Search
  • Follow NativePlanet
Share
» »മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..

മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..

മഴക്കാലം.... പച്ചപ്പട്ടുവിരിച്ച പോലെ കേരളം മുഴുവന്‍ മാറുന്ന സമയം.. അതിനിടയിലൂടെ ഒഴുകി വരുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും മുന്നറിയിപ്പില്ലാതെ എത്തുന്ന മഴയും ചേര്‍ന്ന് സമ്പന്നമാക്കുന്ന സമയം... ഈ സമയത്ത് കേരളം ശരിക്കുമൊന്ന് കാണേണ്ടതു തന്നെയാണ്. പച്ചപ്പും ഭംഗിയും എല്ലാം ചേര്‍ന്നു എത്രകണ്ടാലും മതിവരാത്ത ആ കാഴ്ചകള്‍.. പുറത്തിറങ്ങി അധികം പോയില്ലെങ്കിലും വെറുതെയിരുന്ന് മഴ കാണുവാനും ഈ സമയം പ്രയോജനപ്പെടുത്താം. ഇതാ മഴക്കാലത്ത് കേരളത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ പറ്റിയ ലക്ഷ്യസ്ഥാനങ്ങള്‍ നോക്കാം

കോവളവും വര്‍ക്കലയും

കോവളവും വര്‍ക്കലയും

മഴക്കാലത്തെ സുരക്ഷിത ലക്ഷ്യസ്ഥാനങ്ങള്‍ തേടിയുള്ള യാത്ര തിരുവനന്തപുരത്തു നിന്ന് ആരംഭിക്കാം. നിരവധി ഇടങ്ങള്‍ തലസ്ഥാനത്തുണ്ടെങ്കിലും കോവളം തന്നെയാണ് ഏറ്റവും സുരക്ഷിതം. കടല്‍ത്തീരമാണെങ്കിലും സുരക്ഷിതമായി ഇവിടെ സമയം ചിലവഴിക്കാം. കടലില്‍ മഴ പെയ്യുന്നതാസ്വദിച്ച് കരയിലിരിക്കുവാനും ഒരു ചായ കുടിച്ച് സമയം ചിലവഴിക്കുവാനും ഇവിടെ അവസരമുണ്ട്.

PC: Raimond Klavins

ആലപ്പുഴ

ആലപ്പുഴ

മഴക്കാലത്ത് കൂടുതല്‍ സുന്ദരിയാവുകയാണ് ആലപ്പുഴ. നിറഞ്ഞ കനാലുകളും കായലും അതിലൂടെയുള്ള യാത്രയും ചുറ്റിലും മഴ പെയ്യുമ്പോള്‍ കായല്‍ക്കരയിലിരുന്ന് അത് ആസ്വദിക്കുന്നതും പോലുള്ള വ്യത്യസ്തമായ കാര്യങ്ങള്‍ ആലപ്പുഴയിലെ മഴക്കാലത്ത് ചെയ്യാം. മഴയുടെ സമയത്ത് പ്രൈവറ്റ് റിസോര്‍ട്ടുകളില്‍ പോയി മഴ ആസ്വദിക്കുവാനും കേരളത്തനിമയോടെ തനിനാടന്‍ വിഭവങ്ങള്‍ ആസ്വദിച്ച് കഴിച്ച് മഴക്കാലം ആഘോഷമാക്കുകയും ചെയ്യാം. മഴക്കാലത്ത് വള്ളംകളികളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
PC:Alan Thomas

വയനാട്

വയനാട്

മഴക്കാലത്ത് കേരളത്തില്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് വയനാട്. പ്രത്യേകിച്ച് യാത്രാ പ്ലാനുകള്‍ ഒന്നുമില്ലെങ്കില്‍ കൂടിയും വെറുതെ ഇതുവഴി നടക്കുവാനും ഡ്രൈവ് ചെയ്യുവാനും പോകാം. കാരണം അകലെനിന്നും മഴ പെയ്തുവരുന്ന കാഴ്ചയും അതിനെ പൊതിഞ്ഞുള്ള കോടമ‍ഞ്ഞും അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിലേക്കാണ് തുറന്നുചെല്ലുന്നത്. എന്നാല്‍ ഈ സമയത്ത് കാട്ടിലേക്കുള്ള ട്രക്കിങ്ങുകള്‍ അധികൃതരുടെ അനുമതിയോടെ മാത്രം ചെയ്യുക. അപരിചിതമല്ലാത്ത ഇടങ്ങളിലേക്കു പോകുമ്പോള്‍ പ്രദേശവാസികളുടെ അഭിപ്രായം കൂടി തേടുക.
PC:CHIRAG K

അതിരപ്പിള്ളി വെള്ളച്ചാട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടം

ഇറങ്ങിച്ചെല്ലുവാന്‍ പറ്റില്ലായെങ്കിലും മഴക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. പാറക്കെട്ടിലൂടെ ആര്‍ത്തലച്ച് ഒഴുകുന്ന ഇതിന്റെ കാഴ്ച വാക്കുകളില്‍ വിവരിക്കുവാന്‍ സാധിക്കില്ല. കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണിത്. കേരളത്തിലെ മഴക്കാലസൗന്ദര്യം ആസ്വദിക്കുവാന്‍ തീര്‍ച്ചയായും ഇവിടേക്ക് വരണം.
PC:Vivek Sharma

പൈതല്‍മല

പൈതല്‍മല

മഴക്കാലത്ത് മലകയറി കാടും കുന്നുമിറങ്ങി പോകുവാന്‍ പറ്റിയ സ്ഥലം കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയാണ്. കർണാടക അതിർത്തിയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ ആണ് പൈതല്‍മല എന്ന സ്വര്‍ഗ്ഗമുള്ളത്. കണ്ണൂരുകാരുടെ മൂന്നാര്‍ എന്നും കേരളത്തിന്റെ കൊടൈക്കനാല്‍ എന്നും ഇവിടം അറിയപ്പെടുന്നു. കുടകിന്‍റെയും അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയുമെല്ലാം മനോഹരമായ കാഴ്ചകള്‍ ഇതിനു മുകളില്‍ നിന്നാല്‍ കാണാം. സാഹസികര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ട്രക്കിങ്ങുകാര്‍ക്കുമെല്ലാം പ്രിയപ്പെട്ട സ്ഥലമാണിത്.

PC:Imthevimal

മൂന്നാര്‍

മൂന്നാര്‍

മഴക്കാലത്തിന്റെ ഭംഗി എന്താണെന്നറിയുവാന്‍ മൂന്നാറിലും പോകണം. മഴക്കാലത്ത് സമൃദ്ധമാകുന്ന ധാരാളം വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഒരിടത്തേയ്ക്കും ഇറങ്ങിയില്ലെങ്കില്‍ പോലും ഇവിടെയിരുന്ന് മഴ കാണുവാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മൺസൂൺ കാലത്തെ കാറ്റും മൂടൽമഞ്ഞും മൂന്നാറിനെ പ്രത്യേക സൗന്ദര്യം നല്കും. കനത്ത മഴയോടെ അത്ഭുതകരമായ അരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ പുതുതായി രൂപം കൊള്ളും. മാത്രമല്ല സമൃദ്ധവും ഫലഭൂയിഷ്ഠവുമായ പ്രകൃതിദൃശ്യങ്ങളും മികച്ച ഫോട്ടോഗ്രാഫിക് ആകർഷണങ്ങളും ഇവിടുത്തെ മഴക്കാഴ്ചകളില്‍ ഉണ്ട്.

PC:Avin CP

ബേക്കല്‍

ബേക്കല്‍

കാസര്‍കോഡ് ജില്ലയില്‍ തന്നെ മഴക്കാലത്ത് ചെറിയൊരു യാത്ര പോകുവാന്‍ പറ്റിയ സ്ഥലം ബേക്കല്‍ കോട്ടയും ബീച്ചും ആണ്. എത്ര മഴ പെയ്താലും മടുപ്പില്ലാതെ ഇവിടെ സമയം ചിലവഴിക്കാം. രണ്ടു സ്ഥലവും തമ്മില്‍ ചെറിയ ദൂരം ഉണ്ടെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാം. ബേക്കല്‍ ബീച്ച് വൈകുന്നേരം വരുവാനാണ് യോജിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമയം ചിലവഴിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. അതിനാല്‍ കുടുംബവുമായി വരുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്

റാണിപുരം

റാണിപുരം

മഴക്കാലത്ത് സുരക്ഷിതമായ ട്രക്കിങ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരുവാന്‍ പറ്റിയ ഇടമാണ് റാണിപുരം. ഒരു ട്രക്കിങ് നടത്തുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സാഹസികതയെല്ലാം സുരക്ഷിതമായി ഇവിടെ ആസ്വദിക്കാം. കാടും പുല്‍മേടും മൊട്ടക്കുന്നുമെല്ലാം കയറി മലനിരകളുടെ കാഴ്ചകളിലേക്ക് എത്തിക്കുന്ന റാണിപുരം കാസര്‍കോഡ് ജില്ലയിലാണുള്ളത്. പൊതുഗതാഗത സൗകര്യം വളരെ കുറവായതിനാല്‍ വരുന്നിനു മുന്‍പ് കൃത്യമായി പ്ലാന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മഴയില്‍ നനഞ്ഞുകുളിച്ചുള്ള കയറ്റം കയറലും കോടമഞ്ഞു വന്നുപോയുമിരിക്കുന്ന മലനിരകളുടെ കാഴ്ചയും എല്ലാം ഇവിടെ ആസ്വദിക്കാം. വര്‍ഷത്തിലെ ഏതസമയവും ഇവിടം സുരക്ഷിതമാണ്.

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

Read more about: monsoon kerala travel hils
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X