Search
  • Follow NativePlanet
Share
» »ചരിഞ്ഞ ഗോപുരവും പടവുകിണറും! അതിശയിപ്പിക്കുന്ന പുരാതന നിര്‍മ്മിതികളിലൂടെ

ചരിഞ്ഞ ഗോപുരവും പടവുകിണറും! അതിശയിപ്പിക്കുന്ന പുരാതന നിര്‍മ്മിതികളിലൂടെ

കാലമേറെ കഴിഞ്ഞിട്ടും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വിസ്മയങ്ങള്‍ ഒരുപാടുണ്ട് ലോകത്തില്‍. നമ്മുടെ ഭാവനകള്‍ക്കും ചിന്തകള്‍ക്കും ഒരുപടി മുന്നില്‍ നിന്ന് നിര്‍മ്മിച്ച ഈ അത്ഭുതങ്ങള്‍ തികച്ചും കാലഘട്ടങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കടന്നുചെല്ലുന്ന വിസ്മയങ്ങളാണ്. സാങ്കേതികവിദ്യയില്ലാത്ത ഒരു സമയത്ത് നിർമ്മിച്ചതാണെന്ന് തോന്നിപ്പിക്കില്ലാത്ത രീതിയില്‍ സങ്കീര്‍ണ്ണമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോമിലെ കൊളോസിയവും , ഗിസയിലെ ഗ്രേറ്റ് പിരമിഡും ചാന്ദ് ബവോരിയുമെല്ലാം ഇന്നും നിലനില്‍ക്കുന്ന അതിശയങ്ങള്‍ തന്നെയാണ്. ഇതാ ഇന്നും നിലനില്‍ക്കുന്ന, സഞ്ചാരികളെയും കാഴ്ചക്കാരെയും ഒരുപോലെ അതിശയിപ്പിക്കുന്ന പുരാതന നിര്‍മ്മിതിയിലെ അത്ഭുതങ്ങളെ പരിചയപ്പെടാം...

ചൈനയിലെ വന്മതില്‍

ചൈനയിലെ വന്മതില്‍

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതിയായാണ് ചൈനയിലെ വന്മതില്‍ അറിയപ്പെടുന്നത്. 21,196 കിലോ മീറ്റര്‍ നീളത്തില്‍ നീണ്ടു കിടക്കുന്ന ഈ മതില്‍ ചൈനയില്‍ മുഴുവനായും കടന്നു പോകുന്നുണ്ട്. ഷാൻ‌ഹായ് ഗുവാനില്‍ തുടങ്ങി യുമെന്‍ വരെയാണിത് നീണ്ടിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളില്‍ ചൈന ഭരിച്ചിരുന്ന രാജാക്കന്മാരും നാട്ടുരാജാക്കന്മാരുമെല്ലാം പലഘട്ടങ്ങളില്‍ മതില്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. ചിന്‍ ഷി ഹുവാങ് ആണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഇന്നു കാണുന്ന രീതിയിലേക്ക് വളര്‍ത്തിയെടുത്തത് . 1364- 1644 കാലത്തുണ്ടായിരുന്ന മിങ് രാജവംശമാണ്. അരിമാവിനൊപ്പം ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതം ചേര്‍ത്തു കല്ലുകളെ തമ്മിലൊ‌ട്ടിച്ച നിര്‍മ്മാണ രീതിയിയാണണ് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും മതിലിനെ ഉറപ്പോടെ നിര്‍ത്തുന്നത്. ഏറ്റവും നീളമേറിയ മതില്‍ എന്ന ബഹുമതിക്കൊപ്പം ഏറ്റവും നീളമേറിയ ശവക്കല്ലറ എന്ന ദുഷ്പേരും വന്മതിലിനുണ്ട്. ഒരു മില്യണിലധികം ആളുകളാണ് ഈ കാലത്ത് മരണപ്പെട്ടതായി കണക്കുകള്‍ പറയുന്നത്.

ഗിസയിലെ പിരമിഡ്

ഗിസയിലെ പിരമിഡ്

ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിതിയാണ് ഗിസയിലെ പിരമിഡ്. ബിസി 2580-2560 കാലഘട്ടത്തിൽ നിര്‍മ്മിക്കപ്പെട്ട ഈ പിരമിഡിന്‍റെ നിര്‍മ്മിതിക്ക് പിന്നിലെ രഹസ്യം ഇനിയും വെളിപ്പെട്ടിട്ടില്ല. ടണ്‍ കണക്കിന് ഭാരമുള്ല കരിങ്കല്ലുകളിലും ചുണ്ണാമ്പുകല്ലുകളിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സാങ്കേതിക വിദ്യ അല്പം പോലും വളര്‍ന്നിട്ടില്ലാത്ത ഒരു കാലത്ത് ഒന്നിനുമേല്‍ ഒന്നായി എങ്ങനെ കയറ്റി നിര്‍മ്മിച്ചു എന്നത് അതിശയം തന്നെയായി നിലനില്‍ക്കുന്നു. പിരമിഡ് നില്‍ക്കുന്ന കെയ്റോയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള അസ്വവാനിൽ നിന്നാണ് ഇതിന്റെ നിര്‍മ്മിതിക്കാവശ്യമായ കരിങ്കല്ലുകള്‍ കൊണ്ടുവന്നത്, അതും ടണ്‍ കണക്കിന് ഭാരമുള്ളവ.
ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് നിരവധി പിരമിഡുകളുടെ ഒരു സമുച്ചയമാണ്, ഇവ യഥാക്രമം മെൻകെയർ, മൈക്കറിനോസ്, ഖഫ്രെ, ചെഫ്രെൻ, ചുഫു ചിയോപ്സ് എന്നിവയാണ്.

പിസയിലെ ചരിഞ്ഞ ഗോപുരം

പിസയിലെ ചരിഞ്ഞ ഗോപുരം

നിര്‍മ്മാണ രീതികള്‍ കൊണ്ടും വാസ്തുവിദ്യയിലെ അമ്പരപ്പിക്കുന്ന മാതൃകകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന നഗരമാണ് ഇറ്റലി. അവിടെ ഏതാണ് കൂടുതല്‍ പ്രസിദ്ധമെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം പിസയിലെ ചരിഞ്ഞ ഗോപുരമാണ്. പിസ എന്ന സ്ഥലത്തെ കത്തീഡ്രലിലെ മണിമേടയാണ് ചരിഞ്ഞ പിസാ ഗോപുരമായി അറിയപ്പെടുന്നത്. 1173 ല്‍ നിര്‍മ്മാണം ആരംഭിച്ച് 200 വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് രസകരമായ ഒരു വസ്തുത. 1173 നിര്‍മ്മാണം ആരംഭിച്ച് അഞ്ച് വര്‍ഷമെടുത്ത് മൂന്നു നില പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഇതിന്റെ ചരിവ് ആദ്യമായി ശ്രദ്ധയില്‍ പെടുന്നത്. അത്രയൊന്നും ഉറപ്പില്ലാത്ത മണ്ണില്‍ മൂന്നു മീറ്റര്‍ മാത്രം ആഴത്തില്‍ തറ കെട്ടിയായിരുന്നുവത്രെ നിര്‍മ്മാണം തുടങ്ങിയത്. പിഴവ് കണ്ടെത്തി പിന്നീട് 100 വര്‍ഷത്തോളം പണിയൊന്നും നടന്നില്ല പിന്നീട് ജിയോവാനി സിമോൺ എന്ന ആര്‍കിടെക്റ്റിന്റെ നേതൃത്വത്തില്‍ ആണ് 1372 ഓടെ ഘട്ടം ഘട്ടമായി എട്ടു നിലകളും പൂര്‍ത്തിയാക്കിയത്. ചരിയുന്ന വശത്തിന്‍റെ മറുഭാഗത്ത് കൂടുതല്‍ ഭാരം വരുന്ന രീതിയില്‍ സന്തുലിതമായി ആണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്.
57 മീറ്റർ ഉയരത്തിൽ 15 .5 മീറ്റർ വ്യാസത്തിൽ സിലിണ്ടർ ആകൃതിയിലാണ് പിസാ ഗോപുരമുള്ളത്.
പല തവണയായി അറ്റുകുറ്റ പണികള്‍ നടക്കിയ ശേഷമാണ് ഇന്നു താണുന്ന രീതിയില്‍ ഗോപുരം നിലനില്‍ക്കുന്നത്.

പെട്രാ, ജോര്‍ദ്ദാന്‍

പെട്രാ, ജോര്‍ദ്ദാന്‍

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് സതേൺ ജോർദാനിലെ പെട്ര. പുരാതന നബറ്റിയക്കാരുടെ തലസ്ഥാന നഗരമായിരുന്നു ഈ നഗരം (C.E 37-c.100 നും ഇടയിൽ). പർവതത്തിന്റെ ചുവന്ന റോസ് മണൽക്കല്ല് കാരണം പെട്രയെ ‘റോസ് സിറ്റി' എന്നും വിളിക്കുന്നു. പെട്ര എന്നാൽ ഗ്രീക്ക് ഭാഷയിൽ പാറ എന്നാണ്. റോക്ക് കട്ട് വാസ്തുവിദ്യയുടെ സവിശേഷമായ ഒരു ഉദാഹരണം കൂടിയാണ് പെട്ര, ഇത് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

2000 വർഷങ്ങൾക്ക് മുമ്പ് പെട്രാസിലെ മണൽക്കല്ലുകളിൽ നബതീയർ വീടുകളും ക്ഷേത്രങ്ങളും ശവകുടീരങ്ങളും ബലിപീഠങ്ങളും നിർമ്മിച്ചു. മെഡിറ്ററേനിയനും ആഫ്രിക്കയ്ക്കും ഇടയിൽ സഞ്ചരിച്ച പുരാതന വ്യാപാരികൾക്ക് ഈ നഗരം ഒരു വിശ്രമത്തിനും താമസത്തിനും മറ്റുമുള്ള ഒരു കേന്ദ്രമായിരുന്നു. 1812 വരെ പെട്ര പുറം ലോകത്തിന് അപരിചിതമായ ഒരിടമായിരുന്നു. സ്വിസ് പര്യവേക്ഷകനായ ജോഹാൻ ലുഡ്വിഗ് ബർക്ക്‌ഹാർട്ട് ആണ് പെട്രയെ ലോകത്തിന് വീണ്ടും പരിചയപ്പെടുത്തിയത്.

ചാന്ദ് ബവോരി

ചാന്ദ് ബവോരി

പുരാതന നിര്‍മ്മാണ വിസ്മയങ്ങളില്‍ ഇന്ത്യയുടെ പങ്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്. അതില്‍ എടുത്തു പറയേണ് പലതുമുണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം ചാന്ദ് ബവോരിയാണ്. ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍ എന്നറിയപ്പെടുന്ന ഇത് രാജസ്ഥാനിലെ അബ്‌നേരി ഗ്രാമത്തില്‍ ആണുള്ളത്. നികുംബ രാജവംശത്തിലെ ചന്ദ്ര രാജാവിന്റെ നേതൃത്വത്തിലാണിത് നിര്‍മ്മിക്കുന്നത്.
3500 പടികളാല്‍ നിര്‍മ്മിതമാണ് ഈ കിണര്‍. ഇത് ഇറങ്ങിയാണ് വെള്ളം എടുക്കേണ്ടത്. മഴക്കാലത്ത് ഇതില്‍ ശേഖരിക്കുന്ന വെള്ളമാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത്. ശേഖരിച്ചു വെച്ചിരിക്കുന്ന വെള്ളം കുറയുംതോറും പടവുകള്‍ തെളിഞ്ഞുവരികയാണ് ചെയ്യുന്നത്. ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പടവ് കിണറിന്റെ ഓരോ വശത്തിനും 35 മീറ്റര്‍ നീളമാണുള്ളത്. 100 അടി താഴ്ചയുള്ള ഇത് 13 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ വരണ്ട കാലാവസ്ഥയും ചൂടുമാണ് ഇത്രയും ആഴത്തില്‍ കിണര്‍ നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള കാരണം. കൂടാതെ കിണറിന്റെ ഏറ്റവും അടിയില്‍ പുറത്തുള്ളതിനേക്കാള്‍ അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

PC:Arpita Roy08

താജ് മഹല്‍

താജ് മഹല്‍

ലോകാത്ഭുതങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയാണ് ആഗ്രയിലെ താജ് മഹല്‍. തന്‍റെ ഭാര്യയായ മുംതാസിനോടുള്ള പ്രണയ സൂചകമായി മുഗൾ ചക്രവർത്തി ഷാജഹാനാണ് ഇത് നിര്‍മ്മിച്ചത്,
ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകവും മികച്ച ഉദാഹരണവുമാണ് താജ് മഹൽ. താജ് മഹൽ എന്നാൽ അറബിയിൽ കൊട്ടാരങ്ങളുടെ കിരീടം എന്നാണ്. . മുഗൾ, ഓട്ടോമൻ ടർക്കിഷ്, പേർഷ്യൻ, ഇസ്ലാമിക്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ സംയോജനമാണ് ഈ സ്മാരകം. മാനുഷിക രൂപകൽപ്പനകളുടെ മാസ്റ്റർപീസ് മാനദണ്ഡത്തിൽ 1983 ൽ യുനെസ്കോ താജ്മഹലിനെ ലോക പൈതൃക സൈറ്റായി അംഗീകരിച്ചു.
1632 ലാണ് താജ് മഹലിന്റെ നിർമ്മാണം ആരംഭിച്ചത്. ഉസ്താദ് അഹ്മദ് ലഹൗരി, മക്രമത് ഖാൻ, അബ്ദുൾ കരീം മാമുർ ഖാൻ എന്നീ മൂന്ന് വിദഗ്ധ വാസ്തുവിദ്യാ സംഘമാണ് ഇത് രൂപകൽപ്പന ചെയ്തത്. നിർമ്മാണത്തിനായി ആയിരക്കണക്കിന് കരകൗശല വിദഗ്ധരും കലാകാരന്മാരും ചിത്രകാരന്മാരും ജോലി ചെയ്തു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്,

ബോറോബുദൂർ

ബോറോബുദൂർ

നിര്‍മ്മാണങ്ങളുടെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന പലതും ഇന്തോനേഷ്യയില്‍ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ബുദ്ധക്ഷേത്രവും ലോക പൈതൃക സ്ഥാനവുമായ ബോറോബുദൂർ. കമ്പോഡിയയിൽ അങ്കോർ വാട്ട് (ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകം അഥവാ ക്ഷേത്രം ) നിർമ്മിക്കുന്നതിന് 400 വർഷം മുമ്പാണ് ശ്രദ്ധേയമായ ഈ പുരാവസ്തു വിസ്മയം നിർമ്മിച്ചത്. 1900 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ത്രിതല ക്ഷേത്രമാണ് ബോറോബുദൂർ. സ്മാരകത്തിന് ഒരു പിരമിഡൽ അടിത്തറയും മധ്യഭാഗത്ത് ഒരു കോൺ ഘടനയും മുകളിലെ തലത്തിൽ ഒരു സ്തൂപവുമുണ്ട്. 504 ബുദ്ധ പ്രതിമകളും 72 ഓപ്പൺ വർക്ക് സ്തൂപങ്ങളും ക്ഷേത്രത്തിലുണ്ട്. 1991 ൽ യുനെസ്കോ ബോറോബുദൂർ ആസയെ ലോക പൈതൃക സൈറ്റായി അംഗീകരിച്ചു.

റോമിലെ കൊളോസിയം

റോമിലെ കൊളോസിയം

റോമൻ സാമ്രാജ്യത്തിലെ ഏറ്റവും ആകർഷകമായ സ്മാരകവും റോമൻ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണവുമാണ് കൊളോസിയം. ലോകത്തിലെ ഏറ്റവും വലിയ ആംഫിതിയേറ്റർ കൂടിയാണിത്. വെസ്പേഷ്യൻ ചക്രവർത്തി എഡി 70 ൽ ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയും എഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ഇത് പൂർത്തിയാക്കുകയും ചെയ്തു. 159 അടി ഉയരത്തിൽ നിൽക്കുന്ന ഈ കെട്ടിടത്തിന് എലിപ്‌റ്റിക്കൽ ഘടനയുണ്ട്. ഗ്ലാഡിയേറ്റർമാരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം നടത്താൻ ഒരിക്കൽ ഇത് ഉപയോഗിച്ചു. കൊളോസിയം നാല് നൂറ്റാണ്ടുകളായി സജീവമായിരുന്നു, അഞ്ചാം നൂറ്റാണ്ടിൽ ഉപേക്ഷിക്കപ്പെട്ടു. എ.ഡി 847, എ.ഡി 1231 ലെ ഭൂകമ്പങ്ങളാൽ സ്മാരകത്തിന് വലിയ നാശനഷ്ടമുണ്ടായി.

80 പ്രവേശന കവാടങ്ങളുള്ള നാല് നില കെട്ടിടമായാണ് കൊളോസിയം നിർമ്മിച്ചിരിക്കുന്നത്, 50000 മുതല്‍ 80000 കാണികളെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. മാർബിളുകൾ കൊണ്ട് അലങ്കരിച്ച ഇത് നൂറുകണക്കിന്, ആള്‍ വലുപ്പ പ്രതിമകൾ ഉൾക്കൊള്ളുന്നു. ആംഫിതിയേറ്ററിന്റെ ഓരോ നിലയും വിവിധ തട്ടുകളിലെ ആളുകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഏറ്റവും താഴെത്തട്ടിലെ ആളുകള്‍ക്ക് മുകളിലത്തെ നിലയും പ്രധാനപ്പെട്ട പൗരന്മാർക്ക് ഏറ്റവും താഴ്ന്ന നിലയും എന്ന രീതിയിലാണിത്. ഗ്ലാഡിയറ്റോറിയൽ പോരാട്ടങ്ങൾക്ക് വന്യമൃഗങ്ങളെ സൂക്ഷിക്കുന്നതിനുള്ള ഒരു ഭൂഗർഭ കൂടും ഇവിടെ കാണാം.

സ്റ്റോണ്‍ഹെന്‍ഞ്ച്

സ്റ്റോണ്‍ഹെന്‍ഞ്ച്

ഏകദേശം 13 അടിയോളം ഉയരത്തിലുള്ള ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന സ്റ്റോണ്‍ഹെന്‍ഞ്ച് ലോകത്തിലെ ഇന്നും ഉത്തരം ലഭിക്കാത്ത നിര്‍മ്മിതികളിലൊന്നാണ്. ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്റ്റോണ്‍ഹെന്‍ഞ്ചുള്ളത്. ഓരോന്നിനും ഏഴടിയോളം വീതിയുള്ള ഈ കല്ലുകള്‍ എന്തിനിങ്ങനെ വെച്ചിരിക്കുന്നുവെന്നോ എന്താണ് അതിനു പിന്നിലെ രഹസ്യമെന്നോ ആരാണ് നിര്‍മ്മിച്ചതെന്നോ ഒന്നും ഇതുവരെയും ഉത്തരം കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
അന്യഗ്രഹജീവികള്‍ മനുഷ്യര്‍ക്കുള്ള എന്തോ സന്ദേശമോ മുന്നറിയിപ്പോ സൂചിപ്പിക്കുവാനായി വച്ചതാണിതെന്നും വിശ്വസിക്കുന്നവരുണ്ട്.
PC:commons.wikimedia

ലെഷാൻ ജയന്റ് ബുദ്ധ

ലെഷാൻ ജയന്റ് ബുദ്ധ

ലെഷാൻ ജയന്റ് ബുദ്ധൻ ലോകത്തിലെ ഏറ്റവും വലിയ കൊത്തുപണികളുള്ള ബുദ്ധ പ്രതിമയാണ്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പർവതത്തിന്റെ മലഞ്ചെരിവിലാണ് ഇത് കൊത്തിവച്ചിരിക്കുന്നത്, മിൻജിയാങ്, ദാദു, ക്വിംഗി നദികൾ കൂടിച്ചേരുന്ന സ്ഥലമാണിത്. ലെഷാൻ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണിത്. 71 മീറ്റർ ബുദ്ധ പ്രതിമയുടെ തോളിൽ 24 മീറ്റർ വീതിയും 27 അടി നീളമുള്ല വിരലുകളുമുണ്ട്.
713 ൽ ടാങ് രാജവംശം ആരംഭിച്ച മഹത്തായ ബുദ്ധ പ്രതിമയുടെ നിർമ്മാണം പൂർത്തിയാകാൻ 90 വർഷമെടുത്തു. ഹൈടോംഗ് എന്ന ചൈനീസ് സന്യാസിയാണ് ഇത് കമ്മീഷൻ ചെയ്തത്. മൂന്ന് നദികളുടെ സംഗമത്തിലെ പ്രക്ഷുബ്ധമായ വെള്ളത്തിൽ നിന്ന് ബുദ്ധൻ ഈ സ്ഥലത്തെ സംരക്ഷിക്കുമെന്ന് സന്യാസി പ്രതീക്ഷിച്ചു.

ബുദ്ധ പ്രതിമയുടെ തല 1021 ബണ്ണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രതിമയുടെ വാസ്തുവിദ്യാ സവിശേഷതയാണ് ഇത്. ലെഷൻ ബുദ്ധ പ്രതിമയുടെ മറഞ്ഞിരിക്കുന്ന ഡ്രെയിനേജ് സംവിധാനവും അക്കാലത്തെ നിർമ്മാതാക്കളുടെ വാസ്തുവിദ്യാ മിഴിവ് പ്രതിനിധീകരിക്കുന്നു. ഡ്രെയിനേജ് സംവിധാനത്തിന്റെ മറഞ്ഞിരിക്കുന്ന ചാനലുകൾ പ്രതിമയുടെ തല, തുണികൾ, ആയുധങ്ങൾ, ചെവികൾ എന്നിവയിലൂടെ കടന്നുപോകുന്നു. ബുദ്ധ പ്രതിമയെ എളുപ്പത്തിൽ നശിപ്പിക്കാതിരിക്കാൻ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കാടിനു നടുവിലെ ദൈവത്തിന്റെ കരങ്ങളിലെ പാലം.. അത്ഭുതമായി ഈ നിര്‍മ്മിതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X