Search
  • Follow NativePlanet
Share
» »‍ഡല്‍ഹിയില്‍ നിന്നും ഒരു കൊച്ചുയാത്ര.. കാണാനേറെ

‍ഡല്‍ഹിയില്‍ നിന്നും ഒരു കൊച്ചുയാത്ര.. കാണാനേറെ

ഓരോ വേനലും ആവശ്യമായ ഓരോ യാത്രയുടെയും ഓരോ ഓര്‍മ്മപ്പെടുത്തലുകളുടെയും സമയമാണ്. പ്രത്യേകിച്ച് ഡെല്‍ഹി പോലെ ചൂടില്‍ പൊള്ളുന്ന ഇടങ്ങളില്‍ നിന്നും. ഡെല്‍ഹിയില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യം യാത്രകളാണ്. നാലോ അഞ്ചോ മണിക്കൂര്‍ യാത്ര ചെയ്യുവാന്‍ റെഡിയാണെങ്കില്‍ രസകരമായ കുറേയിടങ്ങള്‍ ഇവിടെ നിന്നും കാണാന്‍ കഴിയും. ഇതാ ഡല്‍ഹിയില്‍ നിന്നും എളുപ്പത്തില്‍ പോയി ആസ്വദിച്ചു വരുവാന്‍ സാധിക്കുന്ന കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

 ഋഷികേശ്

ഋഷികേശ്

ഡല്‍ഹിയില്‍ നിന്നുള്ള യാത്രകളില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നതും ഏറ്റവും സന്തോഷം പകരുന്നതുമായ ഇടങ്ങളില്‍ ഒന്നാണ് ഋഷികേശ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം എന്നതു കാരണം വേനല്‍ക്കാല യാത്രകള്‍ക്കു മാത്രമായി ഋഷികേശിനെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന ആത്മീയ തലസ്ഥാനവും യോഗാ തലസ്ഥാനവും കൂടിയാണ്. സാഹസികത ആവോളം ആസ്വദിക്കുവാനുള്ള നിരവധി കാര്യങ്ങളും ഇവിടെയുണ്ട്.

ലാൻസ്ഡൗൺ

ലാൻസ്ഡൗൺ

ചെറിയ ഒരു ഒഴിവുകാലം ആസ്വദിക്കുവാനായി പോവുകയാണെങ്കില്‍ ധൈര്യമായി ഉത്തരാഖണ്ഡിലെ ലാൻസ്ഡൗൺ തിരഞ്ഞെടുക്കാം. മുൻ കന്റോൺമെന്റ് ഏരിയയും ഇപ്പോൾ ഉത്തരാഖണ്ഡിലെ ഒരു ഹിൽ സ്റ്റേഷനുമാണ് ഇവിടം. ക്യാംപിങ് , ട്രക്കിങ്ങ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. ഭുള്ള തടാകത്തിലെ ബോട്ടിംഗ്, സ്നോ വ്യൂപോയിന്റിലേക്ക് ട്രെക്കിംഗ്, ക്യാമ്പിംഗ് അല്ലെങ്കിൽ പക്ഷിനിരീക്ഷണം, പ്രകൃതിയിലൂടെയുള്ള ചെറിയ യാത്രകള്‍ കടുവ സങ്കേതം സന്ദർശനം എന്നിങ്ങനെ നിരവധി കാഴ്ചകളും കാര്യങ്ങളും ഇവിടെയുണ്ട്.
PC:Sudhanshusinghs4321

ഡെറാഡൂണ്‍

ഡെറാഡൂണ്‍


ഡല്‍ഹിക്ക് അടുത്തുള്ള ളരു ഹില്‍ സ്റ്റേഷന്‍ എന്നു മാത്രം പറഞ്ഞ് ഡെറാഡൂണിനെ ചുരുക്കിക്കാണിക്കുവാന്‍ സാധിക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല യാത്രാ ലക്ഷ്യ സ്ഥാനങ്ങളില്‍ ഒന്നാണ് ഡെറാഡൂണ്‍. ദില്ലിക്ക് സമീപമുള്ള മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ മാത്രമല്ല, മുസ്സൂറി, ഹൽദ്വാനി, തർകേശ്വർ തുടങ്ങി നിരവധി ഹിൽ സ്റ്റേഷനുകളുടെ കവാടം കൂടിയാണിത്. ദില്ലിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ നിന്നും ധാരാളം ആളുകള്‍ ഡെറാഡൂണ്‍ തിരഞ്ഞെടുക്കുന്നു. ബോട്ടിംഗ്, കാഴ്ചകൾ, ക്ഷേത്രങ്ങൾ, പ്രശസ്തമായ രാജാജി നാഷണൽ പാർക്ക് തുടങ്ങി ധാരാളം കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.

പർവാനൂ

പർവാനൂ


ഡല്‍ഹിയില്‍ നിന്നും അധികമൊന്നും പോയിട്ടും കേട്ടിട്ടുമില്ലാത്ത ഇടമാണ് യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പര്‍വാനു മികച്ച ഒരു ഓപ്ഷന്‍ ആയിരിക്കും. ഔട്ട് ഡോര്‍ കാര്യങ്ങള്‍ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. സാഹസിക വിനോദങ്ങൾ, ഗിൽ‌ബെർട്ട് നടപ്പാതയിലൂടെ ട്രെക്കിംഗ്, കേബിൾ കാറിൽ നിന്ന് കുന്നുകളുടെ കാഴ്ചകൾ ആസ്വദിക്കൽ തുടങ്ങിയവയ്ക്ക് ഇവിൊേക്ക് വാരം. പ്രപർവാനൂവിൽ മതപരമായ സ്ഥലങ്ങളും ഗോർഖ കോട്ടയും നഗരപ്രദേശത്ത് നിന്ന് 16 കിലോമീറ്റർ അകലെയാണ്.

നൈനിറ്റാള്‍

നൈനിറ്റാള്‍


ഉത്തരാഖണ്ഡിലെ കുമയോൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് നൈനിറ്റാൾ. തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന നൈനി തടാകത്തിനും നൈനാദേവി ക്ഷേത്രത്തിനും ഇത് വേറിട്ടുനിൽക്കുന്നു. സൂര്യോദയം കാണുന്നതിന് വിനോദസഞ്ചാരികൾ ടിഫിൻ ടോപ്പിലേക്ക് ട്രെക്കിംഗ് നടത്തുന്നു, ടിബറ്റൻ മാർക്കറ്റ് സുവനീറുകൾ വാങ്ങുന്നതിനുള്ള ഒരു പ്രാദേശിക സ്ഥലമാണ്, കൂടാതെ റോപ്പ് വേ മുഴുവൻ പട്ടണത്തെയും കാണുന്നതിന് അനുയോജ്യമാണ്. വിനോദസഞ്ചാരികൾ ഒരു പ്രാദേശിക ക്ഷേത്രവും സന്ദർശിക്കുന്നു

Read more about: travel delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X