Search
  • Follow NativePlanet
Share
» »വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍

വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍

മരണത്തോളം യാഥാര്‍ത്ഥ്യമായ മറ്റൊന്നും മനുഷ്യജീവിതത്തില്‍ ഇല്ലാ എന്നാണല്ലോ പറയപ്പെ‌ടുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്ര വികസിച്ചിട്ടും മരണത്തെ ഇല്ലാതാക്കുവാനോ അതിന്റെ ഭയത്തില്‍ നിന്നും രക്ഷപെ‌ടുവാനോ മാനവരാശിക്ക് ആയി‌‌ട്ടിവ്വ. എന്നാല്‍ മരണവുമായി ബന്ധപ്പെ‌ട്ട് അതിശയിപ്പിക്കുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ന‌ടക്കുന്നുമുണ്ട്. അവയില്‍ പലതും വിശ്വാസങ്ങളുമായി ചേര്‍ത്ത് വായിക്കുവാന്‍ സാധിക്കുന്നത് കൂടിയാണ്.

എന്നാല്‍ മരണത്തെ നിരോധിച്ച, അല്ലെങ്കില്‍ നിയമം വഴി ത‌ടയുന്ന പ‌ട്ടണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? 21-ാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ ന‌ടക്കുമോ എന്നു ചോദിച്ചാല്‍ ഇങ്ങനെയുമുണ്ട് എന്നതാകും ഇവരുടെ ഉത്തരം.മരണം നിയമം മൂലം തടഞ്ഞിരിക്കുന്ന അഥവാ മരിക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ചില പട്ടണങ്ങളെ പരിചയപ്പെ‌ടാം.

ലഞ്ചാരൻ, സ്പെയിൻ

ലഞ്ചാരൻ, സ്പെയിൻ

1999-ൽ ആണ് സ്പെയിനിലെ ഗ്രാന്‍ഡ പ്രവിശ്യയിലെ ലഞ്ചാരനില്‍ മരണം നിരോധിക്കുന്നത്. ഈ നിരോധനം ഭാഗികമായി മാത്രമേ തമാശയായിരുന്നു എന്നു പറയുവാനേ സാധിക്കു. കാരണം അക്കാലത്ത് ഇവിടുത്തെ സെമിത്തേരിയില്‍ ശവസംസ്കാരം ന‌ടത്തുവാന്‍ സ്ഥലമോ സൗകര്യമോ ഇല്ലാതെ വന്നപ്പോഴാണ് മേയര്‍ ഇങ്ങനെയൊരു നിയമം കൊണ്ടു വരുന്നത്. കുറെയൊക്കെ വോട്ടുപി‌ടുത്തവും രാഷ്ട്രീയവും കാരണമായി പറയാമെങ്കിലും ഇവി‌ടെ മരണത്തെ നിരോധിക്കുക തന്നെ ചെയ്തിരുന്നു. കാരണം തങ്ങള്‍ പുതിയ ശ്മശാനം കണ്ടെത്തുന്നതുവരെ പ്രദേശത്തെ 4000 നിവാസികളോടും മരിക്കാതെ ജീവനോടെ ഇരിക്കുവാനാണ് മുനിസിപ്പൽ ഉദ്യോഗസ്ഥർ നിർദ്ദേശം നല്കിയതത്രെ!

ലെ ലാവൻഡൗ, ഫ്രാൻസ്

ലെ ലാവൻഡൗ, ഫ്രാൻസ്

ഫ്രാന്‍സിലെ ബീച്ച് നഗരമായ ലെ ലാവൻഡൗ അറിയപ്പെടുന്നത് നീല ബീച്ചുകള്‍ക്കും പോസ്റ്റ് കാര്‍ഡ് വിസ്തകള്‍ക്കുമാണ്. ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ ഈ നഗരവും മരണത്തെ വിലക്കിയ നഗരങ്ങളിലൊന്നാണ്. 2000 ല്‍ ആയിരുന്നു ഇത്. ഇവിടുത്തെ സെമിത്തേരി പൂര്‍ണ്ണമായും നിറഞ്ഞപ്പോള്‍ പുതിയ മ‍ൃതദേഹങ്ങളെ സ്വീകരിക്കുവാന്‍ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് മേയര്‍ മരണം നിരോധിച്ച് നിയമമിറക്കിയത്. നഗരപരിധിക്കുള്ളിൽ മരിക്കുന്നത് വിലക്കുന്നതിന് വിലക്കുള്ള നിയമമായിരുന്നു ഇത്. ഗുരുതരമായ' പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാർഗമായി ആയിരുന്നു അന്നിങ്ങനെ ചെയ്തത്.

സെല്ലിയ, ഇറ്റലി

സെല്ലിയ, ഇറ്റലി

2015 ല്‍ സെല്ലിയയിലെ മേയര്‍ വിചിത്രമായ ഒരു നിയമമാണ് ന‌ടപ്പിലാക്കിയത്. പ്രായമായ ആളുകള്‍ രോഗബാധിതരാകുന്നത് വിലക്കിക്കൊണ്ടുള്ള നിയമമായിരുന്നു ഇത്. അതായത് പ്രായമായവര്‍ മരിക്കാതെ ഇരിക്കണമെന്ന് സൂചിപ്പിച്ചുള്ള നിയമം. ആളുകള്‍ ഭവനങ്ങളില്‍ ആരോഗ്യത്തോടെ തന്നെ കഴിയണമെന്ന ഉദ്ദേശത്തിലായിരുന്നു മേയര്‍ നിയമം പാസാക്കിയത്. വെറും 500 പേര്‍ മാത്രം ജനസംഖ്യയുള്ള നഗരത്തില്‍ പകുതിയിലധികവും ആളുകള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ആളുകളെ ശാരീരിക ക്ഷമതയുള്ളവരായി നിലനിര്‍ത്തുവാനുള്ള പദ്ധതിയായിരുന്നു ഇത്.

സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

സർപൊറെൻക്സ്, ഫ്രാൻസ്

സർപൊറെൻക്സ്, ഫ്രാൻസ്

തെക്ക്-പടിഞ്ഞാറൻ ഫ്രാൻസിലെ ഈ പ‌ട്ടണം മരണം നിരോധിച്ചത് 2008 ല്‍ ആയിരുന്നു. ഉത്തരവ് ലംഘിച്ച് മരണപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷയും ഇവിടെ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ശ്മശാനം വിപുലീകരിക്കുന്നതിൽ നിന്ന് നഗരത്തെ തടയുന്ന നിയമവിധിക്കെതിരായ പ്രതീകാത്മക പ്രതിഷേധമായിരുന്നു ഈ നീക്കം.

കഗ്നോക്സ്, ഫ്രാൻസ്

കഗ്നോക്സ്, ഫ്രാൻസ്

നഗരത്തില്‍ പുതിയ ശ്മശാനം തുറക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് 2007 ൽ കുഗ്നാക്സ് മേയർ ഇവിടെ മരണം നിരോധിച്ചത്. ഏകദേശം 17,000 ത്തോളം ആളുകൾ ഈ പട്ടണത്തിലുണ്ട്. പിന്നീട് ഇവിടുത്തെ പ്രതിഷേധങ്ങളുടെ ഫലമായി പ്രാദേശിക സെമിത്തേരി വിശാലമാക്കാൻ അനുമതി ലഭിച്ചു.

ഇറ്റ്സുകുഷിമ, ജപ്പാൻ

ഇറ്റ്സുകുഷിമ, ജപ്പാൻ


ദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദ്വീപ് എന്നാണ് ജപ്പാനിലെ ഇറ്റ്സുകുഷിമ ദ്വീപിന്റെ പേര് അര്‍ത്ഥമാക്കുന്നത്. ഈ ദ്വീപിനെ തന്നെ ഇവര്‍ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇവര്‍ സ്ഥലത്തിന്റെ പരിശുദ്ധി നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും വളരെ പ്രധാന്യം നല്കുന്നു. 1878 മുതൽ മരണങ്ങളോ ജനനങ്ങളോ ഇവി‌ടെ അനുവദിച്ചിട്ടില്ലത്രെ. ദ്വീപിൽ ഇപ്പോഴും ശ്മശാനങ്ങളോ ആശുപത്രികളോ ഇല്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്

ലോംഗിയർ‌ബൈൻ‌, നോർ‌വേ

ലോംഗിയർ‌ബൈൻ‌, നോർ‌വേ

ആര്‍ട്ടിക് പ്രദേശത്തെ മറ്റെല്ലാ ഇ‌ടങ്ങളിലെയും പോല മരിച്ചവരെ അ‌ടക്കുക എന്നത് ഇവിടെ കുറച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മറ്റൊന്നുമല്ല, പ്രദേശത്തെ തണുത്തുറഞ്ഞ കാലാവസ്ഥ മൃതദേഹങ്ങളെ അഴുകുവാനോ മണ്ണിനോട് ചേരുവാനോ അനുവദിക്കില്ല. ഇതിന്റെ പലമായി രോഗങ്ങളെയും പ്രതീക്ഷിക്കാം. അതിനാല്‍ ആളുകള്‍ മരിക്കാറാകുമ്പോള്
അവരെ നോര്‍വേയു‌ടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ബിരിതിബ മിരിം, ബ്രസീൽ

ബിരിതിബ മിരിം, ബ്രസീൽ

2005 ലാണ് ബിരിതിബ മിരിമിലെ മേയര്‍ നഗരത്തില്‍ ആളുകള്‍ മരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് നിയമം നടപ്പാക്കിയത്. ശവകുടീരങ്ങൾക്ക് കൂടുതൽ ഇടം ലഭിക്കാനായി പിഴയും ജയിലുമായി മരിക്കുന്ന ആളുകളുടെ ബന്ധുക്കളെ ഉദ്ദേശിച്ചാണത്രെ ഈ നിയമം പാസാക്കിയത്. നഗരത്തില അയ്യായിരത്തോളം വരുന്ന കല്ലറകള്‍ അവയുടെ പൂര്‍ണ്ണ ശേഷിയിലെത്തിയിരുന്നതിനാല്‍ കല്ലറകള്‍ പിന്നീട് പങ്കിടുകയായിരുന്നു ഇവിടെ ചെയ്തു പോന്നത്.

സിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ചസിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ച

ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍ലിഫ്റ്റ് അടിച്ച് യാത്ര, ക്രിസ്മസ് ഇല്ലാതിരുന്ന 30 വര്‍ഷങ്ങള്‍.. ക്യൂബയെന്ന വിപ്ലവ ദേശത്തിന്‍റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X