റ് നാല് പഞ്ച് കേദാർ ക്ഷേത്രങ്ങളിൽ മഞ്ഞ് മൂടിയതിനാൽ പ്രവേശനം സാധ്യമല്ല.

PC:Shaq774

മഞ്ഞുകാലത്ത്

മഞ്ഞുകാലത്ത്

മഞ്ഞുകാലത്ത് കല്‍പേശ്വര്‍ ഒഴികെയുള്ള ഇടങ്ങളില്‍ പ്രവേശനം സാധ്യമല്ല. ഈ സമയത്ത് ഉഖിമഠത്തിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ കേദാർനാഥിന്റെ പ്രതീകാത്മക ശിവലിംഗം ആരാധിക്കുന്നു. മക്കുമഠിൽ ആണ് തുംഗനാഥന്റെ പ്രതിനിധാന വിഗ്രഹം ഈ സമയത്ത് സൂക്ഷിക്കുന്നത്. , രുദ്രനാഥ പ്രതീകാത്മക പ്രതിമ ഗോപേശ്വരിലേക്ക് കൊണ്ടുവരുന്നതും, മധ്യമഹേശ്വര് പ്രതീകാത്മക വിഗ്രഹം ഉഖിമഠിൽ ആരാധിക്കപ്പെടുകയും ചെയ്യുന്നു.

PC:varunshiv

ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതംഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതം

ശ്രാവണമാസം:അനുഗ്രഹം തേടിപ്പോകാം, പ്രാര്‍ത്ഥിക്കാം...തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ശിവാലയങ്ങള്‍ശ്രാവണമാസം:അനുഗ്രഹം തേടിപ്പോകാം, പ്രാര്‍ത്ഥിക്കാം...തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ശിവാലയങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X