Search
  • Follow NativePlanet
Share
» »കാറുകളെ പുറത്തു നിര്‍ത്തിയ ലോകനഗരങ്ങള്‍...ലാമു മുതല്‍ വെനീസ് വരെ...

കാറുകളെ പുറത്തു നിര്‍ത്തിയ ലോകനഗരങ്ങള്‍...ലാമു മുതല്‍ വെനീസ് വരെ...

ലോകത്തിലെ പ്രധാന കാര്‍ രഹിത നഗരങ്ങളെക്കുറിച്ച് വായിക്കാം

സാധാരണ ആളുകളെ സംബന്ധിച്ചെടുത്തോളം ജീവിതം അല്പം ബാലന്‍സായി കഴിയുമ്പോള്‍ ന്യായമായും അടുത്ത ആവശ്യം സ്വന്തമായി ഒരു കാര്‍ ആയിരിക്കും. എല്ലാവരുമൊന്നിച്ച് യാത്ര പോകുവാനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് ഒഴിവാക്കുവാനും ഒക്കെയായി ആളുകള്‍ കാര്‍ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ കാറുകളെ അനുവദിക്കാത്ത, കാറുകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ചില നഗരങ്ങള്‍ ലോകത്തുണ്ട്. നമ്മെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു കാര്യം ചിന്തിക്കുവാന്‍ കൂടി സാധിക്കില്ലെങ്കിലും വ്യത്യസ്മതായ കാരണങ്ങള്‍ ഈ കാര്‍ രഹിത നഗരങ്ങള്‍ക്കു പിന്നിലുണ്ട്...

കാരണങ്ങള്‍ വ്യത്യസ്തം

കാരണങ്ങള്‍ വ്യത്യസ്തം

ഓരോ നഗരങ്ങള്‍ക്കും കാറുകളെ ഒഴിവാക്കുവാനുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്. ചില നഗരങ്ങള്‍ വായു മലിനീകരണത്തില്‍ നിന്നും ട്രാഫിക്കില്‍ നിന്നും രക്ഷ നേടുവാന്‍ ഇങ്ങനെയൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും നഗരത്തിന്റെ പ്രത്യേക രൂപകല്പനയും കാരണങ്ങളുള്ള നഗരങ്ങളുമുണ്ട്. ലോകത്തിലെ പ്രധാന കാര്‍ രഹിത നഗരങ്ങളെക്കുറിച്ച് വായിക്കാം

ലാമു, കെനിയ

ലാമു, കെനിയ

കെനിയയുടെ തീരത്തുള്ല അതിമനോഹരവും വ്യത്യസ്തവുമായ തീരങ്ങളില്‍ ഒന്നാണ് ലാമുയ യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ നഗരം കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും നന്നായി സംരക്ഷിച്ചിരിക്കുന്നതുമായ സ്വാഹിലി സെറ്റിൽമെന്‍റ് കൂടിയാണ്. ഇടുങ്ങിയ തെരുവുകളുള്ള ഈ നഗരത്തില്‍ കാറുകള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടന്നോ കഴുതപ്പുറത്തോ അല്ലെങ്കില്‍ സൈക്കിളിലോ മാത്രമേ ഇവിടെ സഞ്ചരിക്കുവാന്‍ അനുമതിയുളളൂ.
വളരെ അടുത്തടുത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ കാരണം ഏറ്റവും ചെറിയ കാറുകള്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കുവാന്‍ സാധിക്കില്ല,. അറബി, സ്വാഹിലി, പേർഷ്യൻ, ഇന്ത്യൻ, യൂറോപ്യൻ നിര്‍മ്മാണ രീതികളുടെ സങ്കലനം ഇവിടുത്തെ വാസ്തുവിദ്യയില്‍ കാണുവാന്‍ കഴിയും.
PC:Weldon Kennedy

ഗെന്‍റ്, ബെല്‍ജിയം

ഗെന്‍റ്, ബെല്‍ജിയം

ലോകത്തിലെ എണ്ണപ്പെട്ട മറ്റൊരു കാര്‍ രഹിത നഗരമാണ് ബെല്‍ജിയത്തിലെ ഗെന്‍റ്. 1996ൽ ആണ് ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഗെന്റ് നഗര കേന്ദ്രം കാറുകൾ നിരോധിച്ചത്. നഗരത്തില്‍ അനുദിനം മോശമായിക്കൊണ്ടിരുന്ന വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും സ്ഥിരം പ്രശ്നമായിരുന്ന ഗതാഗതക്കുരുക്കുകള്‍ അഴിക്കുവാനുമായിരുന്നു ഇത്. കാറുകള്‍ നിരോധിച്ചതോടെ ഇവിടെ സൈക്കിളിന് പുതിയ സാധ്യതകള്‍ കൈവന്നു. ഇതോടെ നഗരത്തിന്റെ ഗതാഗതത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവുകയും നഗരത്തിലുടനീളം സൈക്കിൾ യാത്രക്കാരുടെ എണ്ണം 25 ശതമാനം വർദ്ധിക്കുകയും ചെയ്തതായി കണക്കുകള്‍ പറയുന്നു. കാർ രഹിത മേഖലയിലൂടെയുള്ള എളുപ്പത്തിലുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബസുകളുടെ സേവനവും ലഭ്യമാണ്.

സെര്‍മാറ്റ്, സ്വിറ്റ്സര്‍ലന്‍ഡ്

സെര്‍മാറ്റ്, സ്വിറ്റ്സര്‍ലന്‍ഡ്

പൂര്‍ണ്ണമായും കാര്‍ രഹിതമായ മറ്റൊരു ലോകനഗരമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ മാറ്റർഹോണിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന സെര്‍മാറ്റ്. സ്കീയിങ്ങിനും ക്ലൈംബിങ്ങിനും പേരുകേട്ട നഗരം കൂടിയാണിത്. സെർമാറ്റിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മനോഹരമായ ഒരു ചെറിയ പട്ടണമായ Täsch വരെ മാത്രമേ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചി‌‌ട്ടുള്ളൂ. അവിടെ നിന്നും സെര്‍മാറ്റിലേക്ക് പോകേണ്ടവര്‍ക്കായി ഓരോ 20 മിനിറ്റിലും ട്രെയിന്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെ‌ടുത്തിയിട്ടുണ്ട്. പ്രദേശം ചുറ്റിക്കാണണമെങ്കില്‍ കുതിരവണ്ടിയിലോ കാൽനടയായോ യാത്ര ചെയ്യാം.

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം


കനാലുകളുടെ നഗരം എന്നറിയപ്പെടുന്ന ആംസ്റ്റര്‍ഡാം സൈക്കിളുകളുടെ നഗരം കൂ‌ടിയാണ്. ഓരോ കോണിലും പാര്‍ക്ക് ചെയ്തുവെച്ചിരിക്കുന്ന സൈക്കിളുകള്‍ ഇവിടുത്തെ ചിത്രങ്ങളുടെ പ്രധാന ഭാഗം തന്നെയാണ്. ഇവി‌ടെ പൂര്‍ണ്ണമായും കാറുകള്‍ നിരോധിച്ചിട്ടില്ല എങ്കില്‍ കൂടിയും നാലിലൊന്ന് യാത്രകൾ മാത്രമാണ് കാറുകൾ ഉപയോഗിച്ച് ഇവിടെ ന‌ടത്തപ്പെടുന്നത്. നഗരത്തെ ഗതാഗതക്കുരുക്കുകളില്‍ നിന്നും ഒഴിവാക്കുവാനായി ഇടത‌‌ടവില്ലാതെ വാരാന്ത്യങ്ങളില്‍ രാത്രി മുഴുവനും മെട്രോ പ്രവര്‍ത്തിക്കുന്നു. കൂടാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാരാന്ത്യ ഗതാഗതം സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഫെസ് എൽ ബാലി, മൊറോക്കോ

ഫെസ് എൽ ബാലി, മൊറോക്കോ

കെനിയയിലെ ലാമു പോലെ തന്നെ മറ്റൊരു സൈക്കിള്‍ രഹിത യുനസ്കോ പൈതൃക സ്ഥാനമാണ് മൊറോക്കോയിലെ ഫെസ് എൽ ബാലി. ലോകത്തിലെ ഏറ്റവും വലിയ കാർ രഹിത നഗരപ്രദേശങ്ങളിലൊന്നാണ് ഇവിടുത്തെ തെരുവുകള്
. മധ്യകാല ചരിത്രം പറയുന്ന ഇവിടുത്ത തെരുവുകള്‍ സമ്പന്നമായ ഇന്നലെകളുടെ ചരിത്രത്തേലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.ഫെസ് എൽ ബാലി ലോകത്തിലെ അതിജീവിക്കുന്ന ഏറ്റവും വലിയ മധ്യകാല നഗരമാണെന്ന് പറയപ്പെ‌ടുന്നു. തെരുവുകളിലെ വളരെ ചെറിയ ഇടവഴികളിടൂടെ ഒരിക്കലും കാറില്‍ യാത്ര ചെയ്യുാന്‍ സാധിക്കില്ല. ഇവി‌െ സാധാരണയായി സഞ്ചരിക്കുവാന്‍ ആളുകള്‍ കാളകളെയോ അതുപോലുള്ള മാര്‍ഗ്ഗങ്ങളെയോ ആശ്രയിക്കുന്നു.
PC:Bjørn Christian Tørrissen

ഗീത്രൂണ്‍, നെതര്‍ലാന്‍ഡ്സ്

ഗീത്രൂണ്‍, നെതര്‍ലാന്‍ഡ്സ്

ഗീത്രൂവിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ പറയേണ്ടത് റോഡുകളെക്കുറിച്ചോ കാറുകളെക്കുറിച്ചോ അല്ല. കാരണം റോഡു പോലും ഇല്ലാത്ത ഒരു നാടാണിത്. 1958-ൽ ഫ്രാൻസിസ്‌ക്കൻ സന്യാസിമാർ നെതർലാൻഡിലെ ഡച്ച് പ്രവിശ്യയായ ഓവറിജ്‌സെലിന് സമീപം സ്ഥിരതാമസമാക്കിയതോടെയാണ് ഈ ഗ്രാമത്തിന്‍റെ ചരിത്രം മാറുന്നത്. ഏകദേശം നാല് മൈൽ കനാലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ജലപാതകളിലൂടെയുള്ള ബോട്ട് യാത്രയാണ് ഇവി‌ടെ ഓരോ സഞ്ചാരിക്കും ആസ്വദിക്കുവാനായുള്ളത്. ഇവിടേക്ക് വരുമ്പോള്‍ സന്ദര്‍ശകര്‍ അവരുടെ വാഹനങ്ങൾ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് നിര്‍ത്തിയിട്ടിട്ടു വേണം വരുവാന്‍.

ഓസ്ലോ, നോര്‍വെ

ഓസ്ലോ, നോര്‍വെ

പൂര്‍ണ്ണമായും കാര്‍ രഹിത നഗരം അല്ലെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇങ്ങനെ ഒകു ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇവി‌ടം. വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതിനു പകരം ആളുകളെ സൈക്കിളുകള്‍ ഓടിക്കുവാന്‍ പ്രേരിപ്പിക്കുകയും അവയ്ക്കായുള്ള പാത വിപുലമാക്കുകയും ചെയ്യുന്ന പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്കുന്നത്.

ലാ കുംബ്രെസിറ്റ, അർജന്റീന

ലാ കുംബ്രെസിറ്റ, അർജന്റീന

അര്‍ജന്‍റീനയിലെ വളരെ ചെറിയ ആൽപൈൻ പട്ടണമാണ് ലാ കുംബ്രെസിറ്റ.ഗ്രാൻഡ് സിയറസിലെ കോർഡോബയിലെ കാലമുചിത താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വാഹനങ്ങളെ അനുവദിക്കാറില്ല. എല്ലാ വാഹനങ്ങളും പ്രവേശന കവാടത്തിൽ പാർക്ക് ചെയ്തിരിക്കണം എന്നതിനാൽ സഞ്ചാരികൾക്ക് കാൽനടയായി മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. നഗരത്തിനുള്ളില്‍ കാറുകളോ ബാങ്കുകളോ എടിഎമ്മുകളോ പെട്രോൾ സ്റ്റേഷനുകളോ ഇല്ലാത്തതിനാൽ, അതിനനുസരിച്ച് വേണം യാത്ര പ്ലാന്‍ ചെയ്യുവാനും.
PC:Roberto Ettore

ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലെ ഓള്‍ഡ് ‌ടൗണ്‍

ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലെ ഓള്‍ഡ് ‌ടൗണ്‍


നഗരത്തിന്‍റെ മതിലുകള്‍ക്കു പുറത്തുവരെ മാത്രം വാഹനങ്ങളെ അനുവദിക്കുന്ന മറ്റൊരു പഴയകാല നഗരമാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്കിലെ ഓള്‍ഡ് ‌ടൗണ്‍. മതിലുകൾക്കുള്ളിൽ പ്രവേശിക്കാൻ കാറുകൾക്ക് അധികാരമില്ല. ഇവി‌ടേക്ക് വരണമെങ്കില്‍ നഗരപരിധിക്ക് പുറത്ത് കാർ പാർക്ക് ചെയ്യുക എന്നതാണ് നിങ്ങള്‍ക്കു ചെയ്യുവാനുള്ളത്. പൈതൃക ഇട‌മായ ഇവിടെ പ്രദേശത്തിന്റെ പൗരാണികത അതേപടി നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നു.

 വെനീസ്

വെനീസ്


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാര്‍ രഹിത നഗരങ്ങളിലൊന്നായാണ് ഇറ്റലിയിലെ വെനീസിനെ കണക്കാക്കുന്നത്. ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ ഇവിടെ കനാലുകളിലൂടെയാണ് എല്ലാ യാത്രയും. മാത്രമല്ല, ഇവി‌ടെ പ്രവേശിക്കുന്നതിന് കാറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 ഫയർ ഐലൻഡ്, ന്യൂയോർക്ക്

ഫയർ ഐലൻഡ്, ന്യൂയോർക്ക്


ന്യൂയോർക്കിലെ ലോംഗ് ഐലൻഡിന് സമാന്തരമായി പ്രവർത്തിക്കുന്ന ബാഹ്യ ബാരിയർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഫയർ ഐലൻഡും കാര്‍ ഹരിത നഗരമാണ്. ഇവിടെ ണ്‍ത്തിയാല്‍ നടന്നു സ്ഥലം കാണുവാനോ ന‌ടക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഗോൾഫ് കാർട്ടുകൾ ഉപയോഗിക്കുകയോ ചെയ്യാം. സൈക്കിള്‍ യാത്രികരെയും ഇവിടെ ധാരാളമായി കാണാം.

ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയുംചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

Read more about: world interesting facts travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X