Search
  • Follow NativePlanet
Share
» »മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

വീണ്ടും ഒരു ഡിസംബര്‍ കൂടി വന്നെത്തിയിരിക്കുകയാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ലോകം പ്രതിസന്ധികളിലൂടെ കടന്നുപോയ കാലഘട്ടത്തിന്റെ അവസാന മാസം. പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തെ വരവേല്‍ക്കുവാന്‍ ഇനിദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ വിനോദ സഞ്ചാരത്തിനും യാത്രകള്‍ക്കും വീണ്ടും മെല്ലെ തു‌ടക്കം കുറിച്ചിരിക്കുകയാണ്. ഇതാ ഡിസംബറില്‍ നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം..

ഡിസംബറില്‍ പോകാം

ഡിസംബറില്‍ പോകാം

യാത്ര പോകുവാന്‍ ഏറ്റവും പറ്റിയ സമയമാണ് ഡിസംബര്‍. ആഘോഷങ്ങള്‍ നിറഞ്ഞ രാവുകളും പ്രസന്നമായ കാലാവസ്ഥയും യാത്ര ചെയ്യുവാനുള്ള മനസ്സും കൂടിച്ചേരുമ്പോള്‍ ബാഗും തൂക്കിയിറങ്ങുവാന്‍ ഇതിലും യോജിച്ച വേറൊരു സമയമില്ല. അവധിയും ആഘോഷങ്ങളും തന്നെയാണ് ഡിസംബറിന്റെ പ്രത്യേകതകള്‍.

ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍


രാജസ്ഥാന്‍ കറങ്ങിത്തീര്‍ക്കുവാന്‍ പറ്റിയ സമയമാണ് ഡിസംബര്‍. ഡിസംബറിലെ തണുപ്പും പ്രസന്നമായ കാലാവസ്ഥയും ചേരുമ്പോള്‍ മരുഭൂമിയുടെ നാട്ടില്‍ ത‌ടസ്സമായി ഒന്നുമില്ല, രാജസ്ഥാന്‍ കറക്കത്തില്‍ ഏറ്റവും കൃത്യമായി കണ്ടുതീര്‍ക്കുവാന്‍ പറ്റിസ സ്ഥലമാണ് ജയ്സാല്‍മീര്‍. മണ്‍കൂനകളും പൈതൃക ഹോ‌ട്ടലുകളും മരുഭൂമിയിലെ ക്യാംപുകളും ഒട്ടകപ്പുറത്തുള്ള യാത്രകളും എല്ലാം ചേര്‍ന്ന് സന്തോഷം മാത്രം തരുന്ന ഒന്നായിരിക്കും ജയ്സാല്‍മീര്‍ സഞ്ചാരികള്‍ക്കായി നല്കുന്നത്. തിരക്കില്ലാത്ത അവധിക്കാലവും ജയ്സാല്‍മീറിന്‍റെ മാത്രം പ്രത്യേകതയാണ്.

ഹംപി

ഹംപി

കല്ലുകളില്‍ എഴുതിക്കൂട്ടിയ കവിതയാണ് ഹംപി. വിജയനഗര രാജാക്കന്മാരുടെ കാലത്തെ ഈ മഹാനഗരം എന്നും സഞ്ചാരികള്‍ക്ക് വിസ്മയങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചരിത്രം തേടി ഹംപിയിലെത്തുന്നവര്‍ ആയിരങ്ങളുണ്ട്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇ‌ടം നേടിയിരിക്കുന്ന ഇവിടം ഭാരതത്തിലെ ചരിത്ര സ്ഥാനം തന്നെയാണ്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ആനപ്പന്തിയും തകര്‍ന്ന പുരാതന മാര്‍ക്കറ്റും സൂര്യോദയവും സൂര്യാസ്തമയവും കാണുന്ന കുന്നുകളുമടക്കം നൂറുകണക്കിന് കാഴ്ചകളാണ് ഇവിടെയുള്ളത്.

 ഗോവ

ഗോവ

കൊവിഡിനെ തുടര്‍ന്ന് പബ്ബുകളും തീരങ്ങളും ആളൊഴിഞ്ഞ നിലയിലാണെങ്കിലും ഗോവ എന്നും സഞ്ചാരികള്‍ക്ക് ഒരു വാഗ്ദാനം തന്നെയാണ്. തിരക്കു ഒരിടത്തും കാണാനില്ലെങ്കിലും ഗോവ കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ്. ഡിസംബര്‍ യാത്രകളില്‍ ഒരു തരത്തിലും ഒഴിവാക്കരുതാത്ത ഇടമാണ് ഗോവ. സൂര്യന്റെ കാഴ്ചകളും ബീച്ച് അനുഭവങ്ങഴും മനസ്സു നിറയെ സമ്മാനിക്കുന്ന മറ്റൊരു നാട് വേറെയില്ല.
തിരക്കില്ലാത്ത ബീച്ചുകള്‍ മാത്രം സന്ദര്‍ശിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൊവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുവാന്‍ ശ്രദ്ധിക്കുക.

റാന്‍ ഓഫ് കച്ച്

റാന്‍ ഓഫ് കച്ച്

പൗര്‍ണ്ണമി കാഴ്ചകള്‍ക്കു പേരുകേട്ട റാന്‍ ഓഫ് കച്ച് ഒരു വലിയ ഉപ്പുപാടമാണ്.മഴക്കാലത്ത് കടലില്‍ നിന്നു ഉപ്പുവെള്ളം കയറുന്ന ഇവിടം മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിയാണ് കാണപ്പെടുന്നത്. യാത്രകളിലും കാഴ്ചകളിലും വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് റാന്‍ ഓഫ് കച്ച്. ഗ്രാമങ്ങളും കാഴ്ചകളും കണ്ട് പക്ഷികളെ നിരീക്ഷിച്ച് ദിവസങ്ങളോളം ചിലവഴിക്കുവാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളനുസരിച്ച് മാത്രം യാത്ര പ്ലാന്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക.

PC: Rahul Zota

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ഡിസംബറിലെ യാത്രകള്‍ക്ക് പകരം വയ്ക്കുവാന്‍ സാധിക്കാത്ത മറ്റൊരു സ്ഥലമാണ് കൊല്‍ക്കത്ത. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഏറ്റവും നന്നായി ചിലവഴിക്കുവാന്‍ കൊല്‍ക്കത്ത യോജിച്ച നഗരമാണ്. മറ്റൊരിടത്തും ലഭിക്കാത്ത വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് കൊല്‍ക്കത്ത സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിസ്തുമസ് കാര്‍ണിവലുകള്‍ നടക്കുന്ന ഇടം കൂടിയാണ് കൊല്‍ക്കത്ത. കൊവിഡ് പരിഗണിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റ് അല്പം കുറയുമെങ്കിലും ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഡിസംബര്‍ യാത്രകളില്‍ നിന്നും കൊല്‍ക്കത്തയെ ഒരിക്കലും മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല.

മുന്‍സിയാരി

മുന്‍സിയാരി

മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ഡിസംബര്‍ യാത്രകളാണ് മനസ്സിലുള്ളതെങ്കില്‍ മുന്‍സിയാരി തിരഞ്ഞെടുക്കാം. എത്ര വലിയ തണുപ്പും മഞ്ഞുവീഴ്ചയും കാണുവാനും അനുഭവിക്കുവാനും കഴിയുമെങ്കില്‍ മുന്‍സിയാരി തിരഞ്ഞെടുക്കാം. മഞ്ഞുവീഴാത്ത ഡിസംബര്‍ മാസങ്ങള്‍ ഇവിടെ ഇല്ലേയില്ല.

 ഋഷികേശ്

ഋഷികേശ്

ഭാരതത്തിന്‍റെ മിത്തിനോട് ചേര്‍ന്നു കിടക്കുന്ന ഋഷികേശ് ലോകത്തിന്റെ യോഗാ തലസ്ഥാനവും ഭരതത്തിന്റെ ആത്മീയ തലസ്ഥാനവുമാണ്. പൗരാണിക നഗരമായ ഋഷികേശ് എന്നും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട നാടാണ്. ഡിസംബര്‍ മാസത്തിലെ യാത്രകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

കൊവിഡ് പ്രതിസന്ധിയിലാക്കിയ കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന ഓര്‍മ്മയില്‍ വേണം യാത്രകള്‍ തുടങ്ങുവാന്‍. സാമൂഹിക അകലം പാലിച്ച് മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചും വേണം യാത്ര. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും യാത്രയില്‍ വേണ്ട.

<strong>88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല</strong>88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!ഇന്ത്യ കാണുന്നെങ്കില്‍ അത് ഡിസംബറില്‍ തന്നെ വേണം!!

പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!പുത്തന്‍പുലരികളുമായി കൊളക്കുമല.. കാണാന്‍ പോകാം... കുന്നും മലയും കയറി!!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X