Search
  • Follow NativePlanet
Share
» »ഹോളി ആഘോഷങ്ങളിലെ 'വെറൈറ്റി'... അറിഞ്ഞിരിക്കാം ഈ ഇടങ്ങള്‍

ഹോളി ആഘോഷങ്ങളിലെ 'വെറൈറ്റി'... അറിഞ്ഞിരിക്കാം ഈ ഇടങ്ങള്‍

വ്യത്യസ്തമായ രീതിയില്‍ ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ ചില ഇടങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളിയും നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യങ്ങള്‍ പോലെ തന്നെ ഓരോ ഇടത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ സ്ഥലങ്ങളിലും അവിടുത്തെ വിശ്വാസങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും എല്ലാം കണക്കാക്കി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. മിക്ക ഇടങ്ങളിലും ഹോളി വിശ്വാസങ്ങള്‍ കൃഷ്ണ കഥകളുമായി ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ ചുരുക്കം ചില ഇടങ്ങളില്‍ ഹിരണ്യകശിപുവും വസന്തത്തിന്റെ ആരംഭവുമെല്ലാം ഹോളി വിശ്വാസങ്ങളുടെ ഭാഗമാണ്. വ്യത്യസ്തമായ രീതിയില്‍ ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ ചില ഇടങ്ങള്‍ പരിചയപ്പെടാം...

ലാത്മാര്‍ ഹോളി, ഉത്തര്‍ പ്രദേശ്

ലാത്മാര്‍ ഹോളി, ഉത്തര്‍ പ്രദേശ്

ഇന്ത്യയിലെ ഹോളി ആഘോഷങ്ങളില്‍ ഏറ്റവും വ്യത്യസ്തമെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഒന്നാണ് ഉത്തര്‍ പ്രദേശിലെ ലാത്മാര്‍ ഹോളി. ഗോപകുമാരന്മാര്‍ ഗോപസ്ത്രീകളെ കളിയാക്കുന്നതും ഇത് ഇഷ്ടപ്പെടാത്ത ഗോപസ്ത്രീകള്‍ അവരെ വടി ഉപയോഗിച്ച് തല്ലുന്നതുമാണ് ഈ ആഘോഷം. ബര്‍സാനയിലെ രാധാ ലക്ഷ്മി ക്ഷേത്രത്തില്‍ വെച്ചാണ് ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ നടക്കുന്നത്. സാധാരണഗതിയില്‍ മൂന്നു ദിവസം ലാത്മാര്‍ ഹോളി ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നു.

യോഷാങ്, മണിപ്പൂർ

യോഷാങ്, മണിപ്പൂർ


ലാത്മാര്‍ ഹോളി നമുക്ക് പരിചിതമാണ്. എന്നാല്‍, ഇന്ത്യയിലെ തീര്‍ത്തും വൈവിധ്യമാര്‍ന്ന ഹോളി ആഘോഷം മണിപ്പൂരിലാണ്. ആഘോഷം എന്നതിലുപരിയായി പുതിയ ഒരു സംസ്കാരം പരിചയപ്പ‌െടുവാനുള്ള അവസരമാണ് യോഷാങ് ആഘോഷം നമുക്ക് നല്കുക. മണിപ്പൂരിന്‍റെ ഹോളി ആഘോഷമാണ് യോഷ്ങ് എന്നറിയപ്പെടുന്നത്. ലാംഡയിലെ ആദ്യത്തെ പൗർണ്ണമി ദിനത്തിലാണ് ഇത് ആരംഭിക്കുന്നത്. മണിപ്പൂരി സംസ്കാരത്തെ എളുപ്പത്തില്‍ പരിചയപ്പെടുവാനുള്ള അവസരമാണത് നല്കുന്നത്.

ഡോലാ പൂര്‍ണ്ണിമ, ഒഡീഷ

ഡോലാ പൂര്‍ണ്ണിമ, ഒഡീഷ

ഹോളി ആഘോഷങ്ങളുടെ മണിപ്പൂരി വേര്‍ഷന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണേ ഡോലാ പൂര്‍ണ്ണിമ. ഫാല്‍ഗുന മാസത്തില്‍ ആണിത് ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ ഈ പ്രദേശത്തിന്‍റെ വൈവിധ്യങ്ങള്‍ കണ്ടറിയാം. ഇവിടുത്തെ പല പുരാണ ഗ്രന്ഥങ്ങളിലും സംസ്കൃത ഗ്രന്ഥങ്ങളിലുമെല്ലാം ഡോളാ പൂര്‍ണ്ണിമയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

ഡോൾ ജാത്ര, പശ്ചിമ ബംഗാൾ

ഡോൾ ജാത്ര, പശ്ചിമ ബംഗാൾ


പശ്ചിമ ബംഗാളിൽ ഹോളി അറിയപ്പെടുന്നത് ഡോൾ എന്നാണ്. പരസ്പരം നിറങ്ങള്‍ എറിയുന്നതില്‍ കൂടുതലായി ഒന്നുമില്ലെങ്കില്‍ കൂടിയും തെരുവുകളില്‍ ഇറങ്ങി ആളുകള്‍ ഇത് ആഘോഷിക്കുന്ന കാഴ്ച കാണേണ്ടതു തന്ന‌യാണ്. ശാന്തിനികേതൻ പട്ടണത്തിൽ ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു ഹോളി ആഘോഷം കാണുവാന്‍ സാധിക്കും, ബസന്ത ഉത്സബ് എന്ന പേരിൽ അറിയപ്പെടുന്ന ഇത് വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ഈ ഉത്സവം ആദ്യമായി ആരംഭിച്ചത് രവീന്ദ്രനാഥ ടാഗോറാണ്.

ഷിഗ്മോ ഫെസ്റ്റിവൽ

ഷിഗ്മോ ഫെസ്റ്റിവൽ

എല്ലാ വർഷവും മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഇത് ഗോവയുടെ സ്വന്തം ഹോളിയാണ്. ഗോവയിൽ താമസിക്കുന്ന കൊങ്കണി സമൂഹമാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്, എന്നാൽ രാജ്യത്തെ മറ്റെല്ലാ ഉത്സവങ്ങളെയും പോലെ ഷിഗ്മോയും എല്ലാവരും ആഘോഷിക്കുന്നു. രസകരമെന്നു പറയട്ടെ, ഈ ആഘോഷത്തിന്റെ രണ്ട് പതിപ്പുകൾ ഉണ്ട്, ധക്തോഷിഗ്മോ അല്ലെങ്കിൽ ചെറിയ ഷിഗ്മോ, വദ്ലോഷിഗ്മോ അല്ലെങ്കിൽ വലിയ ഷിഗ്മോ എന്നിവയാണവ.

PC:Gaonkarkrupesh

തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെതല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍

Read more about: holi celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X