Search
  • Follow NativePlanet
Share
» »അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍

അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍

ണ്ണമെടുക്കുവാനോ അല്ലെങ്കില്‍ സന്ദര്‍ശിച്ചു തീര്‍ക്കുവാനോ പോലും സാധിക്കാത്തത്ര ക്ഷേത്രങ്ങള്‍ സംസ്ഥാനത്തിന്റെ ഓരോ കോണുകളിലുമായി പരന്നു കിടക്കുന്നു.

വിശ്വാസികള്‍ക്കു മുന്നില്‍ അത്ഭുതങ്ങളുടെ പാലാഴി തീര്‍ക്കുന്ന നാടാണ് കര്‍ണ്ണാടക. വിശ്വാസങ്ങളിലെ വൈവിധ്യതയും പാരമ്പര്യങ്ങളിലെ വ്യത്യാസവും നിര്‍മ്മാണത്തിലെ ശൈലികളും എല്ലാം ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും അനുസരിച്ച് കര്‍ണ്ണാടകയുടെ ഓരോ ഭാഗത്തും വ്യത്യാസപ്പെട്ടു കിടക്കുന്നു. എണ്ണമെടുക്കുവാനോ അല്ലെങ്കില്‍ സന്ദര്‍ശിച്ചു തീര്‍ക്കുവാനോ പോലും സാധിക്കാത്തത്ര ക്ഷേത്രങ്ങള്‍ സംസ്ഥാനത്തിന്റെ ഓരോ കോണുകളിലുമായി പരന്നു കിടക്കുന്നു. വിശ്വാസികളെയും തീര്‍ത്ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. മലയാളികളുടെ പ്രിയപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഉഡുപ്പി ക്ഷേത്രം വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. പടിഞ്ഞാറു ദിശയിലെ ഭിത്തി പൊളിച്ച് നില്‍ക്കുന്ന നിലയില്‍ പ്രത്യേക ദ്വാരത്തിലൂടെ ആണ് ഇവിടുത്തെ കൃഷ്ണ ദര്‍ശനം.

PC:Ilya Mauter

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

മലയാളികളുടെ വിശ്വാസത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഒരിക്കലെങ്കിലും ഇവിടെയെത്തി പ്രാര്‍ത്ഥിക്കുക എന്നത് ജന്മഭാഗ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. വിദ്യാദേവതയായ സരസ്വതിയെയാണ് ഇവിടെ ആരാധിക്കുന്നത്. കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തുന്നു. ക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം. മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.

PC:Vinayaraj

വീരനാരായണ ക്ഷേത്രം, ബലവാഡി

വീരനാരായണ ക്ഷേത്രം, ബലവാഡി

ഹൊയ്സാലേശ്വര നിര്‍മ്മാണരീതിയുടെ പ്രത്യേകതകളുമായി നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രമാണ് ബലവാഡിയിലെ വീരനാരായണ ക്ഷേത്രം. വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മാണരീതിയു‌ടെ കാര്യത്തിലാണ് സവിശേഷമായി നിലകൊള്ളുന്നത്. വീര ബല്ലാല രണ്ടാമന്‍ രാജാവിന്റെ കാലത്ത് സിഇ 1200 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്.ത്രികുട രീതിയിലാണ് വീരനാരായണ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Bikashrd

ഹലേബിഡു ഹൊയ്സാലേശ്വര ക്ഷേത്രം

ഹലേബിഡു ഹൊയ്സാലേശ്വര ക്ഷേത്രം

കര്‍ണ്ണാ‌ടകയിലെ ഇന്നു നിലവിലുള്ള ക്ഷേത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹലേബിഡു ഹൊയ്സാലേശ്വര ക്ഷേത്രം. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. 39 വര്‍ഷമെ‌ടുത്താണ് ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ഒരു തുറന്ന ആര്‍ട് ഗാലറിയെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഇവി‌ടെ ഓരോ കോണിലും എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണ രീതികളും പ്രത്യേകതകളുമെല്ലാം കാണുവാന്‍ സാധിക്കും. നൃത്തം ചെയ്യുന്ന ഗണപതി, ദ്വാരപാലകരും, മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാസന്ദര്‍ഭങ്ങള്‍ എന്നിവ അതിമനോഹരമായ രീതിയില്‍ ഇവി‌‌ടെ കൊത്തിവെച്ചിട്ടുണ്ട്. ഹൊയ്സാല വാച്ച ക്ഷേത്രങ്ങളു‌ടെ പ്രത്യേകതകളിലൊന്നാണ് നക്ഷത്രാകൃതിയിലുള്ള തറ ഇവിടെയും കാണാം.

PC:Bikashrd

കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധവും സമ്പന്നവുമായ നാഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് മംഗലാപുരത്തിനു സമീപത്തുള്ള കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ കുമാരധാരാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെയാണ് ആരാധിക്കുന്നത്. ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനാണ് ഇവിടുത്തെ സുബ്രഹ്മണ്യന്‍.
PC:wikipedia

മുരുഡേശ്വര ക്ഷേത്രം

മുരുഡേശ്വര ക്ഷേത്രം

കര്‍ണ്ണാടകയിലെ എണ്ണപ്പെ‌ട്ട മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണിത്. അറബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ രാജഗോപുരം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണ് മുരുഡേശ്വര. ശിവന്‍ രാവണന് സമ്മാനമായി നല്കിയ ആത്മലിംഗത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ വീണഇടമാണിതെന്നാമ് വിശ്വസിക്കപ്പെ‌‌ടുന്നത്.

PC:Vinodtiwari2608

ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

ഗോകര്‍ണ്ണ മഹാബലേശ്വര്‍ ക്ഷേത്രം

കര്‍ണ്ണാ‌ടകയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ഗോകര്‍ണ്ണയിലെ മഹാബലേശ്വര്‍ ക്ഷേത്രം. കര്‍ണ്ണാ‌ടകയുടെ തീരപ്രദേശത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ഇത് ശിവന്‍ രാവണന് സമ്മാനമായി നല്കിയ ആത്മലിംഗത്തിന്റെ മറ്റൊരു ഭാഗം ഭൂമിയില്‍ വീണ ഇടത്തെ ക്ഷേത്രമാണ്. ഇതിനു തൊട്ടടുത്തായി ഒരു ഗണപതി ക്ഷേത്രവും കാണാം. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രത്തെ വിശ്വാസികള്‍ വിളിക്കുന്നു.

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!

ഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രംഭൂമിക്കടിയിലെ ക്ഷേത്രം, വഴികാട്ടുവാന്‍ പിച്ചളവിളക്ക്, നാഗപഞ്ചമിദിനത്തിലെദര്‍ശനം! അതിശയം ഈ ക്ഷേത്രം

ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!ഇവിടുത്തെ പുഷ്പാജ്ഞലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X