Search
  • Follow NativePlanet
Share
» »യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ഏതു യാത്രകളിലുമെന്നതു പോലെ ക്യാംപിങ്ങിനു പോകുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സാഹസികതയും പ്രകൃതി ഭംഗിയും ആസ്വദിക്കുവാന്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിലൊന്നാണ് ക്യാംപിങ്. കാടിന്റെ കാഴ്ചയും കാടിനോടുള്ള സാമീപ്യവും പ്രകൃതി സൗന്ദര്യവും എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ മനസ്സ് ഒരു ക്യാംപിങ്ങ് മൂഡിലാവും. ഇതിനെ പ്രോത്സാഹിപ്പിക്കുവാനായി മികച്ച ഓഫറുകളുമായി റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഉള്ളപ്പോ മിക്കവരും മറ്റൊന്നും നോക്കാതെ ചാ‌ടിപ്പുറപ്പെടുകയും ചെയ്യും. പെട്ടന്നു പോയി സെറ്റ് ചെയ്ത് ടെന്‍റ് അടിച്ച് കാട്ടില്‍ പാട്ടും ബഹളങ്ങളുമായി നില്‍ക്കുന്ന ഒന്നല്ല ക്യാംപിങ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. ഏതു യാത്രകളിലുമെന്നതു പോലെ ക്യാംപിങ്ങിനു പോകുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്ഥലം അറിയാം

സ്ഥലം അറിയാം

കാടിന്‍റെ കാഴ്ചകളോട് ചേര്‍ന്ന് ടെന്‍റിലുള്ള താമസമാണ് മിക്ക ക്യാംപിങ്ങുകള്‍ക്കും പൊതുവായുള്ളത്. എന്നാല്‍ ക്യാംപിങ്ങിനായി പോകുന്ന സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. കാടിനോ‌‌ട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി അന്വേഷിക്കുക, അതിനനസരിച്ച് മാത്രം തീരുമാനമെടുക്കുക. മുന്‍പ് അവിടെ പോയിട്ടുള്ളവരോട് ചോദിച്ചും റേറ്റിങ് നോക്കിയും ഒക്കെ ബുദ്ധിപരമായി സ്ഥലം തിരഞ്ഞെടുക്കുക.

അനുമതി ഉണ്ടോയെന്ന്

അനുമതി ഉണ്ടോയെന്ന്


ക്യാംപ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്ന സ്ഥാപനത്തിന്, ഹോം സ്റ്റേയ്ക്ക് അല്ലെങ്കില്‍ റിസോര്‍ട്ടിന് ഇത്തരം കാര്യങ്ങള്‍ ചെയ്യുവാനുള്ള അനുമതി ഉണ്ടോയെന്ന് അന്വേഷിക്കാം. പലയിടത്തും അനധികൃതമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മ്മിക്കുക. ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ ശ്രദ്ധിക്കുക.

പരിസരം അറിയാം

പരിസരം അറിയാം

ആദ്യ പോയിന്‍റില്‍ പറഞ്ഞതുപോലെ തന്നെ നമ്മള്‍ താമസിക്കുന്ന ഇടത്തിന്റെ പരിസരത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കഴിവതും വെളിച്ചമുള്ളപ്പോള്‍ ആ സ്ഥലം കണ്ടിരിക്കണം. കാടിന്റെ വളരെ ഉള്ളിലേക്ക് കയറിയുള്ളതും മറ്റുമായ ഇടങ്ങള്‍ ആവശ്യത്തിനു സുരക്ഷ നല്കുന്നുണ്ടെങ്കില്‍ മാത്രം തിരഞ്ഞെടുക്കുക.

എമര്‍ജന്‍സി കിറ്റ്

എമര്‍ജന്‍സി കിറ്റ്

യാത്രകളില്‍ എല്ലായ്പ്പോഴും ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുക. ക്യാംപിങ്ങിന് മിക്കപ്പോഴും ഉള്ളിലേക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രതീക്ഷിച്ച സഹായം ലഭിച്ചെന്നു വരില്ല. ഇത്തരം യാത്രകളില്‍ നേരത്തെ തയ്യാറാക്കിയ ഒരു എമര്‍ജന്‍സി കിറ്റ് കരുതുന്നതാണ് അഭികാമ്യം. അത്യാവശ്യം മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കല്‍ കിറ്റ്, ടോര്‍ച്ച് ലൈറ്റ്, അലര്‍ജിക്കുള്ള ഗുളികകള്‍, ആന്‍റിസെപ്റ്റിക് ക്രീം, ബാന്‍ഡ് എയ്ഡ്, റോപ്പ്, ലൈറ്റ‍ര്‍, കത്തി, അത്യാവശ്യം സ്നാക്സ് എന്നിവയെല്ലാം ചേര്‍ന്നതായിരിക്കണം എമര്‍ജന്‍സി കിറ്റ്. നീണ്ട യാത്രകളും ട്രക്കിങ്ങും ആണെങ്കില്‍ കണ്ണട ഉപയോഗിക്കുന്നവര്‍ അത്യവശ്യ ഘട്ടത്തില്‍ ഒരെണ്ണം കൂടി കരുതുന്നത് നല്ലതായിരിക്കും

മഴക്കോട്ടും ഉപ്പും

മഴക്കോട്ടും ഉപ്പും

മിക്കപ്പോഴും ക്യാംപുകളു‌ടെ ഭാഗമായി ഹൈക്കിങ് അല്ലെങ്കില്‍ ട്രക്കിങ്ങും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയാണെങ്കിലും ഒരു റെയിന്‍ കോട്ടും കുറച്ച് ഉപ്പും കരുതുക. കാടിനുള്ളിലെ കാലാവസ്ഥ എപ്പോള്‍ വേണമെങ്കിലും മാറിമറിയുന്നതിനാല്‍ റെയല്‍കോട്ട് അത്യാവശ്യം തന്നെയാണ്. കുളയട്ടകളുടെ അക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനാണ് ഉപ്പ് ഉപയോഗിക്കുന്നത്.

 ദിശ അറിയുവാന്‍

ദിശ അറിയുവാന്‍

കാടിനുള്ളിലേക്ക് കയറുമ്പോള്‍, വെറുതേയൊന്ന് പോയി വരുവാനാണെങ്കില്‍ പോലും അത്യാവശ്യം കരുതേണ്ട ഒന്നാണ് ദിശ അറിയുവാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍. മിക്ക ഫോണുകളിലും കംപാസ് സെറ്റ് ചെയ്തിട്ടുള്ളവയായതിനാല്‍ പ്രത്യേകിച്ച് വെറെ കംപാസ് എടുക്കേണ്ടി വരില്ല. എന്നാല്‍ വലിയ യാത്രകളും മറ്റുമാണെങ്കില്‍ ഒന്നു കരുതുന്നത് നല്ലതായിരിക്കും.

എങ്ങനെ ടെന്‍റ് അടിക്കാം

എങ്ങനെ ടെന്‍റ് അടിക്കാം

യാത്രകളില്‍ ചെലവ് കുറയ്ക്കുവാനും മറ്റും കൂടുതലാളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് ടെന്റിലെ താമസം. വഴിയരുകിലും മറ്റും ടെന്‍റ് അടിച്ച് യാത്രകളില്‍ വിശ്രമിക്കുന്നവരും ധാരളമുണ്ട്. എന്നാല്‍ എല്ലായിടത്തും ഇത് അനുവദനീയമാവണമെന്നില്ല. മാത്രമല്ല, ടെന്‍റെ അടിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. അത്യാവശ്യം ബുദ്ധിമുട്ടി മാത്രം ചെയ്യുന്ന കാര്യമാണിത്. ടെന്റ് അടിച്ചുള്ള യാത്രയ്ക്ക് പോകുന്നതിനു മുന്‍പ് ഇത് സെറ്റ് ചെയ്യുവാന്‍ പഠിച്ചിരിക്കണം. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ ഇത് സാധിക്കു. ഓണ്‍ലൈനിലും മറ്റും നിരവധി ക്ലാസുകള്‍ ഈ വിഷയത്തില്‍ ലഭ്യമാണ്.

പാടില്ല

പാടില്ല

എല്ലായിടത്തും എപ്പോള്‍ വേണമെങ്കിലും ടെന്റ് അടിക്കുവാന്‍ സാധിക്കില്ല. മുന്‍കൂട്ടി അനുമതിയോ പ്രദേശത്തുള്ളവരോട് ചോദിച്ചോ മാത്രം തീരുമാമെടുക്കുക. വെള്ളച്ചാട്ടങ്ങള്‍, കാടുകള്‍, റോഡരികുകള്‍, വന്യജീവികള്‍ കടന്നുപോകുന്ന ഇടങ്ങള്‍, വഴിത്താരകള്‍, തുടങ്ങിയ ഇടങ്ങളില്‍ നിന്നും ടെന്റ് സ്റ്റേ ഒഴിവാക്കുക. പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിക്കുക. ക്യാംപ് ചെയ്യുന്ന സ്ഥലം അടുത്ത കു‌ടുംബക്കാരെയും സുഹൃത്തുക്കളെയും അറിയിക്കുക.

ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

വിന്‍ററിലെ ആദ്യ ക്യാംപാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംവിന്‍ററിലെ ആദ്യ ക്യാംപാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

Read more about: camping trekking travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X