Search
  • Follow NativePlanet
Share
» »' കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ

' കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ

മടുപ്പിക്കുന്ന ജോലിയിൽ നിന്നും ചെറിയ ബ്രേക്കെടുത്ത് ഒരു യാത്രയ്ക്കിറങ്ങുവാൻ കാത്തിരിക്കുന്നവരാണ് മിക്കവരും. അങ്ങനെ ആശിച്ചു പോകുന്ന യാത്രകളിൽ ഓഫീസിൽ നിന്നും വിളി വരുന്നതും യാത്രയും ജോലിയും ഒരുമിച്ചാകുന്നതുമെല്ലാം ചിലർക്കെങ്കിലും അനുഭവം കാണും. അല്ലങ്കിൽ, ഫോൺ താഴെവയ്ക്കുവാൻ കഴിയാത്ത വിധം സോഷ്യൽ മീഡിയയിലും ഇന്‍റർനെറ്റിലും അഡിക്റ്റഡ് ആയുള്ള ആളാണെങ്കിലും യാത്രകൾ ഫോൺസ്ക്രീനിൽ ഒതുങ്ങിയേക്കാം. പോകുന്നതി ഹിമാലയത്തിലേക്കാണെങ്കിലും കണ്ണുതുറന്ന് പുറംലോകം കാണാതെ ഫോൺസ്ക്രീനിൽ മാത്രം നോക്കിയാൽ ആ യാത്രയിൽ നിനും നിങ്ങൾ ആഗ്രഹിച്ചതൊന്നും ലഭിച്ചെന്നും വരില്ല...

ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി യാത്ര അതിന്‍റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ഒരു വഴിയുണ്ട്...ഇന്‍ർനെറ്റും എന്തിനധികം, മൊബൈൽ നെറ്റ്വര്‍ക്ക് പോലും ആവശ്യത്തിനു ലഭിക്കാത്ത സ്ഥലത്തേയ്ക്ക് ഒരു യാത്ര പോകാം...ഈ യാത്രയിൽ നിങ്ങൾക്ക് ഒരിക്കലും ഫോൺ കയ്യിലെടുക്കേണ്ടി വരില്ല.. കാരണം വെറുതേ ഒന്ന് സ്ക്രോൾ ചെയ്യുവാൻ പോലുമുള്ള ഇന്‍റർനെറ്റ് ഇവിടെ ലഭിക്കില്ല!! ഇതാ അത്തരത്തിൽ യാത്ര പോകുവാൻ പറ്റിയ ചില ഇടങ്ങൾ പരിചയപ്പെടാം...

Cover Image PC: Kushal Medhi

നാകോ, ഹിമാചൽ പ്രദേശ്

നാകോ, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് നാകോ. പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും എടുത്തണിഞ്ഞ് നിൽക്കുന്ന ഇവിടെ യഥാർത്ഥത്തിൽ യാത്രകളെ സ്നേഹിക്കുന്ന ഒരാൾക്ക് പ്രകൃതിയിൽ നിന്നും കണ്ണെടുക്കുവാൻ സമയം കിട്ടിയേക്കില്ല... ഒന്നു കണ്ണുചിമ്മിയാൽ സമയം തികയാതെ പോയാലോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകൾ നാക്കോയ്ക്ക് ചുറ്റുമുണ്ട്.
പുരാതനമായ ആശ്രമവും പിന്നെ നാക്കോ തടാകവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഏകദേശം 130 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസക്കാരായുള്ളത്. വളരെ ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടെ നെറ്റ്വർക്ക് ലഭിക്കുമെങ്കിലും അത്ര ശക്തമായ നെറ്റ്വർക്ക് ആയിരിക്കില്ല സമുദ്രനിരപ്പിൽ നിന്നും 11,893 മീറ്റര്‍ ഉയരത്തിലാണ് നാക്കോ സ്ഥിതി ചെയ്യുന്നത്.

PC:Sumita Roy Dutta

കൽപ

കൽപ

ഒരു രണ്ടോ മൂന്നോ നൂറ്റാണ്ട് ഒറ്റയടിക്ക് ഓടിത്തീർത്ത് പിന്നോട്ടെത്തിയ പ്രതീതിയാണ് കൽപ നിങ്ങൾക്ക് തരുന്നത്. ഹിമാ;ൽ പ്രദേശിലെ തന്നെ ഈ സ്ഥലം നിങ്ങൾക്ക് ഡിജിറ്റൽ ലോകത്തു നിന്നും സോഷ്യൽ മീഡിയയയിലെ ലൈക്കുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമെല്ലാം രക്ഷപെട്ട് മാറി നിൽക്കുവാനുള്ള ഒരു രക്ഷാ കേന്ദ്രമാണ്. ഇവിടെ ഇവരുടെ ലോകത്തേയ്ക്ക് കടന്നുവന്നാൽ പിന്നെ ബാക്കിയുള്ളത് പുറംലോകമാണ്. അവിടേക്കിറങ്ങാതെ ചുറ്റും എന്തുസംഭവിക്കുന്നുവെന്ന് നിങ്ങൾക്കറിയുവാനും സാധിക്കില്ല.
പ്രകൃതിയുമായി കുറച്ചധികം സമയം ചിലവഴിക്കുവാൻ കൽപ നിങ്ങളെ സഹായിക്കും. സത്ലജ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നദീതീരത്ത് താമസിക്കുവാനും സമയം ചിലവഴിക്കുവാനും സാധിക്കും. യാത്രയിലെ ഇത്തരം മനോഹരമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
PC:Yogesh Sharma
https://unsplash.com/photos/PnuT63PYfZk

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

ഒരു മൊബൈൽ നെറ്റ്വർക്കും ലഭിച്ചില്ലെങ്കിൽ പോലും എത്രകാലം വേണമെങ്കിലും ചിലവഴിക്കുവാൻ നിങ്ങൾ ആഗ്രഹിച്ചു പോകുന്ന സ്ഥലമാണ് വാലി ഓഫ് ഫ്ലവേഴ്സ്. യാത്രയുടെ ലഹരിയിലേക്കും ഉന്മാദത്തിലേക്കും ശരിക്കും സഞ്ചാരികളെ കൊണ്ടുപോകുവാൻ സാധിക്കുന്ന സ്ഥലാണ് ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ്. ഹേമകുണ്ഡ് സാഹിബിൽ നിന്നും ആരംഭിക്കുന്ന ട്രക്കിങ് പത്ത് കിലോമീറ്റർ ദൂരത്തിലാണുള്ളത്. പ്രകൃതിക്ക് നിങ്ങളെ അതിന്റെ കാഴ്ചകൾ കൊണ്ട് എത്രയധികം ആനന്ദത്തിലാക്കുവാൻ സാധിക്കുമോ അതിന്റെ പരമാവധി നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാം.
PC:Vivek Sharma
https://unsplash.com/photos/qjn16rIoEUU

ധാവ്കി, മേഘാലയ

ധാവ്കി, മേഘാലയ

ഒരു കണ്ണാടിയില് നോക്കുന്ന പോലെ നിങ്ങൾക്ക് പുഴയിലെ വെള്ളത്തിൽ സ്വന്തം പ്രതിഫലനം കാണാം. അടിത്തട്ടിലെ കല്ലുകൾ വരെ തെളിഞ്ഞു കാണാം. ഇത് ധാവ്കി നദി. ഇന്ത്യയിലെ ഏറ്റവും തെളിവാർന്നതും മനോഹരവുമായ നദികളിലൊന്നായ ഇത് ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയോടു ചേർന്ന്, മേഘാലയ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ പുറമെ നിന്നും മറ്റു ബഹളങ്ങൾ ഒന്നുമില്ലാതെ കുറച്ച് സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്. അതിർത്തിയിലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇവിടെ നെറ്റ്വർകക് ലഭിക്കാത്തത്.

PC:Mondakranta Saikia

സ്വർഗ്ഗാരോഹിണി

സ്വർഗ്ഗാരോഹിണി

പേരുപോലെ തന്നെ സ്വർഗ്ഗത്തിലേക്കുള്ള വഴിയിലാണ് സ്വർഗ്ഗാരോഹിണി കൊടുമുടിയുള്ളത്. മഹാഭാരതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് ഈ കൊടുമുടിക്കുള്ളത്. പാണ്ഡവരും അവരുടെ ഭാര്യയായ ദ്രൗപതിയും അവരുടെ നായയും ഈ ഴഴിയാണ് സ്വർഗ്ഗാരോഹണം നടത്തിയതെന്നാണ് വിശ്വാസം. സ്വർഗ്ഗത്തിലേക്കുള്ള ഒരു ട്രെക്കിംഗ് എന്നാണ് ഇതിന്റെ മനോഹാരിത കൊണ്ടും യാത്രയുടെ ഭംഗികൊണ്ടുമെല്ലാം സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സ്വർഗ്ഗാരോഹിണി പർവ്വതം സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി കൊടുമുടികളുടെ കൂട്ടത്തിലെ പ്രധാന കൊടുമുടിയാണിത്. യാത്രയിൽ ഇടയ്ക്ക് ശല്യക്കാരനായി നെറ്റ്വർക്ക് ഇവിടെ എത്തില്ല എ്ന കാര്യം മറക്കേണ്ട!!

PC:Yash Soorma

ചിത്കുൽ

ചിത്കുൽ


ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിത്കുൽ അതിശയകരമായ ഭൂപ്രകൃതിക്ക് ഉടമായണ്. ഇന്തോ-ടിബറ്റിയൻ അതിർത്തിയിലെ അവസാന ഗ്രാമം എന്നാണ് ഇത് അറിയപ്പെടുന്നത്. ബസ്പാ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ഹിമാലയൻ ഗ്രാമം വന്യവും അതേ സമയം ശാന്തസുന്ദരവുമായ ഭൂമികയാണ്. ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പ്രദേശമാണിത്. സഞ്ചാരികളുടെ തിരക്കും ബഹളങ്ങളും വളരെ കുറച്ച് മാത്രമുള്ള ഇവിടെ എത്തിച്ചേരുവാനും അല്പം പാടാണ്. ബസ്പാ നദിയുടെ സാമീപ്യം, വന്നെത്തുവാനുള്ള വളഞ്ഞുപുളഞ്ഞ വഴികൾ തുടങ്ങിയ കാര്യങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.

PC:Sukant Sharma

സോളോ ട്രിപ്പ് ആണോ... എങ്കിൽ സംശയിക്കേണ്ട, ഈ സ്ഥലങ്ങളാണ് ബെസ്റ്റ്!!സോളോ ട്രിപ്പ് ആണോ... എങ്കിൽ സംശയിക്കേണ്ട, ഈ സ്ഥലങ്ങളാണ് ബെസ്റ്റ്!!

ചത്പാൽ, കാശ്മീർ

ചത്പാൽ, കാശ്മീർ

കാശ്മീരിൽ തീർത്തും അറിയപ്പെടാതെ കിടക്കുന്ന ഒരു ഗ്രാമമാണ് ചത്പാൽ. ഇന്‍ർനെറ്റ് സൗകര്യമുള്ള സ്ഥലമാണെങ്കിലും എത്രനേരം കിട്ടുമെന്ന കാര്യത്തിൽ ഇവിടെ ഒരുറപ്പും പറയുവാൻ സാധിക്കില്ല. കാശ്മീർ യാത്രയില് ആരും ഒരു ഫോൺ കോൾ കൊണ്ടുപോലും ശല്യപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത സ്ഥലമാണ് നോക്കുന്നതെങ്കിൽ ധൈര്യത്തിൽ ഇവിടം തിരഞ്ഞെടുക്കാം. വെറുതെ ഇവിടുത്തെ പുൽമേടുകളിലൂടെ നടന്നും നദീതീരത്തെ കാഴ്ചകൾ കണ്ടും സമയം ചിലവഴിക്കാം..

PC: Mike Princes

നുബ്രാ വാലി

നുബ്രാ വാലി

ഇന്‍ർനെറ്റ് കണക്റ്റിവിറ്റിക്ക് പുറത്തുനിൽക്കുന്ന മറ്റൊരു ഇടമാണ് നുബ്രാ വാലി. ഇന്ത്യയുടെ തലക്കെട്ട് എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശം ലഡാക്കിൽ നിന്നും മുകളിലേക്കുള്ള സ്ഥലമാണ് പ്രകൃതി അതിന്റ മനോഹരമായ രൂപം കാണിച്ചിരിക്കുന്ന ഇവിടെ നിങ്ങളെ ശല്യപ്പെടുത്തുവാൻ ഒരുതരത്തിലും നെറ്റ് എത്തുകയില്ല. മഞ്ഞുമരുഭൂമിയെന്നാണ് നുബ്രാ വാലി അറിയപ്പെടുന്നത്. ലഡാക്കിലെ അൽചി എന്ന ഗ്രാമത്തിലും നെറ്റ്വർക്ക് ലഭ്യത കുറവാണ്.

PC:Shubham Sharma

ചംഗ്‌ലാംഗ് അരുണാചൽ പ്രദേശ്

ചംഗ്‌ലാംഗ് അരുണാചൽ പ്രദേശ്


അരുണാചൽ പ്രദേശിലെ അതിമനോഹരമായ സ്ഥലമാണ് ചംഗ്‌ലാംഗ്. നേരത്തെ പറഞ്ഞ സ്ഥലങ്ങളെ പോലെ തന്നെ ഇവിടെയും നിങ്ങളെ നെറ്റ്വർക്ക് ശല്യപ്പെടുത്തില്ല.

PC:Arunachal2007

ഖീർഗംഗ

ഖീർഗംഗ

ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ ഒന്നാണ് കീർഗംഗ. തീർത്തും വ്യത്യസ്തമായ ഒരു ഹിമാലയന് അവധിക്കാലം ഉറപ്പു തരുന്ന സ്ഥലമാണിത്. മഞ്ഞിൽ പുതഞ്ഞു കിടക്കുമ്പോഴും അതിൽ ചൂടുനീരുറവയുള്ള സ്ഥലമെന്ന നിലയിലാണ് ഖീർഗംഗ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാകുന്നത്. ട്രക്കിങ്ങിലൂടെ മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ സാധാരണഗതിയിൽ സാഹസിക സഞ്ചാരികൾ മാത്രമേ എത്താറുള്ളൂ.കസോളിൽ നിന്നും 14 കിലോമീറ്റർ ദൂരം നടന്നുവേണം ഇവിടേക്ക് വരുവാൻ. മാർച്ച് മുതൽ ഒക്ടോബർ വരെ ഏഴ് മാസക്കാലയളവിൽ മാത്രമേ ഇവിടേക്ക് വരുവാൻ സാധിക്കൂ.

PC:MANAV PUROHIT

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ'ലോകത്തിന്റെ അങ്ങേ കോണിലെങ്കിലും സുന്ദരം'; അറിയാം നഗരങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X