Search
  • Follow NativePlanet
Share
» »വിദേശരാജ്യങ്ങളേക്കാള്‍ ഭംഗി നാട്ടിലെ ഈ ഇടങ്ങള്‍ക്ക്..!!

വിദേശരാജ്യങ്ങളേക്കാള്‍ ഭംഗി നാട്ടിലെ ഈ ഇടങ്ങള്‍ക്ക്..!!

വിദേശ ഇടങ്ങളുടെ ഭംഗിയില്‍ പലപ്പോഴും ആളുകള്‍ നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും കൗതുക കാഴ്ചകളും ഭൂപ്രകൃതിയും ഒക്കെ ആസ്വദിക്കുവാന്‍ വിട്ടുപോകാറുണ്ട്. .സ്വിറ്റ്സര്‍ലന്‍ഡിനോടും ഫ്രാന്‍സിനോടും ഒക്കെ വെല്ലുന്ന പല ഇടങ്ങളും നമ്മ‌ു‌ടെ നാട്ടില്‍ ഉണ്ട് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
ഇപ്പോഴത്തെ കൊവിഡിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തില്‍ വീണ്ടും ലോകം പല നിയന്ത്രണങ്ങളിലേക്കും കടന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശവിനോദ യാത്രകളിലും വീണ്ടും നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. ഇതാ വിദേശത്തേയ്ക്ക് പോകുവാന്‍ സാധിക്കാത്ത ഈ അവസരത്തില്‍ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം....

 ലക്ഷദ്വീപ്

ലക്ഷദ്വീപ്

മാലി ദ്വീപ് പോലുള്ള ഇടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്ത് പോകുവാന്‍ സാധിക്കാതെ വരുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇന്ന് ലക്ഷദ്വീപ്. അന്നും ഇന്നും ഇനി എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇവിടം രസകരമായ കാഴ്ചകളും അതിമനോഹരങ്ങളായ അനുഭവങ്ങളും കടലിന്റെ രസങ്ങളും സഞ്ചാരികള്‍ക്ക് നല്കുന്നു. തിങ്ങിനിറഞ്ഞ് ആളുകള്‍ ഇല്ല എന്നതാണ് ലക്ഷദ്വീപിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. കടല്‍വിനോദങ്ങള്‍ ആസ്വദിക്കുവാന്‍ ഇവിടെ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.

കൂര്‍ഗ്

കൂര്‍ഗ്

ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നാണ് നമ്മുടെ സ്വന്തം കൂര്‍ഗ് അറിയപ്പെടുന്നത്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം കൂര്‍ഗിന് ലഭിക്കാറില്ല. പച്ചപ്പും കോടമഞ്ഞും കാപ്പിയും തേയിലത്തോട്ടങ്ങളും അതിനുള്ളിലെ വെള്ളച്ചാട്ടങ്ങളും എല്ലമായി കൂര്‍ഗ് ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റും. കയ്യകലത്തില്‍ മേഘങ്ങളെ കാണുവാന്‍ പറ്റുന്ന ഇവിടം ഇന്ത്യയുടെ കാപ്പിക്കൂട എന്നും അറിയപ്പെടുന്നു. പുലരുമ്പോള്‍ മുതല്‍ രാവുറങ്ങുന്നതു വരെ ഇവിടെ കോടമഞ്ഞുണ്ട്. അതും ഈ പ്രദേശത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

 ലഡാക്ക്

ലഡാക്ക്


ലഡാക്കിനെ സ്നേഹിക്കാതിരിക്കുവാന്‍ ഒരു സഞ്ചാരിക്കും സാധിക്കില്ല. എന്നും സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ലഡാക്ക്. ഇവിടുത്തെ മഞ്ഞും കുന്നും പരുക്കന്‍ റോഡുകളും തടാകങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആലോചിക്കാത്ത സഞ്ചാരികള്‍ വളരെ കുറവായിരിക്കും. ട്രക്കിങ്ങും ഇവിടെ പ്രസിദ്ധമാണ്. ഹിമാലയൻ കാഴ്ചകളും മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളും അതിനോട് ചേർന്നുള്ള ആശ്രമങ്ങളും ആണ് ലഡാഹവാമാളികലക്കിന്റെ ഹൈലൈറ്റ്സ്.

ജയ്പ്പൂര്‍

ജയ്പ്പൂര്‍

ഇന്ത്യയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു മികച്ച സ്ഥലമാണ് ജയ്പൂര്‍. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടം യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളില്‍ ഒന്നുകൂടിയാണ്. ഗോൾഡൻ ട്രയാംഗിൾ സർക്യൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരങ്ങളായ കാഴ്ചകളാല്‍ സമ്പന്നമാണ്. ഹവാമഹലാണ് ഇവിടെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരിടം. ഇത് കൂടാതെ വേറെയും കോട്ടകളും കൊട്ടാരങ്ങളും ഇവിടെ കാണാം.

മണാലി

മണാലി

യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം വിനോദസഞ്ചാരികൾ ഓടിയെത്തിയ ആദ്യ സ്ഥലങ്ങളിലൊന്നാണ് മണാലി. ലഡാക്ക് പോലെ തന്നെ മണാലിക്കും നിരവധി ആരാധകരുണ്ട്. മഞ്ഞും അതില്‍ മൂടി നില്‍ക്കുന്ന പര്‍വ്വതങ്ങളും ട്രക്കിങ് റൂട്ടുകളും ഒക്കെത്തന്നെയാണ് ഇതിന്‍‍രെ ആകര്‍ഷണം.

സിക്കിം

സിക്കിം

വടക്കുകിഴക്കൻ ഇന്ത്യയിലെ ഹിമാലയൻ സംസ്ഥാനമായ സിക്കിം സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. പച്ചപ്പും പ്രകൃതിഭംഗിയും തന്നെയാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും സൗകര്യങ്ങള്‍ക്കും ആസ്വദിക്കുവാനുള്ള കാരണങ്ങള്‍ക്കും ഇവിടെ യാതൊരു കുറവുമില്ല. മികച്ച രാത്രിജീവിതാനുഭവങ്ങളാണ് സിക്കിമിന്റെ മറ്റൊരു പ്രത്യേകത. ട്രെക്കിംഗ് റൂട്ടുകൾ, ഗ്രാമപ്രദേശങ്ങൾ ചുറ്റിപ്പറ്റിയുള്ള അവിശ്വസനീയമായ കാഴ്ചകൾ, എന്നിങ്ങനെ ആസ്വദിക്കുവാന്‍ പല കാര്യങ്ങള്‍ ഇവിടുണ്ട്.

മസൂറി

മസൂറി

സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഇടങ്ങളിലൊന്നാണ് മസൂറി.
ഉത്തരാഖണ്ഡിലെ ഏറ്റവും കൂടുതൽ ആളുകളെത്തിച്ചേരുന്ന ഇവി‌ടം സമീപത്തെ നിരവധി പ്രദേശങ്ങളിലേക്കുള്ള കവാടം കൂടിയാണ്. ഡെറാഡൂണിന് സമീപമുള്ള ഇത് ഒരു ചെറിയ യാത്രയ്ക്ക് വഴിയൊരുക്കുന്നു. ഇത് ലാൻഡൂരിനോട് ചേർന്ന് കിടക്കുന്നു, അതിനാൽ നിങ്ങൾക്ക് മൂന്ന് സ്ഥലങ്ങളിലും പോയി ഇത് ഒരു അത്ഭുതകരമായ യാത്രയാക്കാം. മുസ്സൂറിയിലെ കുന്നുകൾ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

 ഡാര്‍ജലിങ്

ഡാര്‍ജലിങ്

സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് ഡാര്‍ജലിങ്. തേയിലത്തോട്ടങ്ങളും തടാകങ്ങളുമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍. പ്രകൃതിഭംഗി ആസ്വദിക്കുവാനാണ് ഇവിടെ എന്നും സഞ്ചാരികള്‍ എത്തുന്നത്.

 കാശ്മീര്‍

കാശ്മീര്‍

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണല്ലോ കാശ്നീര്‍ അറിയപ്പെടുന്നത്. താഴ്വരകളും പുല്‍മേടുകളും ട്രക്കിങ് റൂട്ടുകളും കുന്നും ഒക്കെയായി മറക്കാനാവാത്ത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ശ്രീനഗറും ദാല്‍ തടാകവും ഒരിക്കലും കാശ്മീര്‍ കാഴ്ചകളില്‍ വിട്ടുപോകരുത്.

ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ പത്തിടങ്ങള്‍... ഒരിക്കലെങ്കിലും കാണണം പ്രകൃതിയിലെ ഈ അത്ഭുതങ്ങള്‍സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ പത്തിടങ്ങള്‍... ഒരിക്കലെങ്കിലും കാണണം പ്രകൃതിയിലെ ഈ അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X