Search
  • Follow NativePlanet
Share
» »മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ

മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ

ഇതാ ഇന്ത്യയിലെ മികച്ച മണ്‍സൂണ്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ച് വായിക്കാം...

മഴയുടെ താളത്തില്‍ പ്രിയപ്പെട്ടവരൊന്നിച്ച് ഒരു യാത്ര പോകുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. മഴയിലെ റൊമാന്‍റിക് നടത്തവും കാലാവസ്ഥയുടെ ഭംഗിയും എല്ലാം ചേരുന്ന മഴക്കാലം തന്നെയാണ് ഏറ്റവും അധികം ആളുകള്‍ ഹണിമൂണിനായി തിരഞ്ഞെടുക്കുന്നതും. മെല്ലെ മഴ പിടിച്ചുവരുന്ന ഈ സമയത്ത് ഹണിമൂണ്‍ പോകുവാനായി പ്ലാന്‍ ചെയ്താലോ.. ഇതാ ഇന്ത്യയിലെ മികച്ച മണ്‍സൂണ്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ച് വായിക്കാം...

ഷില്ലോങ്, മേഘാലയ

ഷില്ലോങ്, മേഘാലയ

മേഘങ്ങളുടെ നാടായ മേഘാലയയില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോങ് ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ പ്രസിദ്ധമല്ലെങ്കില്‍ കൂടിയും സഞ്ചാരികളെ നിരാശരാക്കാത്ത സ്ഥലമാണ്. മഴക്കാഴ്ചകള്‍ക്ക് പേരുകേട്ട ഇവിടുത്തെ ഭംഗി മഴക്കാലമാകുമ്പോഴേയും പതിന്മടങ്ങ് വര്‍ധിക്കുന്നു. മഴ നനഞ്ഞുപോകുന്നത് ഒരു പ്രശ്നമല്ല എന്നാണെങ്കില്‍ പ്രിയപ്പെട്ടവരെയും കൂട്ടി ഇവിടേക്ക് ധൈര്യമായി വരാം. കൂടാതെ, ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാൻ ഏറ്റവും നല്ല കാലമാണ് മൺസൂൺ. എലിഫന്റ് ഫാൾസും സ്‌പ്രെഡ് ഈഗിൾ ഫാൾസും നിങ്ങൾ തീർച്ചയായും സന്ദർശിക്കണം

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

മഴക്കാലത്തെ ഹണിമൂണ്‍ യാത്രയില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക് ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ് തിരഞ്ഞെ‌ടുക്കാം. പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ക്കു നടുവിലൂടെ പങ്കാളിക്കൊപ്പം ഇവിടെ പോകുവാനുള്ള അവസരം മഴക്കാലത്ത് മാത്രമാണ് ലഭ്യമാവുക. സാധാരണയായി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് പൂക്കളുടെ താഴ്വര സഞ്ചാരകള്‍ക്കായി തുറന്നു നല്കുന്നത്.

കസോള്‍, ഹിമാചല്‍ പ്രദേശ്

കസോള്‍, ഹിമാചല്‍ പ്രദേശ്


നിങ്ങളുടെ പങ്കാളിയോടൊത്ത് വെറുതെ സമയം ചിലവഴിക്കുവാനാണ് നോക്കുന്നതെങ്കില്‍ ഹിമാചല്‍ പ്രദേശിലെ കസോള്‍ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് വിശ്രമിക്കാനും പരസ്പരം ഒന്നിച്ചു ചിലവഴിക്കുവാനും കസോളിനോളം മികച്ച ഇടമില്ല. അതിമനോഹരമായ പര്‍വ്വതകാഴ്ചകളാണ് നിങ്ങള്‍ക്കുചുറ്റുമായി കാണുവാനുള്ളത്. പര്‍വ്വതങ്ങളുടെ ചുറ്റുമായി ഒഴുകുന്ന നദികളും കാടുകളും ഒറ്റയടി പാതകളുമെല്ലാം വ്യത്യസ്തമായ യാത്രാനുഭവം നല്കും. സാർ പാസ്, യാങ്കർ പാസ്, പിൻ പർബതി പാസ്, ഖീർഗംഗ തുടങ്ങിയ ഇടങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്താം.

കലിംപോങ്, പശ്ചിമ ബംഗാള്‍

കലിംപോങ്, പശ്ചിമ ബംഗാള്‍


മറ്റേതു ഹിമാലയന്‍ പ്രദേശങ്ങളെയും പോലെ തന്നെ മനോഹരമാണ് പശ്ചിമ ബംഗാളിലെ കലിംപോങ്ങും. ബോളിവുഡ് സിനിമയിലേതുപോലുളള പശ്ചാത്തലങ്ങള്‍ ആണ് ഇവിടെയുള്ളത് എന്നതിനാല്‍ ഫോട്ടോകളില്‍ താല്പര്യമുളളവര്‍ക്കും ഇവിടം തിരഞ്ഞെടുക്കാം. ടീസ്റ്റാ നദിയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതിയോട് കൂടുതല്‍ അടുക്കുവാനുള്ള സാഹചര്യവും നിങ്ങള്‍ക്ക് ലഭിക്കും.

 മഹാബലേശ്വർ, മഹാരാഷ്ട്ര

മഹാബലേശ്വർ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ മഹാബലേശ്വർ മൺസൂൺ കാലത്ത് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ്. ആർതേഴ്സ് സീറ്റ്, കേറ്റ്സ് പോയിന്റ്, എലിഫന്റ് പോയിന്റ്, വിൽസൺ പോയിന്റ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനുണ്ട്. പങ്കാളിയോടൊപ്പം നിരവധി കാര്യങ്ങള്‍ ആസ്വദിക്കുവാനുള്ള സാഹചര്യങ്ങള്‍ ഇവിടെയുണ്ട്.

ഉദയ്പൂര്‍, രാജസ്ഥാന്‍

ഉദയ്പൂര്‍, രാജസ്ഥാന്‍


ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ കണ്ടിരിക്കേണ്ടത് തടാകങ്ങളുടെ കാഴ്ചകളാണ്. മഴക്കാലത്ത് ഉദയ്പൂരിന്റെ മനോഹാരിത കൂടുതൽ വർധിക്കുന്നു. മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും മഴയുടെ പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായി മാറുന്നു.

കോവളം

കോവളം


കേരളത്തിലെ പേരുകേട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കോവളം. കടല്‍ത്തീരത്തിന്റെ കാഴ്ചകളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുവാന്‍ ഹണിമൂണിനായി കോവളം തിരഞ്ഞെടുക്കാം. ഹവ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് ബീച്ചുകള്‍ ഇവിടെ കാണുവാനുണ്ട്. സമുദ്ര ബീച്ചിൽ നിങ്ങളുടെ പങ്കാളിയോടൊപ്പം അതിശയിപ്പിക്കുന്ന സൂര്യാസ്തമയം കാണാൻ മറക്കരുത്.

ഗോവ

ഗോവ


ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഗോവ. ചിലവഴിക്കുന്നത്രയും ദിവസങ്ങള്‍ മനോഹരമാക്കാം എന്നതു തന്നെയാണ് ഗോവയുടെ പ്രത്യേകത. നൈറ്റ് ലൈഫ്, ബീച്ചുകള്‍, ദേവാലയങ്ങള്‍, ഓഫ്ബീറ്റ് സ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യുവാനുണ്ട്. മഴക്കാലമാണെങ്കില്‍ ഗോവയുടെ വ്യത്യസ്ത കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം,.

കൂര്‍ഗ്

കൂര്‍ഗ്

പ്രകൃതിഭംഗിയാര്‍ന്ന കൂര്‍ഗ് എല്ലാത്തരം യാത്രകള്‍ക്കും മികച്ച ഇടമാണെങ്കിലും ഹണിമൂണ്‍ യാത്രകളില്‍ കൂര്‍ഗിനുള്ള പങ്ക് ഒരിക്കലും മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. മഴക്കാലങ്ങളില്‍ ഇവിടുത്തെ ഓരോ കാഴ്ചകളും കൂടുതല്‍ മനോഹരമാകും. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മാത്രമല്ല, ഈ എസ്റ്റേറ്റുകള്‍ക്കു നടുവിലെ താമസവും മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും എല്ലാം ചേര്‍ന്ന് കൂര്‍ഗിനെ മഴക്കാലത്തെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

ഗുല്‍മാര്‍ഗ്, കാശ്മീര്‍

ഗുല്‍മാര്‍ഗ്, കാശ്മീര്‍


സമയമേതാണെങ്കിലും ഹണിമൂണ്‍ യാത്രയ്ക്ക് പറ്റിയ ഇടങ്ങളിലൊന്ന് കാശ്മീരിലെ ഗുല്‍മാര്‍ഗ് ആണ്. തണുത്തുറഞ്ഞ കാലാവസ്ഥ തന്നെയാണ് എക്കാലത്തെയും ഇവിടുത്തെ പ്ലസ് പോയിന്‍റ്. മഞ്ഞുമൂടിയ മലനിരകളും പുല്‍മേടുകളും ആസ്വദിക്കുവാനും ദാല്‍ തടാകത്തിലൂടെ യാത്ര ചെയ്യുവാനും ഈ സമയം പ്രയോജനപ്പെടുത്താം. വെറുതെ ഇരിക്കുവാനാണെങ്കില്‍ പോലും കാശ്മീരിന്‍റെയും ഗുല്‍മാര്‍ഗിന്‍റെയും ആംബിയന്‍സ് വേറെയാണ്.

പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാംപേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം

Read more about: monsoon honeymoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X