Search
  • Follow NativePlanet
Share
» »കുറുമ്പാലക്കോട്ട മുതല്‍ ചിത്കുല്‍ വരെ..യാത്ര തുടങ്ങാന്‍ സമയമായി

കുറുമ്പാലക്കോട്ട മുതല്‍ ചിത്കുല്‍ വരെ..യാത്ര തുടങ്ങാന്‍ സമയമായി

ഇതാ ഈ നവംബറില്‍ നമ്മുടെ രാജ്യത്ത് പോകുവാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

നവംബര്‍ എന്നും യാത്രകളുടെ മാസമാണ്. മഴക്കാലം കഴിഞ്ഞ് തണുത്ത കാറ്റും തെളിഞ്ഞ ആകാശവുമായി പ്രകൃതി സഞ്ചാരികളെ വിളിക്കുന്ന സമയം. റോഡുകളും ട്രക്കിങ് റൂട്ടുകളും സ‍ഞ്ചാരികളെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്രകള്‍ക്ക് കൊറോണക്കാലത്തെ യാത്രകള്‍ എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ടുതന്നെ യാത്രകളിലെ ആഘോഷങ്ങളോടൊപ്പം കരുതലും നിര്‍ബന്ധമാണ്. ഇതാ ഈ നവംബറില്‍ നമ്മുടെ രാജ്യത്ത് പോകുവാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം...

കൊഹിമ

കൊഹിമ

ഗോത്രവര്‍ഗ്ഗ സംസ്കാരങ്ങളിലേക്കും മറ്റുു പാരമ്പര്യങ്ങളിലേക്കും കൈപിടിച്ചു കൊണ്ടുപോകുന്ന പ്രത്യേക നാടാണ് കൊഹിമ. അതിമനോഹരങ്ങളായ കുന്നുകളും ഉയരത്തില്‍ നിന്നുള്ള കാഴ്ചകളും ഒക്കെയായി ഓരോ സ‍ഞ്ചാരിയേയും ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ക്കും മലള്‍ക്കും നടുവിലായി അതിമനോഹരമായ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്‍റേത്. ട്രക്കിങ്ങും ഹൈക്കിങ്ങുമാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങള്‍.

PC:Biswaraj Das

സിറോ വാലി

സിറോ വാലി

അരുണാചല്‍ പ്രദേശിലെ ഏറ്റവും വ്യത്യസ്തമായ നാടാണ് സിറോ വാലി. ഇവിടുത്തെ പരമ്പരാഗത ഗോത്രവിഭാഗക്കാരായ അപതാനികളുടെ പ്രദേശമാണിത്. വ്യത്യസ്ത സംസ്കാരം പുലര്‍ത്തുന്ന ഈ ഗോത്രവിഭാഗക്കാരെ അടുത്തറിയുവാനും അവരുടെ സംസ്കാരത്തെ പരിചയിക്കുവാനുമാണ് മിക്കവരും ഇവിടേക്ക് യാത്ര തിരഞ്ഞ‌െടുക്കുന്നത്. ശാന്തമായ സ്വര്‍ഗ്ഗമെന്ന് സിറോ വാലിയെ വിശേഷിപ്പിക്കാം. കൃഷിയാണ് ഇവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം. തട്ടുതട്ടുകളായുള്ള കൃഷിരീതി ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതിയോട് അടുത്തു നിന്നുള്ള കൃഷിരീതി ഇവരെ യുനസ്കോയു‌ടെ ലോക പൈതൃക ഇ‌ടങ്ങളു‌ടെ പട്ടികയിലേക്ക് ഇടം നേടുവാന്‍ സഹായിച്ചിട്ടുണ്ട്.
PC:Ashwani Kumar

കലിങ്പോങ്, പശ്ചിമ ബംഗാള്‍

കലിങ്പോങ്, പശ്ചിമ ബംഗാള്‍

കൊതിപ്പിക്കുന്ന ഭംഗിയുള്ള താഴ്വരകള്‍ക്കും പുരാതനങ്ങളാ‍ ആശ്രമങ്ങള്‍ക്കും പേരുകേട്ട നാടാണ് പശ്ചിമ ബംഗാളിലെ കലിങ്പോങ്. അധികം സഞ്ചാരികളൊന്നും തിരഞ്ഞെടുക്കാത്ത നാടായതിനാല്‍ കണ്ടുതീര്‍ക്കുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1250 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കലിങ്പോങ് ടീസ്താ വാലിക്ക് എതിര്‍വശമാണ് സ്ഥിതി ചെയ്യുന്നത്. ഭൂട്ടാനിലെ രാജാക്കന്മാര്‍ ഒരുകാലത്ത് ഭരിച്ചിരുന്ന ഇവിടെ അവരുടെ സംസ്കാരത്തിന്റെ പല ശേഷിപ്പുകളും കാണാം.
PC:wikipedia

ഗണപതിപുലെ, മഹാരാഷ്ട്ര

ഗണപതിപുലെ, മഹാരാഷ്ട്ര

മഴക്കാലം മാറുന്നതോടെ സഞ്ചാരികള്‍ക്ക് വിസ്മയത്തിന്‍റെ ഒരുകൂട്ടം കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് മഹാരാഷ്ട്രയിലെ ഗണപതിഫുലെ. അതുകൊണ്ടു തന്നെ മഴ കഴിഞ്ഞെത്തുന്ന നവംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന് ഏറ്റവും യോജിച്ചതും. ഹില്‍ സ്റ്റേഷനുകളേക്കാള്‍ ബീച്ച് കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഇന്ത്യയുടെ കരീബിയന്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. റായ്ഘഡ് കോട്ടയും റായ്ഘഡ് ലൈറ്റ്ഹൗസുമാണ് ഗണപതിപുലെയിലെ പ്രശസ്തമായ രണ്ട് കാഴ്ചകള്‍.

PC:Gauravggs

ചമ്പാ, ഹിമാചല്‍ പ്രദേശ്

ചമ്പാ, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ വളരെ പ്രത്യേകതകളുള്ള കാഴ്ചകള്‍ സമ്മാനിക്കുന്ന നാടാണ് ചമ്പാ.കാഴ്ചയില്‍ ഒന്നുമില്ല ഇവിടെയെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രകൃതി സൗന്ദര്യവും കാണേണ്ട കാഴ്ചകളും ഏറെ സന്തോഷമുളവാക്കുന്ന സംഗതികളാണ്. ശിവന്‍റെ സ്ഥലം എന്നും ചമ്പയെ വിളിക്കാറുണ്ട്. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങളും പിന്നെ നിറയെ കാഴ്ചകളുള്ള ക്ഷേത്രങ്ങളുമാണ് ഇവിടുത്തെ ആകര്‍ഷണം.
PC:Voobie

ഡാര്‍ജലിങ്

ഡാര്‍ജലിങ്

കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന ഡാര്‍ജലിങ്ങിനെ പരാമര്‍ശിക്കാതെ ഇന്ത്യയിലെ ഹില്‍ സ്റ്റേഷനുകളുടെ കഥ പൂര്‍ത്തിയാകില്ല.ഹിമാലയത്തിന്റെ ചുവട്ടിലായി പശ്ചിമ ബംഗാളിലാണ് ഡാര്‍ജലിങ് സ്ഥിതി ചെയ്യുന്നത്. ഏകാന്തതയും സാഹസികതയും സഞ്ചാരികള്‍ക്ക് നല്കുന്ന ഇവിടം പ്രകൃതി രമണീയമായ നിരവധി കാഴ്ചകളുടെ കേന്ദ്രം കൂടിയാണ്.

കുറുമ്പാല കോട്ട

കുറുമ്പാല കോട്ട

വളരെ കുറച്ചുനാള്‍ മുന്‍പ് മാത്രം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാന്‍ തുടങ്ങിയ നാടാണ് കുറുമ്പാലകോട്ട. ന്യൂജെന്‍ സാഹസികരും പിന്നെ സോഷ്യല്‍മീഡിയയും ചേര്‍ന്നപ്പോള്‍ കുറുമ്പാലകോട്ടയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വയനാട് ജില്ലയിലെ കമ്പളക്കാടില് പനമരം, കോട്ടത്തറ പഞ്ചായത്ത് കളുടെ അതിർത്തിയിലായാണ് അതിമനോഹരമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പുല്‍മേടുകളും കുത്തനെയുള്ള കയറ്റങ്ങളും പിന്നിട്ട് ഈ മലയിലേക്കുള്ള യാത്ര അല്പം സാഹസികത നിറഞ്ഞതു തന്നെയാണ്. സൂര്യോദയവും സൂര്യാസമയ കാഴ്ചകളുമാണ് ഇവിടെ കാണുവാനുള്ളത്. വയനാട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണാം.

PC:Thameemkottayil

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഗുല്‍മര്‍ഗ് കാശ്മീര്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളിലൊന്നാണ്. പൂക്കളുടെ മൈതാനം എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം. ശിവന്റെ പത്നിയായ ഗൗരിയുടെ നാട് എന്നര്‍ത്ഥത്തില്‍ ഗൗരിമാര്‍ഗ്ഗ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. 1927 ല്‍ ബ്രിട്ടീഷുകാരാണ് ഈ പ്രദേശം കണ്ടെത്തുന്നത്. ലോകനിലവാരമുള്ള ഒരു സ്കീയിങ് ഡെസ്റ്റിനേഷനും ഹണി മൂണ്‍ ആഘോഷിക്കുന്നവരുടെ പറുദീസായുമാണ് ഈ നാട്.

ചിത്കുല്‍

ചിത്കുല്‍

സമുദ്രനിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്കുല്‍ ഇന്ത്യയിലെ അവസാന ജനവാസ ഗ്രാമങ്ങളിലൊന്നാണ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ചിത്കുല്‍ വരെയാണ് സഞ്ചാരികള്‍ക്ക് പ്രത്യേക അനുമതികളില്ലാതെ പോകുവാന്‍ സാധിക്കുക. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ചിത്കുല്‍ സ്ഥിതി ചെയ്യുന്നത്. മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കും ഇടയിലുള്ള സ്ഥലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
PC: Sunilmjbp

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!<br />ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X