Search
  • Follow NativePlanet
Share
» »2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

ജീവിതത്തിലൊരിക്കലും മറക്കുവാന്‍ സാധിക്കാത്ത ദിവസങ്ങളും അനുഭവങ്ങളും സമ്മാനിച്ച 2020 അവസാനിക്കുവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചതും രോഗഭീതി കുറഞ്ഞതുമെല്ലാം 2021നെ പ്രതീക്ഷിയോടെ നോക്കുവാന് സഞ്ചാരികളെ പ്രാപ്തരാക്കിയിട്ടുണ്ട്. ഒരു വര്‍ഷമായി മനസ്സില്‍ കരുതി യാത്രകളെല്ലാം 2021 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ് സ‍ഞ്ചാര ലോകം. കാത്തിരുന്നു കാത്തിരുന്നു പോകുന്ന യാത്രയായതിനാലും കൊറോണയു‌ടെ ഭീതി ഉള്ളതിനാലും ആകാംക്ഷയ്ക്കും കരുതലിനും കുറവ‌ൊന്നുമില്ല.

2020 ലെ നമുക്ക് യാത്ര പോകുവാന്‍ സാധിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും 2021 ല്‍ നമ്മള്‍ എവിടെയാണ് പോകുന്നത് എന്ന ചോദ്യത്തിലേക്ക് സ‍ഞ്ചാരികള്‍ എത്തിയിട്ടുണ്ട്. 2021 ലെ ട്രാവല്‍ ‌ട്രെന്‍ഡുകളും യാത്രകള്‍ക്കായി ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തിരയപ്പെ‌ട്ട ഇ‌ടങ്ങളെക്കുറിച്ചും വായിക്കാം

മാലദ്വീവ്സ്

മാലദ്വീവ്സ്

ലോക്ഡൗണും സഞ്ചാര നിയന്ത്രണങ്ങളിലെ ഇളവും വന്നപ്പോള്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേ‌ടിയ നാ‌ട് മാലിദീപാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന മാലിദീപ് 2021 ലെ ഏറ്റവും വലിയ ആകര്‍ഷണമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മിക്ക സെലിബ്രിറ്റികളും യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി തിര‍ഞ്ഞെ‌ടുക്കുന്ന മാലിദ്വീപ് വിനോദ സ‍ഞ്ചാരരംഗത്ത് പകരം വയ്ക്കാനാവാത്ത അനുഭവങ്ങളാണ് നല്കുന്നത്. സീ പ്ലേനുകള്‍, കടലിനടിയിലെ റിസോര്‍ട്ടുകള്‍, പ്രകൃതി സൗന്ദര്യം, ആഢംബരത്തിന്‍റെ അവസാന വാക്കായ റിസോര്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ക‌ടലിലെ സ്വര്‍ഗ്ഗം എന്നു സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഇവി‌ടം മിക്ക രാജ്യങ്ങള്‍ക്കുമായി വിനോദ സഞ്ചാര വാതിലുകള്‍ തുറന്നി‌‌ട്ടുണ്ട്.

കെനിയ

കെനിയ

മറയൊന്നുമില്ലാതെ വിശാലമായി തുറന്നുകി‌ടക്കുന്ന രാജ്യമാണ് കെനിയ. സാമൂഹിക അകലം പാലിച്ചും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമെല്ലാം ഇവിടം സുരക്ഷിതമായി സഞ്ചാരികളെ സ്വീകരിക്കുന്നു.

കാടും ദേശീയോദ്യാനങ്ങളുമാണ് ഇവി‌ടെ സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്ന കാര്യങ്ങള്‍. അംബോസെലി ദേശീയോദ്യാനം, മലിൻഡി മറൈൻ ദേശീയോദ്യാനം, മൽക്ക മാരി ദേശീയോദ്യാനം, സാംബുറു ദേശീയ റിസർവ്വ്

സിബിലോയി ദേശീയോദ്യാനം എന്നിവയാണ് കെനിയയിലെ പ്രധാന ദേശീയോദ്യാനങ്ങള്‍. പക്ഷി നിരീക്ഷണങ്ങള്‍ക്കും വന്യജീവി സഫാരികള്‍ക്കം പറ്റിയ ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്.

കോസ്റ്റാ റിക്ക

കോസ്റ്റാ റിക്ക

ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും ഫലപ്രദമായി കൊവിഡ് കൈകാര്യം ചെയ്ത രാജ്യങ്ങളിലൊന്ന് കോസ്റ്റാ റിക്കയാണ്. ഒരു സഞ്ചാരി എന്ന നിലയില്‍ ആത്മവിശ്വാസത്തോടെയും സംതൃപ്തിയോ‌ടെയും പോയിവരുവാന്‍ സാധിക്കുന്ന ഇ‌ടം കൂടിയാണ് ഇത്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തികള്‍ക്കും വിനോദ സഢ്ചാരത്തിനും മുന്‍തൂക്കം നല്കുന്ന ഒരു രാജ്യമെന്ന നിലയില്‍ കോസ്റ്റാ റിക്കയു‌ടെ പങ്ക് എ‌ടുത്തു പറയേണ്ടത് തന്നെയാണ്. കാനപി സിപ്ലൈന്‍, സര്‍ഫിങ്, വെയില്‍ വാച്ചിങ്, ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

ബാലി

ബാലി

സീസണേതായാലും ലോകമെങ്ങും നിന്നുള്ള സഞ്ചാരികളു‌ടെ പ്രിയപ്പെ‌ട്ട നാ‌ടാണ് ഹാലി. ദൈവങ്ങളു‌ടെ വാസസ്ഥലവും സഞ്ചാരികളുടെ സ്വര്‍ഗ്ഗവുമായാണ് ഇവിടം അറിയപ്പെടുന്നത്. അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ഇതുവരെ രാജ്യം തുറന്നുകൊടുത്തിട്ടില്ല എങ്കിലും ആഭ്യന്തര വിനോദ സഞ്ചാരരംഗത്ത് വലിയ വളര്‍ച്ച ഇവിടെയുണ്ട്. പൂര്‍ണ്ണമായും വിനോദ സഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്ന ഇവിടം ജനുവരിയോടെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും എന്നാണ് കരുതപ്പെടുന്നത്.

ന്യൂ സീലാന്‍ഡ്

ന്യൂ സീലാന്‍ഡ്

2021 ബക്കറ്റ് ലിസ്റ്റില്‍ ഏറ്റവും അധികം സഞ്ചാരികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. സുസ്ഥിരമായ യാത്രയും പ്രകൃതിയോട് ചേര്‍ന്നുള്ള അനുഭവങ്ങളും ആളുകളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുവാനും ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന ഇവി‌ടെ അതിമനോഹരമായ ഇ‌ടങ്ങള്‍ ഏറെയുണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന, അതേസമയം ആളുകളുടെ തിരക്കും ബഹളങ്ങളും ഒന്നുമില്ലാത്ത ഇവിടെയുള്ള സ്ഥലങ്ങളാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. പ്രകൃതിയിലെ നാലു സീസണുകളും ഒറ്റ ദിവസത്തില്‍ തന്നെ ആസ്വദിക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏക രാജ്യം കൂടിയാണ് ന്യൂസിലന്‍ഡ്.

 പാരീസ്

പാരീസ്

എന്നും സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട, ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന നഗരമാണ് പാരീസ്.ഇമ ചിമ്മാതെ വെളിച്ചത്തില്‍ തെളിഞ്ഞു കിടക്കുന്ന പാരീസ് സൗന്ദര്യാരാധകരുടെയും ഫാഷന്‍ ഭ്രമക്കാരുടെയുടെയും തീര്‍ച്ചയായും സ്വപ്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്. പകല്‍ കണ്ടു തീര്‍ക്കുവാനുള്ളതിനേക്കാള്‍ കാഴ്ചകള്‍ പാരീസില്‍ രാത്രിയാണുള്ളത്. ആഘോഷമാണ് പാരീസിലെ ഓരോ രാത്രികളും.

ഈഫെല്‍ ‌ടവര്‍, മോൺപാർനാസ് ടവർ, ഇൻവാലിദെ, പെലെ ഗാർണിയർ, ലുവർ മ്യൂസിയം,നോട്ടർ ഡാം കത്തീഡ്രൽ,ഷാംസ് എലീസേ ഷോപ്പിങ് സ്‌ട്രീറ്റ്, ആർക്ക് ഡി ട്രയംഫ്, സെയ്ന്‍ നദിയിലെ ബോട്ട് യാത്ര എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. വ്യത്യസ്തമായ ഫ്രഞ്ച് രുചികളും ഇവി‌ടെ പരീക്ഷിക്കേണ്ടതാണ്.

ലാസ് വേഗാസ്

ലാസ് വേഗാസ്

ഒരുപാടു നാളുകള്‍ക്കു ശേഷം ഒരു യാത്ര ചെയ്യുമ്പോള്‍ അടിച്ചുപൊളിക്കുവാന്‍ പരമാവധി സാധ്യതകളുള്ള ഇടമായിരിക്കും മിക്കവരും അന്വേഷിക്കുക. അങ്ങനെയുള്ളവരെ ഒട്ടുംതന്നെ നിരാശപ്പെടുത്താത്ത ഇടമാണ് അമേരിക്കയിലെ ലാസ് വേഗാസ്. ലോകത്തിന്റെ വിനോദ സ‍ഞ്ചാര കേന്ദ്രമായി വിളിക്കപ്പ‌െടുന്ന ലാസ് വേഗാസ് നൊവാജ സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ചൂതാട്ടത്തിന്റെ ലോകതലസ്ഥാനമാണ് ലാസ് വേഗാസ്. റിസോര്‍ട്ടുകളും റെയ്‌സ് കാര്‍ ട്രാക്കുകള്‍, തീം പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിങ്ങനെ അടിച്ചുപൊളിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കുവാന്‍ പറ്റുന്ന നാടാണ് ലാസ് വേഗാസ്.

സോള്‍വേനിയ

സോള്‍വേനിയ

യൂറോപ്പിന്റെ ഹരിത ഹരിതസ്ഥാനം എന്നാണ് സോള്‍വേനിയ അറിയപ്പെടുന്നത്. ഇറ്റലിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം 2021 ലെ ടോപ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര വിനേദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്ത സോള്‍വേനിയ ഭക്ഷണ പ്രിയര്‍ക്ക് വൈവിധ്യങ്ങളൊരുക്കുന്ന രാജ്യം കൂടിയാണ്. 2020 ല്‍ മിഷലിന്‍ സ്റ്റാറിന് യോഗ്യമായ 7 ഹോട്ടലുകളില്‍ 3 എണ്ണവും സോള്‍വേനിയയില്‍ നിന്നുള്ളതായിരുന്നു. ഓപ്പണ്‍ ക്യാംപിങ്ങാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X