Search
  • Follow NativePlanet
Share
» »ഒരിക്കലുപേക്ഷിക്കപ്പെട്ട നഗരങ്ങള്‍.. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടം... തലവര മാറിയ നാടുകളിലൂടെ

ഒരിക്കലുപേക്ഷിക്കപ്പെട്ട നഗരങ്ങള്‍.. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടം... തലവര മാറിയ നാടുകളിലൂടെ

ഒരിക്കല്‍ ഉപേക്ഷിക്കപ്പെ‌ട്ടിരുന്ന ഇടങ്ങള്‍ ഇന്ന് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇ‌ടങ്ങളായി മാറിയ കഥ...

ഒരിക്കല്‍ ആളുകളാലും ബഹളങ്ങളാലും നിറ‍ഞ്ഞുനിന്ന നാ‌ടുകള്‍...ആഘോഷങ്ങളും കൂടിച്ചേരലുകളും നടന്നയി‌ടങ്ങള്‍..സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചുപോയ സ്ഥലങ്ങള്‍... എന്നാലിന്നിവിടം ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാലത്തിന്‍റെ അവശിഷ്ടം പോലെ ജീവിക്കുന്ന നഗരത്തിന്റെ കാഴ്ചകള്‍ ഈ നാടുകളില്‍ കാണാം.... ഒന്നല്ല, ഇത്തരത്തിലുള്ള ഒരുപാട് നാടുകള്‍ നമ്മുടെ ലോകത്ത് കാണാം... അന്നത്തെപോലെ ആളും ബഹളവും ഇല്ലെങ്കിലും ഇവിടം കാണുവാനെത്തുന്ന സഞ്ചാരികള്‍ ഇവിടെയുണ്ട്. ഒരിക്കല്‍ ഉപേക്ഷിക്കപ്പെ‌ട്ടിരുന്ന ഇടങ്ങള്‍ ഇന്ന് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇ‌ടങ്ങളായി മാറിയ കഥ...

കുല്‍ധാര, രാജസ്ഥാന്‍

കുല്‍ധാര, രാജസ്ഥാന്‍

ഉപേക്ഷിക്കപ്പെട്ട ഇടങ്ങളെക്കുറിച്ച് പറഞ്ഞുപോകുമ്പോള്‍ അതില്‍ ആദ്യം ഇടംപ‌ടിക്കുവാന്‍ യോഗ്യതയുള്ള സ്ഥലമാണ് കുല്‍ധാര. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ സ്ഥിതി ചെയ്യുന്ന ഈ നാട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആണ് ഇവിടം ഇവിടുത്തെ താമസക്കാരാല്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇതിന്റെ കാരണം എന്താണെന്നു ഇതുവരെ വ്യക്തമല്ലെങ്കിലും വെറും ഒറ്റരാത്രി കൊണ്ടാണ് ഇവിടം ആളുകളില്ലാത്ത നാടായി മാറിയത്. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. ഗ്രാമത്തിനു നികുതി വര്‍ധിപ്പിച്ച കാരണം മുതല്‍ ഭൂമികുലുക്കം വരെയുള്ള കാരണങ്ങള്‍ ഇവര്‍ ഇവിടെ നിന്നും പോയതിനു പിന്നില്‍ പറയപ്പെടുന്നു. നൂറ്റാണ്ടുകളായി ആള്‍ത്താമസമില്ലാത്ത ഇവിടം ഇന്നൊരു പ്രേതനഗരം പോലെയാണ്. മേല്‍ക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മണ്‍ഭവനങ്ങള്‍ കാണുവാനും പ്രദേശം പരിചയപ്പെടുവാനുമായി വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു.

PC:Kuldhara

കെന്നക്കോട്ട്, അലാസ്ക

കെന്നക്കോട്ട്, അലാസ്ക

അലാസ്കയിലെ റാങ്കൽ-സെന്‍റ് ഏലിയാസ് നാഷണൽ പാർക്കിന്റെ ഭാഗമായാണ് കെന്നക്കോട്ട് എന്ന ഉപേക്ഷിക്കപ്പെട്ട നഗരമുള്ളത്. ഴയ ചെമ്പ് ഖനന നഗരമായ ഇത് ഇന്നിത് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട സ്ഥലമാണ്. എന്നാല്‍ ഈ നഗരത്തിന്‍റെ ചരിത്രം തേടിയും മാറ്റമില്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കാണുവാനും ആളുകള്‍ ഇവിടെ വരുന്നു. ഇവിടുക്കെ പഴയ പല കെട്ടിടങ്ങളും സഞ്ചാരികള്‍ക്കു സന്ദര്‍ശിക്കുവാന്‍ സാധ്യതകളുണ്ട്.

PC:Patrick Federi

കോൾമാൻസ്കോപ്പ്, നമീബിയ

കോൾമാൻസ്കോപ്പ്, നമീബിയ

ലോകത്തെ ഇന്ന് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ ഒരു പങ്ക് പഴയ ഖനന കേന്ദ്രങ്ങളും വജ്രഖനികളും ഒക്കെയാണ്. അതില്‍ തന്നെ പ്രസിദ്ധമാണ് നമീബിയയിലെ കോൾമാൻസ്കോപ്പ്. 1908-ൽ, കോൾമാൻസ്കോപ്പ് ഒരു തിരക്കേറിയ വജ്ര ഖനന നഗരമായിരുന്നു. കാലക്രമേണ, ഖനിത്തൊഴിലാളികൾ വജ്രങ്ങൾ ഖനനം ചെയ്യാൻ ഇതിനു സമീപം മികച്ച സ്ഥലം കണ്ടെത്തുകയും നിലവിലെ ഇടമായ കോള്‍മാന്‍സ്കോപ്പ് ഉപേക്ഷിക്കുകയും ചെയ്തു. പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്, വീടുകൾ നിറയെ മണൽ മാത്രമേ കാണുവാനുള്ളൂ, ഇത് ഒരേ സമയം വിചിത്രവും മനോഹരവുമാണ്. നിരവധി ജനപ്രിയ ഹോസളിവുഡ് സിനിമകളുടെ പശ്ചാത്തലമായി പഴയ നഗരം ഉപയോഗിച്ചിട്ടുണ്ട്.

PC:Chris Stenger

ഹൂട്ടൂവാൻ, ഷെങ്ഷാൻ ദ്വീപ്, ചൈന

ഹൂട്ടൂവാൻ, ഷെങ്ഷാൻ ദ്വീപ്, ചൈന

വളരെ സ്വാഭാവീകമായ സൗന്ദര്യമെന്ന ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും വിശേഷിപ്പിക്കുന്ന ഇടമാണ് ചൈനയിലെ ഷെങ്ഷാൻ ദ്വീപിലെ ഹൂട്ടൂവാൻ ചൈനയിലെ ഷാങ്ഹായിൽ നിന്ന് 40 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന 400 ദ്വീപുകളുടെ ശൃംഖലയായ ഷെങ്‌സി ദ്വീപുകളിലൊന്നായ ഷെങ്‌ഷാൻ ദ്വീപിന്റെ വടക്കുഭാഗത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഗ്രാമമാണ് ഹൗട്ടൗവൻ ഒരു കാലത്ത് 2,000-ത്തിലധികം മത്സ്യത്തൊഴിലാളികൾ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു, എന്നാൽ 1990 കളുടെ തുടക്കത്തിൽ ഇത് ഉപേക്ഷിക്കപ്പെട്ടു. ഐവി വള്ളികളാൽ മൂടപ്പെട്ട വീടുകളും തെരുവുകളുമാണ് ഇന്നിവിടെ കാണുവാനുള്ളത്.

PC:Milkomède

പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍

ക്രാക്കോ, ഇറ്റലി

ക്രാക്കോ, ഇറ്റലി

അതിമനോഹരമായ സൗന്ദര്യത്തിനു പേരുകേട്ട സ്ഥലമാണ് ഇറ്റലിയിലെ ക്രാക്കോ. കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ന് തീര്‍ത്തും ഉപേക്ഷിക്കപ്പെ‌ട്ട സ്ഥലമാണ്. സ്ഥലത്തിന്റെ ഭൂപ്രത്യേകത കൊണ്ട് മണ്ണിടിച്ചിലുകളും ഭൂകമ്പങ്ങളും ദുരന്തങ്ങളും കാരണം ആളുകള്‍ നഗരത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്നാല്‍ ഇപ്പോഴിവിടം സഞ്ചാരികള്‍ തേടിയെത്തുന്ന പ്രദേശമാണ്.
PC:pixabay

കിൽചർൺ കാസിൽ, സ്കോട്ട്ലൻഡ്

കിൽചർൺ കാസിൽ, സ്കോട്ട്ലൻഡ്

1700-കളിൽ ഉപേക്ഷിക്കപ്പെട്ട കിൽചർൺ കാസിൽ അതിമനോഹരമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കുന്ന സ്ഥലമാണ്. നാടോടിക്കഥകളിലും മറ്റു സങ്കല്പിക്കുന്ന പോലുള്ള ഭംഗിയാണ് ഈ പ്രദേശത്തിനുള്ളത്. പ്രഭുക്കന്മാരുടെ ഒരു പ്രധാന വസതിയായിരുന്നു ഇവിടം. വാരാന്ത്യയാത്രകളില്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്.

PC:Connor Mollison

ഡിസെപ്ഷൻ ഐലൻഡ്, അന്റാർട്ടിക്ക

ഡിസെപ്ഷൻ ഐലൻഡ്, അന്റാർട്ടിക്ക


അന്‍റാര്‍ട്ടിക്കയെന്ന മഞ്ഞുമൂടി സ്വര്‍ഗ്ഗത്തിലെ വ്യത്യസ്തമായ കാഴ്ചയാണ് ഡിസെപ്ഷൻ ഐലൻഡ്. നേരത്തെ ഒരു തിമിംഗലവേട്ട കേന്ദ്രവും ഗവേഷണ കേന്ദ്രവുമായിരുന്നു ഇവിടം. എന്നാല്‍ ഇന്നിവി‌ടം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. കടൽ സിംഹങ്ങളും പെൻഗ്വിനുകളും മാത്രമായി ഇവിടുത്തെ താമസക്കാര്‍ ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ ഇവിടെ എത്തിച്ചേരണമെങ്കില്‍ ഒരു ക്രൂയിസ് ബുക്ക് ചെയ്യേണ്ടതുണ്ട്.

PC:Pietbarber

ടിയാൻഡുചെങ്, ഹാങ്‌ഷൗ, ചൈന

ടിയാൻഡുചെങ്, ഹാങ്‌ഷൗ, ചൈന

പാരീസിന്‍റെ തനിപ്പകര്‍പ്പായ ഇടമാണ് ചൈനയിലെ ടിയാൻഡുചെങ്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം വസിക്കുന്ന ഇവി‌ടെ ഈഫല്‍ ടവര്‍ മാത്രമല്ല, ചാംപ്‌സ്-എലിസീസ്, എന്നിങ്ങനെ പാരീസിന്‍റെ പല തനത് കാഴ്ചകളും ഇവിടെ കാണാം. സ്കൈ സിറ്റി എന്നും ഇവിടം വിളിക്കപ്പെടുന്നു. 10,000 ആളുകള്‍ക്കായി നിര്‍മ്മിച്ച ഒരു റെസിഡന്റ് പ്രോജക്റ്റ് ആയിരുന്നു ഇവിടം.
PC:MNXANL

യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X