ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ അതിശയിപ്പിക്കുന്ന കാഴ്ചകളേതെന്നു ചോദിച്ചാല്‍ ഉത്തരം വളരെ നീണ്ടതായിരിക്കും. എന്നാല്‍ അതിലേറ്റവും മുന്നില്‍ നില്ക്കുന്നതേതാണെന്ന് നമുക്ക് ഒരു സംശയവുമില്ല. കായലുകള്‍ തന്നെ. പച്ചപ്പും പ്രകൃതിഭംഗിയും ഓളങ്ങളും കാഴ്ചകളുമായുള്ള കായലുകള്‍ കേരളാ യാത്രയുടെ പ്രധാന ആകര്‍ഷണം തന്നെയാണ്.
കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും നാടന്‍ ഭക്ഷണവും സൂര്യാസ്തമയ കാഴ്ചകളും കരയിലെ ജീവിതങ്ങളും എല്ലാം കണ്ടും ഓര്മ്മിച്ചുമുള്ള യാത്രകള്‍ക്ക് പറ്റിയ ഒരുപാട് ഇടങ്ങളുണ്ട്. ഇതാ കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് കായലോര വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വായിക്കാം..

കുമരകം
പച്ചപ്പും ഹരിതാഭയുമായി തിളങ്ങി നില്ക്കുന്ന കുമരകം കേരള വിനോദ സഞ്ചാരത്തിന്റെ അടയാളമാണ്. വേമ്പനാട്ടു കായലിന്റെ കാഴ്ചകളും അവിടുത്തെ ദ്വീപുകളും തനി നാടന്‍ കാഴ്ചകളും രുചികളുമെല്ലാം ഈ കുമരക യാത്രയില്‍ പരിചയപ്പെടാം. പച്ചപ്പിന്റെ കൂടാരമായ കുമരകത്തിന്റെ കേരളത്തിന്റെ നെതര്‍ലാന്‍ഡ് എന്നും പേരുണ്ട്. സമുദ്ര നിരപ്പിലും താഴെ സ്ഥിതി ചെയ്യുന്നതിലാലാണ് ഈ പേരു വന്നത്. ഇവിടെ ഒഴിവാക്കരുതാത്തത് വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയാണ്. കായലിന്റെ ഓളങ്ങളിലുള്ള ഹൗസ് ബോട്ട് യാത്ര തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും, മാത്രമല്ല, നാടന്‍ വിഭവങ്ങള്‍ രുചിക്കുവാനുള്ള സമയം കൂടിയാണിത്.
കുമരകം പക്ഷി സങ്കേതം, ബേ ഐലന്റ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം,പാതിരാമണൽ തുടങ്ങിയ ഇടങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം
PC:Reji Jacob

ആലപ്പുഴ
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയെപ്പറ്റി പറയാതെ കേരളത്തിലെ കായലുകളെ കഥ തുടങ്ങില്ല. തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന ജോർജ്ജ്-നഥാനിയേൽ കർസൺ ആണ് ആലപ്പുഴയുടെ പ്രത്യേകമായ ഭൂപ്രകൃതി കണ്ട് അതിലെ കിഴക്കിന്റെ വെനീസ് എന്നാദ്യമായി വിളിച്ചത്. ശുദ്ധജല നദികൾ, കനാലുകൾ, എന്നിവയാണ് ഇതിനു പിന്നിലെ കാരണങ്ങള്‍. ആലപ്പുഴയുടെ കായലില്‍ ഇറങ്ങുവാന്‍ സാധിക്കുക എന്നത് കണ്ണുകള്‍ക്ക് മാത്രമല്ല, ഒരു യാത്രയെ മനോഹരമാക്കുന്ന ഏറ്റവും പ്രധാന കാര്യം കൂടിയാണ്.
വള്ളം കളികളും കരകളിലെ ക്ഷേത്രങ്ങളും ജീവിത രീതികളും ആലപ്പുഴയെ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!

കുട്ടനാട്
കൗതുകക്കാഴ്ചകളാണ് കുട്ടനാടിന്റെ പ്രത്യേകത. കായല്ക്കാഴ്ചകളിലെ സൗന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. പരന്നു കിടക്കുന്ന കായല്‍ക്കാഴ്ചകള്‍ മാത്രം മതി കുട്ടനാടിന്റെ ഭംഗി തിരിച്ചറിയുവാന്‍. കുട്ടനാടിന്റെ ഏറ്റവും വലിയ അത്ഭുതമാണ് ഇവിടുത്തെ സമുദ്രനിരപ്പിനും താഴെയുള്ള നെല്‍കൃഷി. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഇടം എന്ന പ്രത്യേകത ലോകത്തില്‍ രണ്ട് പ്രദേശത്തിനു മാത്രമേ സ്വന്തമായുള്ളൂ. അതിലൊന്ന് കുട്ടനാടാണ്.
കുട്ടനാട് എത്തിയാല്‍ ഹൗസ് ബോട്ടിലെ യാത്രയും താമസവും നിര്‍ബന്ധമാണ്. കുറഞ് പാക്കേജിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഹോം സ്റ്റേകള്‍ താമസത്തിനായി തിരഞ്ഞെടുക്കാ. കുട്ടനാടിന്റെ തനി നാടന്‍ ഭക്ഷണങ്ങളും കാഴ്ചകളും ആസ്വദിക്കുന്നതിന് ഇതിലോതെങ്കിലുമൊന്ന് കൂടിയേ തീരു.

വലിയപറമ്പ
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കായലുകളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയുടെ ഭാഗമായ വലിയപറമ്പ. വളരെ കുറച്ചു കാലം കൊണ്ടു മാത്രം സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായ ഇവിടം അടിച്ചുപൊളിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും ബോട്ടിങ്ങിനുമെല്ലാം അനുയോജ്യമായ ഇടമാണ്. കവ്വായി കായല്‍ കരയില്‍ നിന്നും വേര്‍തിരിക്കുന്ന ഈ ദ്വീപ് ചെറുവത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ്. മത്സ്യബന്ധന ഗ്രാമം എന്ന പേരിലാണ് ഇവിടം കൂടുതലും പ്രസിദ്ധമായിരിക്കുന്നത്.സൗത്ത് എന്നും പൊളിയാണ്!
ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

കൊല്ലം
കുട്ടനാടും കുമരകവും തന്നെയാണ് പ്രസിദ്ധമെങ്കിലും ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളധികവും തേടിവരുന്ന ഇടം കൊല്ലത്തെ കായലുകള്‍ തന്നെയാണ്. 'ഗേറ്റ് വേ സിറ്റി ഓഫ് കേരള ബാക്ക് വാട്ടേഴ്സ്' എന്നാണ് കൊല്ലം അറിയപ്പെടുന്നത് തന്നെ, ലോകപ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്തൂത കൊല്ലത്തെ അഞ്ച് പ്രധാന തുറമുഖങ്ങളിലൊന്നായി ആണ് വിശേഷിപ്പിച്ചത്, അഷ്ടമുടി തടാകം, മൺറോ ദ്വീപ്, ആലുംകടവ്, അമൃതപുരി എന്നിവയാണ് ഇവിടുത്തെ മനോഹരമായ കായൽ സ്ഥലങ്ങൾ.
PC:P.K.Niyogi
അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം
യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്