Search
  • Follow NativePlanet
Share
» »വിവാഹത്തിനു മുന്‍പ് പോകാം... കാണാനാടുകള്‍ കാത്തിരിക്കുന്നു!!

വിവാഹത്തിനു മുന്‍പ് പോകാം... കാണാനാടുകള്‍ കാത്തിരിക്കുന്നു!!

ഫ്രണ്ട്ഷിപ്പിന്റെ വൈബിനോട് ചേര്‍ത്ത് ആഘോഷിക്കുവാന്‍ പറ്റിയ യാത്രകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും വായിക്കാം..

യാത്ര എന്നും കുറേ ഓര്‍മ്മകള്‍ തരുന്നവയാണ്. ഭംഗി കൊണ്ട് ആകര്‍ഷിക്കുന്ന ചില ഇടങ്ങളും ഓര്‍മ്മകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങളുമുണ്ട്. ചില സ്ഥലങ്ങളാവട്ടെ, കൂട്ടുകാരോടൊപ്പം മാത്രമാണ് കാണേണ്ടത്. ഫ്രണ്ട്ഷിപ്പിന്റെ വൈബിനോട് ചേര്‍ത്ത് ആഘോഷിക്കുവാന്‍ പറ്റിയ യാത്രകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും വായിക്കാം..

ഗോരുമാര

ഗോരുമാര


വന്യജീവികളെയും കാടുകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണിത്. ഒരു ദേശീയോദ്യാനമെന്ന നിലയില്‍ ഏറെ പ്രസിദ്ധമായിരിക്കുന്ന ഇവിടം കാണ്ടാമൃഗങ്ങളുടെ കാഴ്ചകള്‍ക്കും യോജിച്ച ഇടമാണ്.

കോരകുണ്ഡ, തമിഴ്നാട്

കോരകുണ്ഡ, തമിഴ്നാട്

തനിച്ചുള്ള യാത്രകളില്‍ പോകുവാന്‍ പറ്റിയ ഏറ്റവും മികച്ച മറ്റൊരു സ്ഥലമാണ് തമിഴ്നാട്ടിലെ കോരകുണ്ഡ. നീലഗിരിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം രുചികരവും ഗുണകരവുമായ തേയിലയ്ക്ക് പ്രസിദ്ധമാണ്. പലപ്പോഴും തീരെ പരിചയമില്ലാത്ത ഇടമായതിനാല്‍ എത്തിച്ചേരുന്നവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്. പച്ചപ്പും നദികളുമാണ് ഇവിടുത്തെ ജൈവവൈവിധ്യത്തിന് അടിസ്ഥാനം.

മലാന

മലാന

ജീവിതത്തില്‍ തീര്‍ച്ചയായൂം സന്ദര്‍ശിക്കേണ്ട ഇടമാണ് ഹിമാചല്‍ പ്രദേശിലെ മലാന. കൂട്ടുകാരുമൊത്തുള്ള യാത്രയ്ക്ക് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നതും ഇവിടമാണ്. ട്രക്ക് ചെയ്ത് എത്തിപ്പെടുന്ന ഇവിടെ കാണുവാനും മനസ്സിലാക്കുവാനും നിരവധി കാര്യങ്ങളുണ്ട്.

 ജഞ്ചേലി, ഹിമാചൽ പ്രദേശ്

ജഞ്ചേലി, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ജൻജേലി. പ്രദേശത്തിന്‍റെ ഭംഗി എന്നതിനേക്കാള്‍ ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ് ഇവിടേക്ക് കൂടുതലും ആളുകളെ ആകര്‍ഷിക്കുന്നത്. വിവാഹത്തിനു മുന്‍പ് സന്ദര്‍ശിച്ചിരിക്കണം എന്നു വിശ്വസിക്കപ്പെടുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടുണ്ട്.

അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

 ഫാവ്‌ങ്‌പുയി, മിസോറാം

ഫാവ്‌ങ്‌പുയി, മിസോറാം

മിസോറാമിലെ വിശ്വാസങ്ങള്‍ അനുസരിച്ച് ദൈവത്തിന്റെ വാസസ്ഥലമാണ് ഫാവ്‌ങ്‌പുയി. താഴ്വരകളുടെ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ പ്രദേശമാണിത്. ബ്ലൂ മൗണ്ടൻ എന്നും ഇത് അറിയപ്പെടുന്നു.

യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!യാത്ര ചെയ്യാം...ഭക്ഷണം കഴിക്കാം.... ലോകത്തിലെ രുചിനഗരങ്ങളിലൂടെ!

റിഹ് ദിൽ, ഇന്ത്യ-ബർമ അതിർത്തി

റിഹ് ദിൽ, ഇന്ത്യ-ബർമ അതിർത്തി

ഹൃദയ രൂപത്തിലുള്ള ഈ തടാകം, ഇൻഡോ ബർമ അതിർത്തിയിൽ ആണുള്ളത്. മിസോറാമിലെ ഏറ്റവും പ്രധാനപ്പെട്ട തടാകമാണിത്. സാങ്കേതികമായി ബർമയിലാണ് കിടക്കുന്നതെങ്കിലും മതപരമായി ഇതിന് മിസോറാമില്‍ ഏറെ പ്രാധാന്യമുണണ്ട്.

ഹ്നഹ്ലാൻ, മിസോറാം

ഹ്നഹ്ലാൻ, മിസോറാം


മിസോറാമിലെ തന്നെ മറ്റൊരു മനോഹരമായ പ്രദേശമാണ് ഹ്നഹ്ലാൻ. പ്രകൃതി അതിന്റെ എല്ലാ സവിശേഷതകളോടും കൂടി ഒരുക്കി നിര്‍ത്തിയി പര്‍വ്വതമാണ് ഇവിടുത്തെ കാഴ്ച. ഇവര്‍ക്ക് സ്വന്തമായി അതീവ രുചികരമായ മുന്തിരി വൈനും ഉണ്ട്. ഇവിടെ എത്തിയാല്‍ അത് തീര്‍ച്ചയായും രുചിച്ചിരിക്കേണ്ടതാണ്.

മണലൊരുക്കിയ പ്രതീക്ഷയുടെ രാജകുമാരിയും മഞ്ഞുപൊതിഞ്ഞ പര്‍വ്വതങ്ങളും... പാക്കിസ്ഥാനിലെ അത്ഭുതങ്ങള്‍മണലൊരുക്കിയ പ്രതീക്ഷയുടെ രാജകുമാരിയും മഞ്ഞുപൊതിഞ്ഞ പര്‍വ്വതങ്ങളും... പാക്കിസ്ഥാനിലെ അത്ഭുതങ്ങള്‍

ചില്ലിംഗ്, ലേ

ചില്ലിംഗ്, ലേ

പ്രശസ്തമായ ചാദർ ട്രെക്കിംഗ് ഉള്‍പ്പെടെയുള്ള ട്രക്കിങ്ങുകളുടെ ബേസ് ക്യാംപാണിത്. കഠിനമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. കുത്തനെയുള്ള കയറ്റങ്ങള്‍ കയറിപ്പോകുന്നത് ഇവിടെ അത്ര എളുപ്പമുള്ള പണിയല്ല. മുകളിലേക്ക് കയറുംതോറും ഓക്സിജന്‍ കുറവ് വരുന്നതിനാല്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കണം.

ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!

നൊഹ്കാലികൈ വെള്ളച്ചാട്ടം

നൊഹ്കാലികൈ വെള്ളച്ചാട്ടം


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നൊഹ്കാലികൈ വെള്ളച്ചാട്ടം ചിറാപുഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. 1115 അടി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഒരേ സമയം രസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ്.

PC:Kunal Dalui

അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍അരിയാഹാരം കഴിക്കുന്ന കഴുകന്മാരും കടലിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രവും.. വിചിത്രമീ വിശ്വാസങ്ങള്‍

Read more about: travel offbeat adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X